പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെച്ചൊല്ലി ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കാലടി പുതിയേക്കര സ്വദേശി കുന്നേക്കാടന്‍ ജോണ്സണ് ആണ് വെട്ടേറ്റത്. ഇയാള്‍ കോണ്‍ഗ്രസ് അനുഭാവിയാണ്. അക്രമം നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി ദേവസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെയാണ് സംഭവം. ജോണ്‍സണും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ബന്ധുവുമായ കുന്നേക്കാടന്‍ ദേവസിയുമായി പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുകയായിരുന്നു. പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ജയിക്കുമെന്ന് പറഞ്ഞതാണ് ദേവസിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്നുള്ള വാക്കേറ്റത്തിനിടെ ദേവസി ജോണ്‍സണെ വെട്ടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ജോണ്സണ് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും തമ്മില്‍ നേരത്തെയും വഴക്കുണ്ടായിട്ടുണ്ടെന്നും, ദേവസിയെ ചോദ്യം ചെയ്തു വരുന്നതായും പോലീസ് അറിയിച്ചു.
Read MoreCategory: Top News
പത്ത് വയസുകാരിക്ക് നിരന്തര പീഡനം; മിഠായി വാങ്ങാൻ പണം നൽകും, പുറത്ത് പറയരുതെന്ന് ഭീഷണി; 68കാരൻ അറസ്റ്റിൽ
ഒരു മാസത്തോളം പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് 68 കാരനെ അറസ്റ്റ് ചെയ്തു. ഇന്ത്യ-നേപ്പാൾ അതിർത്തിക്കടുത്തുള്ള പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലാണ് സംഭവം. നടന്ന സംഭവങ്ങൾ പെൺകുട്ടി അമ്മയോട് പറയുകയും തിങ്കളാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. എഫ്ഐആറിൽ പറയുന്നതനുസരിച്ച് പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവങ്ങളുണ്ടായത്. പ്രദേശവാസിയായ പ്രതി അവളെ ബലാത്സംഗത്തിന് ശേഷം ഓരോ തവണയും 10 രൂപ നൽകാറുണ്ടായിരുന്നു. പുറത്ത് പറഞ്ഞാൽ കഴുത്ത് ഞെരിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി നോർത്ത് ബംഗാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
Read Moreപാര്‍ട്ടി ഓഫീസ് അടച്ചുപൂട്ടാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല ! കോടതി നിര്‍ദ്ദേശത്തിന് പുല്ലുവില കല്‍പ്പിച്ച് സി.വി വര്‍ഗീസ്
പരസ്യപ്രസ്താവന പാടില്ലെന്ന കോടതി നിര്‍ദേശത്തിന് പുല്ലുവില കൊടുത്ത് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്. സിപിഎമ്മിന്റെ പാര്‍ട്ടി ഓഫിസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും ഒരു ശക്തിയെയും അനുവദിക്കില്ലെന്ന വെല്ലുവിളിയും സി.വി. വര്‍ഗീസ് നടത്തി. ഇന്നലെ അടിമാലിയില്‍ നടന്ന പാര്‍ട്ടി യോഗത്തിലായിരുന്നു വര്‍ഗീസിന്റെ പ്രസംഗം. വര്‍ഗീസ് പറഞ്ഞത് ഇങ്ങനെ…നിയമപരമായ വ്യവസ്ഥതകള്‍ ഉപയോഗിച്ച് പാര്‍ട്ടി ഇക്കാര്യങ്ങളെ നേരിടും, ഞങ്ങള്‍ക്ക് ആശങ്കയില്ല. 1964ലെ ഭൂപതിവ് വിനയോഗം ചട്ടഭേദഗതി ബില്‍ ഈ മാസം 14ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇതോടെ ഇടുക്കിയിലെ നിര്‍മാണ നിരോധനം മാറും. ഇതോടെ ജില്ലയിലെ സിപിഎമ്മിന്റെ എല്ലാ പാര്‍ട്ടി ഓഫിസുകളും സൈ്വര്യമായി പ്രവര്‍ത്തിച്ചിരിക്കും. അന്‍പത് വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന ശാന്തന്‍പാറ ഏരിയാ കമ്മിറ്റി ഓഫിസ് അനധികൃതമാണെന്നാണ് പറയുന്നത്. വീട്ടില്‍ പട്ടിണി കിടക്കുമ്പോളും അരിമേടിക്കാന്‍ വച്ച പൈസ നല്കി സഖാക്കള്‍ നിര്‍മിച്ച ഓഫിസുകളാണിത്. സി.വി.വര്‍ഗീസ് പറഞ്ഞു.
Read Moreപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; 74.27% പോളിംഗ്; 2021ൽനിന്നു 0.57 ശതമാനം മാത്രം കുറവ്; നാല് ട്രാന്സ്ജെന്ഡറുകളിൽ വോട്ട് ചെയ്തത് രണ്ട് പേർ; വിജയ പ്രതീക്ഷകളുമായി മുന്നണികൾ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ അവസാന വിവരങ്ങൾ ലഭിച്ചപ്പോൾ പോളിംഗ് ശതമാനത്തില്‍ വർധന. ഇന്നലെ വോട്ടെടുപ്പ് അവസാനിച്ചപ്പോൾ പോളിംഗ് ശതമാനം 72.91 ആണെന്നായിരുന്നു അറിയിപ്പ്. എന്നാൽ 74.27 ശതമാനം പോളിംഗ് നടന്നതായാണ് ഇലക്ഷൻ കമ്മീഷൻ ഇന്നു പുറത്തുവിട്ട വിവരം. പോസ്റ്റല്‍ വോട്ട് കൂടി ഉള്‍പ്പെടുത്തിയതാണ് ശതമാനം ഉയരാൻ കാരണം. 2,491 പോസ്റ്റല്‍ വോട്ടുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 74.84 ശതമാനമായിരുന്നു പോളിംഗ്. 0.57 ശതമാനം കുറവ്. ആകെയുള്ള 1,76,412 വോട്ടര്‍മാരില്‍ പോസ്റ്റലിടക്കം 1,31,026 പേര് വോട്ട് ചെയ്തു. ഇവരിൽ 1,28,624 പേര് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. പുരുഷന്മാരുടെ വോട്ടിംഗ് ശതമാനം 74.4 ആണ്. 86,131 പേരില്‍ 64,084 പേര് വോട്ട് രേഖപ്പെടുത്തി. സ്ത്രീകളുടേത് 71.48 ശതമാനം. 90,277 പേരില്‍ 64,538 പേര് വോട്ട് ചെയ്തു. ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയവരുടെ കണക്കുപ്രകാരം 72.91 ശതമാനം. വാകത്താനം പഞ്ചായത്തിലാണ് ഏറ്റവും ഉയര്‍ന്ന…
Read Moreദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു, തടയാനെത്തിയ പിതാവിനെ കൊലപ്പെടുത്തി; ബിജെപി നേതാവിനെതിരെ കേസ്
ലക്നൗ: യുപിയില്‍ ദളിത് വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കു കയും തയാനെത്തിയ പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ബിജെപി നേതാവിനെതിരെ കേസ്. ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് മസൂം റാസ റാഹിക്കെതിരെയാണ് സദര്‍ കോട്വാലി പോലീസ് കേസെടുത്തത്. ഓഗസ്റ്റ് 28നാണ് നടുക്കുന്ന സംഭവമുണ്ടായതെന്ന് പെണ്‍കുട്ടി പോലീസിന് നല്കിയ പരാതിയിലുണ്ട്. പെണ്‍കുട്ടിയും അച്ഛനും മൂന്നു സഹോദരിമാരും സഹോദരനും മസൂമിന്റെ വീട്ടിലായിരുന്നു വാടക യ്ക്ക് താമസിച്ചിരുന്നത്. ഈ വീട്ടില്‍ വച്ച് തന്നെയാണ് മസൂം തന്നെ പീഡിപ്പിച്ചതെന്നും തടയാന്‍ ശ്രമി ച്ച പിതാവിനെ ക്രൂരമായി മര്‍ദിച്ചുവെന്നും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കി. പിതാവ് ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബലാത്സംഗം, കൊലപാ തകം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയടക്കം ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് മസൂമിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. കേസിനെ പറ്റി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും ബിജെപി ജില്ലാ…
Read Moreനായ കടിച്ചത് മാതാപിതാക്കളിൽ നിന്ന് മറച്ചുവച്ചു; ഒരു മാസത്തിന് ശേഷം പേവിഷ ബാധയേറ്റ് പതിനാലുകാരന് മരണം
ഒരു മാസം മുമ്പ് നായയുടെ കടിയേറ്റ സംഭവം മാതാപിതാക്കളിൽ നിന്ന് മറച്ചുവെച്ച 14 വയസുകാരൻ പേവിഷ ബാധയേറ്റ് മരിച്ചു. വിജയ് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചരൺ സിംഗ് കോളനിയിൽ താമസിക്കുന്ന ഷഹവാസിനെ ഒന്നര മാസം മുമ്പ് അയൽവാസിയുടെ നായ കടിച്ചെങ്കിലും ഭയന്ന് മാതാപിതാക്കളിൽ നിന്ന് മറച്ചുവെച്ചുവെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവികമായി പെരുമാറാൻ തുടങ്ങിയ കുട്ടി ഭക്ഷണം കഴിക്കുന്നത് നിർത്തിയത് ചോദിച്ചപ്പോഴാണ് അയൽവാസിയുടെ നായ കടിച്ചതായി വീട്ടുകാരോട് പറയുന്നത്. ഷഹ്വാസിനെ വീട്ടുകാർ ഡൽഹിയിലെ സർക്കാർ ആശുപത്രിയികളിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചില്ല. ഒടുവിൽ ബുലന്ദ്ഷഹറിലെ ഒരു ആയുർവേദ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായി കൊണ്ടുപോയെന്നും വീട്ടുകാർ പോലീസിനോട് പറഞ്ഞു. ആംബുലൻസിൽ ഗാസിയാബാദിലേക്ക് തിരികെ കൊണ്ടുവരുന്നതിനിടെയാണ് കുട്ടി മരിച്ചത്. സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും നായയുടെ ഉടമയ്ക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.
Read Moreമുന്നാക്ക കോർപറേഷൻ ചെയർമാൻ സ്ഥാനം സിപിഎം ഏറ്റെടുത്ത നടപടി; മുഖ്യമന്ത്രി ഇടപെട്ടു; മരവിപ്പിക്കാൻ നിർദേശം
എസ്.ആർ. സുധീർ കുമാർകൊല്ലം: മുന്നാക്ക വികസന കോർപറേഷന്റെ ചെയർമാൻ സ്ഥാനം ഏകപക്ഷീയമായി സിപിഎം ഏറ്റെടുത്ത നടപടി മരവിപ്പിച്ചു. കേരള കോൺഗ്രസ് – ബിയുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് മുഖ്യമന്ത്രി ഇടപെട്ട് ഇതുസംബന്ധിച്ച ഉത്തരവ് മരവിപ്പിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. രാത്രി വൈകിയാണ് ഉത്തരവ് മരവിപ്പിക്കാനുള്ള നിർദേശമെത്തിയത്. കേരള കോൺഗ്രസ്- ബി സംസ്ഥാന വൈസ് പ്രസിഡനന്റ് കെ.ജി. പ്രേംജിത്തായിരുന്നു കോർപറേഷൻ ചെയർമാൻ. തിങ്കളാഴ്ച വൈിട്ടാണ് സ്ഥാനത്ത് നിന്ന് നീക്കിയത്. പകരം സിപിഎം പ്രതിനിധി എം. രാജഗോപാലൻ നായരെ നിയമിക്കുകയും ചെയ്തു. മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊതുഭരണ വകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഈ ഉത്തരവ് സംബന്ധിച്ച് കേരള കോൺഗ്രസ്- ബി നേതൃത്വത്തിന് ഒരു അറിവും ഉണ്ടായിരുന്നില്ല. പാർട്ടിയെ അറിയിക്കാതെയാണ് അസാധാരണ നടപടി ഉണ്ടായതെന്നും നേതാക്കൾ സൂചിപ്പിച്ചു. കേരള കോൺഗ്രസ്-ബി നേതൃത്വം ശക്തമായ പ്രതിഷേധം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതിനെത്തുടർന്ന് ഉത്തരവ് മരവിപ്പിക്കാൻ നിർദേശിക്കുകയായിരുന്നു എന്നാണ്…
Read Moreതല വെട്ടാൻ സന്യാസിയുടെ കൈയിൽ 10 കോടിയോ?’; സനാതനധർമത്തിലെ അസമത്വത്തെ ഇനിയും വിമർശിക്കും; സന്യസിക്കെതിരെ പരിഹാസവുമായി ഉദയനിധി
ചെന്നൈ: സനാതനധര്‍മ പരാമര്‍ശത്തിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസിയെ പരിഹസിച്ച് ഉദയനിധി. സന്യാസിയുടെ കൈയിൽ 10 കോടി എങ്ങനെ വരുമെന്നാണ് മറുപടിയായി ഉദയനിധിയുടെ മറുചോദ്യം. സന്യാസി ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ എന്നും ഉദയനിധി പരിഹസിച്ചു. തന്റെ തലയ്ക്കു 10 കോടി ഒന്നും വേണ്ട. 10 രൂപയുടെ ചീപ്പുകൊണ്ട് തല ചീകാം. കരുണാനിധിയുടെ കൊച്ചുമകനെ വിരട്ടാൻ നോക്കരുതെന്നും സനാതനധർമത്തിലെ അസമത്വത്തെ ഇനിയും വിമർശിക്കുമെന്നും ഉദയനിധി നിലപാട് വ്യക്തമാക്കി. അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യയുടേതായിരുന്നു ഉദയനിധിക്കെതിരേയുള്ള പരാമർശം. പ്രതീകാത്മകമായി ഉദയനിധിയുടെ ചിത്രം വെട്ടുന്ന വീഡിയോയും സന്യാസി പങ്കുവച്ചിരുന്നു. ശ നിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ വിവാദത്തിലായ പരാമര്‍ശം. “ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ,…
Read Moreമാതാപിതാക്കളിൽ നിന്ന് പണം വാങ്ങാൻ വിസമ്മതിച്ചതിന് യുവതിക്ക് നിരന്തരമായ പീഡനം; ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസ്
യുവതിയെ ഉപദ്രവിച്ചതിന് ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഭിവണ്ടി പ്രദേശത്തെ അമ്പഡ നിവാസികളായ യുവാവും കുടുംബവും 35 കാരിയായ യുവതിയോട് പണം ആവശ്യപ്പെടുകയും മാതാപിതാക്കളിൽ നിന്ന് പണം വാങ്ങാൻ വിസമ്മതിച്ചപ്പോൾ നിരന്തരമായ പീഡിപ്പിച്ചെന്നും ശാന്തി നഗർ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായും യുവതി പരാതിയിൽ പറയുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച യുവാവിനും മാതാപിതാക്കൾക്കും മറ്റ് നാല് കുടുംബാംഗങ്ങൾക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Read Moreഓട്ടോറിക്ഷയിൽ സഞ്ചരിച്ച യുവതിയെ കടത്തിക്കൊണ്ട് പോയി കൂട്ടബലാത്സംഗം; ഡ്രൈവറും സുഹൃത്തുക്കളും പോലീസ് പിടിയിൽ
യുവതിയെ കൂട്ടൂബലാത്സംഗം ചെയ്ത രണ്ട്പേർ പോലീസ് പിടിയിൽ. ഫരീദാബാദിലാണ് സംഭവം. പ്രതികളായ വിഷ്ണു, സരോജ് എന്നിവരെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ വിഷ്ണു ആഗ്ര നിവാസിയാണ്. ഇപ്പോൾ ഫരീദാബാദിലെ സഞ്ജയ് എൻക്ലേവിലാണ് താമസം. സനോജ് പാർവതിയ കോളനിയിലാണ് താമസമെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രി എട്ട് മണിയോടെ നടക്കാൻ യുവതി സെക്ടർ 12ലെ ടൗൺ പാർക്കിൽ എത്തിയതായിരുന്നു. ടൗൺ പാർക്കിൽ നിന്ന് 9.45 ഓടെ ഓട്ടോറിക്ഷയിൽ അവർ വീട്ടിലേക്ക് പോയി. യുവതി ഓട്ടോറിക്ഷയിൽ കയറുമ്പോൾ മറ്റ് യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ല. ഏകദേശം 100 മീറ്ററോളം പിന്നിട്ടശേഷം ഓട്ടോഡ്രൈവർ രണ്ടുപേരെ വാഹനത്തിൽ കയറ്റി കനാൽ മുറിച്ചുകടക്കുന്ന ഭാഗത്തെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തു. ഒരു വിധത്തിൽ അക്രമികളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട യുവതി പോലീസിനെയും വീട്ടുകാരെയും വിവരമറിയിച്ചു. തുടർന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി.…
Read More