സംസ്ഥാനത്ത് ഓണക്കാലത്തെ നികുതി വരുമാനത്തില്‍ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്തെ നികുതി വരുമാനത്തില്‍ വന്‍ കുറവ്.  ആദ്യമായാണ് ഓണക്കാലത്ത് നികുതി വരുമാനം കുറയുന്നത്. ഓണക്കാലത്തെ നികുതി വരുമാനത്തെ ഏറെ പ്രതീക്ഷയോടെ ആയിരുന്നു സർക്കാർ നോക്കി കണ്ടത്. എന്നാൽ പ്രതീക്ഷകൾക്ക് മങ്ങലേറ്റു കൊണ്ട് ജൂണ്‍ ജൂലൈ മാസങ്ങളില്‍ ലഭിച്ചതിനേക്കാൾ കുറവാണ് ഓഗസ്റ്റ് മാസത്തിലെ നികുതി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ഓണക്കാലത്തെ വരുമാനം ഉപയോഗിച്ച് മുന്നോട്ട് പോകാമെന്നു കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ ഈ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് നികുതി വരുമാനത്തില്‍ വൻ തോതിൽ കുറവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 8165.57 കോടി രൂപയാണ് നികുതിയിനത്തില്‍ സംസ്ഥാനത്തിന് വരുമാനമുണ്ടായത്. എന്നാൽ 7368.79 കോടി രൂപയാണ് ഇത്തവണത്തെ ഓഗസ്റ്റ് മാസത്തിലെ മാത്രം നികുതി വരുമാനം. 

Read More

ക്ലിനിക്കിൽ ഡോക്ടർക്ക് നേരെ ആക്രമണം; കത്തികൊണ്ട് ഒന്നിലധികം തവണ കുത്തി

ക്ലി​നി​ക്കി​ൽ ഡോ​ക്ട​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ടാ​ഗോ​ർ ഗാ​ർ​ഡ​ൻ എ​ക്സ്റ്റ​ൻ​ഷ​ൻ ഏ​രി​യ​യി​ലെ ക്ലി​നി​ക്കി​ൽ 40 വ​യ​സ്സു​ള്ള ഡോ​ക്ട​റെ​യാ​ണ് ഒ​രാ​ൾ ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ച​ത്. സം‍​ഭ​വ ദി​വ​സം ഒ​രാ​ൾ ഡോ​ക്ട​ർ സം​ഗ​യ് ബൂ​ട്ടി​യ​യു​ടെ ക്ലി​നി​ക്കി​ലെ​ത്തി കെ​ട്ടി​ട​ത്തി​ന്‍റെ ഗോ​വ​ണി​പ്പ​ടി​യി​ൽ വെ​ച്ച് ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (വെ​സ്റ്റ്) വി​ചി​ത്ര വീ​ർ പ​റ​ഞ്ഞു. ഡോ ​ബൂ​ട്ടി​യ കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ ഒ​രു ക്ലി​നി​ക്ക് ന​ട​ത്തു​ക​യാ​ണ്. മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് ഇ​വ​രു​ടെ താ​മ​സം. സം​ഭ​വ​ത്തി​ന് ശേ​ഷം അ​ക്ര​മി സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഡോ​ക്ട​ർ​ക്ക് ഒ​ന്നി​ല​ധി​കം കു​ത്തു​ക​ളു​ണ്ടെ​ന്നും അ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​ക​യെ പി​ടി​കൂ​ടാ​ൻ ഒ​ന്നി​ല​ധി​കം സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

മിന്നൽ പരിശോധന; ഇടുക്കിയിൽ അഞ്ച് ബിവറേജസ് ഔട്ട്ലെറ്റുകളിൽ ക്രമക്കേട് കണ്ടെത്തി

ഇടുക്കിയിൽ ബിവറേജസിൽ മിന്നൽ പരിശോധന.  വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ച് ബിവറേജസ് ഔട്ട്ലെറ്റുകളിലും ക്രമക്കേട് കണ്ടെത്തി. രേഖകളില്ലാതെ ദിവസ വേതനാടിസ്ഥാനത്തിൽ രണ്ടുപേർ ജോലി ചെയ്യുന്നതായി കണ്ടെത്തി. മൂന്നാർ ,ഉപ്പുതറ, കൊച്ചറ,എന്നീ ഔട്ട്ലെറ്റുകളിൽ കണക്കിൽ പെടാത്ത 21,907 രൂപ കണ്ടെത്തി. പൂപ്പാറ, രാജാക്കാട് ഔട്ട്ലെറ്റുകളിൽ 14,359 രൂപയുടെ കുറവും കണ്ടെത്തി.  മദ്യം പൊതിയാൻ പത്രം വാങ്ങിയ കണക്കിലും ക്രമക്കേട്.  കണക്ക് പ്രകാരം 23032 രൂപയുടെ പത്രക്കെട്ടുകൾ വാങ്ങിയതായാണ് പക്ഷേ ആർക്കും മദ്യം പൊതിഞ്ഞു കൊടുത്തിട്ടില്ലെന്നും കണ്ടെത്തി. എക്സൈസ് ഉദ്യോഗസ്ഥർ കൃത്യമായി പരിശോധന നടത്തുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Read More

ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ തട്ടിപ്പ്; പിന്നിൽ അഖിൽ സജീവും ലെനിനുമെന്ന് നിഗമനം

ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ തട്ടിപ്പിന് പിന്നിൽ അഖിൽ സജീവും കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ ലെനിനും ആണെന്ന നിഗമനത്തിൽ അന്വേഷണ സംഘം. ബാസിതിനും ഇതിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. തിരുവനന്തപുരത്ത് ഹരിദാസിനൊപ്പം എത്തിയിട്ടില്ലെന്നാണ് ബാസിത് ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ സിടിവി ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നതിനു പിന്നാലെ  ബാസിതിന്‍റെ മൊഴി ഇന്നലെ പൊലീസ് വീണ്ടും രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഇന്ന്  ഹരിദാസിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തും. എന്നാൽ അഖിൽ മാത്യുവിനെതിരായ ആരോപണത്തിൽ തെളിവ് ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ സംഭവത്തിൽ ആൾമാറാട്ടം നടന്നിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. 

Read More

മലപ്പുറത്ത് റാഗിങിന്‍റെ പേരിൽ വിദ്യാർത്ഥിക്ക് മർദനം

റാഗിങ്ങിന്‍റെ പേരിൽ വിദ്യാർത്ഥിക്ക് മർദനം. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. വളാഞ്ചേരി വിഎച്എസ്എസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി എ.പി അഭിനവിനാണ് മർദനമേറ്റത്. ഷർട്ടിന്‍റെ ബട്ടൺ ഇടാതെ വന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്ലസ് ടു വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ അഭിനവിന്‍റെ മാതാപിതാക്കൾ വളാഞ്ചേരി പൊലീസിൽ പരാതി നൽകി.

Read More

ബില്ലിന്‍റെ പേരിൽ ലിപ്സ്റ്റിക്കും ബോബ് കട്ട് ഹെയർസ്റ്റൈലുകളുമുള്ള സ്ത്രീകൾ മുന്നോട്ട് വരും;വിവാദ പരാമർശവുമായി അബ്ദുൾ ബാരി സിദ്ദിഖി

വ​നി​താ സം​വ​ര​ണ ബി​ല്ലി​ൽ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ആ​ർ​ജെ​ഡി മു​തി​ർ​ന്ന നേ​താ​വ് അ​ബ്ദു​ൾ ബാ​രി സി​ദ്ദി​ഖി. ബി​ഹാ​റി​ലെ മു​സാ​ഫ​ർ​പൂ​രി​ൽ ഒ​രു പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് സി​ദ്ദി​ഖി​യു​ടെ പ്ര​സ്താ​വ​ന. പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ സ്ത്രീ​ക​ൾ​ക്ക് സ​ർ​ക്കാ​ർ സം​വ​ര​ണം ന​ൽ​ക​ണം. ബി​ല്ലി​ന്‍റെ പേ​രി​ൽ ലി​പ്സ്റ്റി​ക്കും ബോ​ബ് ക​ട്ട് ഹെ​യ​ർ​സ്റ്റൈ​ലു​ക​ളു​മു​ള്ള സ്ത്രീ​ക​ൾ മു​ന്നോ​ട്ട് വ​രും എ​ന്ന സി​ദ്ദി​ഖി​യു​ടെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യി.  അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പോ​രാ​ട​ണ​മെ​ന്ന് അ​നു​യാ​യി​ക​ളോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു. ത​ല​ച്ചോ​ർ ഉ​പ​യോ​ഗി​ക്കാ​തെ ടി​വി കാ​ണു​ന്ന​തും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തും അ​വ​സാ​നി​പ്പി​ക്ക​ണം വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും വ​രെ ടെ​ലി​വി​ഷ​നി​ൽ നി​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്നും വി​ട്ടു നി​ൽ​ക്ക​ണ​മെ​ന്ന് സി​ദ്ദി​ഖി അ​നു​യാ​യി​ക​ളോ​ട് പ​റ​ഞ്ഞു.  എ​ന്നി​രു​ന്നാ​ലും, ആ​രം​ഭം മു​ത​ൽ തന്‍റെ പാ​ർ​ട്ടി ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ടെ​ന്ന്  അ​ദ്ദേ​ഹം  വ്യ​ക്ത​മാ​ക്കി,  എന്നാൽ ഒ​ബി​സി സ്ത്രീ​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക്വാ​ട്ട​യ്ക്കു​ള്ളി​ൽ ഒ​രു ക്വാ​ട്ട ആ​വ​ശ്യ​പ്പെ​ടു​ന്ന ബി​ല്ലി​ന്‍റെ നി​ല​വി​ലെ രൂ​പ​ത്തി​ൽ ശ​ക്ത​മാ​യ വി​മ​ർ​ശ​ക​രി​ൽ ഒ​രാ​ളാ​ണ് ആ​ർ​ജെ​ഡി.

Read More

വെെദ്യുതി ബിൽ അടച്ചില്ല; ഫ്യൂസ് ഊരി കെഎസ്ഇബി; ഇരുട്ടിലായി ഡിപ്പോ

വൈദ്യുതി ബിൽ അടച്ചില്ല. ഫ്യൂസ് ഊരി  കെഎസ്ഇബി. തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ 41,000 രൂപ കുടിശിക അടയ്ക്കാനുള്ളതിനാൽ  ഫ്യൂസ് ഊരി കെഎസ്ഇബി.  ഫ്യൂസ് ഊരിയതോടെ അരമണിക്കൂറോളം ഡിപ്പോയുടെ പ്രവർത്തനങ്ങൾ നിലച്ചു. റിസർവേഷൻ ഉൾപ്പെടയുള്ളവ തടസത്തിലായി. എന്നാൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ഫ്യൂസ് ഊരിയതെന്ന് കെസ്ആർടിസി ഉദ്യോഗസ്ഥർ അറിയിച്ചു. പിന്നീട് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. സംഭവം വിവാദമായതിന് പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വൈദ്യതി ബന്ധം പുനഃസ്ഥാപിച്ചു.

Read More

ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം; യുവതിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു; നഴ്സി നെതിരെ കുടുംബം

മലപ്പുറം പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗര്‍ഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നല്‍കിയ സംഭവത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിനി റുക്സാനയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. യുവതി അപകടനില തരണം ചെയ്തതായും ഗര്‍ഭസ്ഥ ശിശുവിന്  പ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.  യുവതിക്ക് രക്തക്കുറവുള്ളതിനാല്‍ രക്തം കയറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത് പ്രകാരം ചൊവ്വാഴ്ചയും ബുധനാഴ്ചയും രക്തം കയറ്റി. എന്നാൽ വ്യാഴാഴ്ച  രക്തം കയറ്റുന്നതിനിടയിൽ മാറിപ്പോവുകയായിരുന്നു.   പകുതി രക്തം കയറ്റിയപ്പോഴേക്കും യുവതിക്ക് വിറയല്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടര്‍ എത്തി  പരിശോധിച്ചപ്പോഴാണ് രക്തം മാറി നല്‍കിയതെന്ന് മനസിലായത്. ഉടൻ തന്നെ യുവതിയെ തൃശൂര്‍ മെ‍ഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അതേസമയം രക്തം മാറി നല്‍കിയ നഴ്സിനെതിരെ യുവതിയുടെ കുടുംബം നടപടി ആവശ്യപ്പെട്ടു.  

Read More

അമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് വീട്ടുകാർ പ​ള്ളി​യി​ൽ പോ​യപ്പോൾ മോ​ഷ​ണം; ഒരു ലക്ഷത്തോളം രൂപയുടെ സ്വർണം നഷ്ടമായി

അ​മ്പ​ല​പ്പു​ഴ: മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി വീട്ടുകാർ പ​ള്ളി​യി​ൽ  പോ​യ സ​മ​യ​ത്ത് മോ​ഷ​ണം. പ​ഴ്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടു. പു​റ​ക്കാ​ട് തെ​ക്കേ​ട​ത്തു വീ​ട്ടി​ൽ സോ​ണി ജോ​സ​ഫി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.സോണിയുടെ അമ്മ എ​ലി​സ​ബ​ത്ത് 23ന് ​മരിച്ചു.  ഇ​തി​ന്‍റെ കു​ഴി കാ​ഴ്ച​യ്ക്കാ​യി ബ​ന്ധു​ക്ക​ൾ ഇ​ന്ന​ലെ രാ​വി​ലെ 9.30ന് പു​റ​ക്കാ​ട് മാ​ർ സ്ലീ​വാ പ​ള്ളി​യി​ലേ​ക്ക് പോ​യി. 11.30 ഓ​ടെ വീ​ട്ടി​ൽ തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ നി​ല​ത്തു കി​ട​ന്ന് ഒരു ക​മ്മ​ൽ കിട്ടി. തുടർന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് അ​ല​മാ​ര​യി​ൽ പ​ഴ്‌​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 12 ഗ്രാം ​മാ​ല, ഒ​രു ഗ്രാം ​മോ​തി​രം, ഓ​രോ ഗ്രാ​മി​ന്‍റെ 2 ക​മ്മ​ൽ എ​ന്നി​വ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ട​ത്.  ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.  ഇ​തു സം​ബ​ന്ധി​ച്ച് സോ​ണി ജോ​സ​ഫ് അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

Read More

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; വയനാട്ടിൽ 9-ാം ക്ലാസുകാരൻ അറസ്റ്റിൽ

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ച്  വി​ദ്യാ​ർ​ത്ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ 14 വ‌​സു​കാ​ര​നെ  വ​യ​നാ​ട് സൈ​ബ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും, സ്കൂ​ൾ ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നു​മാ​ണ് വി​ദ്യാ​ർ​ത്ഥി പെ​ൺ​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ എ​ടു​ത്ത​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത കേ​സി​ൽ  കു​ട്ടി​ക്കെ​തി​രെ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. വ​യ​നാ​ട് സൈ​ബ​ർ പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഷ​ജു ജോ​സ​ഫും സം​ഘ​വും നീ​ണ്ട കാ​ല​ത്തെ   അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.  എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​ക്കി​യ വ്യാ​ജ ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റാ​ഗ്രാം, ടെ​ലി​ഗ്രാം വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ഇ​ര​യാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും അ​യ​ച്ചു ഭീ​ഷ​ണി പെ​ടു​ത്തു​ക​യാ​ണ് വി​ദ്യാ​ർ​ഥി ചെ​യ്ത​ത്.  വി​ദ്യാ​ർ​ഥി​ക്കെ​തി​രെ  അ​ന്വേ​ഷ​ണം വ​രി​ക​യാ​ണെ​ങ്കി​ൽ പോ​ലീ​സി​ന്‍റെ വ​ല​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ വി​പി​എ​ൻ സാ​ങ്കേ​തി​ക വി​ദ്യ​യും, ചാ​റ്റ്‌​ബോ​ട്ടു​ക​ളും ദു​രു​പ​യോ​ഗം ചെ​യ്താ​ണ് പെ​ൺ​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞു.  

Read More