ചെങ്ങന്നൂര്‍: പ്രണയം നടിച്ച് കാറില്‍ കയറ്റിക്കൊണ്ടുവന്ന് ചെങ്ങന്നൂര്‍ ടൗണില്‍ ഇറക്കിവിട്ട യുവതിയുടെ 18,000 രൂപ വില വരുന്ന മൊബൈല്‍ ഫോണും 2000 രൂപയും പിടിച്ചു പറിച്ച പ്രതിയെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ചങ്ങനാശേരി വാഴപ്പള്ളി പടിഞ്ഞാറ് കുമരങ്കരിയില്‍ ആറുപറയില്‍ വീട്ടില്‍ രാജുവിന്റെ മകന് എന്‍.ആര്. രാജീവ് (31) ആണ് പിടിയിലായത്. 21ന് തിരുവല്ല കവിയൂര്‍ ഭാഗത്ത് ഹോം നഴ്സായി ജോലി ചെയ്തിരുന്ന യുവതി വീട്ടില്‍നിന്നു സ്വദേശത്തേക്കു പോകാന്‍ ബസ് കാത്തുനിൽക്കുമ്പോഴാണ് പ്രതി തന്റെ കാറില്‍ തിരുവല്ല ബസ് സ്റ്റാന്‍ഡിൽ വിടാമെന്ന് പറഞ്ഞ് കയറ്റിയത്. പുറകിലെ സീറ്റില്‍ കയറാന്‍ ശ്രമിച്ച യുവതിയെ നിര്‍ബന്ധിച്ച് കാറിന്റെ മുന്‍സീറ്റിൽ കയറ്റിയ ശേഷം തിരുവല്ലയിലിറക്കാതെ തന്ത്രപൂര്‍വം കാറില്‍ ചുറ്റിയടിച്ചും പ്രണയം നടിച്ചും കൊണ്ടുനടന്ന ശേഷം തന്ത്രപൂര്‍വം യുവതിയുടെ മൊബൈല്‍ ഫോണും കൈയിലുണ്ടായിരുന്ന ശമ്പളത്തുകയായ രണ്ടായിരം രൂപയും കൈക്കലാക്കിയ പ്രതി യുവതിയെ ടൗണില്‍…
Read MoreCategory: Top News
ഭാര്യയെ കുത്തി കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; മകളുടെ നിലവിളി കേട്ട് ഓടി എത്തിയ നാട്ടുകാർ കണ്ടത് ഇരുവരുടേയും മൃതദേഹം
ഭാര്യയെ കുത്തി കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു.പത്തനംതിട്ട കുന്നന്താനത്താണ് സംഭവം. സംശയ രോഗത്തിന്റെ പേരിൽ ഇവർ തമ്മിൽ നിരന്തരം കലഹം പതിവായിരുന്നു. കീഴ്വായ്പൂർ സ്വദേശി വേണുകുട്ടനാണ് ഭാര്യ ശ്രീജയെ കുത്തി കൊലപ്പെടുത്തിയത്.വേണുകുട്ടൻ ഗൾഫിലായിരുന്നു. അവധിക്ക് നാട്ടിലെത്തിയ ഇയാൾക്ക് അപ്രതീക്ഷിതമായി ഉണ്ടായ ആക്സിഡന്റിൽ തിരികെ പോകാൻ സാധിച്ചില്ല. പിന്നീട് നാട്ടിൽ ചില ജോലികൾ ചെയ്തു ജീവിക്കുകയായിരുന്നു. ശ്രീജ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ഇരുവർക്കും അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു മകൾ ഉണ്ട്. മാതാപിതാക്കളുടെ കലഹം കണ്ട് മകളാണ് നാട്ടുകാരെ വിളിച്ചറിയിച്ചത്. എന്നാൽ അവർ എത്തിയപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു.
Read Moreപ്രതിപക്ഷ നേതാവ് മറുപടി പറയണ്ടതെങ്ങനെയെന്ന് ആരോഗ്യമന്ത്രി പഠിപ്പിക്കേണ്ട; വി .ഡി. സതീശന്
പ്രതിപക്ഷ നേതാവ് എങ്ങനെ മറുപടി പറയണമെന്ന് ആരോഗ്യമന്ത്രി പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് വി.ഡി. സതീശന്. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടിയാണ് ലഭിക്കേണ്ടത്. ആരോഗ്യമന്ത്രി ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നു. രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതിന്റെ ഉത്തരവാദിത്തം ആരോഗ്യ മന്ത്രി ഏറ്റെടുക്കണം. കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും എതിരെ അന്വേഷണം വേണമെന്ന് വി.ഡി. സതീശൻ ആരോപിച്ചു. കമ്മീഷൻ തട്ടാനാണ് കാലാവധി കഴിഞ്ഞ മരുന്ന് വാങ്ങുന്നതെന്നും വി.ഡി. സതീശന് പരിഹസിച്ചു. 26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. കാലാവധി കഴിഞ്ഞ മരുന്ന് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുകയും അവ ജീവൻ തന്നെ അപഹരിക്കുന്നതിനു കാരണമാകുമെന്നും വി.ഡി. സതീശന് പറഞ്ഞു. വി.ഡി. സതീശന്റെ ആരോപണത്തോട് ആരോഗ്യമന്ത്രി പ്രതികരിച്ചു. കാര്യങ്ങള്‍ അറിയാതെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിക്കുന്നതെന്നാണ് വീണാ ജോര്‍ജിന്റെ മറുപടി. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവിന്റെ…
Read Moreട്യൂഷന് പോയകുട്ടിയെ കാണാനില്ല; തെരഞ്ഞിറങ്ങിയ വീട്ടുകാരും നാട്ടുകാരും കണ്ടത് മാലിന്യക്കുഴിയിൽ കാലുകൾ; ഒമ്പതു വയസുകാരന്റെ മരണം താങ്ങാനാവാതെ കൊട്ടേക്കാട് ഗ്രാമം
കൊട്ടേക്കാട് (തൃശൂർ): മാലിന്യക്കുഴിയിൽ വീണ് ഒന്‍പതു വയസുകാരൻ മരിച്ച സംഭവത്തിൽ പോലീസ് ഇന്ന് വിശദമായ അന്വേഷണം നടത്തും. കൊട്ടേക്കാട് കുന്നത്ത് പീടികയിൽ കുറുവീട്ടിൽ റിജോ ജോണിയുടെ മകൻ ജോണ്‍ പോളിനെയാണ് (ഒന്‍പത്) ഇന്നലെ രാത്രി വീടിന് സമീപമുള്ള പ്ലാസ്റ്റിക് കന്പനിയിലെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സൈക്കിളിൽ പോകുന്നതിനിടെ അബദ്ധത്തിൽ മാലിന്യക്കുഴിയിൽ വീണതാണെന്നാണ് നിഗമനം. പ്ലാസ്റ്റിക് കന്പനി വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാതെയാണോ മാലിന്യക്കുഴി നിർമിച്ചതെന്ന് ഇന്ന് വിശദമായി പരിശോധിക്കും. ഇന്നലെ വൈകീട്ട് മുതൽ ജോണ്‍ പോളിനെ കാണാനില്ലായിരുന്നു. തുടർന്ന് വീട്ടുകാരും സമീപവാസികളും നാട്ടുകാരും ഏറെനേരം തെരച്ചിൽ നടത്തിയെങ്കിലും ഇന്നലെ രാത്രിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. അമ്മ: സന. സഹോദരിമാർ: നേഹ കീസ്റ്റി, ദിയ റോസ്. തെരച്ചിലിനൊടുവിൽ മാലിന്യക്കുഴിയിൽ കാലുകൾ കണ്ടു…തൃശൂർ: കാണാതായ ഒന്‍പതു വയസുകാരനെ തേടി വീട്ടുകാരും നാട്ടുകാരും…
Read Moreദുബായിക്ക് പോകാനെത്തിയ യുവാവിന്റെ ബാഗിന് ഭാരക്കൂടുതൽ; ബോംബാണെന്ന് യുവാവ്; കൊച്ചി എയർപോർട്ടിലെ സംഭവം ഇങ്ങനെ
നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണിമുഴക്കിയ യുവാവ് പിടിയില്‍. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രന് ആണ് പിടിയിലായത്. സ്പൈസ് ജെറ്റ് വിമാനത്തില്‍ ഇന്നലെ രാത്രി ദുബായിക്ക് പോകാനെത്തിയതാണ് രാകേഷ്. എന്നാൽ ഇയാളുടെ ബാഗിന്റെ ഭാരം അനുവദിച്ചതിലും കൂടുതലായതിനാൽ ഭാരം കുറയ്ക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അപ്പോഴാണ് തന്റെ ബാഗിൽ ബോംബ് ഉണ്ടെന്ന് രാകേഷ് പറഞ്ഞത്. തുടര്‍ന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തി. എയര്‍പോര്‍ട്ട് അധികൃതര്‍ രാകേഷിനെ നെടുമ്പാശേരി പൊലീസിന് കൈമാറി. പരിശോധനക്ക് ശേഷം രണ്ട് മണിക്കൂർ വെെകിയാണ് വിമാനം പുറപ്പെട്ടത്.
Read Moreലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ; ജാമ്യത്തിന് പിന്നിൽ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശമോ? ഫേസ്ബുക്ക് കുറിപ്പുമായി ഉമാ തോമസ്
കൊച്ചി: നടൻ വിനായകനും സർക്കാരിനുമെതിരേ രൂക്ഷവിമർശനവുമായി ഉമ തോമസ് എംഎൽഎ.ഇത്രയും മോശമായി പെരുമാറിയിട്ടും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞുവിട്ടത് സഖാവായതിന്റെ പ്രിവിലേജാണോ അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ടെന്ന് ഉമ തോമസ് പറഞ്ഞു. എന്തിന്റെ പേരിലായാലും വിനായകനെതിരെ നിസാര കേസെടുത്ത് ജാമ്യത്തിൽ വിട്ടത് അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതാണെന്നും ഉമ തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ… RELATED NEWS
Read Moreലൈംഗിക അതിക്രമ കേസ്; മല്ലു ട്രാവലർ പോലീസ് സ്റ്റേഷനിൽ ഹാജരായി
ലൈംഗീക അതിക്രമ കേസിൽ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന വ്ളോഗർ ഷാക്കിർ സുബാൻ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഷാക്കിറിന് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. ജാമ്യം ലഭിച്ച വ്ളോഗര്‍ ഷാക്കിര്‍ സുബാന് കൊച്ചിയിലെത്തി. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും നിയമപരമായി കേസിനെ നേരിടുമെന്നും ഷാക്കിര്‍ പ്രതികരിച്ചു. നീതി കിട്ടുമെന്ന് പൂർണമായി വിശ്വസിക്കുന്നുണ്ട്. കോടതിയുടെ കനിവിലാണ് ജീവിതം. സ്റ്റേഷനിലേക്കാണ് പോകുന്നത്. പാസ്പോര്‍ട്ട് കൈമാറും. പോലീസിന്റെയും കോടതിയുടേയും നിര്‍ദേശപ്രകാരം മറ്റ് കാര്യങ്ങള്‍ ചെയ്യുമെന്നും ഷാക്കിര്‍ സുബാന് കൂട്ടിചേർത്തു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ അഭിമുഖത്തിനു വേണ്ടി വിളിച്ചുവരുത്തി യുട്യൂബർ പീഡിപ്പിച്ചു എന്ന സൗദി യുവതിയുടെ പരാതിലാണ് ഷാക്കിറിനെതിരെ കേസ് എടുത്തിരിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസ് യുവതിയുടെ പരാതിയിൽമേൽ ജാമ്യമില്ല വകുപ്പ് ചുമത്തിയിരുന്നു. കഴിഞ്ഞ മാസം 18നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. എന്റെ പേരില്‍ ഒരു ഫേക്ക്…
Read Moreമദ്യപിച്ചെത്തി പോലീസ് സ്റ്റേഷനില്‍ ബഹളംവച്ച് നടന് വിനായകന്; സ്ത്രീകളുടെ പരാതി മാത്രമേ പോലീസ് പരിഹരിക്കുകയുള്ളോ; നടനെ സ്റ്റേഷനിലെത്തിച്ച കാര്യം എന്തെന്നറിഞ്ഞാൽ…
കൊച്ചി: എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതിന് നടന് വിനായകനെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി 7.30ഓടെയായിരുന്നു സംഭവം. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ വിനായകനെ രാത്രിയോടെ ജാമ്യത്തില്‍ വിട്ടു. വിനായകനും ഭാര്യയും തമ്മില്‍ ഫ്ലാറ്റില്‍ വച്ചുണ്ടായ വഴക്കുമായി ബന്ധപ്പെട്ട് നോര്‍ത്ത് പോലീസ് തന്റെ ഭാഗം കേട്ടില്ലെന്നാരോപിച്ചാണ് നടന് രാത്രിയോടെ സ്റ്റേഷനിലെത്തി ബഹളം വെച്ചത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് 4.30ഓടെ കലൂര്‍ കതൃക്കടവിലുള്ള ഫ്ലാറ്റില്‍ നിന്നു വിനായകന് നോര്‍ത്ത് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭാര്യയുമായുള്ള വഴക്കിനെക്കുറിച്ച് പരാതിപ്പെട്ടു. തുടര്‍ന്ന് ഫ്ലാറ്റിലെത്തി പോലീസ് സംഘം വിവരങ്ങള്‍ തേടി. ഫ്ലാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് വിനായകനും ഭാര്യയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് തര്‍ക്കത്തിന് കാരണമെന്ന് മനസിലാക്കിയതോടെ പ്രശ്നം പറഞ്ഞ് പരിഹരിച്ച് പോലീസ് തിരികെപ്പോന്നു. പിന്നീട് രാത്രി 7.30ഓടെ വിനായകന് മദ്യപിച്ച് സ്റ്റേഷനിലെത്തുകയായിരുന്നെന്ന് പോലീസ്…
Read Moreകേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാത്ത മൂന്ന് കുട്ടികള്‍ ട്രെയിന്‍ തട്ടി മരിച്ചു
ട്രെയിന്‍ തട്ടി ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികള്‍ മരിച്ചു. ഊറപ്പാക്കത്താണ് സംഭവം. കര്‍ണാടക സ്വദേശികളായ മഞ്ജുനാഥ്, സുരേഷ്, രവി എന്നിവരാണ് മരിച്ചത്. പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൂവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വിജയ ദശമി ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവരുടെ മാതാപിതാക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു. സുരേഷും,മഞ്ജുനാഥും സഹോദരങ്ങളാണ്. ഇരുവര്‍ക്കും ചെവി കേള്‍ക്കില്ല. ഇവരുടെ ബന്ധുവാണ് രവി. രവിക്ക് സംസാരശേഷിയില്ല. ചെന്നൈയില്‍ നിന്ന് ചെങ്കല്‍പ്പേട്ടിലേക്ക് പോകുന്ന ഇലക്ട്രിക് ട്രെയിന്‍ ആണ് തട്ടിയത്. ഊറപ്പാക്കത്തെ ബന്ധുവീട്ടില്‍ അവധി ആഘോഷിക്കാന്‍ എത്തിയതാണ് കുട്ടികള്‍. ട്രാക്കിന് അടുത്ത് തന്നെയാണ് ബന്ധുവീട്. ഇവിടെ വച്ച് പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.
Read Moreമഴനനഞ്ഞ് വരാന്തയിൽ കിടക്കുന്ന സ്ത്രീ ; ലൈംഗികാതിക്രമത്തോടെ അവരെ കയറിപ്പിടിച്ചു; വയോധികയെ ആക്രമിച്ച സംഭവത്തിലെ തെളിവെടുപ്പിൽ പോലീസ് വീണ്ടും കണ്ട സംഭവത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ…
ചാത്തന്നൂർ: അർധ രാത്രിയിൽ കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്നഅംഗപരിമിതയായ വയോധികയെ ആക്രമിച്ച ശേഷം എടുത്തു കൊണ്ടുപോയി ഒരു കിലോമീറ്ററകലെ ഉപേക്ഷിച്ച സംഭവത്തിലെ പ്രതിയായ റാഷിദിനെ കൊട്ടിയംപോലീസ് അറസ്റ്റ് ചെയ്തു. തെളിവെടുപ്പിനായി പോലീസ് പ്രതിയെ സംഭവസ്ഥലത്തെത്തിച്ചപ്പോൾ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയത് സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി. ചാത്തന്നൂർ എസി പി ബി. ഗോപകുമാറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ തിരികെ കൊണ്ടുപോയത്. ഓയൂർ, മീയന, റാഷിദ് മൻസിലിൽ റാഷിദ് (33)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് കൊട്ടിയംപോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രിയിൽ മീൻ കച്ചവ ടക്കാരനായ റാഷിദ് കച്ചവടത്തിനുപയോഗിക്കുന്ന പെട്ടി ഓട്ടോയുമായി കൊട്ടിയം ജംഗ്ഷനിൽ എത്തിയ സമയം കടത്തിണ്ണയിൽ കിടക്കുകയായിരുന്ന വയോധികയെ കണ്ടു. ഇവരുടെ അടുത്തെത്തിയ പ്രതി ലൈംഗികാതിക്രമം നടത്തുകയും പ്രതിരോധിച്ച വയോധികയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.തുടർന്ന് ഇയാൾ വയോധികയെ…
Read More