കു​ടും​ബ പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ പി​ണ​ങ്ങി​പ്പോ​യ ഭ​ർ​ത്താ​വ് തി​രി​കെ​യെ​ത്തി; ഭാ​ര്യ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കി

  വ​യ​നാ​ട്: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ ഭാ​ര്യ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കാ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഗൃ​ഹ​നാ​ഥ​ന്‍ ജീ​വ​നൊ​ടു​ക്കി. പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ഷാ​ജു ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ ബി​ന്ദു, മ​ക​ന്‍ ബേ​സി​ല്‍ എ​ന്നി​വ​രെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളി​ല്‍ മാ​ര​കാ​യു​ധം കൊ​ണ്ട് വെ​ട്ടി​യ പാ​ടു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഷാ​ജു​വും ഭാ​ര്യ​യും ത​മ്മി​ല്‍ കു​ടും​ബ​പ്ര​ശ്‌​ന​മു​ണ്ടാ​യി​രു​ന്നു. ഷാ​ജു വീ​ട്ടി​ലേ​ക്ക് വ​ര​രു​തെ​ന്ന് കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ല്‍ ഇ​ത് ലം​ഘി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ഷാ​ജു വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ബ​ന്ധു​ക്ക​ള്‍ ബി​ന്ദു​വി​നെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​രു​ന്നി​ല്ല. ബ​ന്ധു​ക്ക​ള്‍ വി​വ​ര​മ​റി​യി​ച്ച​തി​നേ തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി​ക​ള്‍ ഇ​വി​ടെ​യെ​ത്തി തി​ര​ക്കി​യെ​ങ്കി​ലും വീ​ട് പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന തു​ട​ങ്ങി.

Read More

ദുരന്തം തുടർ കഥയാക്കി പെരുമ്പാവൂർ; മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു; പ്രതികൾ കുറ്റം സമ്മതിച്ചു

പെ​രു​മ്പാ​വൂ​രി​ൽ മൂ​ന്ന് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ  പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചു. ഇ​ന്ന​ലെ​യാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ മൂ​ന്ന് വ​യ​സു​ള്ള കു​ഞ്ഞി​നെ പെ​രു​മ്പാ​വൂ​ർ കു​റു​പ്പം​പ​ടി​യി​ൽ  അ​സം സ്വ​ദേ​ശി​ക​ൾ പീ​ഡി​പ്പി​ച്ച​ത്. പെ​രു​മ്പാ​വൂ​രി​ലെ  വ​ട​ക്കാ​ട്ടു​പ​ടി പ്ലെെ​വു​ഡ് ക​മ്പ​നി​യി​ലെ​ത്തി​ച്ചാ​ണ് കു​ഞ്ഞി​നെ  പീ​ഡി​പ്പി​ച്ച​ത്. പ്ര​തി​ക​ൾ ഈ ​ക​മ്പ​നി ജീ​വ​ന​ക്കാ​രാ​ണ്. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​ക്ക് 18 ഉം ​മ​റ്റെ​യാ​ൾ​ക്ക് 21 വ​യ​സു​മാ​ണ് പ്രാ​യം.  ഇ​ന്ന​ലെ രാ​ത്രി ത​ന്നെ പ്ര​തി​ക​ളാ​യ ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു.  ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ കു​ഞ്ഞി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. കു​ഞ്ഞി​ന് ഗു​രു​ത​ര​മാ​യ പ​രു​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.  പെ​രു​മ്പാ​വൂ​ര്‍ പ്ര​ദേ​ശ​ത്ത്  കു​ഞ്ഞു​ങ്ങ​ള്‍​ക്കു നേ​രെ  ഉ​ണ്ടാ​കു​ന്ന നാ​ലാ​മ​ത്തെ ലൈം​ഗി​കാ​തി​ക്ര​മ​മാ​ണ് ഇ​ത്. 

Read More

തോ​ട്ടി​പ്പ​ണി സ​മ്പ്ര​ദാ​യം ഉ​ന്മൂ​ല​നം ചെ​യ്യ​ണം; ഈ ​തീ​രു​മാ​നം മ​നു​ഷ്യ​ന്‍റെ അ​ന്ത​സ് നി​ല​നി​ര്‍​ത്താ​ന്‍ ​; കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: തോ​ട്ടി​പ്പ​ണി സ​മ്പ്ര​ദാ​യം ഉ​ന്മൂ​ല​നം ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് സു​പ്രീം​കോ​ട​തി. തോ​ട്ടി​പ്പ​ണി നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. ഈ ​തീ​രു​മാ​നം മ​നു​ഷ്യ​ന്‍റെ അ​ന്ത​സ് നി​ല​നി​ര്‍​ത്താ​ന്‍ വേ​ണ്ടി​യാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ആ​ധു​നി​ക​കാ​ല​ത്തും രാ​ജ്യ​ത്ത് ഈ ​തൊ​ഴി​ല്‍​രീ​തി തു​ട​രു​ന്ന​ത് അ​പ​മാ​ന​ക​ര​മാ​ണ്. ഈ ​സ​മ്പ്ര​ദാ​യം പൂ​ര്‍​ണ​മാ​യും അ​വ​സാ​നി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. തോ​ട്ടി​പ്പ​ണി നി​രോ​ധ​നം, ഇ​തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ പു​ന​ര​ധി​വാ​സം എ​ന്നി​വ​യ്ക്കു​ള്ള ച​ട്ട​ങ്ങ​ളി​ല്‍ കോ​ട​തി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് 14 നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി. അ​ഴു​ക്കു​ചാ​ലു​ക​ളു​ടെ​യും മാ​ന്‍​ഹോ​ളു​ക​ളു​ടെ​യും ശു​ചീ​ക​ര​ണ​ത്തി​നി​ടെ മ​ര​ണം സം​ഭ​വി​ക്കു​ന്ന​വ​രു​ടെ കു​ടും​ബം​ങ്ങ​ള്‍​ക്കു​ള്ള സ​ഹാ​യ​ധ​നം 30 ല​ക്ഷ​മാ​ക്കി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ജോ​ലി​ക്കി​ടെ സ്ഥി​ര അം​ഗ​വൈ​ക​ല്യം സം​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് 20 ല​ക്ഷ​വും മ​റ്റ് അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് 10 ല​ക്ഷ​വും ന​ല്‍​ക​ണം.​ തൊ​ഴി​ല്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 60000ത്തോ​ളം ആ​ളു​ക​ളാ​ണ് രാജ്യത്ത് ഈ ​മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത്. രാ​ജ്യ​സ​ഭ​യി​ല്‍ ന​ല്‍​കി​യ…

Read More

വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ട് വീട് കൊള്ളയടിച്ചു; ഒ​മ്പ​ത് പ​വ​നും 15,000 രൂ​പ​യും കവർന്നു, കവർച്ച നടന്നത് ഡോക്ടർ ദമ്പതികളുടെ വീട്ടിൽ

പരിയാരം (കണ്ണൂർ): പ​രി​യാ​രം ചി​ത​പ്പി​ലെ​പൊ​യി​ലി​ല്‍ വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ട് ഡോക്ടർ ദന്പതികളുടെ വീട്ടിൽനിന്നു ഒ​മ്പ​ത് പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും 15,000 രൂ​പ​യും ക​വ​ര്‍​ച്ച ചെ​യ്തു. പൊ​യി​ല്‍ പെ​ട്രോ​ള്‍​പ​മ്പി​ന് സ​മീ​പ​ത്തെ ഡോ.​ കെ.​എ. ഷ​ക്കീ​ര്‍ അ​ലി​യു​ടെ വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ അ​ർ​ദ്ധ​രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ നാ​ടി​നെ ന​ടു​ക്കി​യ ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ഡോ. ഷ​ക്കീ​ർ അ​ലി​യും ഭാ​ര്യ പ​രി​യാ​രം ആ​യു​ര്‍​വേ​ദ കോ​ള​ജി​ലെ അ​സി.​പ്ര​ഫ​സ​ര്‍ ഡോ.​ കെ. ​ഫ​ര്‍​സീ​ന​യും ഇ​ന്ന​ലെ രാ​ത്രി എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​യി​രു​ന്നു. വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തെ ജ​ന​ലി​ന്‍റെ ഗ്രി​ല്‍​സ് മു​റി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 65 കാ​രി കെ.​ ആ​യി​ഷ​യെ കെ​ട്ടി​യി​ട്ടാ​ണ് ഇ​വ​രു​ടെ ഒ​മ്പ​ത് പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന​ത്. ഫ​ര്‍​സീ​ന​യു​ടെ ഉ​മ്മ​യു​ടെ സ​ഹോ​ദ​രി​യാ​ണ് അ​യി​ഷ. വീ​ടി​ന്‍റെ എ​ല്ലാ മു​റി​ക​ളും അ​രി​ച്ചു​പെ​റു​ക്കി പ​രി​ശോ​ധി​ച്ച മോ​ഷ്ടാ​ക്ക​ള്‍ ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം സ​മ​യം ക​വ​ര്‍​ച്ച ന​ട​ന്ന വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. കൂ​ടു​ത​ല്‍ സാ​ധ​ന​ങ്ങ​ള്‍ മോ​ഷ​ണം പോ​യ​താ​യാ​ണ് വി​വ​രം. പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.​ ഹി​ന്ദി​യും മ​ല​യാ​ള​വും…

Read More

പിണറായിയെ വെട്ടിലാക്കി ദേ​വഗൗ​ഡ​യു​ടെ വെളിപ്പെടുത്തൽ; ത​ള്ളിപ്പറഞ്ഞ് കെ. കൃ​ഷ്ണ​ൻ​കു​ട്ടി; അ​ന്ത​ർ​ധാ​ര മ​റ​നീ​ക്കി പു​റ​ത്തുവ​ന്നെന്നു ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ജെ​ഡി​എ​സ് -എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പൂ​ർ​ണസ​മ്മ​തം ന​ൽ​കി​യെ​ന്ന എ​ച്ച്.​ഡി.​ ദേ​വ ഗൗ​ഡ വെ​ളി​പ്പെ​ടു​ത്തി​യ​ത് വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ദേ​വ​ഗൗ​ഡ​യെ ത​ള്ളി കേ​ര​ള​ത്തി​ലെ ജെ​ഡി​എ​സ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി രം​ഗ​ത്തെ​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ദേ​വഗൗ​ഡ​യും ത​മ്മി​ൽ യാ​തൊ​രു ച​ർ​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് കെ.​ കൃ​ഷ്ണ​ൻ കു​ട്ടി പ​റ​ഞ്ഞു. ദേ​വഗൗ​ഡ​യു​ടെ എ​ൻഡിഎ ബ​ന്ധ​ത്തി​നോ​ട് ജെ​ഡി​എ​സ് കേ​ര​ള ഘ​ട​ക​ത്തി​ന് പൂ​ർ​ണ​മാ​യ വി​യോ​ജി​പ്പാ​ണു​ള്ള​ത്. എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന് കേ​ര​ള ഘ​ട​കം യാ​തൊ​രു​വി​ധ സ​മ്മ​ത​വും മൂ​ളി​യി​ട്ടി​ല്ല. താ​നും മാ​ത്യു ടി.​ തോ​മ​സും ദേ​വഗൗ​ഡ​യെ ക​ണ്ട് എ​ൻഡിഎ സ​ഖ്യ​ത്തി​ൽ ഇ​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. ഗാ​ന്ധി​ജി​യു​ടെ​യും ലോ​ഹി​യു​ടെ​യും ആ​ശ​യ​ങ്ങ​ളാ​ണ് ത​ങ്ങ​ൾ പി​ന്തു​ട​രു​ന്ന​തെ​ന്നും അ​ത് എ​ൻ​ഡി​എ​ക്ക് എ​തി​രാ​ണ​ന്നും കൃ​ഷ്ണ​ൻ​കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ർ​ണാ​ട​ക​ത്തി​ൽ ജെ​ഡി​എ​സ് എ​ൻ​ഡി​എ​യു​മാ​യി സ​ഖ്യം ചേ​രു​ന്ന​തി​ന് കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​മ്മ​തം അ​റി​യി​ച്ചു​വെ​ന്നായിരുന്നു കഴിഞ്ഞ ദിവസം എ​ച്ച്.ഡി. ദേ​വ​ഗൗ​ഡ വെളിപ്പെടുത്തിയത്.…

Read More

ഭ​ർ​ത്താ​വി​ന്‍റെ ആ​ദ്യ ഭാ​ര്യ​യെ മ​ർ​ദി​ച്ച് മുങ്ങി; സലീന രാ​ധി​ക​യാ​യി തലസ്ഥാനത്തും ബംഗളൂരുവിലുമായി ഒളിവിൽ കഴിഞ്ഞത് 24 വ​ർ​ഷം; ഒടുവിൽ ആലപ്പുഴ പോലീസ് വിരിച്ച വലയിൽ കുടുങ്ങി സലീന

ആ​ല​പ്പു​ഴ: ഭ​ർ​ത്താ​വി​ന്‍റെ ആ​ദ്യ ഭാ​ര്യ​യെ മ​ർ​ദി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​യ വ​നി​ത 24 വ​ർ​ഷ​ത്തി​നു ശേ​ഷം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി ചെ​റി​യ​നാ​ട് ക​ട​യ്ക്കാ​ട് ക​വ​ല​ക്ക​ൽ വ​ട​ക്ക​തി​ൽ സ​ലീ​ന(​രാ​ധി​ക കൃ​ഷ്ണ​ൻ-50) ആ​ണ് വെ​ൺ​മ​ണി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സ​ലീ​ന​യും ഭ​ർ​ത്താ​വാ​യ സ​ലീ​മും ചേ​ർ​ന്ന് സ​ലീ​മി​ന്‍റെ ആ​ദ്യ ഭാ​ര്യ​യെ മ​ർ​ദി​ച്ച​തി​ന് 1999ൽ ​വെ​ൺ​മ​ണി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് 24 വ​ർ​ഷ​ത്തി​ന് ശേ​ഷം അ​റ​സ്റ്റ് ന​ട​ന്ന​ത്. കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ പ്ര​തി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്ത് ഭ​ർ​ത്താ​വു​മൊ​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞു. പി​ന്നീ​ട് ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് ഗ​സ​റ്റ് വി​ജ്ഞാ​പ​നം വ​ഴി രാ​ധി​ക കൃ​ഷ്ണ​ൻ എ​ന്ന് പേ​ര് മാ​റ്റി തി​രു​വ​ന​ന്ത​പു​രം, ശ്രീ​കാ​ര്യം,പോ​ത്ത​ൻ​കോ​ട്, ബാം​ഗ്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​തി​ന് നി​ര​വ​ധി ത​വ​ണ പ്ര​തി​ക്കെ​തി​രേ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.​എ​ന്നാ​ൽ ഇ​വ​ർ ഹാ​ജ​രാ​കാ​തെ വ​ന്ന​തോ​ടെ 2008ൽ ​കോ​ട​തി പി​ടി​കി​ട്ടാ​പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ദീ​ർ​ഘ​നാ​ള​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യു​ടെ…

Read More

‘സന്തോഷത്തിനായ് വഴങ്ങരുത്’; കൗമാരക്കാർക്ക് മാർഗ നിർദേശവുമായ് കൊൽക്കത്ത ഹൈക്കോടതി

കൗ​മാ​ര​പ്രാ​യ​ക്കാ​രാ​യ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​യ് മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളു​ടെ ഒ​രു ലി​സ്റ്റ് പു​റ​ത്തി​റ​ക്കി ക​ൽ​ക്ക​ട്ട ഹൈ​ക്കോ​ട​തി . ഇ​വ​രു​ടെ ലൈം​ഗി​ക പ്രേ​ര​ണ​ക​ൾ നി​യ​ന്ത്രി​ക്കാ​നും മ​റ്റ് ലിം​ഗ​ക്കാ​രെ മാ​നി​ക്കാ​നും ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.  ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നെ​തി​രെ ഒ​രു കൗ​മാ​ര​ക്കാ​ര​ന്‍റെ അ​പേ​ക്ഷ കേ​ൾ​ക്കു​മ്പോ​ഴാ​ണ് ഇ​തി​നെ കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ച​ത്.​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ത​ന്‍റെ പ്ര​ണ​യ പ​ങ്കാ​ളി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് ക​ഴി​ഞ്ഞ വ​ർ​ഷം കൗ​മാ​ര​ക്കാ​ര​നെ സെ​ഷ​ൻ​സ് കോ​ട​തി 20 വ​ർ​ഷ​ത്തെ ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു.  മൊ​ഴി​യെ​ടു​ക്കു​ന്ന​തി​നി​ടെ പെ​ൺ​കു​ട്ടി സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് പ്ര​ണ​യ​ത്തി​ലാ​യ​തെ​ന്നും പി​ന്നീ​ട് വി​വാ​ഹം ക​ഴി​ച്ചെ​ന്നും കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഇ​ന്ത്യ​യി​ൽ ലൈം​ഗി​ക​ത​യ്ക്ക് സ​മ്മ​തം ന​ൽ​കാ​നു​ള്ള പ്രാ​യം 18 ആ​ണ്, 18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള ഒ​രു വ്യ​ക്തി ന​ൽ​കു​ന്ന സ​മ്മ​തം സാ​ധു​ത​യു​ള്ള​താ​യി ക​ണ​ക്കാ​ക്കി​ല്ല. അ​വ​രു​മാ​യു​ള്ള ലൈം​ഗി​ക​ബ​ന്ധം പോ​ക്സോ നിയമപ്ര​കാ​രം ബ​ലാ​ത്സം​ഗ​ത്തി​ന് തു​ല്യ​മാ​ണ്. ജ​സ്റ്റി​സു​മാ​രാ​യ ചി​ത്ത ര​ഞ്ജ​ൻ ദാ​ഷ്, പാ​ർ​ത്ഥ സാ​ര​ഥി സെ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ര​ണ്ടം​ഗ ബെ​ഞ്ച് സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ വി​ധി…

Read More

ഇ​സ്ര​യേ​ല്‍-​ഹ​മാ​സ് യു​ദ്ധം; സ്വ​ര്‍​ണ​വി​ല വീ​ണ്ടും ഉ​യ​രു​ന്നു; ഒ​രു പ​വ​ൻ  ​സ്വ​ർ​ണ​ത്തി​ന്‍റെ വി​ല അ​ര​ല​ക്ഷ​ത്തി​ലേ​ക്ക്

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: ഇ​സ്ര​യേ​ല്‍-​ഹ​മാ​സ് യു​ദ്ധ സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​ര്‍​ണ​വി​ല വീ​ണ്ടും ഉ​യ​രു​ന്നു. ഇ​ന്ന് ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 5,570 രൂ​പ​യും പ​വ​ന് 44,560 രൂ​പ​യു​മാ​യി. യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല 1,950 ഡോ​ള​റി​ന് മു​ക​ളി​ലേ​ക്കാ​ണ് ഉ​യ​ര്‍​ന്ന​ത്. 1931 ഡോ​ള​ര്‍ വ​രെ പോ​യി​രു​ന്ന സ്വ​ര്‍​ണ​വി​ല ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ചെ​റി​യ​തോ​തി​ല്‍ താ​ഴ്ന്ന് 1910 ഡോ​ള​റി​ലേ​ക്ക് എ​ത്തി​യ​തി​നു ശേ​ഷം വീ​ണ്ടും 1940 ഡോ​ള​റി​ല്‍ മു​ക​ളി​ലേ​ക്ക് എ​ത്തു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച ഏ​ഷ്യ​ന്‍ സെ​ഷ​നി​ല്‍ സ്വ​ര്‍​ണ വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 1,940 ഡോ​ള​ര്‍ ഉ​യ​ര്‍​ന്ന് വ്യാ​പാ​രം തു​ട​രു​ക​യാ​യി​രു​ന്നു. ഇ​സ്രാ​യേ​ലും ഹ​മാ​സും ത​മ്മി​ലു​ള്ള വ​ര്‍​ധി​ച്ചു​വ​രു​ന്ന ഭൗ​മ രാ​ഷ്ട്രീ​യ പി​രി​മു​റു​ക്ക​ങ്ങ​ള്‍ പ​ര​മ്പ​രാ​ഗ​ത സു​ര​ക്ഷി​ത സ്വ​ത്താ​യി സ്വ​ര്‍​ണ​ത്തി​ന്‍റെ ഉ​യ​ര്‍​ന്ന ഡി​മാ​ന്‍​ഡി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. മൂ​ന്നാം പാ​ദ​ത്തി​ല്‍, ചൈ​ന​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ല്‍​പ്പാ​ദ​നം പ്ര​തീ​ക്ഷി​ച്ച​തി​ലും ഉ​യ​ര​ത്തി​ലാ​യ​തും സ്വ​ർ​ണ​ത്തെ തു​ണ​ച്ചു. ഒ​രു ശ​ത​മാ​നം വ​ള​ർ​ച്ച്…

Read More

ദൗത്യസംഘം പണിതുടങ്ങി; കു​ടി​യേ​റ്റ​ക്കാ​ർ കൈ​യേ​റ്റ​ക്കാ​ര​ല്ല; മൂ​ന്നാ​ർ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ലി​ൽ റ​വ​ന്യു വ​കു​പ്പി​നെ വി​മ​ര്‍​ശി​ച്ച് എം.​എം.​മ​ണി

തൊ​ടു​പു​ഴ: മൂ​ന്നാ​ർ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ലി​ൽ റ​വ​ന്യു വ​കു​പ്പി​നെ വി​മ​ര്‍​ശി​ച്ച് സി​പി​എം നേ​താ​വ് എം.​എം.​മ​ണി എം​എ​ല്‍​എ രം​ഗ​ത്തെ​ത്തി. മൂ​ന്നാ​ര്‍ മേ​ഖ​ല​യി​ല്‍ റ​ദ്ദു ചെ​യ്ത പ​ട്ട​യ​ങ്ങ​ള്‍ കൊ​ടു​ത്തു തീ​ര്‍​ക്കാ​തെ ന​ട​ത്തു​ന്ന ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി ശു​ദ്ധ​അ​സം​ബ​ന്ധ​മാ​ണെ​ന്നു മ​ണി പ​റ​ഞ്ഞു. കു​ടി​യേ​റ്റ ക​ര്‍​ഷ​ക​രെ കൈ​യേ​റ്റ​ക്കാ​രെ​ന്നു വി​ളി​ക്ക​രു​ത്. രാ​ജ​ഭ​ര​ണ കാ​ല​ത്ത് കൃ​ഷി​ക്കാ​യി വി​ട്ടു​കൊ​ടു​ത്ത ഭൂ​മി​യാ​ണ് ഇ​ത്. ന്യാ​യ​മാ​യി ഭൂ​മി​യി​ല്‍ കൃ​ഷി ന​ട​ത്തു​ന്ന​വ​രെ ഒ​ഴി​പ്പി​ക്ക​രു​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ റ​വ​ന്യു വ​കു​പ്പി​ന്‍റെ ന​ട​പ​ടി സ്വാ​ഗ​തം ചെ​യ്യു​ന്നി​ല്ലെ​ന്നും മ​ണി പ​റ​ഞ്ഞു. കു​ടി​യൊ​ഴി​ക്ക​ലും ഇ​ടി​ച്ചു നി​ര​ത്തി​ലും എ​ല്‍​ഡി​എ​ഫി​ന്‍റെ ന​യ​മ​ല്ലെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ര്‍​ഗീ​സ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട്: റ​വ​ന്യു​മ​ന്ത്രികോ​ഴി​ക്കോ​ട്: കു​ടി​യേ​റ്റ​വും കൈ​യേ​റ്റ​വും ര​ണ്ടാ​യി കാ​ണു​മെ​ന്നും അ​ഞ്ച് സെ​ന്‍റി​ല്‍ കു​റ​വു​ള്ള​വ​രെ ഒ​ഴി​പ്പി​ക്കി​ല​ല്ല സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ന്‍ കോ​ഴി​ക്കോ​ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു. വ​ന്‍​കി​ട കൈ‍​യേ​റ്റ​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കും. മൂ​ന്നാ​ർ ദൗ​ത്യ​ത്തി​ന് സം​സ്ഥാ​ന​ത്തി​ന് മു​ന്നി​ല്‍ മു​ൻ മാ​തൃ​ക​ക​ൾ…

Read More

അഴിഞ്ഞാടൻ ജെ​സി​ബി​യും ക​രി​മ്പൂ​ച്ച​ക​ളു​മില്ല; മൂ​ന്നാ​റിലെ കൈയേറ്റം ഒഴിപ്പിക്കൽ; സി​നി​മാ​റ്റി​ക് ആ​ക്ഷ​ന്‍ പ്ര​തീ​ക്ഷി​ക്കേ​ണ്ടെന്ന് റ​വ​ന്യൂ​മ​ന്ത്രി

ഇ​ടു​ക്കി: മൂ​ന്നാ​റിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ദൗ​ത്യ​ത്തി​ന് മു​ന്‍ മാ​തൃ​ക​ക​ള്‍ ഇ​ല്ലെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി കെ.​രാ​ജ​ന്‍. ജെ​സി​ബി​യും ക​രി​മ്പൂ​ച്ച​ക​ളു​മ​ല്ല ദൗ​ത്യ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ദൗ​ത്യം ന​ട​പ്പി​ലാ​ക്കാ​ന്‍ അ​നാ​വ​ശ്യ​മാ​യ ഒ​രു ധൃ​തി​യും സ​ര്‍​ക്കാ​ര്‍ കാ​ണി​ക്കി​ല്ല. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​ക​ണം എ​ന്ന് മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ത്യേ​ക​മാ​യി ആ​രെ​യെ​ങ്കി​ലും ഉ​ന്നം വ​ച്ചു​കൊ​ണ്ട​ല്ല ദൗ​ത്യം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സി​നി​മാ​റ്റി​ക് ആ​ക്ഷ​ന്‍ പ്ര​തീ​ക്ഷി​ക്കേ​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഭൂ​പ​തി​വ് നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​ക്കൊ​ണ്ട് സ​ര്‍​ക്കാ​ര്‍ ചി​ല കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഈ ​ഭേ​ദ​ഗ​തി​ക​ള്‍ കൈ​യേ​റ്റ​ത്തി​ന് കു​ട​ചൂ​ടാ​നു​ള്ള ന​ട​പ​ടി​യ​ല്ല. കൈയേറ്റവും കുടിയേറ്റവും ഒരുപോലെ കാണാനാവില്ല. എം.​എം.​മ​ണി​യു​ടെ പ​രാ​മ​ര്‍​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രാഷ്ട്രീയ എതിർപ്പുകൾ ഉണ്ടായാലും നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

Read More