കോഴിക്കോട്: ചരക്കുകപ്പലിലെ മലയാളി ഓഫീസറെ ഡ്യൂട്ടിക്കിടയില്‍ അറബിക്കടലില്‍ കാണാതായി. മലപ്പുറം പൂക്കോട്ടുംപാടം ചേലോട് കൈനാരി കേശവദാസിന്റെയും ടി. ഗിരിജയുടെയും മകൻ മനേഷ് കേശവദാസി(43) നെയാണ് കഴിഞ്ഞ 11 മുതൽ കാണാതായത്. ലൈബീരിയയിൽ രജിസ്റ്റർ ചെയ്ത ഡൈനാകോം എന്ന കമ്പനി യുടെ എം.ടി.പാറ്റ്മോസ് 1/ഐഎംഒ 9800245 എന്ന ഓയില്‍ ടാങ്കറിലെ സെക്കൻഡ് ഓഫീസർ ആണ് ഇദ്ദേഹം. മനേഷിനെ കാണാതായ വിവരം ഔദ്യോഗികമായി കപ്പല്‍ പ്രതിനിധികള്‍ അദ്ദേഹത്തിന്റെ കോഴിക്കോട്ടുള്ള ഫ്ളാറ്റിലെത്തി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളോ മറ്റു പ്രശ്നങ്ങളോ ഒന്നുമില്ലാത്ത മനേഷിനെ കാണാതായത് ദുരുഹത ഉയര്‍ത്തുന്നു. മനേഷിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭാര്യ അശ്വതി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. ഒമാനിലെ ജബല്ദാന തുറമുഖത്തുനിന്ന് മലേഷ്യയിലെ പോര്‍ട്ട് ഡിക്സണിലേക്കുള്ള യാത്രയ്ക്കിടെ കാണാതായി എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഡൈനാകോം എന്ന കമ്പനിയുടെതാണ് ടാങ്കര്‍. കപ്പലിലെ ക്യാപ്റ്റന്‍ തമിഴ്നാട് സ്വദേശിയാണ്. ചീഫ് ഓഫീസറും…
Read MoreCategory: Top News
മൊബൈൽ നോട്ടം ചോദ്യം ചെയ്തു; മകന്റെ അടിയേറ്റ അമ്മ മരിച്ചു
നീലേശ്വരം: മൊബൈല്‍ഫോണില്‍ പുലര്‍ച്ചെ മൂന്നരയ്ക്കും നോക്കിക്കൊണ്ടിക്കുന്നതിനെ ചോദ്യംചെയ്തതിന് മകന് പലകകൊണ്ട് തലയ്ക്കടിച്ച് അമ്മയ്ക്കു ദാരുണമരണം. നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണി (63) ആണ് ഇന്ന് പുലര്‍ച്ചെ പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് മകന് സുജിത്ത് (34) രുഗ്മിണിയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവദിവസംതന്നെ പോലീസ് കസ്റ്റഡിയിലെടുത്ത സുജിത്തിനെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കിയശേഷം ചികിത്സയ്ക്കായി കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിനുശേഷം അക്രമാസക്തനായിനിന്ന സുജിത്തിനെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് കീഴടക്കിയത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയപ്പോള്‍ മാനസിക വൈകല്യമുളളതായി ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് കോടതി കുതിരവട്ടത്തേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. അര്‍ധരാത്രി പിന്നിട്ടിട്ടും സുജിത്ത് മൊബൈല്‍ ഫോണില്‍ നോക്കിക്കൊണ്ടിരിക്കുന്നതിനെ രുഗ്മിണി ചോദ്യംചെയ്തതിനെ തുടര്‍ന്നുണ്ടായ ബഹളത്തിനിടയിലാണ് ഇയാള്‍ മരപ്പലക കൊണ്ട് തലയ്ക്കടിച്ചത്. ബഹളവും നിലവിളിയും കേട്ട് അയല്‍വാസികള്‍…
Read Moreബംഗാളികൾ മലയാളികൾക്കൊരു തലവേദനയോ? വീട്ടിൽ കയറി അമ്മയെയും മക്കളെയും കുത്തിപ്പരിക്കേൽപ്പിച്ചു ഇതരസംസ്ഥാന തൊഴിലാളി; നടുക്കം വിട്ടുമാറാതെ കാലടിക്കാർ
കാലടി: കാഞ്ഞൂർ തട്ടാൻപടിയിൽ ഇതരസംസ്ഥാന തൊഴിലാളി വീട്ടിൽ കയറി അമ്മയെയും മക്കളെയും സ്ക്രൂഡ്രൈവറിന് കുത്തിപ്പരിക്കേൽപ്പിച്ചു. പെരുമായൻ വീട്ടിൽ ലിജി, മക്കളായ ഹന്ന, സെബാസ്റ്റ്യൻ എന്നിവർക്കാണു കുത്തേറ്റത്. പെയിന്റിംഗ് തൊഴിലാളിയായ ബംഗാൾ സ്വദേശി ജുവൽ ആണ് കുത്തിയത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. വീടിനകത്ത് ഇരിക്കുകയായിരുന്ന ഇവരെ അതിക്രമിച്ചു കയറിയാണ് കുത്തിയത്. പരിക്കേറ്റ അമ്മയെയും മക്കളെയും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബ്ദം കേട്ട് എത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്നു പ്രതിയെ പിടികൂടി പോലീസിന് കൈമാറി. പ്രതിയുടെ സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റവരുടെ വീടിനു സമീപത്താണ് പ്രതി താമസിക്കുന്നത്.
Read Moreപ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയവലയിൽ വീഴ്ത്തി; ലൈംഗികമായി പീഡിച്ചശേഷം സ്വർണാഭരങ്ങൾ കവർന്നു; ഇരുപത്തിനാലുകാരന് 29 വർഷം കഠിന തടവ്
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയത്തിലൂടെ വശത്താക്കി.പിന്നീട് പീഡനത്തിനിരയാക്കിയ ശേഷം സ്വർണം കവർന്ന കേസിൽ യുവാവിന് 29 വർഷം കഠിന തടവ് വിധിച്ച് കോടതി. തൃശൂര്‍ ചിറ്റാട്ടുകര സ്വദേശി പ്രണവിനെ(24 )യാണ് കുന്നംകുളം അതിവേഗ സ്പെഷല്‍ പോക്സോ കോടതി ശിക്ഷിച്ചത്. 1.05 ലക്ഷം രൂപ പിഴയും ഒടുക്കണം. 2017 -18 സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പാവറട്ടി പോലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നും വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്നുമാണ് കേസ്. സംഭവത്തിനുശേഷം കടുത്ത മാനസിക സമ്മര്‍ദത്തിലായ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് പെണ്‍കുട്ടിയും മാതാപിതാക്കളും പാവറട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. വിചാരണ വേളയില്‍ 21 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കി. ശാസ്ത്രീയ തെളിവുകള്‍ സഹിതമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Read Moreഭാര്യയ്ക്ക് ഭർത്താവിനെ വേണ്ട; അളിയനെ കൊല്ലാൻ ക്വട്ടേഷൻ എടുത്തത് അളിയൻ; ഒളിവിൽ പോയ ഭാര്യാ സഹോദരനും സംഘവും പോലീസ് പിടിയിൽ
ഇടുക്കി: വീട്ടില്‍ ഉറങ്ങിക്കിടന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യാ സഹോദരനടക്കം ഏഴ് പേര് പിടിയില്‍. സെപ്റ്റംബര്‍ 16ന് വണ്ടിപ്പെരിയാര്‍ വള്ളക്കടവിലാണ് സംഭവമുണ്ടായത്. വള്ളക്കടവ് കുരിശുംമൂട് കിരികിണ്ണംചിറയില് അബ്ബാസിനെയാണ് ഇവര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭാര്യയുടെ നിര്‍ദേശപ്രകാരമാണ് വധശ്രമമെന്ന് പോലീസ് വ്യക്തമാക്കി. പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി അഞ്ച് പാറ വീട്ടില്‍ ശിവപ്രസാദ്, പള്ളുരുത്തി നമ്പ്യാര്‍മഠം ഭാഗത്ത് ആനക്കുഴി പറമ്പില്‍ ഷാഹുല്‍ ഹമീദ്, ഫോര്‍ട്ട് കൊച്ചി ഇരവേലി ഭാഗത്ത് ഷെമീര്‍ എന്നിവരെക്കൂടി കേസില്‍ പിടികൂടിയിട്ടുണ്ട്. അബ്ബാസിന്റെ ഭാര്യ അഷീറ ബീവിയുടെ സഹോദരനാണ് ഷാഹുല്‍ ഹമീദ്. ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ കോയമ്പത്തൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് പിടികൂടിയതെന്ന് വണ്ടിപ്പെരിയാര്‍ പോലീസ് അറിയിച്ചു. കേസില്‍ അബ്ബാസിന്റെ ഭാര്യ, മകന് മുഹമ്മദ് ഹസ്സന്, പള്ളുരുത്തി സ്വദേശികളായ അനീഷ് ബാബു, ഷഹീര്‍ എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. അഷീറയുടെ സഹോദരനായ ഷാഹുലാണ് കൃത്യം നടത്താന്‍ ഗൂഢാലോചന…
Read Moreപതിനൊന്ന് വയസുകാരനെ ക്രൂരമായി മര്‍ദിച്ച് രണ്ടാനച്ഛൻ; അമ്മയും രണ്ടാംഭർത്താവും പോലീസിനോട് പറഞ്ഞ മറുപടി നടുക്കുന്നത്
കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥിയായ 11 വയസുകാരനെ ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ രണ്ടാനച്ഛനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് ചിറ്റൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഇരിങ്ങാലക്കുട സ്വദേശി അരുണ്‍ എസ്. മേനോനെ(33) യാണ് ചേരാനെല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബ്രിജുകുമാര്‍, പ്രിന്‍സിപ്പല്‍ എസ്ഐ തോമസ് കെ. സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വിവാഹമോചിതയായ കുട്ടിയുടെ അമ്മയ്ക്കൊപ്പം കഴിഞ്ഞ മൂന്നു വര്‍ഷമായി ഇയാള്‍ ചിറ്റൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ബുധനാഴ്ചയാണ് അരുണ്‍ കുട്ടിയെ മര്‍ദിച്ചത്. ഇന്നലെ സ്കൂളില്‍ ചെന്നപ്പോള്‍ കുട്ടിയുടെ ശരീരത്തിലെ പാടുകള്‍ കണ്ട് അധ്യാപകര്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ആദ്യം കുട്ടി കാര്യങ്ങള്‍ പറയാന്‍ തയാറായില്ല. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ചോദിച്ചപ്പോഴാണ് കുട്ടി കാര്യങ്ങള്‍ പറഞ്ഞത്. ദേഷ്യം വരുമ്പോള്‍ അച്ഛന് പതിവായി…
Read Moreഅനധികൃത വെബ്സൈറ്റുകളും ആപ്പുകളും ഉപയോഗിച്ച് ട്രെയിനുകളിലെ ഭക്ഷണം ഓർഡർ ചെയ്യൽ: ജാഗ്രതാ മുന്നറിയിപ്പുമായി ഐആർസിടിസി
എസ്.ആർ. സുധീർകുമാർകൊല്ലം: ഓടുന്ന ട്രെയിനുകളിൽ ഭക്ഷണം ഓർഡർ ചെയ്യുന്ന യാത്രക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപറേഷൻ (ഐആർസിടിസി). അനധികൃത വെബ്സൈറ്റുകൾ, ആപ്പുകൾ എന്നിവ വഴി ഇഷ്ടഭക്ഷണം ഓർഡർ ചെയ്യരുതെന്നാണ് നിർദേശം. ഇത്തരത്തിൽ കരിമ്പട്ടികയിൽ ഉൾപെടുത്തിയ ഒമ്പത് വെബ്സൈറ്റുകളുടെ വിശദമായ വിവരവും ഐആർസിടിസി പുറത്ത് വിട്ടിട്ടുണ്ട്. റെയിൽ റെസ്ട്രോ, റെയിൽ മിത്ര, ട്രാവൽ ഖാന, റെയിൽ മീൽ, ഡിബ് റെയിൽ, ഖാന ഓൺലൈൻ, റെയിൽസ് കഫേ, ട്രെയിൻ മീൽസ്, ഫുഡ് ഓൺ ട്രാക്ക് എന്നീ വെബ് സൈറ്റുകളെയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അനധികൃത ഭക്ഷണ വിതരണക്കാരെ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. യാതൊരു കാരണവശാലും ഈ വെബ്സൈറ്റുകളെ ഭക്ഷണം ലഭിക്കുന്നതിനായി ആശ്രയിക്കരുതെന്നാണ് നിർദേശം. വണ്ടികളിൽ മോശം നിലവാരത്തിലുള്ള ഭക്ഷണം അമിത നിരക്കിൽ വിതരണം ചെയ്യുന്നു എന്ന വ്യാപക ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.…
Read Moreപോഷകാഹാരക്കുറവുള്ള ശിശുക്കൾ കൂടുതൽ ഇന്ത്യയിൽ, ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 111; സൂചികയെ നിരസിച്ച് കേന്ദ്ര സർക്കാർ
ആഗോള പട്ടിണി സൂചികയിൽ 121 രാജ്യങ്ങളിൽ ഇന്ത്യ 111-ാം സ്ഥാനത്ത്. വ്യാഴാഴ്ചയാണ് സൂചിക പുറത്ത് വിട്ടത്. അയൽരാജ്യങ്ങളായ പാകിസ്ഥാൻ (102), ബംഗ്ലാദേശ് (81), നേപ്പാൾ (69), ശ്രീലങ്ക (60) എന്നിവ സൂചികയിൽ ഇന്ത്യയെക്കാൾ മികച്ച സ്ഥിതിയിലാണ്. ദക്ഷിണേഷ്യയും സഹാറയുടെ തെക്ക് ആഫ്രിക്കയുമാണ് ഏറ്റവും കൂടുതൽ പട്ടിണി നേരിടുന്ന മേഖല. ജിഎച്ച്ഐ സ്കോർ 27 വീതമാണ് ഇവിടെ. ഇത് ഗുരുതരമായ വിശപ്പിനെ സൂചിപ്പിക്കുന്നു. പോഷകാഹാരക്കുറവുള്ള കുട്ടികൾ ഏറ്റവും കൂടുതലുള്ളതും ഇന്ത്യയിലാണ്. ഇത് 18.7 ശതമാനമാണ്, രൂക്ഷമായ പോഷകാഹാരക്കുറവിനെയാണ് ഈ നിരക്ക് പ്രതിഫലിപ്പിക്കുന്നത്. കുട്ടികളുടെ ഉയരം കണക്കിലെടുത്താണ് ശോഷണം അളക്കുന്നത്. സൂചിക അനുസരിച്ച് ഇന്ത്യയിലെ പോഷകാഹാരക്കുറവിന്റെ നിരക്ക് 16.6 ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക് 3.1 ശതമാനവുമാണ്. 15 നും 24 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ വിളർച്ചയുടെ വ്യാപനം 58.1 ശതമാനമാണെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ ഇന്ത്യയുടെ…
Read Moreജോലി അപേക്ഷകളിൽ മൂന്നാം ലിംഗക്കാരെ ഉൾപ്പെടുത്തും; ഔദ്യോഗികമായി അംഗീകരിച്ച് ജമ്മു കാഷ്മീർ
ജമ്മു കാഷ്മീരിലെ ട്രാൻസ്ജെൻഡർ വ്യക്തികൾ രാജ്യത്തിന്റെ മറ്റ് പല പ്രദേശങ്ങളിലെയും പോലെ അസമമായ പെരുമാറ്റം ഏറെ സഹിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ ജോലി അപേക്ഷകളിൽ മൂന്നാം ലിംഗത്തെ ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ട് ജമ്മു കാഷ്മീരിലെ സർക്കാർ സുപ്രധാനമായ ഒരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. ജമ്മു കാഷ്മീരിലെ വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് അപേക്ഷാ ഫോമുകളിൽ ‘മൂന്നാം ലിംഗം/ മറ്റേതെങ്കിലും വിഭാഗം’ എന്ന് ലേബൽ ചെയ്ത ഒരു പ്രത്യേക വിഭാഗം ഉൾപ്പെടുത്തി. പരീക്ഷ സേവന ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ ഭരണകൂടം എല്ലാ അഡ്മിനിസ്ട്രേറ്റീവ് വകുപ്പുകൾക്കും നിർദേശം നൽകി. ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം), 2019 ലെ നിയമം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽ, ആരോഗ്യ സ്ഥാപനങ്ങൾ പൊതു സേവനങ്ങൾ മുതലായവയിൽ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലെ അംഗങ്ങളോട് വിവേചനം കാണിക്കുന്നതും നിഷേധിക്കുന്നതും അന്യായമായി പെരുമാറുന്നതും നിരോധിക്കുന്നു. ട്രാൻസ്ജെൻഡർ വ്യക്തികളുടെ സമ്പൂർണ്ണമായ ഇടപഴകൽ, സമൂഹത്തിലേക്കുള്ള അവരുടെ സമന്വയം, സർക്കാർ ക്ഷേമ…
Read Moreഡൽഹിയിൽ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടിത്തം; 26 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി
ഡൽഹിയിലെ ഉദ്യോഗ് നഗർ മെട്രോ സ്റ്റേഷന് സമീപമുള്ള പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടിത്തം. 26 ഫയർ ടെൻഡറുകളെങ്കിലും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡൽഹി ഫയർ സർവീസ് അറിയിച്ചു. ഉദ്യോഗ് നഗറിലെ പീര ഗാർഹി പ്രദേശത്തെ ഒരു ഫാക്ടറിയിൽ വ്യാഴാഴ്ച വീണ്ടും തീപിടിത്തമുണ്ടായതിന് തൊട്ടുപിന്നാലെയാണിത്. 33 ഫയർ ടെൻഡറുകളെ സ്ഥലത്ത് വിന്യസിച്ചതായി ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇപ്പോൾ തീ നിയന്ത്രണവിധേയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. #WATCH | Delhi: A fire broke out in a plastic factory near Udyog Nagar metro station. 26 fire tenders have been rushed to the site. No casualties have been reported so far: Delhi Fire Services (Video Source: Fire Department) pic.twitter.com/V0WWDPPAGl — ANI…
Read More