അഴിഞ്ഞാടൻ ജെ​സി​ബി​യും ക​രി​മ്പൂ​ച്ച​ക​ളു​മില്ല; മൂ​ന്നാ​റിലെ കൈയേറ്റം ഒഴിപ്പിക്കൽ; സി​നി​മാ​റ്റി​ക് ആ​ക്ഷ​ന്‍ പ്ര​തീ​ക്ഷി​ക്കേ​ണ്ടെന്ന് റ​വ​ന്യൂ​മ​ന്ത്രി

ഇ​ടു​ക്കി: മൂ​ന്നാ​റിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ദൗ​ത്യ​ത്തി​ന് മു​ന്‍ മാ​തൃ​ക​ക​ള്‍ ഇ​ല്ലെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി കെ.​രാ​ജ​ന്‍. ജെ​സി​ബി​യും ക​രി​മ്പൂ​ച്ച​ക​ളു​മ​ല്ല ദൗ​ത്യ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ദൗ​ത്യം ന​ട​പ്പി​ലാ​ക്കാ​ന്‍ അ​നാ​വ​ശ്യ​മാ​യ ഒ​രു ധൃ​തി​യും സ​ര്‍​ക്കാ​ര്‍ കാ​ണി​ക്കി​ല്ല. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​ക​ണം എ​ന്ന് മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ത്യേ​ക​മാ​യി ആ​രെ​യെ​ങ്കി​ലും ഉ​ന്നം വ​ച്ചു​കൊ​ണ്ട​ല്ല ദൗ​ത്യം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സി​നി​മാ​റ്റി​ക് ആ​ക്ഷ​ന്‍ പ്ര​തീ​ക്ഷി​ക്കേ​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഭൂ​പ​തി​വ് നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​ക്കൊ​ണ്ട് സ​ര്‍​ക്കാ​ര്‍ ചി​ല കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഈ ​ഭേ​ദ​ഗ​തി​ക​ള്‍ കൈ​യേ​റ്റ​ത്തി​ന് കു​ട​ചൂ​ടാ​നു​ള്ള ന​ട​പ​ടി​യ​ല്ല. കൈയേറ്റവും കുടിയേറ്റവും ഒരുപോലെ കാണാനാവില്ല. എം.​എം.​മ​ണി​യു​ടെ പ​രാ​മ​ര്‍​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രാഷ്ട്രീയ എതിർപ്പുകൾ ഉണ്ടായാലും നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

Read More

വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകൾ ഇതുവരെ ഇറക്കാൻ സാധിച്ചില്ല

പ്ര​തി​സ​ന്ധി വി​ട്ടു​മാ​റാ​തെ വി​ഴി​ഞ്ഞം. ക​പ്പ​ലി​ൽ നി​ന്ന് ബ​ർ​ത്തി​ലി​റ​ങ്ങാ​ൻ ചൈ​നീ​സ് പൗ​ര​ന്മാ​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തു കാ​ര​ണം ചൈ​ന​യി​ൽ നി​ന്ന് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് എ​ത്തി​ച്ച ക്രെ​യി​നു​ക​ൾ ഇ​തു​വ​രെ ഇ​റ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല മ​റു​പ​ടി ഇ​തു​വ​രെ​യും ല​ഭി​ച്ചി​ട്ടി​ല്ല. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു. ശ​രി​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ. വി​ഴി​ഞ്ഞ​ത്ത് എ​ത്തി​യ ക​പ്പ​ലി​നെ സ്വീ​ക​രി​ക്കാ​ൻ ത​ല​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യി​രു​ന്നു. ക​പ്പ​ലി​ൽ നി​ന്നു​ള്ള ക്രെ​യി​നു​ക​ൾ ഇ​റ​ക്കാ​ൻ ഇ​തു​വ​രെ സാ​ധി​ച്ചി​ല്ല.

Read More

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ശ​ല്യം ചെയ്തു; തെണ്ടാന്‍ പൊയ്ക്കൂടെ എന്ന് അവരോട് ചോദിച്ചു; എം. സി. ദത്തന്‍

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് തെ​ണ്ടാ​ൻ പൊ​യ്ക്കൂ​ടെ​യെ​ന്ന് താ​ന്‍ ചോ​ദി​ച്ചെ​ന്ന് സ​മ്മ​തി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ‌​മ ഉ​പ​ദേ​ഷ്ടാ​വ് എം.​സി ദ​ത്ത​ന്‍.  ത​നി​ക്കൊ​ന്നും പ​റ​യാ​നി​ല്ലെ​ന്ന് പ​ല ത​വ​ണ പ​റ​ഞ്ഞി​ട്ടും പി​ന്നാ​ലെ ന​ട​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ശ​ല്യം ചെ​യ്യു​ക ആ​യിരു​ന്നെ​ന്നും എം.​സി ദ​ത്ത​ന്‍ പ​റ​ഞ്ഞു.  സെ​ക്ര​ട്ട​റി​യേ​റ്റി​നു​ള്ളി​ൽ ക​ട​ക്കാ​ൻ പോ​ലീ​സു​കാ​ർ വി​സ​മ്മ​തി​ച്ചു. എ​ന്നാ​ൽ  ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡ് കാ​ണി​ച്ച​പ്പോ​ള്‍ പൊ​ലീ​സു​കാ​ര്‍ ക​ട​ത്തി​വി​ട്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. യു​ഡി​എ​ഫി​ന്‍റെ സെ​ക്ര​ട്ടേ​റി​യേ​റ്റ് ഉ​പ​രോ​ധ സ​മ​ര​ത്തി​നി​ടെ സെ​ക്ര​ട്ടേ​റി​യേ​റ്റി​ൽ എ​ത്തി​യ ശാ​സ്ത്ര ഉ​പ​ദേ​ഷ്ടാ​വ് എം.​സി ദ​ത്ത​നെ പോ​ലീ​സ് അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.  മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വാ​ണെ​ന്ന് മ​ന​സി​ലാ​കാ​തെ​യാ​ണ് എം.​സി ദ​ത്ത​നെ പോ​ലീ​സ് ത​ട​ഞ്ഞ​ത്. എ​ന്നാ​ൽ പി​ന്നീ​ട് മ​ന​സി​ലാ​യ​തോ​ടെ അ​ക​ത്തേ​ക്ക് ക​ട​ത്തി വി​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ കു​റി​ച്ച് ചോ​ദി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് അ​ദ്ദേ​ഹം മോ​ശ​മാ​യി സം​സാ​രി​ച്ചു. നിങ്ങൾക്കൊന്നും വേറൊരു പ‌ണിയുമില്ലേ? ഇതിലും ഭേദം തെ​ണ്ടാ​ന്‍ പൊ​യ്ക്കൂ​ടെ​യെ​ന്നാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് എം.സ്.ദത്തൻ ചോദിച്ചത്. 

Read More

അ​വ​ൻ വ​രു​ന്നു​ണ്ട് സാ​റേ, കു​ട്ടി​ക​ളെ ന​ശി​പ്പി​ക്കാ​ൻ; ബാം​ഗ്ലൂ​രി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന എം​ഡി​എം​എ​യു​മാ​യി ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി; കൊ​ല്ല​ത്ത് കാ​ലു​കു​ത്തി​യ​പ്പോ​ൾ ത​ന്നെ വ​ല​യി​ലാ​ക്കി പോ​ലീ​സ്

ചാ​ത്ത​ന്നൂ​ർ: ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല വ​രു​ന്ന മാ​ര​ക​ല​ഹ​രി വ​സ്തു​വാ​യ 71 ഗ്രാം ​എംഡിഎംഎ​യു​മാ​യി ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി പോ​ലീ​സ് പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട് പാ​നൂ​ർ കി​ഴ​ക്കോ​ത്ത് പു​തു​പ​റ​മ്പി​ൽ പി.​പി. നൗ​ഫ​ൽ (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് വി​ദ്യാ​ർ​ത്ഥി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന് പു​ല​ർ​ച്ചെ 6ന് ​കൊ​ട്ടി​യം ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണ് നൗ​ഫ​ൽ പോ​ലീ​സ് വ​ല​യി​ലാ​കു​ന്ന​ത്. ബം​ഗ​ളൂരു​വി​ൽ നി​ന്നെ​ത്തി​യ ആ​ഡം​ബ​ര ബ​സി​ൽ കൊ​ട്ടി​യ​ത്ത് ഇ​റ​ങ്ങു​മ്പോ​ൾ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​ക്ത​മാ​യ പോ​ലീ​സ് സ​ന്നാ​ഹം ഒ​രു​ക്കി​യി​രു​ന്നു. ബ​സി​ൽ നി​ന്നി​റ​ങ്ങി​യ ഉ​ട​ൻ ത​ന്നെ നൗ​ഫ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ർ​ന്ന് നൗ​ഫ​ലി​ന്‍റെ ബാ​ഗ് പ​രി​ശോ​ധി​ച്ചാ​ണ് മാ​ര​ക ല​ഹ​രി വ​സ്തു ക​ണ്ടെ​ടു​ത്ത​ത്. ബം​ഗ​ളൂരു​വി​ൽ നി​ന്ന് വ​ലി​യ അ​ള​വി​ൽ ക​ട​ത്തി കൊ​ണ്ടു വ​ന്ന് വി​ദ്യാ​ർ​ഥിക​ൾ​ക്കി​ട​യി​ൽ വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. നൗ​ഫ​ലി​നെ ഒ​മ്പ​ത് മ​ണി​യോ​ടെ കൊ​ട്ടി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. വി​ശ​ദ​മാ​യി ചോ​ദ്യം…

Read More

തി​രി​കെ സ്‌​കൂ​ളി​ലേ​ക്ക് എ​ത്തി​യി​ല്ലെ​ങ്കി​ൽ ലോ​ണി​ല്ല;​കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സി​ഡി​എ​സ്

കു​ടും​ബ​ശ്രീ​യു​ടെ തി​രി​കെ സ്‌​കൂ​ളി​ലേ​ക്ക് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് സി​ഡി​എ​സി​ന്‍റെ ഭീ​ഷ​ണി. ഒ​ക്ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ഡി​സം​ബ​ര്‍ 10 വ​രെ​യാ​ണ് കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​രി​കെ സ്കൂ​ളി​ലേ​ക്ക് ക്യാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഭീ​ഷ​ണി സ​ന്ദേ​ശം വാ​ട്സ്അ​പ്പ് ഗ്രൂ​പ്പി​ൽ പ്ര​ച​രി​ച്ചു. കു​ടും​ബ​ശ്രീ​യു​ടെ വാ​ട്സ്അ​പ്പ് ഗ്രൂ​പ്പി​ലാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ൽ അ​തി​ന്‍റേ​താ​യ ഭ​വി​ഷ്യ​ത്ത് നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ​ന്ദേ​ശം അ​യ​ച്ച​ത്. അം​ഗ​ങ്ങ​ൾ ക്ലാ​സി​നു വ​ന്നി​ല്ലെ​ങ്കി​ൽ ലോ​ണി​നും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും വ​രു​മ്പോ​ൾ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ത്ത അം​ഗ​ങ്ങ​ളെ പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ക്ലാ​സി​ൽ വ​രാ​ത്ത ആ​ളു​ക​ളു​ടെ പേ​ര് നോ​ട്ട് ചെ​യ്ത് വെ​ക്കു​മെ​ന്നും ബാ​ങ്കി​ൽ ലോ​ണി​ന് വ​രു​മ്പോ​ൾ ഒ​പ്പി​ട്ട് ത​രി​ല്ലെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സെ​ക്ര​ട്ട​റി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

Read More

വീ​ട്ടു​ജോ​ലി​ക്ക് നി​ന്ന പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​ത് എ​എ​സ്ഐ; അ​മ്മ​യി​ല്ലാ​ത്ത കു​ട്ടി​കളുടെ സു​ര​ക്ഷ ഓ​ർ​ത്താ​ണ് പോ​ലീ​സു​കാ​ര​ന്‍റെ വി​ട്ടി​ൽ നി​ർ​ത്തി​യ​തെന്ന് പിതാവ്

ഭു​വ​നേ​ശ്വ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ൽ. ഒ​ഡീ​ഷ​യി​ലെ മ​യൂ​ർ​ഭ​ഞ്ച് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ര​ണ്ടു വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ, ഹോം ​ഗാ​ർ​ഡ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വീ​ട്ടി​ൽ ജോ​ലി​ക്കു നി​ന്നി​രു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് എ​എ​സ്ഐ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ൽ ജാ​ർ​ഖ​ണ്ഡി​ൽ നി​ന്നു​ള്ള പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് ഹോം ​ഗാ​ർ​ഡി​നെ തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രെ​യും പോ​ക്‌​സോ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്യു​ക​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. ഭാ​ര്യ​യു​ടെ മ​ര​ണ​ശേ​ഷം ത​ന്‍റെ മൂ​ന്ന് കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ എ​എ​സ്ഐ വീ​ട്ടി​ൽ ജോ​ലി​ക്ക് നി​ർ​ത്തി​യ​ത്. വി​വാ​ഹം വാ​ഗ്ദാ​നം ന​ൽ​കി എ​എ​സ്ഐ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന് കു​ട്ടി​യു​ടെ ബ​ന്ധു​വാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് എ​എ​സ്ഐ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

പി.​സി ചാ​ക്കോ പ​റ​ഞ്ഞു ന​ട​ക്കു​ന്ന​ത് പച്ചകള്ളം; ശ​ശീ​ന്ദ്ര​ൻ സ​ത്യ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ക്കു​ന്നു; തോ​മ​സ് .കെ. ​തോ​മ​സ്

എ​ൻ​സി​പി​യി​ൽ വീ​ണ്ടും ശീ​ത​യു​ദ്ധം. പോ​ര് മു​റു​ക്കി തോ​മ​സ് .കെ. ​തോ​മ​സും , പി.​സി. ചാ​ക്കോ​യും. നി​ർ​വ​ഹ​സ​മി​തി യോ​ഗ​ത്തി​ൽ ത​ന്നെ ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് തോ​മ​സ് .കെ. ​തോ​മ​സ് പ​റ​ഞ്ഞു. പ​ച്ച ക​ള്ള​മാ​ണ് പി.​സി ചാ​ക്കോ പ​റ​ഞ്ഞു ന​ട​ക്കു​ന്ന​ത്. മ​റ്റ് പ്ര​വ​ർ​ത്ത​ക​രോ​ടു​ള്ള പി.​സി. ചാ​ക്കോ​യു​ടെ സ​മീ​പ​നം വ​ള​രെ മോ​ശ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദേ​ശീ​യ നേ​തൃ​ത്വ​മാ​ണ് ത​നി​ക്ക് മ​ന്ത്രി​സ്ഥാ​നം ഉ​റ​പ്പ് ന​ൽ​കി​യ​ത്. താ​നും എ.​കെ ശ​ശീ​ന്ദ്ര​നും ത​മ്മി​ൽ മ​ന്ത്രി സ്ഥാ​നം വീ​തം​വെ​ക്കു​ന്ന കാ​ര്യ​ത്തി​ൽ പ​ര​സ്പ​ര ധാ​ര​ണ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ നി​ല​വി​ൽ എ.​കെ ശ​ശീ​ന്ദ്ര​ൻ സ​ത്യ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ക്കു​ന്നു എ​ന്ന് തോ​മ​സ് .കെ. ​തോ​മ​സ് ആ​രോ​പി​ച്ചു. ചാ​ക്കോ ഇ​ന്ന​ലെ വ​ന്ന​യാ​ളാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ വി​ഷ​യ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​ൻ ചാ​ക്കോ​യ്ക്ക് യാ​തൊ​രു വി​ധ​ത്തി​ലു​മു​ള്ള അ​ർ​ഹ​ത​യി​ല്ല. എ​ൻ​സി​പി​യു​ടെ വ​ള​ർ​ച്ച​യി​ൽ ഒ​രു സം​ഭാ​വ​ന​യും അ​ദ്ദേ​ഹ​ത്തി​ന് ഇ​ല്ല. . സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ഒ​പ്പ​മ​ല്ല കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്നും തോ​മ​സ് .കെ. ​തോ​മ​സ്…

Read More

എംബിബിഎസ് ഇന്‍റേൺസിന് സ്റ്റൈപ്പൻഡ് നൽകുന്നില്ല; ദേശീയ മെഡിക്കൽ കമ്മീഷന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

രാ​ജ്യ​ത്തെ 70 ശ​ത​മാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളും എം​ബി​ബി​എ​സ് ഇന്‍റേൺസിന് നി​ർ​ബ​ന്ധി​ത സ്റ്റൈ​പ്പ​ൻ​ഡ് ന​ൽ​കു​ന്നി​ല്ലെ​ന്ന ആ​ശ​ങ്ക​ക​ളോ​ട് പ്ര​തി​ക​രി​ച്ച് സു​പ്രീം കോ​ട​തി ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​നെ (എ​ൻ​എം​സി) രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. ചീ​ഫ് ജ​സ്റ്റി​സ് ഡി ​വൈ ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റി​സു​മാ​രാ​യ ജെ ​ബി പ​ർ​ദി​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​ക​ളെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് ശ​ക്ത​മാ​യ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി. അ​മി​ത​മാ​യി നീ​ണ്ട ഷി​ഫ്റ്റു​ക​ളി​ൽ ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന യു​വ ഡോ​ക്ട​ർ​മാ​രു​ടെ ക​ഠി​ന​മാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ർ ആ​ശ​ങ്ക ഉ​ന്ന​യി​ച്ചു.  വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന വേ​ള​യി​ൽ പ​ല​പ്പോ​ഴും വ​ൻ​തോ​തി​ൽ ഡോ​ണേ​ഷ​നോ ക്യാ​പി​റ്റേ​ഷ​ൻ ഫീ​സോ ഈ​ടാ​ക്കു​ന്ന സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ൾ എം​ബി​ബി​എ​സ് ഇ​ന്‍റേ​ൺ​സി​ന് സ്റ്റൈ​പ്പ​ന്‍റ് ന​ൽ​കാ​നു​ള്ള ബാ​ധ്യ​ത നി​റ​വേ​റ്റു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ന്ന് സു​പ്രീം കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്തെ 70 ശ​ത​മാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളും എം​ബി​ബി​എ​സ് ഇ​ന്‍റേ​ൺ​സി​ന് സ്റ്റൈ​പ്പ​ൻ​ഡ് നി​ബ​ന്ധ​ന പാ​ലി​ക്കു​ന്നി​ല്ലെ​ന്ന അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദ​ത്തെ…

Read More

ഹി​മാ​ല​യ​ത്തി​ൽ നി​ന്നും ല​ഹ​രി​യെ​ത്തി​ച്ച തു​മ്പി​പ്പെ​ണ്ണി​ന്‍റെ ക​മാ​ൻ​ഡ​ർ ആ​ര്; പ്ര​തി​ക​ളു​ടെ ഫോ​ണ്‍ കോ​ള്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ടെ​ലി​കോം ക​മ്പ​നി​ക​ളെ സ​മീ​പി​ച്ച് എ​ക്‌​സൈ​സ്

കൊ​ച്ചി: ക​ലൂ​ര്‍ സ്‌​റ്റേ​ഡി​യം പ​രി​സ​ര​ത്തു​നി​ന്ന് അ​ര​ക്കോ​ടി രൂ​പ​യു​ടെ എം​ഡി​എം​എ​യു​മാ​യി യു​വ​തി അ​ട​ക്കം നാ​ല് പേ​ര്‍ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളു​ടെ ഫോ​ണ്‍ കോ​ള്‍ വി​വ​ര​ങ്ങ​ള്‍ തേ​ടി എ​ക്‌​സൈ​സ്. ഇ​വ​രു​ടെ ഫോ​ണ്‍ വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​ത്തി​ല്‍ നി​ന്ന് സം​ശ​യ​ക​ര​മാ​യ ചി​ല ന​മ്പ​റു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ചു കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ തേ​ടു​ന്ന​തി​നാ​ണ് സൈ​ബ​ര്‍ സെ​ല്‍ മു​ഖേ​ന പ്ര​തി​ക​ളു​ടെ കോ​ള്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. ടെ​ല​കോം ക​മ്പ​നി​ക​ള്‍​ക്ക് ഇ​ത് സം​ബ​ന്ധി​ച്ചു ക​ത്ത് ന​ല്‍​കി​യ​താ​യും കേ​സ് അ​ന്വേ​ഷി​ക്കു​ന്ന അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു. ര​ണ്ട് ദി​വ​സ​ത്ത​ന​കം പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കോ​ള്‍ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​ണ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ക. തു​ട​ര്‍​ന്ന് ആ​വ​ശ്യ​മെ​ങ്കി​ല്‍ തെ​ളി​വെ​ടു​പ്പും ന​ട​ത്തും. ഹി​മാ​ല​യ​ത്തി​ല്‍ നി​ന്നും ല​ഹ​ര​മ​രു​ന്ന് എ​ത്തി​ച്ച​തെ​ന്ന് ക​രു​തു​ന്ന പ്ര​തി കൊ​ല്ലം സ്വ​ദേ​ശി​യാ​ണോ എ​ന്ന കാ​ര്യ​ത്തി​ലും സ്ഥി​രീ​ക​ര​ണം വ​രേ​ണ്ട​തു​ണ്ടെ​ന്നും അ​സി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു. ഇ​യാ​ള്‍ ല​ഹ​രി റാ​ക്ക​റ്റി​ലെ ക​ണ്ണി​യാ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.…

Read More

പാ​വ​ങ്ങ​ളു​ടെ നെ​ഞ്ച​ത്ത​ടി​ച്ചു സ​പ്ലൈ​കോ കാ​ലി; ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ വ​ര​വ് നി​ല​ച്ചു; ജോ​ലി​യും വേ​ത​ന​വും ഇ​ല്ലാ​തെ സ​പ്ലൈ​കോ​യി​ലെ ദി​വ​സ​വേ​ത​ന-​പാ​യ്ക്കിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ

സ്വ​ന്തം ലേ​ഖി​ക ക​ണ്ണൂ​ര്‍: സ​പ്ലൈ​കോ​യും മാ​വേ​ലി സ്റ്റോ​റു​ക​ളും സാ​ധ​ന​ങ്ങ​ളി​ല്ലാ​തെ കാ​ലി​യാ​യ​തോ​ടെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്കൊ​പ്പം അ​യ്യാ​യി​ര​ത്തോ​ളം വ​രു​ന്ന സ​പ്ലൈ​കോ​യി​ലെ ദി​വ​സ​വേ​ത​ന-​പാ​യ്ക്കിം​ഗ് തൊ​ഴി​ലാ​ളി​ക​ളും ദു​രി​ത​ത്തി​ലാ​യി. സ​ബ്സി​ഡി നി​ര​ക്കി​ലു​ള്ള കു​റ​ച്ചു സാ​ധ​ന​ങ്ങ​ൾ മാ​ത്ര​മാ​ണു ര​ണ്ടി​ട​ത്തു​മു​ള്ള​ത്. സ്റ്റോ​ക്ക് എ​ത്താ​ത്ത​തു​കൊ​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി​യും വേ​ത​ന​വും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ഴി​ഞ്ഞ​മാ​സം ചി​ല​ര്‍​ക്ക് 2,000 രൂ​പ​യാ​ണ് ഒ​രു​മാ​സ​ത്തെ വേ​ത​നം ല​ഭി​ച്ച​ത്. ഈ​മാ​സം ഇ​തു​വ​രെ ആ​ര്‍​ക്കും വേ​ത​നം ല​ഭി​ച്ചി​ട്ടി​ല്ല. ദി​വ​സ​വേ​ത​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 575 രൂ​പ​യും പാ​യ്ക്കിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഒ​രു പാ​യ്ക്കി​ന് ഒ​രു രൂ​പ 65 പൈ​സ നി​ര​ക്കി​ലു​മാ​ണ് കൂ​ലി. മ​തി​യാ​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലെ​ത്തേ​ണ്ട ആ​വ​ശ്യ​മേ​യു​ണ്ടാ​കു​ന്നി​ല്ല. ഭൂ​രി​ഭാ​ഗം പേ​രും തീ​ര്‍​ത്തും തൊ​ഴി​ല്‍​ര​ഹി​ത​രാ​യ മ​ട്ടി​ലാ​ണ്. ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ടാ​ന്‍ സ​ബ്‌​സി​ഡി നി​ര​ക്കി​ലു​ള്ള കു​റ​ച്ചു സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ച​ത​ല്ലാ​തെ വേ​റെ സ്റ്റോ​ക്കൊ​ന്നും എ​ത്തി​ച്ചി​ല്ലെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ദി​വ​സ വേ​ത​ന​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​സം നി​ശ്ചി​ത ടാ​ര്‍​ജ​റ്റ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​നാ​ൽ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് വേ​ത​ന​ത്തി​ലും കു​റ​വ്…

Read More