തൃശൂർ: കോടികളുടെ കള്ളപ്പണം കരുവന്നൂരിൽനിന്നും മറ്റിടങ്ങളിൽനിന്നും പലയിടത്തേക്ക് ഒഴുകിയപ്പോൾ നല്ലൊരു ശതമാനം സിനിമ നിർമാണ മേഖലയിലേക്കും എത്തിയെന്നു സൂചനകൾ. നേരത്തെതന്നെ ഇതു സംബന്ധിച്ച സംശയങ്ങൾ അന്വേഷണസംഘത്തിനുണ്ടായിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട നിരീക്ഷണം ഇഡി ശക്തമാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ പല സിനിമകൾക്കും ബെനാമി ഫണ്ടിംഗ് നടന്നിട്ടുണ്ടെന്നും ഇതിലേക്ക് കരുവന്നൂരിലെ കള്ളപ്പണം എത്തിയിട്ടുണ്ടോ എന്ന അന്വേഷണമാണ് ഇഡി നടത്തുന്നത്. എന്നാൽ ഇത് കണ്ടെത്തുക എളുപ്പമല്ല എന്നതുകൊണ്ടുതന്നെ കരുവന്നൂർ കള്ളപ്പണക്കേസിലെ ബിനാമികളുടെ ഇടപാടുകൾ പരിശോധിക്കുന്ന കൂട്ടത്തിൽ ഇവർക്ക് സിനിമബന്ധങ്ങളുണ്ടോ എന്നുകൂടി പരിശോധിക്കും. വൻകിട നിർമാതാക്കൾക്ക് പണം നൽകുന്ന ബിനാമികളുമായി കരുവന്നൂരിലെ കള്ളപ്പണ ഇടപാടുകാർക്ക് ബന്ധങ്ങളുണ്ടോയെന്നും നിരീക്ഷിക്കുന്നുണ്ട്. മലയാളത്തിനു പുറമെ അന്യഭാഷ ചിത്രങ്ങൾക്കു വേണ്ടിയും കരുവന്നൂരിലെ പണം ഒഴുകിയിട്ടുണ്ടോ എന്നതും അന്വേഷണവിധേയമാക്കും.
Read MoreCategory: Top News
പാർട്ടിയുടെ പേരിൽ ഗുണ്ടാ പിരിവ്; കൊടുക്കാത്തതിന് ദമ്പതികൾക്കു നേരെ ഭീഷണി
പാർട്ടിയുടെ പേരിൽ നെയ്യാറ്റിൻകരയിൽ ഗുണ്ടാ പിരിവ്. പിരിവ് സംഘം നെയ്യാറ്റിൻകര സ്വദേശി മഹേഷിന്‍റെ ഹോട്ടലിൽ ഗുണ്ടാ പിരിവിനായി എത്തുകയും പിരിവ് കൊടുക്കാത്തതിന് ഹോട്ടൽ ഉടമയേയും ഭാര്യയേയും ഭീഷണിപ്പെടുത്തി. എൻസിപിയുടെ പേരിലായിരുന്നു പിരിവ്. ഗുണ്ടാ പിരിവായി 500 രൂപ കൊടുക്കാത്തതിനാണ് ദമ്പതികളെ ഭീഷണിപ്പെടുത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി ഇപെട്ട് പിരിവുകാരെ പൊലീസിൽ എൽപ്പിച്ചു. വിതുര പാലോട് സ്വദേശികളായ ശരവണൻ, ആനന്ദ് എന്നിവരാണ് പിരിവ് നടത്തിയത്. ഇവർക്കെതിരെ ഹോട്ടലുടമ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി.
Read Moreവെട്ടിലായി രോഗികൾ; മെഡിക്കൽ കോളജിൽ ഐസിയു, വെന്‍റിലേറ്റർ ഫീസ് വർധിപ്പിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളജ് ഐ.സി.യു, വെന്‍റിലേറ്റർ ഫീസ് വർധിപ്പിച്ചു. ഐസിയുവിന് 500 രൂപയും വെന്‍റിലേറ്ററിന് 1000 രൂപയുമാണ് പുതുക്കിയ ഫീസ്. ബിപിഎൽ വിഭാഗക്കാർ ഒഴികെയുള്ളവർ ഫീസ് അടയ്ക്കണം. ഹോസ്‌പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റിയാണ് നിരക്ക് വർദ്ധിപ്പിച്ചത്. കഴിഞ്ഞമാസം ചേർന്ന എച്ച്.ഡി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നിരക്ക് വർദ്ധിപ്പിക്കണമെന്ന് തീരുമാനിച്ചത്. നിരക്ക് വർധിപ്പിച്ചതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ഡോ.നിസാറുദ്ദീൻ വകുപ്പ് മേധാവികൾക്ക് സർക്കുലർ ആയച്ചു. കൊവിഡിന് മുമ്പ് ഐസിയുവിന് 330 രൂപയും വെന്‍റിലേറ്ററിന് 660 രൂപയായിരുന്നു ഫീസ്. രോഗി വെന്‍റിലേറ്ററിലാണെങ്കിൽ 1500 രൂപ അടയ്ക്കണം. ഐസിയുവിൽ മാത്രമാണെങ്കിൽ 500 രൂപ അടക്കണം.
Read Moreവരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നല്ല പകരം ഹൈദരാബാദിൽ നിന്ന് മത്സരിക്കാമോ; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ഒവൈസി
കോൺഗ്രസ് എം പി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നല്ല പകരം ഹൈദരാബാദിൽ നിന്ന് മത്സരിക്കാമോയെന്നും, വലിയ പ്രസ്താവനകൾ നടത്താതെ ഹൈദരാബാദിൽ ഇറങ്ങി തനിക്കെതിരെ മത്സരിക്കാമോയെന്ന് വെല്ലുവിളിച്ച് അസദുദ്ദീൻ ഒവൈസി. ഹൈദരാബാദിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഒവൈസിയുടെ വെല്ലുവിളി പ്രസ്താവന. ‘നിങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിയെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിക്കാതെ ഈ ഹൈദരാബാദ് മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ഞാൻ വെല്ലുവിളിക്കുകയാണ്. നിങ്ങൾ വലിയ വലിയ പ്രസ്താവനകൾ ആണല്ലോ നടത്തുന്നത്? എങ്കിൽ ഈ മൈതാനത്തിൽ വരൂ, എനിക്കെതിരെ മത്സരിക്കൂ’എന്ന് ഒവൈസി പറഞ്ഞു.
Read Moreസൗദി യുവതി നല്‍കിയ പീഡന പരാതി; മല്ലു ട്രാവലര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍
മല്ലു ട്രാവലർ എന്നറിയപ്പെടുന്ന യൂട്യൂബർ ഷാക്കിറിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍. ഇയാൾക്കെതിരെ പീഡനശ്രമത്തിനു സൗദി യുവതി പരാതി നൽകിയിരുന്നു. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്ക് ക്ഷണിക്കുകയും എന്നാൽ ഹോട്ടലിലെത്തിയപ്പോൾ ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ചാണ് യുവതിയുടെ പരാതി. രണ്ടാഴ്ച മുന്‍പാണ് സംഭവം നടന്നത്. പരാതി നൽകിയിട്ടും ഷാക്കിര്‍ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയത്. ഷാക്കിര്‍ ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പോലീസ് നിര്‍ദേശം. അതേസമയം പരാതി വ്യാജമാണെന്ന് പറഞ്ഞ് ഷാക്കിർ രംഗത്തെത്തിയിരുന്നു. നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ എല്ലാക്കാര്യങ്ങളും വിശദമാക്കുമെന്നും പറഞ്ഞു. തനിക്കെതിരായ പരാതിയെ മതിയായ തെളിവുകള്‍ കൊണ്ട് നേരിടുമെന്നും ഷാക്കിര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഷാക്കിറിന്‍റെ ന്യായീകരണങ്ങള്‍ വ്യാജമാണെന്ന് പറഞ്ഞ് പരാതിക്കാരി മറ്റൊരു വിഡിയോ ഇട്ടിരുന്നു. സൗദി യുവതിയുടെ രഹസ്യ മൊഴി എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു.
Read Moreവിവാഹവാഗ്ദാനം നല്‍കി പീഡനം; യുവതി ആത്മഹത്യ ചെയ്തു; യുവാവ് അറസ്റ്റിൽ
വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചെങ്ങമനാട് അടുവാശ്ശേരി സ്വദേശി വെളിയത്ത് വീട്ടില്‍ ഷിതിനാണ് അറസ്റ്റിലായത്. വിവാഹവാഗ്ദാനം നല്‍കി പെൺകുട്ടിയെ ശാരീരികമായും മാനസികമായും ഇയാൾ പീഡിപ്പിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടിയെ പ്രണയത്തില്‍നിന്ന് ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ചതിൽ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. യുവതിയുമായി ഇയാൾ പത്ത് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റത്തില്‍ കേസെടുത്താണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.കെ. ഷൈജു അറസ്റ്റ് ചെയ്തത്. എസ്.സി., എസ്.ടി. നിയമവും ഇയാള്‍ക്കെതിരെയുണ്ട്.
Read Moreഎംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ
എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. വടകര സ്വദേശി ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് കോഴിക്കോട് തൊട്ടിൽപ്പാലത്ത് പിടിയിലായത്. ഇവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്താനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്. പോലീസിന്‍റെ കണ്ണ് വെട്ടിക്കാനായി മകനെയും കാറിൽ ഇരുത്തിയായിരുന്നു എംഡിഎംഎ കടത്ത്. ഇവർ സഞ്ചരിച്ച കാർ തൊട്ടിൽപാലം പൊലീസ് പിടികൂടി.
Read Moreപ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു
ചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജ് (77) അന്തരിച്ചു. കൊച്ചിയിലെ കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിലൂടെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ച കെ ജി ജോര്‍ജ് സ്വപ്നാടനം എന്ന തന്‍റെ ആദ്യ ചിത്രത്തിലൂടെ മലയാള സിനിമയിൽ വേരുറപ്പിച്ചു. ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന അവാർഡും അദ്ദേഹത്തെ തേടിയെത്തി. ജെ സി ഡാനിയല്‍ പുരസ്കാരം ഉള്‍പ്പടെ പത്ത് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്‍റെ വാരിയെല്ല്, സ്വപ്നാടനം, കോലങ്ങള്‍, യവനിക, ലേഖയുടെ മരണം: ഒരു ഫ്‌ളാഷ്ബാക്ക്, ഇരകള്‍ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഇലവങ്കോട് ദേശം, ഒരു യാത്രയുടെ അന്ത്യം, ഈ കണ്ണി കൂടി, മറ്റൊരാള്‍, കഥയ്ക്കു പിന്നില്‍, ഇരകള്‍, മേള, ഉള്‍ക്കടല്‍, ഇനി അവള്‍ ഉറങ്ങട്ടെ, രാപ്പാടികളുടെ ഗാഥ,…
Read Moreകേരളത്തിന്‍റെ രണ്ടാം വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്‍റെ ഫ്‌ളാഗ് ഓഫ് കർമം ഇന്ന് കാസർഗോഡ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനാണ് ഫ്‌ളാഗ് ഓഫ് കര്‍മ്മം നടത്തുക. ഇതോടൊപ്പം രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ചിരിക്കുന്ന എട്ട് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനവും വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, സംസ്ഥാന കായിക-റെയില്‍വെ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് ഉദ്ഘാടന യാത്രയിൽ പങ്കെടുക്കുന്നതിനു അനുമതിയുള്ളു. ചൊവ്വാഴ്ച്ച മുതൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ സാധിക്കും.ട്രെയിനിന്‍റെ റെഗുലർ സർവീസുകൾ അന്ന് മുതൽ ആരംഭിക്കും. കാസർഗോഡ് നിന്ന് ഏഴു മണിക്ക് പുറപ്പെടുന്ന ട്രെയിൻ തിരുവനന്തപുരത്ത് 3.05 ന് എത്തും. കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍,…
Read Moreഭാര്യ കൂട്ടബലാത്സംഗത്തിനിരയായി; മണിക്കൂറുകൾക്ക് ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു
കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മണിക്കൂറുകൾക്ക് ശേഷം ഭർത്താവിനൊപ്പം ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി ഭർത്താവ് മരിച്ചതായും അടുത്ത ദിവസം ഗോരഖ്പൂരിലെ ആശുപത്രിയിൽ ഭാര്യ മരിച്ചതായും ബസ്തി പോലീസ് സൂപ്രണ്ട് (എസ്പി) ഗോപാൽ കൃഷണ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. റുധൗലി പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ വെച്ച് യുവതിയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി ദമ്പതികളുടെ ബന്ധുക്കൾ പറഞ്ഞതായി എസ്പി വ്യക്തമാക്കി. ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് പ്രതികളുടെ പേരുകൾ പറയുന്ന ഒരു വീഡിയോ ദമ്പതികൾ റെക്കോർഡുചെയ്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. ഇയാളുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോകാനൊരുങ്ങുമ്പോൾ വിഷം കഴിച്ച് മരിക്കാൻ പോകുകയാണെന്ന് മാതാപിതാക്കൾ പറഞ്ഞതായി ദമ്പതികളുടെ മക്കൾ പോലീസിനോട് പറഞ്ഞു. ദമ്പതികൾക്ക് രണ്ട് ആൺമക്കളും…
Read More