തിരുവനന്തപുരം: രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായി ഇടപെടുന്നതിനിടെ സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്ഥാനത്തേക്ക് തന്നെ നോമിനേറ്റ് ചെയ്തതിൽ നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്ക് അതൃപ്തിയെന്ന് സൂചന. പദവി സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്നാണ് സുരേഷ് ഗോപിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. പദവി സംബന്ധിച്ച് സുരേഷ് ഗോപിക്ക് മുന്നറിയിപ്പ് നൽകാതെയാണ് അധ്യക്ഷനാക്കിയതെന്നാണ് വിവരം. തൃശൂരിലെ സഹകരണ ബാങ്ക് തട്ടിപ്പിനെതിരേ ഗാന്ധി ജയന്തി ദിനത്തിൽ കരുവന്നൂരിൽ പദയാത്ര നടത്താനുള്ള ഒരുക്കത്തിലാണ് സുരേഷ് ഗോപി. മാത്രമല്ല അടുത്ത കേന്ദ്ര കാബിനറ്റ് പുനഃസംഘടനയിൽ വീണ്ടും സുരേഷ് ഗോപിക്ക് മന്ത്രിപദവി ലഭിക്കുമെന്നുള്ള പ്രചാരണങ്ങളും സജീവമാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കാനും അദ്ദേഹത്തിനു താൽപര്യമുണ്ട്. അതിനിടയിൽ സുരേഷ് ഗോപിയെ സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തത് സജീവ രാഷ്ട്രീയത്തിൽനിന്ന് ഇടവേളയെടുക്കാൻ ഇടയാകുമോ എന്ന ആശങ്കസുരേഷ് ഗോപിയോട് അടുപ്പമുള്ളവർ പങ്കു വയ്ക്കുന്നു. ഈ…
Read MoreCategory: Top News
വീട്ടിൽ അതിക്രമിച്ച് കയറി പുരുഷന്മാരെ കെട്ടിയിട്ടു, സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി; അജ്ഞാതസംഘത്തെ ഭയന്ന് ഗ്രാമം
വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെ കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ച് ബലാത്സംഗം ചെയ്ത് അജ്ഞാത സംഘം. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. മൂന്ന് സ്ത്രീകളെ അജ്ഞാതരായ നാല് പുരുഷന്മാർ ചേർന്ന് അവരുടെ കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് ബലാത്സംഗം ചെയ്തതായി പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. പ്രതികൾ കത്തികളും മറ്റ് മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. കുടുംബം താമസിച്ചിരുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറിയ നാല് പേർ മൂന്ന് തൊഴിലാളികളായ സ്ത്രീകളുടെ കുടുംബാംഗങ്ങളെ കയർ ഉപയോഗിച്ച് കെട്ടിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു. അക്രമികൾ ഇവരുടെ പണവും ആഭരണങ്ങളും പ്രതികൾ കവർന്നതായി പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെ ബുധനാഴ്ച രാത്രി നടന്ന മറ്റൊരു സംഭവത്തിൽ രോഗിയായ ഒരു സ്ത്രീ ആക്രമിക്കപ്പെട്ടു. ഇവരുടെ ഭർത്താവിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇതേ ആളുകൾക്ക് ഇന്നലെ നടന്ന ആക്രമണത്തിൽ പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. രണ്ട്…
Read Moreഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റ് എൻജിനീയറുടെ വീട്ടിൽ റെയ്ഡ്; 25 ലക്ഷം രൂപയും ഭൂമിയുടെ രേഖകളും ആഭരണങ്ങളും കണ്ടെത്തി
വൈദ്യുതി വകുപ്പ് എഞ്ചിനീയറുടെ വീട്ടിൽ നിന്ന് റെയ്ഡിൽ 25ലക്ഷം രൂപയും പണവും രേഖകളും ആഭരണങ്ങളും കണ്ടെത്തി. ബീഹാറിലെ ഗുവാസി ഗ്രാമത്തിലെ ബങ്കയിലുള്ള വൈദ്യുതി വകുപ്പിലെ സൗത്ത് ബിഹാർ ഡിസ്ട്രിബ്യൂഷൻ കമ്പനിയിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ സഞ്ജീവ് ഗുപ്തയുടെ വീട്ടിൽ നിന്നാണ് റെയ്ഡിൽ 25 ലക്ഷം രൂപയെങ്കിലും പണവും ഭൂമി രേഖകളും ആഭരണങ്ങളും കണ്ടെത്തിയത്. ഗുവാസി ഗ്രാമത്തിലെ പൂർണിയയിലെ കൃത്യാനന്ദ് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് വ്യാഴാഴ്ച രാവിലെ മുതൽ റെയ്ഡ് നടക്കുന്നത്. എൻജിനീയറുടെ സ്വത്തുക്കൾ, ബാങ്ക് അക്കൗണ്ടുകൾ, ലോക്കറുകൾ എന്നിവയെക്കുറിച്ചാണ് നിരീക്ഷണ സംഘം ഇപ്പോൾ അന്വേഷിക്കുന്നത്. ഗ്രാമത്തിൽ 30 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി അടുത്തിടെ സഞ്ജീവ് ഗുപ്ത വാങ്ങിയതായി നാട്ടുകാർ പറഞ്ഞു. ഇതിനുമുമ്പും ഒരുപാട് സമ്പത്ത് സമ്പാദിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസ് പുറത്തുവന്നിരുന്നു.
Read Moreസൗഹൃദം നടിച്ച് പെണ്‍കുട്ടിയെ വിളിച്ചു വരുത്തി ലൈംഗികാതിക്രമം; കൊല്ലത്തുകാരൻ പൂജാരി അറസ്റ്റിൽ
തൊടുപുഴ: പോക്സോ കേസിൽ ക്ഷേത്രത്തിലെ സഹപൂജാരിയെ പോലീസ് അറസ്റ്റു ചെയ്തു. കാളിയാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്ഷേത്രത്തിലെ കിഴ്ശാന്തിക്കാരനായ കൊല്ലം രമ്യാഭവനം അമർനാഥാ(19) ണ് അറസ്റ്റിലായത്. സൗഹൃദം നടിച്ച് പെണ്‍കുട്ടിയെ വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സ്കൂൾ അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. ഇയാളെ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreജോലിയെടുത്ത് ജീവിക്കാൻ രമേശൻ തയാർ; ലോട്ടറി വിൽക്കാൻ മുച്ചക്ര സൈക്കിൾ വേണം; റോഡരുകിൽ മുട്ടിൽകുത്തിനിന്നുള്ള ലോട്ടറി വിൽപന കഠിനം
പൂച്ചാക്കൽ: ജീവിതം പച്ച പിടിപ്പിക്കാൻ രമേശൻ ലോട്ടറി വിൽക്കുകയാണ്. അതും റോഡരികിൽ ഇരുന്നും കിടന്നും മുട്ടുകാൽ കുത്തിനിന്നുമാണ് ടിക്കറ്റുകൾ വിൽക്കുന്നത്. കാലുകൾക്ക് സ്വാധീനമില്ലാത്ത രമേശന് ടിക്കറ്റ് വിൽപ്പന മാത്രമാണ് ഉപജീവന മാർഗം. അഞ്ചു വർഷം മുമ്പ് പാണാവള്ളി പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് മുച്ചക്ര സൈക്കിൽ നൽകുന്ന പദ്ധതിയിൽപ്പെടുത്തി രമേശനും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സൈക്കിൾ നൽകിയിരുന്നു. അതിലായിരുന്നു ലോട്ടറി വിൽപ്പന. ഒരാഴ്ചമുമ്പ് സൈക്കിൾ തകരാറിലായതിനാൽ വീട്ടിൽ നിന്നു രാവിലെയും വൈകുന്നേരവും ഓട്ടോയിലാണ് ലോട്ടറി വിൽക്കാൻ എത്തുന്നത്. പൂച്ചാക്കൽ പഴയപാലം റോഡരികിലാണ് ലോട്ടറി വിൽപ്പന. പുല്ലുപാ വിരിച്ച് അതിലിരുന്നാണ് ലോട്ടറി വിൽക്കുന്നത്.കുറെ നേരം മുട്ടിൽ കുത്തിനിന്നു വിൽപ്പന നടത്തും.കാല് വേദനിക്കുമ്പോൾ ഇരുന്നും കിടന്നുമാണ് വിൽപ്പന. ഉച്ചയ്ക്ക് ചോറ് കൈയ്യിൽ പിടിച്ച് കഴിക്കാൻ രമേശന് ബുദ്ധിമുട്ടാണ്. ജന്മനാ കാലുകൾക്ക് സ്വാധീനമില്ലാത്ത രമേശൻ അവിവാഹിതനാണ്. പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് കൊച്ചു പെണ്ണുവെളിവീട്ടിൽ സഹോദരൻ…
Read Moreവിമാനത്താവളത്തിൽ മദ്യപിച്ചെത്തി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; എയർഏഷ്യ യാത്രക്കാരൻ അറസ്റ്റിൽ
വിമാനത്താവളത്തിൽ ജീവനക്കാരിയെ ശല്യപ്പെടുത്തിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഗോവയിലേക്ക് പോകുകയായിരുന്ന എയർഏഷ്യ വിമാനത്തിലെ യാത്രക്കാരനാണ് ബംഗളൂരു വിമാനത്താവളത്തിൽ വച്ച് ജീവനക്കാരിയെ ശല്യപ്പെടുത്തിയത്. സെപ്തംബർ 13ന് വിമാനം ഗോവയിലേക്ക് പറന്നുയരുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. അനിൽ കുമാർ എന്ന യാത്രക്കാരൻ ജീവനക്കാരിയുടെ കൈപിടിച്ച് തന്റെ അടുത്ത സുഹൃത്താണെന്ന് മറ്റുള്ളവരോട് പറഞ്ഞ് അപമര്യാദയായി പെരുമാറിയതായി പോലീസ് പറഞ്ഞു. തുടർന്ന് എയർലൈൻ ജീവനക്കാർ കുമാറിനെ വിമാനത്തിൽ നിന്ന് പുറത്തിറക്കി പോലീസിന് കൈമാറി. പ്രതി മദ്യപിച്ചിരുന്നതായി പോലീസ് കൂട്ടിച്ചേർത്തു. എന്നാൽ ഇപ്പോൾ ഇയാൾ ജാമ്യത്തിലാണ്.
Read Moreപൂവിട്ടാൽ നല്ലസുഗന്ധമുള്ള ചെടിയാണമ്മേ..! വീട്ടില്‍ അരുമയോടെ നട്ടുവളര്‍ത്തിയത് കഞ്ചാവ് ചെടി; ഇടുക്കിഗോൾഡിനെ പരിപാലിച്ച സനീഷിനെ അകത്താക്കി പോലീസ്
വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയ സംഭവത്തില്‍ യുവാവ് പിടിയിൽ. പള്ളിക്കവല മാണിപ്പുറത്ത് ജോയിയുടെ മകന് സനീഷ് എം.ജിയാണ് പിടിയിലായത്. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇയാളുടെ വീട്ടില്‍ നിന്നും യുവാവ് പരിപാലിച്ചിരുന്ന രണ്ട് കഞ്ചാവ് ചെടികളും പോലീസ് കണ്ടെത്തി. സനീഷിന്റെ വീട്ടില്‍ നിന്നും എക്സൈസ് സംഘം 246 സെന്റീമീറ്റര്‍ നീളമുള്ള വലിയ ചെടിയും 66 സെന്റീമീറ്റര്‍ നീളമുള്ള വേറൊരു ചെടിയും കണ്ടെത്തി. കഞ്ചാവ് ചെടി നട്ടു വളര്‍ത്തുന്നത് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. യുവാവ് വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തുന്നുണ്ടെന്ന് വിവരം പോലീസിനു ലഭിച്ചു. അതെ തുടര്‍ന്ന് നാർക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. രാജേന്ദ്രനും സംഘവും ചേര്‍ന്ന് രാജാക്കാട് പഴയ വിടുതി കോളനി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍…
Read Moreആറാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ അതിഥി തൊഴിലാളിയുടെ ക്രൂരമർദനം; സംഭവത്തിൽ പോലീസ് കേസെടുത്തു
മലപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളി ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു. മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ മറ്റത്തിൽ സുനിൽകുമാർ-വസന്ത ദമ്പതികളുടെ മകൻ എം.എസ് അശ്വിനാണ് ഇതരസംസ്ഥാന തൊഴിലാളിയുടെ മർദനമേറ്റത്. അശ്വിന് ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് മുട്ടിയതിൽ പ്രകോപിതനായ ഇയാള്‍ കുട്ടിയെ ആക്രമിക്കുകയായിരുന്നു. കഴുത്തിന് കുത്തിപ്പിടിച്ച് ചുവരില്‍ ചേർത്തു നിർത്തി കുട്ടിയെ ക്രൂരമായി മർദിച്ചു. കഴുത്തിന് മര്‍ദനമേറ്റ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് കുട്ടിയുടെ കുടുംബം വാടകക്ക് താമസിക്കുകയാണ്. ഈ മാസം ഒന്നിനു നടന്ന സംഭവത്തിൽ പൊലീസ് കേസെടുത്തത് ഇന്നലെ രാത്രി. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.
Read Moreഹുക്ക ബാറുകൾ നിരോധിക്കും, പുകയില ഉൽപന്നങ്ങൾ വാങ്ങാനുള്ള പ്രായം ഉയർത്തും; പുതിയ നീക്കങ്ങളുമായ് സർക്കാർ
യുവാക്കൾ പുകയില ഉല്പന്നം ഉപയോഗിക്കുന്നത് നിയന്ത്രിക്കാനായി ഹുക്ക ബാറുകൾ നിരോധിക്കാനും പുകയില ഉൽപന്നങ്ങൾ വാങ്ങാനുള്ള കുറഞ്ഞ പ്രായം പതിനെട്ട് വയസിൽ നിന്നും 21 ആക്കി ഉയർത്താനും ആലോചനയിട്ട് കർണാടക സർക്കാർ. ഈ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി സിഗരറ്റ്, മറ്റ് പുകയില ഉൽപന്നങ്ങൾ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നതായി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. സ്കൂളുകൾക്ക് പുറമെ ക്ഷേത്രങ്ങൾ, പള്ളികൾ, ശിശുസംരക്ഷണ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവയുടെ പരിസരങ്ങളിലും പുകയില ഉൽപന്നങ്ങളുടെ വിൽപനയും ഉപയോഗവും നിരോധിച്ചിട്ടുണ്ടെന്ന് ചൊവ്വാഴ്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി. യുവാക്കൾ ഹുക്ക ബാറുകളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നതിനാൽ അവരുടെ ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നതിനാലാണ് നടപടികൾ ആസൂത്രണം ചെയ്യുന്നതെന്ന് റാവു പറഞ്ഞു. സംസ്ഥാന സർക്കാർ പുകയില ഉൽപന്നങ്ങൾ വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തുമെന്നും അദ്ദേഹം…
Read Moreരാഷ്ട്രപതിയെ ക്ഷണിക്കാഞ്ഞത് ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആളായതിനാല്‍; സനാതന ധർമം എന്ന് വിളിക്കുന്നത് ഇതിനെയോ; വിമർശനവുമായി വീണ്ടും ഉദയനിധി സ്റ്റാൻലിൻ
ന്യൂഡല്‍ഹി: പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രവേശിച്ച ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കാഞ്ഞതിനെ വിമര്‍ശിച്ച് തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്. ഗോത്രവര്‍ഗത്തില്‍ നിന്നുള്ളയാളായതു കൊണ്ടാണ് രാഷ്ടപതിയെ ക്ഷണിക്കാഞ്ഞത് എന്നും ഇതിനെയാണ് സനാതന ധര്‍മം എന്ന് വിളിക്കുന്നതെന്നുമായിരുന്നു ഉദയനിധി പറഞ്ഞത്. ”കഴിഞ്ഞ ദിവസം ചില ഹിന്ദി സിനിമാതാരങ്ങള്‍ വരെ പുതിയ പാര്‍ലമെന്റ് സന്ദര്‍ശിക്കാനായെത്തി. എന്നാല്‍ നമ്മുടെ രാഷ്ട്രപതിയെ ക്ഷണിച്ചില്ല. എന്തുകൊണ്ട് ? ദ്രൗപതി മുര്‍മു ഗോത്രവിഭാഗത്തില്‍ നിന്നുള്ളയാളാണ്. ഇതിനെയാണ് സനാതന ധര്‍മം എന്നു വിളിക്കുന്നത്’ ഉദയനിധി പറഞ്ഞു. മധുരയില്‍ നടന്ന യൂത്ത്വിംഗ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ സനാതനധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു.
Read More