കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി.ആര് അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു. തൃശൂരില്‍ നിന്നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനുമായിരുന്നു അരവിന്ദാക്ഷൻ. സതീഷ്കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ എടുത്തത്. അരവിന്ദാക്ഷനെതിരെ ഉണ്ടായിരുന്ന സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. സർവീസ് സഹകരണബാങ്കിനെ തകർക്കുന്ന വിധത്തിൽ സാമ്പത്തിക ഇടപാടുകളിൽ പി.ആര്. അരവിന്ദാക്ഷന്റെ ക്രമം വിട്ട ഇടപെടലുകളെ സംബന്ധിച്ചുള്ളവിവരങ്ങൾ ലഭിച്ചതിന്റെ മേലാണ് അറസ്റ്റ്. തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം നേതാവുമായ എം.കെ കണ്ണന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
Read MoreCategory: Top News
ഇഎംഐ അടയ്ക്കാൻ പണമില്ല; സുഹൃത്തിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ പ്രതി പിടിയിൽ
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സുഹൃത്തിനെ തട്ടിക്കൊണ്ടുപോയ് കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ. വീട്ടുചെലവുകൾ വഹിക്കാൻ പാടുപെടുകയായിരുന്ന ഇയാൾ സുഹൃത്തിനെ തട്ടിക്കൊണ്ടു പോയി കുടുംബത്തോട് മോചനദ്രവ്യം ആവശ്യപ്പെട്ടു. പിന്നാലെ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ യുവാവിനെ കൊലപ്പെടുത്തി. ബൈക്കിന്റെ തവണ അടയ്ക്കാൻ പണം ഇല്ലാത്തതിനാലാണ് സച്ചിൻ നിതിനെ തട്ടിക്കൊണ്ടുപോയത്. പിന്നാലെ കുടുംബത്തിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയെടുക്കാൻ സച്ചിൻ ഗൂഢാലോചന നടത്തിയതായി പോലീസ് പറഞ്ഞു. മകൾ ജനിച്ചതിന് ശേഷം വീട്ട് ചെലവുകൾ വഹിക്കാൻ സച്ചിന് ബുദ്ധിമുട്ടായിരുന്നു. 2018 മുതൽ സച്ചിന് നിതിനെ അറിയാം. രണ്ടാഴ്ച മുമ്പ് സച്ചിൻ തന്റെ മറ്റൊരു സുഹൃത്തായ അരുണുമായി നിതിനെ തട്ടിക്കൊണ്ടു പോകാൻ പദ്ധതി തയാറാക്കി. നിതിന്റെ കുടുംബത്തിന് വടക്കുകിഴക്കൻ ഡൽഹിയിൽ ഒരു വീടുണ്ടെന്ന് ഇയാൾക്ക് അറിയാമായിരുന്നു. അതിനാൽ എളുപ്പത്തിൽ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടാൽ അവർക്ക് നൽകാൻ കഴിയുമെന്നും സച്ചിൻ വിശ്വസിച്ചു. സെപ്തംബർ 19 ന്…
Read Moreഅമേരിക്കന്‍ ബുള്ളി, ബീഗിള്‍, ജര്‍മന്‍ ഷെപ്പേഡ്, ലാബ്രഡോർ… എല്ലാവർക്കും കാക്കി കണ്ടാല്‍ കട്ടക്കലിപ്പ്; കാക്കി തുണികാട്ടി പട്ടികളെ പരിശീലിപ്പിക്കുന്ന വീഡിയോ പുറത്ത്
കോട്ടയം; നായ്ക്കലുടെ കാവലിൽ കഞ്ചാവ് വിൽപന നടത്തിയ വീട്ടിൽ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. വീട്ടുമുറ്റത്തും വീടിനുള്ളിലും ശൗര്യംപൂണ്ട കൂറ്റന്‍ നായകള്‍. ഏതു നിമിഷവും പോലീസിനെയും വന്‍കിട റെയ്ഡിനെയും റോബിന് മുന്നില്‍ കണ്ടിരുന്നു. കാക്കി ധരിച്ചെത്തുന്നവരെ ആ നിമിഷം ആക്രമിക്കാന്വിധം പ്രത്യേക പരിശീലനം കൊടുത്ത 13 നായകള്‍. റബര്‍ കൈയുറയ്ക്കു മുകളില്‍ ചണച്ചാക്ക് കനത്തില്‍ കെട്ടി അതില്‍ കാക്കി നിറമുള്ള തുണി ചുറ്റി നായകളെ കടിപ്പിച്ചായിരുന്ന പരിശീലനം. റോബിന് ഇത്തരത്തില്‍ പരിശീലനം നല്കുന്ന വീഡിയോ പുറത്തുവന്നിട്ടിട്ടുണ്ട്. പ്രതിയോഗി കടന്നുവന്നാല്‍ ആ നിമിഷം ചാടിവീഴാന്‍ പാകത്തിലായിരുന്നു ട്രെയിനിംഗ്. ഒരു കമ്പി വലിച്ചാലുടന്‍ എല്ലാ കൂടുകളും ഒന്നാകെ തുറന്ന് നായകള്‍ക്ക് പുറത്തുചാടാം. ആള്‍പ്പൊക്കത്തില്‍ ചാടി കഴുത്തും കണ്ണും കടിച്ചുമുറിക്കുക, കൂട്ടംകൂടി വളഞ്ഞാക്രമിക്കുക തുടങ്ങിയ പരിശീലനം സിദ്ധിച്ച നായകളെയാണ് വളർത്തിയിരുന്നത്. അമേരിക്കന്‍ ബുള്ളി, ബീഗിള്‍, ജര്‍മന്‍ ഷെപ്പേഡ്, ലാബ്രഡോര്‍ ഇനങ്ങളില്‍പ്പെട്ട…
Read Moreനായപ്പടയുടെ നടുവിലൊരു കഞ്ചാവ് കേന്ദ്രം; സിനിമാക്കഥപോലൊരു അധോലോക സംവിധാനം കെട്ടിപ്പടുക്കിയ റോബിന് ജോര്‍ജിനെ നാട്ടുകാർക്ക് ഭയം; ഒടുവിൽ…
കോട്ടയം: സിനിമാക്കഥപോലൊരു അധോലോക സംവിധാനം. വീട്ടുമുറ്റത്തും വീടിനുള്ളിലും ശൗര്യംപൂണ്ട കൂറ്റന്‍ നായകള്‍. അകത്തും പുറത്തും സിസിടിവി കാമറകള്‍. വീടിനുള്ളിലെ രഹസ്യ അറകളില്‍ ബാഗ് നിറയെ കഞ്ചാവും മയക്കുമരുന്നും. കുമാരനല്ലൂര്‍ വലിയാലുംചുവട്ടില് റോബിന് ജോര്‍ജിന്റെ വീട് കാലങ്ങളായി കഞ്ചാവിന്റെ മൊത്ത വിതരണകേന്ദ്രമായിരുന്നു. അന്യസംസ്ഥാന ബന്ധമുള്ള ലഹരി അധോലോകത്തിലെ പ്രധാനിയാണ് റോബിനെന്ന് പോലീസ് പറയുന്നു. ഒറീസ, ബംഗാള്‍, തെലങ്കാന ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ കണ്ണിയുള്ള ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചിരുന്നതില്‍ ഇതര സംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നു. ആര്‍പ്പൂക്കര, അതിരമ്പുഴ, ഏറ്റുമാനൂര്‍ പ്രദേശങ്ങളിലെ കുപ്രസിദ്ധരായ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും കിലോ കണക്കിന് കഞ്ചാവ് ഇയാള്‍ വിറ്റിരുന്നു. റോബിനു കീഴില്‍ നിരവധി സബ് ഡീലര്മാരുണ്ടായിരുന്നതായാണ് സൂചന. റോബിന്റെ കഞ്ചാവുകേന്ദ്രത്തിന്റെ പരിസരങ്ങളില്‍ രാപകല്‍ അയാളുടെ നിരീക്ഷകരും തമ്പടിച്ചിരുന്നു. ഇന്നലെ പിടിയിലായതിനുശേഷവും മിന്നല്‍ ആക്രമണം ലക്ഷ്യമിട്ട് കഞ്ചാവ് അധോലോകം അവിടെ സംഘടിതമായി എത്തിയിരുന്നു. കോട്ടയം പുല്ലരിക്കുന്ന് കോളനിക്കാരനാണ് റോബിന്. കുമാരനല്ലൂരില്‍ പ്രവാസി…
Read Moreലോണ്‍ കുടിശിക തിരിച്ചടച്ചിട്ടും ഭീഷണി; കോട്ടയത്ത് ഗൃഹനാഥന് ജീവനൊടുക്കി; കർണാടക ബാങ്കിനെതിരേ വ്യാപക പ്രതിഷേധം
മുടങ്ങിയ ലോണ്‍ കുടിശ്ശിക തിരിച്ചടച്ചിട്ടും ബാങ്ക് ജീവനക്കാർ ഭീഷണിപ്പെടുത്തി. പിന്നാലെ ഗൃഗനാഥന്‍ ജീവനൊടുക്കി. കോട്ടയം കുടയംപടിയില്‍ അഭിരാമത്തില്‍ കെ.സി ബിനുവാണ് മരിച്ചത്. കോട്ടയം കുടയംപടിയില്‍ വ്യാപാര സ്ഥാപനം നടത്തിവരുകയായിരുന്ന ബിനു ബിസിനസ് ആവശ്യങ്ങൾക്കായി അഞ്ച് ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. കർണാടക ബാങ്കിൽ നിന്നാണ് ലോൺ എടുത്തത്. എന്നാൽ തിരിച്ചടവ് മുടങ്ങിയപ്പോള്‍ ബാങ്ക് മാനേജരും ജീവനക്കാരും ബിനുവിന്റെ വ്യാപാര സ്ഥാപനത്തിലെത്തി ഭീഷണിപ്പെടുത്തി. ബാങ്ക് മാനേജർ പ്രദീപിന്റെ നിരന്തര ഭീഷണിയെ തുടർന്ന് മാനസികമായി ബിനു ഏറെ തളർന്നിരുന്നു. ഇതെ തുടർന്നാണ് ബിനു ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. ബിനുവിന്റെ കുടുംബം കർണാടക ബാങ്ക് മനേജര്‍ പ്രദീപിനെതിരെ പൊലീസില്‍ പരാതി നല്കി. രണ്ട് മാസത്തെ കുടിശ്ശിക അടച്ചു തീര്‍ത്തിട്ടും ഭീഷണി തുടര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു. ഇതേ ബാങ്കിൽ നിന്ന് നേരത്തെയും രണ്ട് തവണ ലോൺ എടുത്തിരുന്നു. കൃത്യമായി ആ തുക…
Read Moreപതിനഞ്ചുകാരനെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് നാൽപതുകാരൻ; പ്രതിയ്ക്ക് 60 വർഷം കഠിന തടവും പിഴയും; കുട്ടിയോട് യുവാവ് കാട്ടിയത് ക്രൂരപീഡനമെന്ന് പോലീസ്
പത്തനംതിട്ട: പതിനഞ്ചുവയസുകാരനെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 60 വര്‍ഷം കഠിന തടവും 3,60,000 രൂപ പിഴയും വിധിച്ച് അടൂര്‍ പ്രത്യേക അതിവേഗ കോടതി. പന്നിവിഴ വലിയ കുളത്തിനു സമീപം ശിവശൈലം വീട്ടില്‍ പ്രകാശ് കുമാറി(43)നെയാണ് പ്രത്യേക അതിവേഗ കോടതി ജഡ്ജി എ. സമീര്‍ ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി. സ്മിതാ ജോണ്‍ ഹാജരായി. 2020ലാണ് സംഭവം. കുട്ടിയുടെ കുടുംബത്തിന് വാടകവീട് എടുത്തു നല്കിയതു വഴിയുള്ള പരിചയത്തിൽ വീട്ടില്‍ വെച്ചും പിന്നീട് കുട്ടിയുടെ അമ്മ ആശുപത്രിയിലായിരുന്നപ്പോള്‍ അവിടെ വച്ചുമാണ് പീഡിപ്പിച്ചത്. നിരവധി പ്രാവശ്യം ഇയാൾ കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതുകൂടാതെ 2020ൽ ഇയാൾ കുട്ടിയുടെ വീട്ടില്‍ കയറി ആക്രമണം നടത്തുകയും ചെയ്തു. പ്രതി പിഴ അടക്കാത്ത പക്ഷം മൂന്ന് വര്‍ഷവും എട്ടുമാസവും കൂടി അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധിച്ച…
Read Moreലൈംഗികാതിക്രമ പരാതി; മുൻകൂർ ജാമ്യം തേടി മല്ലു ട്രാവലർ
ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി മല്ലു ട്രാവലർ എന്ന യൂട്യൂബർ ഷാക്കിർ സുബ്ഹാൻ. എറണാകുളം ജില്ലാ കോടതിയിലാണ് ഷാക്കിർ മുൻകൂർ ജാമ്യപേക്ഷ നൽകിയത്. ഷക്കീറിനെതിരെ ഇന്നലെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പൊലീസ് ഷാക്കിറിന്റെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കും. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. അഭിമുഖത്തിനായി എറണാകുളത്തെ ഒരു ഹോട്ടലിലേക്ക് യുവതിയെ ക്ഷണിച്ചുവരുത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്നു ചൂണ്ടി കാണിച്ച് ഷാക്കിറിനെതിരെ സൗദി വനിത പരാതി നൽകിയിരുന്നു. എന്നാൽ പരാതി വ്യാജമാണെന്ന് പറഞ്ഞ് ഷാക്കിർ വീഡിയോ പങ്കുവെച്ചിരുന്നു. തനിക്കെതിരായ പരാതിയെ മതിയായ തെളിവുകൾ കൊണ്ട് നേരിടുമെന്നും ഷാക്കിർ പ്രതികരിച്ചിരുന്നു. നിലവിൽ കാനഡയിലാണ് താനെന്നും നാട്ടിൽ തിരിച്ചെത്തിയാലുടൻ എല്ലാക്കാര്യങ്ങളും വിശദമാക്കുമെന്നും ഷാക്കിർ പറഞ്ഞു.
Read Moreചുരുൾ അഴിയാതെ ചുരത്തിലെ മൃതദേഹം; കണ്ണവത്തെ യുവതിയല്ല; പിന്നെ, ആര് ? ഇന്നോവ കാറിനും നീലച്ചുരുദാറിനും പിന്നാലെ പോലീസ്
സ്വന്തം ലേഖകൻഇരിട്ടി: മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളിൽ ട്രോളിബാഗിൽ യുവതിയുടെ അഴുകിയ ജഡം കണ്ണവത്തുനിന്നു കാണാതായ യുവതിയുടേതെന്ന സംശയം നീങ്ങി. യുവതിയെ ഇന്നലെ പേരാവൂർ സ്റ്റേഷൻ പരിധിയിലെ പെരുമ്പുന്ന മുരിങ്ങോടിയിലെ പാറങ്ങോട്ട് കോളനിയിൽ നിന്നു കണ്ടെത്തിയിരുന്നു. മാക്കൂട്ടം ചുരം അന്വേഷണവുമായി ബന്ധപ്പെട്ട് ഡിഎൻഎ പരിശോധനയടക്കം കർണാടക പോലീസ് തയാറാക്കുന്നതിന് ഇടയിലാണ് നാടകീയമായി യുവതിയെ കണ്ടെത്തുന്നത്. കണ്ണവം തൊടീക്കളം കോളനിയിലെ ബാബുവിന്റെ ഭാര്യ രമ്യ (31) യെ കാണാനില്ലെന്ന് കാണിച്ച് കണ്ണവം പോലീ സ്റ്റേഷനിൽ ബാബു പരാതി നൽകിയിരുന്നു. കണ്ണവം പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മാക്കൂട്ടം ചുരം പാതയിലെ വനത്തിൽ നിന്നും രണ്ടാഴ്ചയോളം പഴക്കമുള്ള അഴുകിയ നിലയിലുള്ള ജഡം കണ്ടെത്തുന്നത്. പോസ്റ്റുമോർട്ടത്തിൽ സൂചന നൽകിയ വയസും കാണാതായ രമ്യയുടെ വയസും ചുരിദാറും എല്ലാം മൃതദേഹം രമ്യയുടേതെന്ന നിലയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. മൊബൈൽ ടവറും സിസി ടിവി ദൃശ്യങ്ങളുംസൈബർ…
Read More‘തന്നെ പിന്നെ പപ്പയെന്ന് വിളിക്കണോ?’യാത്രക്കാരനെ വനിതാകണ്ടക്ടർ വഴിയില്‍ ഇറക്കിവിട്ടു
കോട്ടയം: കെഎസ്ആര്‍ടിസി ബസില്‍നിന്നു വനിതാകണ്ടക്ടർ ഇറക്കി വിട്ടെന്നു വൈക്കം സ്വദേശിയായ യാത്രക്കാരന്റെ പരാതി. ഇന്നലെ വൈകുന്നേരം ആറിന് ഏറ്റുമാനൂരിലാണ് സംഭവം. കോട്ടയം ഡിപ്പോയിൽനിന്നു തലയോലപ്പറമ്പ് കാഞ്ഞിരമറ്റം വഴി വൈററിലയ്ക്കു പോയ ആര്‍സിസി 477 എന്ന ബസില്‍ വൈക്കം സ്വദേശിയായ യാത്രക്കാരന് ഏറ്റുമാനൂരില്‍നിന്നാണ് കയറിയത്. കയറിയ ഉടന്‍ ബസിന്റെ മധ്യഭാഗത്തേക്ക് മാറി. പിന്നില്‍നിന്ന് വന്ന വനിതാ കണ്ടക്ടര്‍ അല്പം കൂടി മുന്നോട്ട് നീങ്ങി നില്ക്കാന് ആവശ്യപ്പെട്ടു. ഇതു കേട്ട യാത്രക്കാരന് ഞാന്‍ ഇപ്പോള്‍ ഏറ്റുമാനൂരില്‍നിന്നു കയറിയതേയുള്ളൂ, കോട്ടയത്തുനിന്നു കയറിവര്‍ ഇപ്പോഴും ഡോറിന് സമീപം നില്ക്കുകയാണല്ലോ എന്ന് കണ്ടക്ടറോട് ചോദിച്ചു. ഇതില്‍ ക്ഷുഭിതയായ കണ്ടക്ടര്‍ എല്ലാവരുടെയും പേരു വിളിച്ച് മാറി നില്‍ക്കണമെന്നാണോ താന്‍ ഉദ്ദേശിക്കുന്നതെന്ന് യാത്രക്കാരനോട് ചോദിച്ചു. ഇങ്ങനെയല്ല യാത്രക്കാരോട് സംസാരിക്കേണ്ടതെന്ന് യാത്രികന് പറഞ്ഞു. തനിക്ക് എവിടെയാണ് പോകേണ്ടതെന്ന് കണ്ടക്ടര്‍ ചോദിച്ചു. തലയോലപ്പറമ്പിലാണ് ഇറങ്ങേണ്ടതെന്ന് പറഞ്ഞ് കണ്ടക്ടര്‍ കൈവശം…
Read Moreശാസ്ത്രീയ തെളിവ് കണ്ടെത്താൻ സിബിഐയ്ക്കായില്ല; സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡനെ കുറ്റവിമുക്തനാക്കി
കൊച്ചി; സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡൻ എംപിയെ തിരുവനന്തപുരം സിജെഎം കോടതി കുറ്റവിമുക്തനാക്കി. അന്വേഷണം നടത്തിയ സി ബി ഐ ഹൈബി ഈഡനെതിരെ തെളിവില്ലന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കേസിൽ ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചു. സിബിഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി തള്ളി. സോളാർ പീഡന പരാതിയുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് സിബിഐ. രജിസ്റ്റർ ചെയ്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. വേണു ഗോപാൽ, എ.പി. അനിൽകുമാർ, ഹൈബി ഈഡൻ, അടൂർപ്രകാശ്, ബിജെപി നേതാവ് അബ്ദുള്ള കുട്ടി എന്നിവർക്കെതിരെ ആറ് എഫ്ഐആർ രജിസ്റ്റർ ചെയ്തായിരുന്നു സിബിഐ അന്വേഷണം ആരംഭിച്ചത്.ആറ് എഫ്ഐആറുകളിൽ ഹൈബി ഈഡന്റെ കേസാണ് ആദ്യം അന്വേഷിച്ചത്. എന്നാൽ ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക ഗൂഢാലോചന കേസിൽ കെബി ഗണേഷ്കുമാർ എംഎൽഎ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ജുഡീഷ്യൽ…
Read More