സഡെറോട്ട്: ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഹമാസ് തീവ്രവാദികൾ കൊലപ്പെടുത്തിയ ഇസ്രേലികളുടെ മൃതദേഹങ്ങൾ ശേഖരിക്കാനെത്തിയ സാക്ക എന്ന സംഘടനയിലെ മധ്യവയസ്കനായ യോസി ലാൻഡൗ കണ്ടകാഴ്ച ഹൃദയം നടക്കുന്നത്. ഇസ്രയേലിൽ അപകടമരണങ്ങളിൽപെടുന്നവരുടെ മൃതദേഹങ്ങൾ ശേഖരിക്കുന്ന സാക്ക എന്ന സന്നദ്ധ സംഘടനയ്ക്കൊപ്പം മൂന്നു പതിറ്റാണ്ടായി നിയോഗിക്കപ്പെട്ടയാളാണ് യോസി ലാൻഡൗ. നൂറുകണക്കിന് മൃതദേഹങ്ങൾ കണ്ട് തഴമ്പിച്ച യോസി പക്ഷേ ഇത്തവണ പതറിപ്പോയി. ഹൃദയഭേദകമായ കാഴ്ചകളാണ് തകർക്കപ്പെട്ട ഇസ്രേലി ഭവനങ്ങളിൽ അദ്ദേഹം കണ്ടത്. അതിർത്തിക്കടുത്തുള്ള സഡെറോട്ട് തെരുവുകളിൽ നിറയെ മൃതദേഹങ്ങളായിരുന്നു. കാറുകൾ തലകീഴായി കിടക്കുന്നു. അവയിൽ ഭൂരിഭാഗവും കത്തിക്കരിഞ്ഞതോ വെടിയുണ്ടകൾ കൊണ്ട് നിറഞ്ഞതോ ആയിരുന്നു. 15 മിനിറ്റ് കൊണ്ട് പിന്നിടേണ്ട റോഡ് കടക്കാൻ11 മണിക്കൂർ എടുത്തു. കാരണം, അത്രത്തോളം സമയം വേണ്ടിവന്നു മൃതദേഹങ്ങൾ ശേഖരിക്കാൻ. ഇതിനകം ഡസൻ കണക്കിന് മൃതദേഹങ്ങൾ ശീതീകരിച്ച ട്രക്കുകളിൽ കയറ്റിയ ശേഷം, ലാൻഡൗവും സഹ സന്നദ്ധപ്രവർത്തകരും ഗാസയിൽ നിന്ന് അഞ്ച്…
Read MoreCategory: Top News
സോഷ്യല്‍ മീഡിയയില്‍ സജീവമാണോ? അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടുന്ന ഹാക്കര്‍മാരെ കരുതിയിരിക്കുക; ജാഗ്രത മുന്നറിയിപ്പുമായി പോലീസ്
സ്വന്തം ലേഖികകൊച്ചി: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുള്ള ആളാണോ നിങ്ങള്‍? എങ്കില്‍ അല്‍പ്പമൊന്നു കരുതിയിരിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയയില്‍ സജീവമായവരുടെ പേജുകള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്ന ഹാക്കര്‍മാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പോലീസ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യക്തിഗതമായി അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ മാത്രമല്ല, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്കും സിനിമാ താരങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കുവേണ്ടി സമൂഹ മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നവരും ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. തട്ടിപ്പു രീതി ഇങ്ങനെ ഹാക്കര്‍മാര്‍ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടേതിനു സമാനമായ കൃത്രിമ വെബ്സൈറ്റ് സൃഷ്ടിക്കും. ഇന്‍ഫ്ളൂവന്‍സര്‍മാര്‍ തയാറാക്കുന്ന വീഡിയോയിലെ ഉള്ളടക്കം, സംഗീതം എന്നിവ സോഷ്യല്‍മീഡിയയിലെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് നിയമങ്ങള്‍ പാലിക്കുന്നില്ല എന്നും മോണിറ്റൈസേഷന് നടപടിക്രമങ്ങള്‍, കോപ്പിറൈറ്റ് നിയമലംഘനം എന്നിവ ചൂണ്ടിക്കാണിച്ചുമായിരിക്കും തട്ടിപ്പുകാര്‍ സമൂഹമാധ്യമ അക്കൗണ്ടുകളിലേയ്ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നത്.…
Read Moreലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങളിൽ കോൺഗ്രസിന് പുതുമുഖങ്ങൾ? അച്ചു ഉമ്മനെ മത്സരിപ്പിക്കണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആറു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പുതുമുഖങ്ങളെ പരീക്ഷിക്കാൻ ആലോചന. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വിദഗ്ധന്‍ സുനില്‍ കനഗോലു ഓരോ പാര്‍ലമെന്റ് മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളില്‍ ആശയവിനിമയം നടത്തി. സിപിഎമ്മും സിപിഐയും നിലവിലുള്ള മന്ത്രിമാരില്‍ ചിലരെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് അതനുസരിച്ചുള്ള സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസ് നടത്തണമെന്ന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ഇത്തരത്തിലൊരു സാഹചര്യത്തിലാണ് ആറു മണ്ഡലങ്ങളില്‍ പുതുമുഖങ്ങളെ പരീക്ഷിക്കുമോ എന്ന കാര്യത്തില്‍ ചര്‍ച്ച. എന്നാല്‍ ഈ ആറു മണ്ഡലങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് ഒഴികെയുള്ള എല്ലാ എംപിമാരും വീണ്ടും ജനവിധി തേടുമെന്നുള്ള സൂചനകള്‍ കെപിസിസി നല്കുമ്പോഴും തെരഞ്ഞെടുപ്പ് വിദഗ്ധന്‍ സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളുകയില്ല. നിലവിലെ എംപിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പ്രത്യേക ഏജന്‍സിയെ വച്ച് ശേഖരിച്ചിരുന്നു. വിജയസാധ്യത…
Read Moreജനത്തിന്റെ ബുദ്ധിമുട്ട് കാണാതിരിക്കാനാവില്ല പോലീസിന്; തൃശൂരിൽ പദയാത്ര നടത്തി വാഹനതടസം സൃഷ്ടിച്ച സുരേഷ് ഗോപിക്കെതിരേ കേസ്
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ പദയാത്ര നടത്തിയതിന് നടന് സുരേഷ് ഗോപിക്കും മറ്റു ബിജെപി നേതാക്കള്‍ക്കുമെതിരെ കേസ്. കരുവന്നൂരില്‍ നിന്നും തൃശൂരിലേക്ക് പദയാത്ര നടത്തി വാഹനതടസം സൃഷ്ടിച്ചുവെന്നു കാട്ടിയാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തത്. ഒക്ടോബര്‍ രണ്ടിനാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപിയുടെ “സഹകാരി സംരക്ഷണ പദയാത്ര’ നടത്തിയത്. പദയാത്രക്കിടെ കരുവന്നൂരിലെ ആദ്യ പരാതിക്കാരനായ സുരേഷിനേയും തട്ടിപ്പിനിരയായി മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളേയും ആദരിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പദയാത്ര ഫ്ലാഗ് ഓഫ് ചെയ്യുകയും എം.ടി രമേശ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സുരേഷ് ഗോപിയടക്കമുള്ള നേതാക്കള്‍ 18 കിലോമീറ്റര്‍ നടക്കുന്ന ദൃശ്യങ്ങളും ഇതിനോടകം സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചു.
Read Moreനിന്റെ നഗ്നചിത്രം എന്റെ കൈയിലുണ്ട്, 5 ലക്ഷം തന്നില്ലെങ്കിൽ പരസ്യപ്പെടുത്തും; ഗുണ്ടാതലവന്റെ ഭീഷണിക്ക് വഴങ്ങി യുവതി; ഭാര്യയെ ഭീഷണിപ്പെടുത്തിയ ഗുണ്ടയെകുടുക്കി ഭർത്താവ്
യുവതിടെ നഗ്നചിത്രം കൈയിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം കവർന്ന ഗുണ്ടാ തലവൻ അറസ്റ്റിൽ. മുസാഫർനഗറിലെ പീപൽ ഖേര ഗ്രാമവാസിയായ പരുൾ കുമാർ(34) ആണ് അറസ്റ്റിലായത്. നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി ഇയാൾ ഒരു യുവതിയിൽ നിന്നും അഞ്ച് ലക്ഷം രൂപ കവർന്നിരുന്നു. എന്നാൽ കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച യുവതി തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി പത്തോളം കേസുകളിലെ പ്രതിയാണ് പരുൾ കുമാർ. പിടിയിലാകുന്ന സമയത്ത് ഇയാളുടെ പക്കൽ നിന്ന് ഒരു പിസ്റ്റൾ, ഒരു കത്തി, രണ്ട് വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു. സെപ്റ്റംബർ 15നാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് സെപ്തംബർ 22ന് ഇയാൾക്കെതിരെ യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകി. തന്റെ കൈയിൽ ഭാര്യയുടെ സ്വകാര്യ ചിത്രങ്ങളുണ്ടെന്നും പണം നൽകിയില്ലെങ്കിൽ ഇവ പരസ്യപ്പെടുത്തുമെന്നും പറഞ്ഞ് പരുൾ കുമാർ…
Read More‘സ്റ്റാർ ഷോ’ എന്നോട് വേണ്ട; ബസിൽ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി ടിവി താരം; പെൺകുട്ടി ബഹളം വച്ചതോടെ ചാടിയിറങ്ങി ഓടിയ താരത്തെ പിടികൂടി മറ്റ് യാത്രക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ വിദ്യാർഥിനിയെ കയറി പിടിച്ചെന്ന പരാതിയിൽ ടിവി കോമഡി താരം ബിനു .ബി.കമാലിനെ (40) വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു. തമ്പാനൂരിൽനിന്നു നിലമേലേക്കു പോകുന്ന ബസിൽ വട്ടപ്പാറയ്ക്കു സമീപം ഇന്നലെ വൈകുന്നേരം നാലേമുക്കാലിനായിരുന്നു സംഭവം. കൊല്ലം കടയ്ക്കൽ സ്വദേശിനിയാണു പരാതി നൽകിയത്. ബിനു അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് പെൺകുട്ടി ബഹളം വയ്ക്കുകയും ഇതോടെ ബസ് നിർത്തുകയുമായിരുന്നു. തൊട്ടുപിന്നാലെ ബിനു ബസിൽ നിന്ന് ഇറങ്ങിയോടി. യാത്രക്കാരും നാട്ടുകാരും പിന്നാലെയെത്തിയെങ്കിലും കടന്നുകളഞ്ഞ ഇയാളെ പിന്നീട് വട്ടപ്പാറ ശീമമുള മുക്കിൽനിന്നു കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്നു വട്ടപ്പാറ എസ്എച്ച്ഒ എസ്.ശ്രീജിത്ത് പറഞ്ഞു. ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreകേരളത്തിലേക്ക് ടൂറിസ്റ്റുകളുടെ തള്ളിക്കയറ്റം; ആയുർവേദ ചികിത്സയുടെയും ഹൗസ്ബോട്ടുകളുടെ മറവിലും സെക്സ് ടൂറിസവും തഴച്ചുവളരുന്നതായി സൂചന
കോഴിക്കോട്: കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധികളെ അതിജീവിച്ച് കേരളത്തിലെ വിനോദ സഞ്ചാരമേഖല മുന്‍കാലത്തെങ്ങുമില്ലാത്ത വിധം അഭൂതപൂര്‍വമായ വളര്‍ച്ചയിലേക്കു കുതിക്കുന്നു. കോവിഡിനു മുമ്പുള്ള കാലത്തെ അപേക്ഷിച്ച് കേരളത്തില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ റിക്കാര്‍ഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനിടെ വളര്‍ച്ചയുടെ പടവുകള്‍ കയറുന്ന കേരളത്തില്‍ വിദേശരാജ്യങ്ങളിലേ പോലെ സെക്സ് ടൂറിസവും തഴച്ചുവളരുകയാണെന്നാണ് ടൂറിസം മേഖലയില്‍ നിന്നുള്ളവര്‍തന്നെ നല്കുന്ന സൂചനകള്‍. വിനോദ സഞ്ചാരമേഖലയില്‍ അന്തര്‍ദേശീയതലത്തില്‍ പ്രശസ്തമായ പല സ്ഥലങ്ങളും വളര്‍ന്നുവികസിച്ചത് സെക്സ് ടൂറിസത്തിലൂടെയാണെന്ന യാഥാര്‍ഥ്യം കേരളത്തെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് വില്‍പ്പനയും ഉപഭോഗവും ഈ ആശങ്കയ്ക്ക് അടിവരയിടുന്നു. കേരളത്തില്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ ഈ വര്‍ഷത്തെ ആദ്യ രണ്ടുപാദത്തിലുമാണ് റെക്കാര്‍ഡ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ ആറുമാസത്തില്‍ 1,06,83,643 ആഭ്യന്തര സഞ്ചാരികള്‍ കേരളം സന്ദര്‍ശിച്ചു. 2022 ല്‍ ഇതേ കാലളവില്‍ 88,95,593 സഞ്ചാരികള്‍ മാത്രമായിരുന്നു കേരളത്തിലെത്തിയത്. 2022 അര്‍ധ വര്‍ഷത്തെ അപേക്ഷിച്ച് 2023 അര്‍ധ…
Read Moreഒൻപതായി ചുരങ്ങി, അടിസ്ഥാന തത്വങ്ങളിൽ നിന്ന് വ്യതിചലിച്ച കേരള കോണ്‍ഗ്രസുകള്‍ പിരിച്ചുവിടണമെന്ന് കേരള ജനപക്ഷം ചെയര്മാന് പി.സി. ജോര്‍ജ്
കോട്ടയം: ജന്മമെടുത്ത് 60 വര്‍ഷം കഴിയുമ്പോള്‍ കേരള കോണ്‍ഗ്രസ് അടിസ്ഥാന തത്വങ്ങളില്‍നിന്നു വ്യതിചലിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസുകള്‍ പിരിച്ചുവിടണമെന്ന് കേരള ജനപക്ഷം ചെയര്മാന് പി.സി. ജോര്‍ജ്. കേരള കോണ്‍ഗ്രസ് അടിസ്ഥാന ലക്ഷ്യങ്ങളില്‍നിന്നു പിന്തിരിഞ്ഞു. ഒറ്റയ്ക്ക് 25സീറ്റ് നേടിയ കേരള കോണ്‍ഗ്രസിന് ഇപ്പോള്‍ എല്ലാ ഗ്രൂപ്പിനും ചേര്‍ന്ന് ഒമ്പത് സീറ്റായി ചുരുങ്ങി. കേന്ദ്രത്തില്‍ വീണ്ടും നരേന്ദ്രമോദി അധികാരത്തില്‍ വരുമെന്നും ജോര്‍ജ് പറഞ്ഞു.സഹകരണ പ്രസ്ഥാനം രാഷ്ട്രീയാതി പ്രസരവും അഴിമതിയും മൂലം തകര്‍ന്നടിഞ്ഞുവെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
Read More15 ലക്ഷം രൂപയുടെ എൽഐസി പോളിസിക്ക് വേണ്ടി ജീവിച്ചിരിക്കുന്ന ഭർത്താവ് മരിച്ചെന്ന് ഭാര്യ; ഏജന്റും യുവതിയും അറസ്റ്റിൽ
ജീവിച്ചിരിക്കുന്ന ഭർത്താവ് മരിച്ചെന്ന് വ്യാജ രേഖകളുണ്ടാക്കി എൽഐസി നിന്ന് 15 ലക്ഷം രൂപ പിൻവലിച്ച തട്ടിപ്പ് കേസിൽ യുവതിയും ഇൻഷുറൻസ് ഏജന്റും അറസ്റ്റിൽ. ബീഹാറിലാണ് സംഭവം. എൽഐസി ഏജന്റിനും യുവാവിന്റെ ഭാര്യ സെയ്ദി ദേവിക്കും എതിരെ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഏജന്റിനെ നേരത്തെ അറസ്റ്റ് ചെയ്തു. എന്നാൽ യുവതി അറസ്റ്റ് ഭയന്ന് ഗയയിൽ വാടകയ്ക്ക് ഒളിച്ച് താമസിക്കുകയായിരുന്നു. ആശാ നഗർ സ്വദേശിയായ സുനിൽകുമാർ എൽഐസിയിൽ നിന്ന് 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് എടുത്തതായി ലാഹേരി പൊലീസ് സ്റ്റേഷൻ ഇൻചാർജ് ദീപക് കുമാർ അറിയിച്ചു. ഇൻഷുറൻസ് എടുത്ത ശേഷം ഇയാളുടെ വീടിന് അടുത്ത് താമസിച്ചിരുന്ന മറ്റൊരു സുനിൽ കുമാർ മരിച്ചു. തുടർന്ന് സുനിൽ കുമാറിന്റെ മരണം മുതലെടുത്ത് എൽഐസി ഏജന്റും സെയ്ദി ദേവിയും സുനിൽകുമാറിന്റെ മരണ സർട്ടിഫിക്കറ്റ് കാണിച്ച് 15 ലക്ഷം രൂപ എൽഐസിയിൽ നിന്ന് പിൻവലിച്ചു. മരിച്ച…
Read Moreഷോക്കേറ്റ പിതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മക്കളെയും മരണം കവർന്നു; ചെമ്പകശേരി വീട്ടിൽ തനിച്ചായി അമ്മയും മകളും കൊച്ചുമകനും
കട്ടപ്പന: കൊച്ചറ രാജാക്കണ്ടം നായരുസിറ്റിയിൽ വൈദ്യുതാഘാതമേറ്റ് അച്ഛനും രണ്ട് ആൺമക്കളും ദാരുണമായി മരിച്ചു. നായരുസിറ്റി ചെമ്പകശേരി കനകൻ (57), മക്കളായ വിഷ്ണു (31), വിനോദ് (27) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. വീടിനു സമീപത്തെ വയലിൽ പുല്ലു ചെത്താനെത്തിയ ഇവർക്ക് വെള്ളത്തിൽ പൊട്ടിക്കിടന്ന 11 കെവി വൈദ്യുതി ലൈനിൽനിന്നു ഷോക്കേൽക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ ഉണ്ടായ ശക്തമായ മഴയില്‍ ഇവരുടെ വീടിനു സമീപത്തെ ഏലത്തോട്ടത്തിലെ മരം ഒടിഞ്ഞ് വൈദ്യുതി ലൈനില്‍ വീണതിനെത്തുടര്‍ന്ന് വൈദ്യുതി ലൈന്‍ പൊട്ടി പാടത്തേക്കു വീഴുകയായിരുന്നെന്നാണ് നിഗമനം. പുല്ലു ചെത്താൻ പോയവർ തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതായതിനെത്തുടർന്ന് കനകന്റെ ഭാര്യ ഓമന അന്വേഷിച്ചെത്തിയപ്പോഴാണ് ഭർത്താവിനെയും മക്കളെയും വയലിൽ വീണു കിടക്കുന്നതായി കണ്ടത്. വിവരമറിഞ്ഞെത്തിയവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതാഘാതമേറ്റതിനാൽ പ്ലാസ്റ്റിക് കൂട്ടിപ്പിടിച്ച് രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചു. ഇതിനിടെ കെഎസ്ഇബി ഓഫീസിൽ അറിയിച്ച് വൈദ്യുതിബന്ധം വിച്ഛേദി പ്പിച്ചശേഷം…
Read More