മഹാരാഷ്ട്രയിൽ പരിശീലന വിമാനം ഇടിച്ചിറക്കി. ഗോജുഭാവി ഗ്രാമത്തിലാണ് സംഭവം. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതർ. റെഡ് ബോർഡ് അക്കാദമിയുടെ വിമാനമാകേണ്ട ഭാരമതി എയർ ഫീൽഡ്സിന് സമീപമാണ് ഇടിച്ചിറക്കിയത്. സംഭവത്തിൽ അനേഷണം ആരംഭിച്ച് ഡിജിസിഎ. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണിത്. പരിശീലന വിമാനത്തില്‍ രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്. ഇരുവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read MoreCategory: Top News
സ്വാലിഹ് കൊലപാതകം: മുഖ്യപ്രതി അറസ്റ്റില്‍
മലപ്പുറം: മലപ്പുറം തിരൂര്‍ കാട്ടിലപള്ളിയില്‍ യുവാവിനെ കൊല്ലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റില്‍. കാട്ടിലപള്ളി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് തിരൂർ പൊലീസിന്റെ പിടിയിലായത്. പുറത്തൂര്‍ സ്വദേശി സ്വാലിഹ് എന്ന യുവാവിനെ ഒരു വീടിന്റെ പിറകിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലഹരി വില്പന ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. പിടിയിലായ അഷിഖും അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് സ്വാലിഹിനെ മര്‍ദ്ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മുന്‍വൈരാഗ്യത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സ്വാലിഹിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. ഒളിവിലുള്ള മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി തിരൂര്‍ പൊലീസ് അറിയിച്ചു.
Read Moreഡീന്‍ കുര്യാക്കോസ് പാഴ്ജൻമം; ബാഹുബലിയിലെ പ്രഭാസ് ആകാൻ ശ്രമിക്കുന്നു; സി.വി. വർഗീസ്
ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെതിരെ വിവാദ പരാമർശവുമായി സിപിഎം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. ഡീന്‍ കുര്യാക്കോസ് പാഴ് ജൻമം ആണെന്നാണ് സി.വി വര്‍ഗീസിന്റെ വിമർശനം. ഡീൻ കുര്യാക്കോസ് ബാഹുബലിയിലെ പ്രഭാസ് ആകാൻ ശ്രമിക്കുന്നു . പന വളച്ചുകെട്ടി ഹീറോ ആകാൻ പറ്റാത്ത സാഹചര്യത്തിൽ ചെറുതോണിയുടെ പാലം വളച്ചു കെട്ടി നിർവൃതി കൊള്ളുന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പി.ജെ ജോസഫിന്റെ തൊടുപുഴ മണ്ഡലവും എൽഡിഎഫ് തിരിച്ചുപിടിക്കുമെന്നും സി.വി വർഗീസ് വ്യക്തമാക്കി. ഇതിനു മുൻപും ഡീന്‍ കുര്യാക്കോസിനെതിരെ വിമർശനവുമായി സി.വി വര്‍ഗീസ് രംഗത്തെത്തിയിരുന്നു. ഡീൻ കുര്യാക്കോസ് കുരുടനാണെന്നാണെന്നും തേരാപാരാ നടക്കുന്നതല്ലാതെ ഇടുക്കിക്ക് ഒരു റോഡിന്റെ പ്രയോജനം പോലും ഇദ്ദേഹത്തെ കൊണ്ടില്ല. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസിനെ ഉടുത്ത മുണ്ടില്ലാതെ ഇടുക്കിയിൽ നിന്ന് തിരിച്ചയക്കുമെന്നും സി.വി വർഗീസ് നേരത്തെ പറഞ്ഞിരുന്നു.
Read Moreഗുരുവായൂർ റെയിൽവേ മേൽപ്പാലം നവംബർ ആദ്യവാരം തുറക്കും;മേൽപ്പാലത്തിന് താഴെ ഓപ്പൺ ജിം ഉൾപ്പെടെ വിപുല സംവിധാനങ്ങൾ
ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ മാസത്തോടെ പൂർത്തീകരിക്കും. മണ്ഡലകാല ആരംഭത്തിന് മുമ്പേ മേൽപ്പാലം തുറന്ന് നൽകുമെന്ന് എൻ.കെ അക്ബർ എംഎൽഎ. റെയിൽവേ മേൽപ്പാല അവലോകന യോഗത്തിലാണ് എംഎൽഎ തീരുമാനം അറിയിച്ചത്. എംഎൽഎ ഫണ്ട് ഉപയോഗിച്ച് മേൽപ്പാലത്തിനു താഴെയുള്ള സ്ഥലത്ത് പ്രഭാത സവാരിക്കുള്ള സംവിധാനം, ഓപ്പൺ ജിം, ഇരിപ്പിടം എന്നിവക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഗുരുവായൂർ നഗരസഭ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് എംഎൽഎ നിർദ്ദേശം നൽകി. ഗുരുവായൂർ നഗരസഭാ കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ ഗുരുവായൂർ എസിപി കെ. ജി. സുരേഷ്, നഗരസഭ സെക്രട്ടറി എച്ച്.അഭിലാഷ്, എഞ്ചിനീയര്‍ ഇ.ലീല, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആർബിഡിസി ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവർ പങ്കെടുത്തു. യോഗശേഷം എൻ.കെ അക്ബർ എംഎൽഎ യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ. ജി.സുരേഷ്, നഗരസഭ ഉദ്യോഗസ്ഥർ, റെയിൽവേ ഉദ്യോഗസ്ഥർ, പൊതുമ…
Read Moreകലിതുള്ളിയ നേതാവ്… മെഡിക്കൽ കോളജ് നിയമന വിവാദം; ഭാര്യ ലിസ്റ്റിൽ ഇല്ല; പ്രായോഗിക പരീക്ഷ അട്ടിമറിക്കാൻ ഭരണകക്ഷി നേതാവ്
കോട്ടയം: മെഡിക്കല്‍ കോളജില്‍ എംഡിആര്യു (ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍) തസ്തികയിലേക്കുള്ള നിയമനത്തിനുള്ള പ്രായോഗിക പരീക്ഷ മാറ്റിവയ്പ്പിക്കാന്‍ നീക്കം. സെക്ഷന്‍ ക്ലാര്‍ക്കിനെ സ്വാധീനിച്ച് ഭാര്യയ്ക്കു നിയമനം തട്ടിയെടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ബ്ലഡ് ബാങ്കിലെ ഭരണകക്ഷി യൂണിയന് നേതാവാണു നീക്കത്തിനു പിന്നിലെന്ന് ആരോപണം. പ്രാഥമിക ലിസ്റ്റില്‍ ഇടംപിടിച്ച ഉദ്യോഗാര്‍ഥിയുടെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുകയും തന്റെ ഭാര്യ ലിസ്റ്റില്‍ ഇല്ലാത്തതിനാല്‍ പ്രായോഗിക പരീക്ഷ മാറ്റിവയ്ക്കണമെന്ന് വാശി പിടിക്കുകയും ചെയ്തതായി റിപ്പോർട്ട്. നീതിപൂര്‍വം നടത്തിയ ഇന്റര്‍വ്യൂവിലൂടെ തെരഞ്ഞെടുത്തവര്ക്കായാണു പ്രായോഗിക പരീക്ഷ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. അധികാരികളെ സമ്മര്‍ദ്ദത്തിലാക്കി പ്രായോഗിക പരീക്ഷ മാറ്റിവയ്ക്കുവാനുള്ള ശ്രമത്തിലാണ് ഈ നേതാവ്. എന്നാല്‍ ഈ നേതാവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇയാള്‍ക്കെതിരേ പ്രതിപക്ഷ സര്‍വീസ് സംഘടന വ്യാപകമായ പോസ്റ്റര്‍ പ്രചരണം നടത്തി. ശക്തമായ സമരം നടത്താന്‍ തയാറാകുകയാണെന്നും പ്രതിപക്ഷ സര്‍വീസ് സംഘടനാനേതാക്കള്‍ പറയുന്നു.
Read Moreസ്കൂൾ പാചക തൊഴിലാളികൾക്ക് 50.12 കോടി രൂപ വേതനം അനുവദിച്ചു; മന്ത്രി കെ.എൻ ബാലഗോപാൽ
സംസ്ഥാനത്തെ സ്കൂൾ പാചക ജീവനക്കാർക്ക് സെപ്തംബർ ഒക്ടോബർ നവംബർ മാസങ്ങളിലെ വേതനം നൽകുന്നതിനായി 50.12 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. 13,611 തൊഴിലാളികളുടെ വേതനം നൽകുന്നതിനായാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സ്കൂൾ ഉച്ചഭക്ഷണ പാചക ജീവനക്കാർക്ക് ഒരു മാസത്തിൽ 20 പ്രവൃത്തി ദിവസങ്ങളാണുള്ളത്. അങ്ങനെ 13,500 രുപവരെയാണ് അവർക്ക് വേതനം ലഭിക്കുന്നത്. കേന്ദ്ര വിഹിതം 600 രുപയും ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽനിന്നാണ് നൽകുന്നത്. കേന്ദ്ര മാനദണ്ഡപ്രകാരം സ്കൂൾ പാചക ജീവനക്കാർക്ക് പ്രതിമാസം 1000 രുപ മാത്രമാണ് ഓണറേറിയമായി നൽകേണ്ടത്. എന്നാൽ, പ്രതിദിന വേതനം 600 മുതൽ 675 രൂപ വരെ കേരളത്തിലെ സ്കൂൾ പാചക ജീവനക്കാർക്ക് നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Read Moreനഗ്നദൃശ്യം കാണിച്ച് ഭീഷണി; പോലീസ് വാട്സ്ആപ്പ് നമ്പറിലേക്ക് പ്രതിദിനം എത്തുന്നത് 15ലധികം പരാതികള്‍; 24 മണിക്കൂറും ജാഗ്രതയോടെ പോലീസ് സേന
സീമ മോഹന്‍ലാല്‍ കൊച്ചി: വ്യക്തികളുടെ നഗ്നദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നവര്‍ക്കെതിരേ പരാതിപ്പെടാന്‍ ഇനി മടിക്കേണ്ട. പോലീസ് സ്റ്റേഷനില്‍പോയി പരാതിപ്പെട്ടാലുള്ള നാണക്കേടു മൂലം ചതിയില്‍പ്പെടുന്ന പലരും അതു മൂടിവയ്ക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. അല്ലെങ്കില്‍ ആത്മഹത്യയില്‍ അഭയം തേടും. എന്നാല്‍ നഗ്ന ദൃശ്യങ്ങൾ കാണിച്ച് ഭിഷണിപ്പെടുത്തി പണംതട്ടുന്ന സംഭവങ്ങൾ അറിയിക്കുന്നതിനുള്ള കേരള പോലീസിന്റെ വാട്സ്ആപ്പ് നമ്പറായ 9497980900 ലേക്ക് ഇത്തരം ഭീഷണിയെക്കുറിച്ച് കൃത്യമായ വിവരം നല്കിയാല് നടപടി ഉടന്‍ ഉണ്ടാകും. ഈ നമ്പറിലേക്ക് ഇത്തരം കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പ്രതിദിനം 15ലധികം പരാതികളാണ് ലഭിക്കുന്നത്. പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഈ നമ്പറിലേക്ക് എത്തുന്ന സന്ദേശങ്ങളുടെ നിജസ്ഥിതി മനസിലാക്കി പരാതിക്കാരന് താമസിക്കുന്ന പ്രദേശത്ത് പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറി വേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണ് രീതി. ബ്ലാക്ക് മെയിലിംഗ്, മോര്‍ഫിംഗ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഈ…
Read Moreയൂത്ത് ലീഗ് നേതാക്കള്‍ക്ക് അനുകൂല റിപ്പോര്‍ട്ട്; ഇന്‍സ്പെക്ടര്‍ക്കെതിരേ കൂടുതല്‍ നടപടിയുമായി സര്‍ക്കാര്‍; വകുപ്പുതല അന്വേഷണത്തിനും ഉത്തരവ്
കോഴിക്കോട്: കത്വ -ഉന്നാവ ഫണ്ട് തിരിമറിക്കേസില്‍ യൂത്ത് ലീഗ് നേതാക്കള്‍ക്കനുകൂലമായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് സസ്പെന്‍ഷനിലായ പോലീസ് ഇന്‍സ്പെക്ടര്‍ക്കെതിരേ വകുപ്പു തല അന്വേഷണത്തിനും ഉത്തരവിറങ്ങി. കുന്ദമംഗലം ഇന്‍സെപ്കടര്‍ യൂസഫ് നടുത്തറേമലിനെതിരേയാണ് വകുപ്പുതല അന്വേഷണം. ഫറോക്ക് അസി.കമ്മീഷണര്‍ എ.എം. സിദ്ദിഖിനാണ് അന്വേഷണ ചുമതല. യൂത്ത് ലീഗ് നേതാക്കളായ പി.കെ. ഫിറോസ്, സി.കെ.സുബൈര്‍ എന്നിവര്‍ക്കെതിരായ ഫണ്ട് തിരിമറി േകസിലാണ് ഇവരെ കുറ്റവിമുക്തരാക്കി ഇന്‍സ്പെക്ടര്‍ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ഫണ്ട് വകമാറി ചെലവഴിച്ചതിനും തട്ടിപ്പ് നടത്തിയതിനും തെളിവില്ലെന്നും ഒന്നരവര്‍ഷം മുമ്പ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് അന്വേഷണം നടത്താതെ തയാറാക്കിയതിനാണ് നടപടി. ഇന്‍സ്പെക്ടര്‍ വിവാദമായ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത് 2022 മേയ് 15നാണ്. എന്നാല്‍ അന്വേഷണത്തിലെ വീഴ്ചയ്ക്കു സസ്പെന്ഷന് വന്നത് കഴിഞ്ഞ 19നും. കോടതി ഈ കേസിന്റെ നടപടിക്രമങ്ങള്‍ കഴിഞ്ഞ…
Read Moreകടുത്ത സാമ്പത്തിക ഞെരുക്കം; കടം തീർക്കാൻ 30,000 കോടി കടമെടുത്ത് അദാനി ഗ്രൂപ്പ്
അഹമ്മദാബാദ്: തുറമുഖങ്ങളും ഖനികളും മുതല്‍ വിമാനത്താവളങ്ങളുടെ വരെ നടത്തിപ്പു ചുമതലയടക്കം സ്വന്തമാക്കിയ അദാനി ഗ്രൂപ്പ് കടബാധ്യതകള്‍ തീർക്കാൻ 30,000 കോടി വായ്പയെടുക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കമ്പനി നടത്തിയ ഏറ്റെടുക്കലുകള്‍ക്കു പിന്നാലെയുണ്ടായ കടമാണിതെന്നു പറയുന്നു. അംബുജ സിമന്റ്സിനെയടക്കം ഏറ്റെടുത്ത അദാനി ഗ്രൂപ്പിന് ഇതുമായി ബന്ധപ്പെട്ടു സാമ്പത്തിക ഞെരുക്കമുണ്ടായി. ഏറെ കോളിളക്കം സൃഷ്ടിച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ കമ്പനി വലിയ തിരിച്ചടികളും നേരിട്ടു.സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ഡ്യൂഷേ ബാങ്ക്, ബാര്‍ക്ലെയ്സ് തുടങ്ങി ആഗോളതലത്തില്‍ മുന്‍നിരയില്‍ നില്ക്കുന്ന ബാങ്കുകളാകും അദാനി ഗ്രൂപ്പിന് വായ്പ നല്‍കുകയെന്നും ബിഎന്‍പി പാരിബാസ്, ക്യുഎന്‍ബി എന്നിവയും ഇക്കൂട്ടത്തിലുള്‍പ്പെടുന്നുണ്ടെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകളിൽ വ്യക്തമാക്കുന്നു. ഗ്രൂപ്പിന് വായ്പ അനുവദിച്ചാല്‍ ഏഷ്യയില്‍ തന്നെ ഈവര്‍ഷം വിതരണം ചെയ്ത വലിയ വായ്പകളുടെ പട്ടികയില്‍ ഇതും ഇടംപിടിച്ചേക്കും.അംബുജ, എസിസി എന്നീ സിമന്റ് കമ്പനികളുടെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്റെ വായ്പ…
Read Moreസർക്കാർ ആശുപത്രികളിൽ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം; സിഎജി റിപ്പോർട്ട് പുറത്ത്
രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി സി എ ജി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 26 സർക്കാർ ആശുപത്രികൾ വഴിയാണ് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തത്. കാലാവധി കഴിഞ്ഞ മരുന്നുകൾ രാസമാറ്റം സംഭവിയ്ക്കുന്നതിനാൽ രോഗികളുടെ മരണത്തിനു പോലും കാരണമാകുന്നു. കാലാവധി കഴിഞ്ഞതിനാൽ വിതരണം നിർത്തേണ്ട 4 കോടി രൂപയുടെ മരുന്നുകളാണ് ആശുപത്രിയിലേക്ക് എത്തിയത്. 148 ആശുപത്രികളിലായി ഈ മരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നാണ് സി എ ജിയുടെ കണ്ടെത്തൽ. 2016- 2022 കാലഘട്ടത്തിലാണ് ഇവ എത്തിയത്. 3.75 കോടി രൂപയുടെ മരുന്നുകൾ ഗുണ നിലവാരമില്ലാത്ത കാരണത്താൽ വിതരണം ചെയ്യുന്നത് തടഞ്ഞു വച്ചിരുന്നു. മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയതായി സിഎജി റിപ്പോർട്ടിൽ പറയുന്നു.
Read More