തിരുവനന്തപുരം: വ്യാജ ലോണ്‍ ആപ്പുകളിൽ കുടുങ്ങിയുള്ള ആത്മഹത്യകളുടേയും കുറ്റകൃത്യങ്ങളുടേയും പശ്ചാത്തലത്തിൽ നടപടികൾ സ്വീകരിച്ച് കേരള പോലീസ്. എഴുപതോളം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തതായി കോരളപോലീസ് അറിയിച്ചു. പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി പോലീസ് അറിയിച്ചു. കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം ആണ് എഴുപതോളം വ്യാജ ലോൺ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാൽ 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം എന്നും പോലീസ് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ…
Read MoreCategory: Top News
തട്ടം തലയിടാന്‍ വന്നാല്‍ അതു വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടന്ന് സിപിഎം നേതാവ്; അനില്‍കുമാറിനെ തള്ളി ജലീൽ
കോഴിക്കോട്: തട്ടം തലയിടാന്‍ വന്നാല്‍ അതു വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വന്നതുകൊണ്ടാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. അനില്‍കുമാറിന്റെ പ്രസംഗം വിവാദത്തില്‍. അനില്‍കുമാറിന്റെ പരാമര്‍ശത്തിനെതിരേ സിപിഎം നേതാക്കളായ മുന്‍ മന്ത്രി ഡോ. കെ.ടി. ജലീൽ, എം.എ. ആരിഫ് എംപി എന്നിവരും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരും രംഗത്തെത്തി. അതേസമയം സിപിഎം വിഷയത്തിൽ ഔഗ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ എസ്സന്‍സ് ഗ്ളോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ്-23 നാസ്തിക സമ്മേളനത്തിലാണ് അനില്‍കുമാറിന്റെ വിവാദ പരാമര്‍ശം. വിദ്യാഭ്യാസം ഉണ്ടായതിന്റെ ഭാഗമായിത്തന്നെയാണ് തട്ടം ഒഴിവാക്കലെന്നു ഞങ്ങള്‍ വിശ്വസിക്കുന്നതായും അനില്‍കുമാര്‍ പറഞ്ഞിരുന്നു. സ്വതന്ത്ര ചിന്ത വന്നതില്‍ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ലെന്നും മുസ് ലിം സ്ത്രീകള്‍ പട്ടിണി കിടക്കുന്നില്ലെങ്കില്‍ അതിനു നന്ദി പറയേണ്ടത് സിപിഎമ്മിനോടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. കെ. അനില്‍കുമാറിന്റെ പ്രസ്താവനയ്ക്കെതിരേ…
Read Moreമാനിറച്ചി കഴിക്കണമെന്ന് മോഹം മസാല പുരട്ടും മുമ്പേ..! മാനിനെ വേട്ടയാടി കഷ്ണങ്ങളാക്കുന്നതിടെ ഒറ്റ് പോയി; പിന്നീട് സംഭവിച്ചത്
വയനാട്: മാനിനെ കെണിവച്ചു പിടികൂടി കറിവയ്ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ വനംവകുപ്പിന്റെ പിടിയിൽ. രഹസ്യവിവരത്തെത്തുടർന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. കൽപ്പറ്റ ഫ്ലൈയിംഗ് സ്ക്വാഡിനാണ് മാനിനെ കെണിവെച്ച് പിടിച്ചതിനെക്കുറിച്ച് രഹസ്യം വിവരം കിട്ടിയത്. ബേഗൂർ റേഞ്ചിലെ തൃശിലേരി സെക്ഷന്‍ കീഴിൽ മാനിനെ വേട്ടയാടി ഇറച്ചിക്കറി വയ്ക്കുന്നു എന്നായിരുന്നു വിവരം. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 56 കിലോയോളം മാനിറച്ചിയാണ്. ഉദ്യോഗസ്ഥർ എത്തുമ്പോൾ കറി വെക്കാനായി ഇവർ ഇറച്ചി മുറിക്കുകയായിരുന്നു. എന്നാൽ ഉദ്യോഗസ്ഥരെ കണ്ടതോടെ രണ്ടു പേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ തുടങ്ങി. കളപുരക്കൽ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചൻ എന്നിവരാണ് പിടിയിലായത്. ചന്ദ്രൻ, കുര്യൻ(റെജി) എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. വന്യജീവി സങ്കേതത്തിലെ താത്കാലിക ജീവനക്കാരാണ് ഇവർ. കശാപ്പിന് ഉപയോഗിച്ച ഉപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അഞ്ചുവയസ്സ് പ്രായമുള്ള മാനിനെയാണ് ഇവർ കശാപ്പ് ചെയ്തത് എന്നാണ് അനുമാനം.
Read Moreസ്കൂൾവിട്ടാൽ വീട്ടിൽപോകാതെ പാർക്കിലിരുന്ന് സമയം കളയുന്ന കുട്ടികൾ; കാരണം തേടി അധ്യാപിക ഞെട്ടി; നാലുവർഷമായി കുട്ടികളെ പീഡിപ്പിച്ചത് സ്വന്തം അച്ഛൻ
ലക്നോ: യുപിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. 40കാരനാണ് അറസ്റ്റിലായത്. 15, 17 വയസുള്ള പെൺമക്കളെ കഴിഞ്ഞ നാല് വർഷങ്ങളായി ഇയാൾ പീഡിപ്പിച്ചുവരികായിരുന്നു. എതിർത്താൽ കൊല്ലുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികൾ പോലീസിനോടു പറഞ്ഞു. മുതിർന്ന കുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം തോന്നിയ അധ്യാപികയാണ് കാരണം അന്വേഷിച്ചത്. പെൺകുട്ടി അധ്യാപികയോട് തങ്ങളുടെ ദുരവസ്ഥ വിവരിക്കുകയും അധ്യാപിക പോലീസിൽ അറിയിക്കുകയുമായിരുന്നു. സ്കൂൾ വിട്ടശേഷം അമ്മ ജോലി കഴിഞ്ഞ് തിരിച്ചെത്തുന്നത് വരെ തങ്ങൾ പാർക്കിലാണ് ഇരിക്കുന്നതെന്ന് കുട്ടികൾ അധ്യാപികയോടു പറഞ്ഞു. പിതാവിന് കുറേ നാളുകളായി ജോലിയില്ലെന്നും അമ്മയുടെ വരുമാനം കൊണ്ടാണ് കുടുംബം പുലരുന്നതെന്നും കുട്ടികൾ പറഞ്ഞു. ഞായറാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് മസൂറി എസിപി നരേഷ് കുമാർ പറഞ്ഞു.
Read Moreഒരു ട്രാൻസ്ജെൻഡറിനോട് തോറ്റു, എന്റെ മെഡൽ തിരികെ വേണം; വിവാദത്തിനു തുടക്കമിട്ട് സ്വപ്ന ബർമൻ
ഏഷ്യൻ ഗെയിംസിൽ ഹെപ്റ്റാത്തലൺ മെഡൽ ജേതാവ് നന്ദിനി അഗസാരയെ അധിക്ഷേപിച്ച് സഹതാരം സ്വപ്ന ബർമൻ. ഇന്നലെ നടന്ന വനിതകളുടെ ഹെപ്റ്റാത്തലണിൽ നന്ദിനി അഗസാരയാണ് വെങ്കലം നേടിയത്. നാലാമതാണ് സ്വപ്ന ബർമ്മൻ. ഇതിന് പിന്നാലെയാണ് അധിക്ഷേപം. നന്ദിനി ട്രാൻജെൻഡർ വിഭാഗത്തിൽപ്പെട്ടയാളാണെന്നും വനിതാ വിഭാഗത്തിൽ മത്സരിച്ചത് നിയമവിരുദ്ധവുമാണെന്ന് സ്വപ്ന പറഞ്ഞു. കേവലം 4 പോയിന്റുകളുടെ വ്യത്യാസത്തിലാണ് സ്വപ്ന ബർമന് മെഡൽ നഷ്ടമായത്. ഇതിന് പിന്നാലെയാണ് ഗുരുതര ആക്ഷേപവുമായി താരം രംഗത്തെത്തിയത്. “ചൈനയിലെ ഹാങ്ഷൗവിൽ നടന്ന 19 -മത് ഏഷ്യൻ ഗെയിംസിൽ ഒരു ട്രാൻസ്ജെൻഡർ വനിതയോട് എനിക്ക് എന്റെ ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ നഷ്ടമായി. അത്ലറ്റിക്സ് നിയമങ്ങൾ ലംഘിച്ചു. അതുകൊണ്ട് എനിക്ക് എന്റെ മെഡൽ തിരികെ വേണം. സഹായിക്കൂ, ദയവായി എന്നെ പിന്തുണയ്ക്കൂ” സ്വപ്ന ബർമന്റെ ട്വീറ്റ്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക
Read Moreമെയ്തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം; അറസ്റ്റ് ചെയ്തവരെ 48 മണിക്കൂറിനുള്ളിൽ വിട്ടയച്ചില്ലെങ്കിൽ ബന്ദ്; കുക്കി സംഘടനകൾ
മണിപ്പൂരിൽ രണ്ട് മെയ്തെയ് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ സിബിഐ അറസ്റ്റ് ചെയ്ത നാലു പേരെയും 48 മണിക്കൂറിനുള്ളിൽ വിട്ടയച്ചില്ലെങ്കിൽ അനിശ്ചിതകാല ബന്ദ് ആരംഭിക്കുമെന്ന് കുക്കി സംഘടനകൾ. പാവൊമിനുലുൻ ഹാവൊകിപ്, മൽസവൻ, ഹാവൊകിപ്, ലിംഗ്വെയ്ചോങ് ബെയ്തെ, തിന്നെയ്ഖോൽ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരില്‍ രണ്ട് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. കൂടുതൽ പ്രതികൾക്കായി സിബിഐ സംഘം അന്വേഷണം ഊർജിതമാക്കി. അതേസമയം മെയ്തെയ് പ്രദേശങ്ങൾക്ക് ചുറ്റുമുള്ള അതിർത്തികളും സർക്കാർ ഓഫീസുകളും അടച്ചിടുമെന്നും കുക്കി സംഘടനകൾ അറിയിച്ചു. മലയോര ജില്ലകളിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും കുക്കികൾ അറിയിച്ചു. കഴിഞ്ഞ ജൂലൈയിലാണ് മെയ്തെയ് വിഭാഗക്കാരായ രണ്ട് വിദ്യാര്‍ഥികളെ കാണാതായത്. പ്രണയത്തിലായിരുന്ന 20കാരൻ യുവാവിനെയും 17കാരി യുവതിയെയും ജൂലെെ ആറ് മുതലാണ് കാണാതായത്.എന്നാൽ ഇവരെ മർദിച്ചു കൊലപ്പെടുത്തിയ ചിത്രങ്ങൾ പിന്നീട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.
Read Moreപാലക്കാട് യുവതി ആത്മഹത്യ ചെയ്തു; സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധം മരണത്തിലേക്ക് എത്തിച്ചതെന്ന് കുറിപ്പ്; പിന്നാലെ യുവാവ് അറസ്റ്റില്‍
പാലക്കാട് കിഴക്കഞ്ചേരിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കഴിഞ്ഞ 19നാണ് കളവപ്പാടം സ്വദേശി പ്രകാശന്റെ ഭാര്യ കൃഷ്ണകുമാരി (39) വീട്ടില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ ഇവര്‍ എഴുതി വെച്ച ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠനെയാണ് (27) മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയവഴിയാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാൽ ആ ബന്ധം പിന്നീട് മരണത്തിലേക്ക് എത്തിക്കുകയായിരുന്നു എന്ന് യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ നിന്നും വിവരം ലഭിച്ചു. കേസില്‍ തുടരന്വേഷണം പുരേഗമിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായി തെളിവ് ശേഖരണം നടത്തു വരികയാണെന്നും പൊലീസ് അറിയിച്ചു. എസ് സി എസ്ടി ആക്ട് പ്രകാരം ആത്മഹത്യാ പ്രേരണക്കാണ് കേസ് എടുത്തത്. മണ്ണാര്‍ക്കാട് എസ് സി എസ് ടി സ്പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് മലമ്പുഴ ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
Read Moreഅതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ വലഞ്ഞ് നാട്ടുകാർ
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടങ്ങൾ പ്രദേശത്ത് വലിയ രീതിയിലുള്ള കൃഷിനാശം ഉണ്ടാക്കി.കാട്ടാന ശല്യത്തിൽ വലഞ്ഞ് നാട്ടുകാർ. പ്ലാന്റേഷൻ കോർപ്പറേഷന്റെ ഇലക്ട്രിക് പെൻസിൽ ചവിട്ടി പൊളിച്ചാണ് കാട്ടാന എത്തുന്നത്. കാട്ടാന എണ്ണപന മറിച്ചിട്ടു. എണ്ണപനയുടെ അടിയിൽപ്പെട്ട് പോത്തുകുട്ടി ചത്തു. വെറ്റിലപ്പാറ സ്വദേശി കൈതവളപ്പിൽ അശോകന്റെ പോത്തുകുട്ടിയാണ് ചത്തത്. കാട്ടാനകൾ സംഘങ്ങളായി ചേർന്ന് വെറ്റിലപ്പാറയുടെ വിവിധ പ്രദേശങ്ങളിൽ നിരവധി നാശനഷ്ടങ്ങൾ ദിവസവും ഉണ്ടാക്കുന്നു. വെറ്റിലപ്പാറ പൊലീസ് സ്റ്റേഷനു സമീപത്തെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വെെകുന്നേരം വിളക്കു വെക്കാൻ വന്ന കൈതവളപ്പിൽ ശശിയും ഭാര്യ ശാരദയുമാണ് ആനയുടെ മുൻപിൽ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടത്. കാട്ടാനകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങൾ. വ്യാപകമായി കൃഷികളും വിളകളും കാട്ടാനകൾ നശിപ്പിക്കുകയാണ്.
Read Moreബിജെപി നേതാവിനെ കാറിടിപ്പിച്ച് കൊല്ലാന്‍ നോക്കി;ഭാസുരാംഗനെതിരെ വധശ്രമത്തിന് കേസ്
കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗനെതിരെ വധശ്രമത്തിന് കേസ്. മാറനല്ലൂര്‍ പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. ബിജെപി നേതാവ് തൂങ്ങാംപാറ ബാലകൃഷ്ണന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഭാസുരാംഗന് തന്നെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. ചുവന്ന ബെന്‍സില്‍ എത്തിയ ഭാസുരാംഗനും മകനും ബാലകൃഷ്ണന് സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ഇടിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കണ്ടല ബാങ്കിന് സമീപത്ത് വെച്ചാണ് സംഭവം.
Read Moreസംസ്ഥാനത്ത് ഓണക്കാലത്തെ നികുതി വരുമാനത്തില്‍ കുറവ്
സംസ്ഥാനത്ത് ഓണക്കാലത്തെ നികുതി വരുമാനത്തില്‍ വന്‍ കുറവ്. ആദ്യമായാണ് ഓണക്കാലത്ത് നികുതി വരുമാനം കുറയുന്നത്. ഓണക്കാലത്തെ നികുതി വരുമാനത്തെ ഏറെ പ്രതീക്ഷയോടെ ആയിരുന്നു സർക്കാർ നോക്കി കണ്ടത്. എന്നാൽ പ്രതീക്ഷകൾക്ക് മങ്ങലേറ്റു കൊണ്ട് ജൂണ്‍ ജൂലൈ മാസങ്ങളില്‍ ലഭിച്ചതിനേക്കാൾ കുറവാണ് ഓഗസ്റ്റ് മാസത്തിലെ നികുതി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ഓണക്കാലത്തെ വരുമാനം ഉപയോഗിച്ച് മുന്നോട്ട് പോകാമെന്നു കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ ഈ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് നികുതി വരുമാനത്തില്‍ വൻ തോതിൽ കുറവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 8165.57 കോടി രൂപയാണ് നികുതിയിനത്തില്‍ സംസ്ഥാനത്തിന് വരുമാനമുണ്ടായത്. എന്നാൽ 7368.79 കോടി രൂപയാണ് ഇത്തവണത്തെ ഓഗസ്റ്റ് മാസത്തിലെ മാത്രം നികുതി വരുമാനം.
Read More