തിരുവനന്തപുരം: മകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഇടവ കാപ്പില്‍ എച്ച് എസിന് സമീപം ഹരിദാസ് ഭവനില്‍ ഷിബു (47) ആണ് പോലീസ് പിടിയിലായത്. ഭാര്യ ബീന ഇളയ മകള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുന്നതിനിടെ കട്ടിലില്‍ നിന്നും വലിച്ച് നിലത്തിട്ട ശേഷം മെത്തയുടെ അടിയില്‍ സൂക്ഷിച്ച കത്തികൊണ്ട് കുത്തികൊല്ലാൻ ശ്രമിക്കുകയായിരുന്നു. സെപ്റ്റംബര്‍ 28 ന് രാത്രി 12.30നാണ് സംഭവം. ബീന ഒച്ചവെച്ചതോടെ മൂത്തമകള്‍ ഓടിയെത്തുകയും ഷിബുവിന്റെ കൈയില്‍ നിന്നും കത്തി ബലപ്രയോഗത്തിലൂടെ പിടിച്ചുവാങ്ങി ദൂരേക്ക് എറിഞ്ഞു. ഈ സമയത്ത് ഉണര്‍ന്ന ഇളയ മകളേയും കൂട്ടി മൂത്തമകള്‍ പുറത്തേക്ക് പോയപ്പോള്‍ ബീനയെ ഷിബു മുറിയില്‍ പൂട്ടിയിടുകയും മര്‍ദിക്കുകയും ചെയ്തു. പിന്നാലെ അലമാരയിലിരുന്ന കത്രികയെടുത്ത് ബീനയുടെ നെഞ്ചിലും മുതുകിലും ഇയാള്‍ കുത്തി പരിക്കേല്‍പ്പിക്കു കയും ചെയ്തു. ആഴത്തിലുള്ള ഏഴ് മുറിവുകളാണ് ബീനയുടെ ശരീരത്തിലുണ്ടായത്. കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയ…
Read MoreCategory: Top News
നാളെ മുതൽ 2000 രൂപയുടെ മൂല്യം ഇല്ലാതാകും;2000 രൂപ നോട്ടുകള്‍ മാറാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
2000 രൂപയുടെ നോട്ടുകള്‍ മാറുന്നതിനുള്ള റിസര്‍വ് ബാങ്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. മേയ് 19നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. മെയ് 19 മുതൽ 2000 രൂപ നോട്ടുകളുടെ ക്രയവിക്രയം നടത്തുന്നതില്‍ റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിരുന്നു. 93 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആര്‍ബിഐ അറിയിച്ചു. 2016ലെ നോട്ടുനിരോധനത്തെ തുടർന്നാണ് റിസർവ് ബാങ്ക് 2000 രൂപയുടെ നോട്ട് ഇറക്കിയത്. എന്നാൽ 2018–19 കാലഘട്ടത്തിൽ രണ്ടായിരം രൂപയുടെ നോട്ട് അച്ചടിക്കുന്നത് റിസർവ് ബാങ്ക് നിർത്തിവച്ചിരുന്നു. ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് അവരുടെ ബാങ്ക് ബ്രാഞ്ചിൽ 2000 രൂപ നോട്ടുകൾ മാറുകയോ നിക്ഷേപിക്കുകയോ ചെയ്യാവുന്നതാണ്. ഒരു വ്യക്തിക്ക് ഒരേസമയം 20,000 രൂപ വരെ മാറ്റിവാങ്ങാം. 2000 രൂപ നോട്ടുകൾ മാറ്റാനുള്ള സൗകര്യം സൗജന്യമാണ്. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഐഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000…
Read Moreസൈബര്‍ സെല്ലിന്റെ പേരില്‍ വ്യാജസന്ദേശവും ഭീഷണയും; മാനഹാനി ഭയന്ന് വിദ്യാര്‍ഥി ജീവനൊടുക്കി; ഞെട്ടിക്കുന്ന സംഭവം കോഴിക്കോട്
കോഴിക്കോട്: സൈബര്‍ സെല്ലിന്റെ പേരില്‍ ലാപ്ടോപ്പില്‍ വ്യാജ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഭയന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി എഴുതിവച്ച കത്തിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിനു ചേവായൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. കോഴിക്കോട് സാമൂതിരി ഹയര്‍ െസക്കന്‍ഡറി സ്കൂള്‍ പ്ലസ്വണ് വിദ്യാര്‍ഥി ആദിനാഥാണ് (16) കഴിഞ്ഞ ദിവസം ചേവായൂരിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം വീട്ടില്‍വച്ച് ലാപ്ടോപില്‍ സിനിമ കാണുന്നതിനിടയില്‍ 33,900 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് സന്ദേശം വരികയായിരുന്നു. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയോട് (എന്‍സിആര്‍ബി) സാദൃശ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കര്‍ വിദ്യാര്‍ഥിയോട് പണം ആവശ്യപ്പെട്ടത്. ബ്രൗസര്‍ ലോക്ക് ചെയ്തെന്നും കമ്പ്യൂട്ടര്‍ ലോക്ക് ചെയ്തെന്നുമുള്ള സന്ദേശത്തോടെയാണ് എന്‍സിആര്‍ബിയുടെതിനു സമാനമായ സ്ക്രീന്‍ കംപ്യൂട്ടറില്‍ പ്രത്യക്ഷപ്പെട്ടത്. എന്‍സിആര്‍ബിയുടെ സര്‍ക്കാര്‍ മുദ്രയും ഇതിലുണ്ടായിരുന്നു. നിയമവിരുദ്ധമായ സൈറ്റിലാണ് കയറിയതെന്നും പണം തന്നില്ലെങ്കില്‍…
Read Moreകള്ളനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ..! പോലീസ് കസ്റ്റഡിയിലെടുത്ത റോബിൻ ജോർജിന്റെ പിതാവ് ആശുപത്രിയിൽ; തന്നെ ചതിച്ചത് സുഹൃത്തെന്ന് പ്രതി
ഗാന്ധിനഗര്‍: പ്രതി റോബിന് ജോര്‍ജിന്റെ പിതാവ് പാറമ്പുഴ കൊശമറ്റം തെക്കുംതുണ്ടത്തില് ജോര്‍ജി (56) നെ പോലീസ് ബുധനാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ബുധനാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് മരുന്നുകഴിക്കുന്നയാളാണ് ജോര്‍ജ്. റോബിന്റെ ഇടപാടുകളെക്കുറിച്ചും എവിടെയാണ് ഒളിവില്‍ താമസിക്കുന്നതെന്നും അറിയാമെന്ന ധാരണയിലാണ് ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുടുക്കിയതെന്ന് റോബിന്; കഞ്ചാവ് അടങ്ങിയ ബാഗ് വീട്ടില്‍ വച്ചത് സുഹൃത്ത്കോട്ടയം: തന്നെ കുടുക്കിയതാണെന്ന് കഞ്ചാവ് കേസിലെ പ്രതി റോബിന് ജോര്‍ജ്. കഞ്ചാവ് അടങ്ങിയ ബാഗ് സുഹൃത്ത് വീട്ടില്‍ കൊണ്ടുവന്നുവച്ചതാണെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. സുഹൃത്ത് വീട്ടില്‍ കൊണ്ടുവന്ന ബാഗില്‍ എന്തായിരുന്നെന്ന് അറിയില്ലായിരുന്നു. തന്നെ കുടുക്കിയതാണെന്നും റോബിന് ചോദ്യം ചെയ്യലില്‍ പറഞ്ഞു. എന്നാല്‍ പോലീസ് ഇക്കാര്യം വിശ്വസിക്കുന്നില്ല. കഴിഞ്ഞ ദിവസം റോബിന്റെ ഭാര്യ ആശയും ഇക്കാര്യം തന്നെയാണ് പോലീസിനോട് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം റോബിന്…
Read Moreരണ്ടാം വിവാഹത്തിൽ കുട്ടികളില്ല, നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വൃദ്ധൻ; പിടിയിലായപ്പോൾ പറഞ്ഞ കാരണങ്ങൾ ഇതൊക്കെ
നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 74കാരൻ പോലീസ് പിടിയിൽ. നവി മുംബൈയിൽ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെയാണ് കാണാതായത്. പെൺകുട്ടി വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. നവി മുംബൈയിലെ നെരുൾ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. ഉടൻ തന്നെ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ദൃശ്യങ്ങളിൽ ഒരു വ്യക്തി കുട്ടിയെ കൈകളിൽ എടുത്ത് നടന്നുപോകുന്നത് വ്യക്തമായി കാണാം. റെയിൽവേ സ്റ്റേഷനിലും പരിസരത്തുമുള്ള 150ഓളം സിസിടിവികളാണ് പോലീസ് സംഘം പരിശോധിച്ചത്. സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതിയെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞു. നവി മുംബൈയിലെ കരവേ ഗ്രാമ പ്രദേശത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്. മണി തോമസ് എന്നയാളാണ് പെൺകുട്ടിയെ വീട്ടിൽ പാർപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ആദ്യ ഭാര്യയെ നഷ്ടപ്പെട്ട ശേഷം ഇയാൾ പുനർവിവാഹം കഴിച്ചെങ്കിലും അദ്ദേഹത്തിനും…
Read Moreവിവാഹം കഴിക്കാതെ സഹോദരി ഗർഭിണിയായി; നാണക്കേട് ഭയന്ന് അമ്മയും സഹോദരനും ഗർഭിണിയെ തീ കൊളുത്തി; നടുക്കാം മാറാതെ ഗ്രാം
ലക്നോ: ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തി കൊല്ലാൻ ശ്രമം. ഹപുരിലാണ് സംഭവം. പൊള്ളലേറ്റ് ഗുരുതര പരിക്കേറ്റ 21കാരി ആശുപത്രിയില്‍ ചികിത്സയിലാണ്. അവിവാഹിതയായ പെണ്‍കുട്ടി ഗര്‍ഭിണിയായതിനാലാണ് ഇരുവരും കൊലപാതക ശ്രമം നടത്തിയത്. ഗര്‍ഭത്തിന് ഉത്തരവാദി ആരാണെന്ന് അമ്മയും സഹോദരനും ചോദിച്ചുവെങ്കിലും പെണ്‍കുട്ടി ഉത്തരം നല്‍കിയില്ല. തുടര്‍ന്ന് അമ്മയും സഹോദരനും ചേര്‍ന്ന് പെണ്‍കുട്ടിയ വനമേഖലയില്‍ എത്തിച്ചതിന് ശേഷം തീകൊളുത്തുകയായിരുന്നു. സംഭവം കണ്ട കര്‍ഷകരാണ് പെണ്‍കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെയും സഹോദരനെയും പോലീസ് പിടികൂടി. ഇരുവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
Read Moreആംബുലൻസ് വിളിച്ചിട്ട് കിട്ടിയില്ല; റോഡരികിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ച് യുവതി
ഒഡീഷയിലെ ബൊലാൻഗിർ ജില്ലയി ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് യുവതി റോഡരികിൽ പ്രസവിച്ചു. ബൊലാൻഗിർ ജില്ലയിലെ കുമുദ ഗ്രാമത്തിലാണ് സംഭവം. ബിന്ദിയ സബർ എന്ന യുവതിക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത് പ്രസവ വേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആംബുലൻസ് കിട്ടിയില്ല. തുടർന്ന് യുവതിയും ഭർത്താവും ബന്ധുക്കളും ഓട്ടോയിലാണ് ആശുപത്രിയിലേക്ക് പോയത്. വഴി മധ്യേ യുവതിക്ക് കടുത്ത വേദന അനുഭവപ്പെട്ടു. വേദന കൂടിയതോടെ ഓട്ടോയിൽ യുവതി പ്രസവിക്കുകയായിരുന്നു. ബന്ധുക്കൾ തുണി കൊണ്ട് മറയുണ്ടാക്കിയ ശേഷം യുവതിയുടെ പ്രസവം നടത്തി. യുവതി ഇരട്ട കുഞ്ഞുങ്ങൾക്ക് ജൻമം നൽകി. അമ്മയും കുഞ്ഞുങ്ങളും സുഖമായി ിരികികുന്നു.
Read Moreആരോഗ്യവകുപ്പിൽ ജോലിതരാം; കൈക്കൂലിക്കേസിൽ ഇടനിലക്കാരനായ അഖില്‍ ഒളിവിലെന്നു പോലീസ്; സിഐടിയു ഓഫീസിലിരുന്നും തട്ടിപ്പ്
പത്തനംതിട്ട: ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്തു മലപ്പുറം സ്വദേശിയില്‍നിന്നു പണം വാങ്ങുന്നതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച അഖില്‍ സജീവ് ഒളിവിലെന്നു പോലീസ്. ഇയാൾക്കെതിരേ മുമ്പും തട്ടിപ്പുകേസുകള്‍ ഉണ്ടായിരുന്നു. സിഐടിയു ജില്ലാ കമ്മിറ്റിയുടെ 3.60 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പോലീസ് അഖിലിനെ അന്വേഷിച്ചുവരുന്നതിനിടെയാണ് പുതിയ ആരോപണം. സിഐടിയു ഓഫീസ് സെക്രട്ടറിയായിരുന്ന അഖില്‍ അവിടെനിന്ന് നേതാക്കളുടെ കള്ളയൊപ്പിട്ട് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണു കേസ്. മറ്റ് നിരവധി സ്ഥലങ്ങളിലും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിക്കും ഇയാളെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. സിഐടിയു ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരവേ സിഐടിയു ജില്ലാ കമ്മിറ്റിയുടെ പേരില്‍ കേരള ബാങ്കില്‍ ഉണ്ടായിരുന്ന 3.60 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ അഖിലിനെതിരേ പത്തനംതിട്ട പോലീസ് കേസെടുത്തിരുന്നു. ജില്ലാ സെക്രട്ടറി, ട്രഷറർ എന്നിവരുടെ വ്യാജ ഒപ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. സിഐടിയു ജില്ലാ സെക്രട്ടറിയായിരുന്ന പി.ജെ. അജയകുമാറാണ് ഇതുസംബന്ധിച്ച്…
Read Moreഅമ്പലുഴ കണ്ണന്റെ ഗോക്കൾ ദുരിതത്തിൽ; വ്രണങ്ങളുമായി ഗോക്കൾ കഴിയുന്നത് വൃത്തിഹീനമായ സ്ഥലത്ത്; ക്ഷേത്രത്തിലെ വരുമാനം എങ്ങോട്ട് പോകുന്നെന്ന് ഭക്തർ
അമ്പലപ്പുഴ: ഗോശാലയിലെ ഗോക്കൾ ദുരിതത്തിൽ. തിരിഞ്ഞു നോക്കാതെ ദേവസ്വം ബോർഡ്. അമ്പലപ്പുഴ കിഴക്കേനടയിൽ ദേവസ്വം ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന ഗോശാലയിലാണ് ഗോക്കൾ നരകയാതന അനുഭവിക്കുന്നത്. ഒരു പശു തീരെ അവശനിലയിലാണ്. ഇതിന്റെ ശരീരത്തിന്റെ പല ഭാഗത്തും വ്രണങ്ങളുമുണ്ട്. ഇതിനെയുൾപ്പെടെ പരിചരിക്കാൻ ദേവസ്വം ബോർഡ് തയാറാകുന്നില്ലെന്നാണ് ഭക്തരുടെ ആക്ഷേപം. കൂടാതെ മാലിന്യത്തിനിടയിലാണ് പശുക്കൾ കഴിയുന്നത്. കൃത്യമായ ഇടവേളകളിൽ ഗോശാല വൃത്തിയാക്കാനും ജീവനക്കാർ തയാറാകുന്നില്ലെന്നാണ് പരാതി. രണ്ടു ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളത്. ഗോശാലയാകെ പായൽ പിടിച്ചുകിടക്കുന്നതിനാൽ പശുക്കൾ തെന്നിവീണ് അപകടം സംഭവിക്കുന്നതും പതിവാണ്. ക്ഷേത്രത്തിൽനിന്ന് നല്ലരീതിയിൽ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും ഗോശാലയുടെ നവീകരണത്തിനായി ഒരു രൂപ പോലും ദേവസ്വം ബോർഡ് ചെലവഴിക്കുന്നില്ലെന്നാണ് ഭക്തരുടെ പരാതി.
Read Moreആത്മഹത്യ ചെയ്താല്‍ ഞങ്ങള്‍ക്ക് എന്താ, ആത്മഹത്യ ചെയ്യാനും അന്തസ് വേണം; കോട്ടയത്ത് ജീവനൊടുക്കിയ വ്യാപാരിയെ ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്
കോട്ടയം: കുടയംപടിയിലെ വ്യാപാരിയായിരുന്ന കെ.സി. ബിനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്. ബാങ്ക് ജീവനക്കാരന് മോശമായി സംസാരിക്കുന്നതും ഭീഷണി തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബിനു പറയുന്നതും സംഭാഷണത്തിലുണ്ട്. ആത്മഹത്യ ചെയ്താല്‍ ഞങ്ങള്‍ക്ക് എന്താണെന്നും ആത്മഹത്യ ചെയ്യാനും അന്തസ് വേണമെന്നാണ് ബാങ്ക് ജീവനക്കാരന് ഇതിന് മറുപടി നല്‍കുന്നത്. കര്‍ണാടക ബാങ്കിന്റെ നാഗമ്പടം ബ്രാഞ്ച് മാനേജരുടെ സംഭാഷണമാണെന്ന് വ്യക്തമാക്കി ബിനുവിന്റെ കുടുംബമാണ് ഓഡിയോ പുറത്തുവിട്ടത്. നാണം കെടുത്തിയാല്‍ ആത്മഹത്യ മാത്രമേ വഴിയുള്ളൂവെന്ന് ബിനു പറയുമ്പോള്‍ കാശു വാങ്ങുമ്പോള്‍ ഓര്‍ക്കണമെന്നാണ് മറുപടി. രാവിലെ കടയില്വരുമെന്ന് പറഞ്ഞ് ബാങ്ക് ജീവനക്കാരന് ഭീഷണിപ്പെടുത്തുന്നുമുണ്ട്. ബാങ്കിലെ ജീവനക്കാരനായ പ്രദീപ് എന്ന വ്യക്തിക്കെതിരേ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. മരിച്ചാല്‍ ഉത്തരവാദി ബാങ്ക് ജീവനക്കാരനെന്ന് ബിനു പറഞ്ഞിരുന്നതായി മകള്‍ നന്ദന വെളിപ്പെടുത്തി. ഓഡിയോ പോലീസിനു കൈമാറി. ബാങ്കിനെതിരേ സമരം പ്രഖ്യാപിച്ച്…
Read More