കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍. മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. 14 മേശകളില്‍ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) വോട്ടുകളും എണ്ണും. തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിത്തുടങ്ങുക. ഇടിപിബിഎസ് വോട്ടുകളിലെ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്കു നല്കിയ ശേഷമായിരിക്കും വോട്ടെണ്ണല്‍. 182 ബൂത്തുകൾ, 14 മേശകളിലായി 13 റൗണ്ട് മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. 14 മേശകളിലായി 13 റൗണ്ടുകളായാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണല്‍ നടക്കുക. ഒന്നു മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക.…
Read MoreCategory: Top News
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്‍ വൻവിജയമെന്ന് എക്സിറ്റ് പോൾ ഫലം; പോൾ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടും
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം നാളെ പുറത്തു വരാനിരിക്കെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍ വൻവിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ആകെ പോൾ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മൻ ജയിക്കുമന്നാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന് 39 ശതമാനം വോട്ടായിരിക്കും ലഭിക്കുകയെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പറയുന്നു. ചാണ്ടി ഉമ്മൻ 14 ശതമാനം അധികം വോട്ട് നേടി വിജയിക്കുമെന്നാണ് പ്രവചനം. ബിജെപി സ്ഥാനാര്‍ത്ഥി ലിജിൻ ലാലിന് അഞ്ച് ശതമാനം വോട്ടും കിട്ടുമെന്നും സർവേ പ്രവചിക്കുന്നു. മറ്റുള്ളവർക്ക് മൂന്ന് ശതമാനം വോട്ടാണ് പ്രവചനം. പുതുപ്പള്ളി ഉപതെഞ്ഞെടുപ്പിൽ 1,28,624 വോട്ടാണ് പോള്‍ ചെയ്തത്. എക്സിറ്റ് പോളിന്റെ കണക്ക് അനുസരിച്ച് യുഡിഎഫിന് 69,443 വോട്ടും എൽഡിഎഫിന് 51,100 വോട്ടും ബിജെപി 6551 വോട്ടും…
Read Moreആലുവ പീഡനം ! തിരുവനന്തപുരം സ്വദേശിയായ പ്രതി പിടിയില്‍
ആലുവയില്‍ അന്യസംസ്ഥാനത്തൊഴിലാളിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. ആലുവ ബാറിനു സമീപത്തുനിന്നാണ് അറസ്റ്റ്. തിരുവനന്തപുരം പാറശാല ചെങ്കല്‍ വ്ളാത്താങ്കര സ്വദേശി ക്രിസ്റ്റില്‍ (36) ആണ് പിടിയിലായത്. 2017ല്‍ വയോധികയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതോടെയാണ് നാട്ടില്‍നിന്ന് മുങ്ങിയത്. ഇയാള്‍ നാട്ടില്‍ വന്നിട്ട് ഒന്നര വര്‍ഷത്തിലേറെയായതായി നാട്ടുകാര്‍ പറയുന്നു. മൃഗങ്ങളെ ഉപദ്രവിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടിക്കാലം മുതലേ മോഷണക്കേസുകളില്‍ പ്രതിയാണ്. ഇലക്ട്രോണിക് സാധനങ്ങളും മൊബൈലും മോഷ്ടിച്ചായിരുന്നു തുടക്കം. നാട്ടില്‍ ആരുമായും ചങ്ങാത്തമില്ല. വീട്ടുകാരുമായും അടുപ്പം കാണിക്കാറില്ല. ലഹരിമരുന്നിന് അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ വിലങ്ങൂരി രക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. പകല്‍ പുറത്തിറങ്ങാറില്ല. രാത്രിയിലാണ് സഞ്ചാരം. ആലുവ ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്. ബിഹാര്‍ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പോലീസ്…
Read Moreഭൂപരിധി നിയമം മറികടക്കാന്‍ നടത്തിയത് ഗുരുതര ക്രമക്കേടുകള്‍ ! പിവി അന്‍വറിനെതിരേ ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ട്
നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരേ ഗുരുതര കണ്ടെത്തലുമായി താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഭൂപരിധി നിയമം മറികടക്കാനായി അന്‍വര്‍ ഗുരുതര ക്രമക്കേടുകള്‍ നടത്തിയെന്നാണ് ലാന്‍ഡ് ബോര്‍ഡ് ഓതറൈസിഡ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്‍വറിന്റെയും ഭാര്യയുടേയും പേരിലുള്ള പിവിആര്‍ എന്റര്ടെയ്ന്മെന്റ് പാര്‍ട്ണര്‍ഷിപ് ഫേമിന് എതിരെയാണ് റിപ്പോര്‍ട്ട്. ഈ പങ്കാളിത്ത സ്ഥാപനം പാര്‍ട്ണര്‍ഷിപ്പ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇത് തുടങ്ങിയത് ചട്ടം മറികടക്കാന്‍ വേണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിവി അന്‍വറിന് എതിരായ മിച്ചഭൂമി കേസില്‍ താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് ഇന്ന് നടത്തിയ സിറ്റിംഗിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതുവരെ എംഎല്‍എയോ കുടുംബാംഗങ്ങളോ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകള്‍ ലാന്‍ഡ് ബോര്‍ഡിനു മുന്‍പാകെ സമര്‍പ്പിച്ചിട്ടില്ല. അന്‍വറിന്റേയും കുടുംബത്തിന്റേയും പക്കല്‍ 19 ഏക്കര്‍ മിച്ചഭൂമി ഉണ്ടെന്നു ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിലേറെ ഭൂമിയുണ്ടെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ വാദം.…
Read Moreനെടുമ്പാശേരി കുറുമശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചനിലയിൽ; ഭാര്യയേയും മക്കളേയും തനിച്ചാക്കി യാത്രയായത് കടബാധ്യതമൂലം
നെടുമ്പാശേരി: പാറക്കടവ് പഞ്ചായത്തിലെ കുറുമശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. പാറക്കടവ് എൻഎസ്എസ് സ്കൂളിന് സമീപം കുറുമശേരി അമ്പാട്ടുപറമ്പിൽ വീട്ടിൽ ഗോപി ( 64 ), ഭാര്യ ഷീല (56), മകൻ ഷിബിൻ (36) എന്നിവരാണ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. മകന്റെ വൻ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. വിദേശത്ത് ജോലിക്ക് കൊണ്ടുപോകാൻ പലരിൽനിന്നായി ഷിബിൻ വാങ്ങിയ പണം ഏജന്റിന് കൈമാറിയെങ്കിലും യഥാസമയം ജോലിക്ക് കൊണ്ടുപോകുവാനോ പണം തിരിച്ചുനൽകാനോ സാധിക്കാതെ വന്നതോടെ ഷിബിന്‍ ബാധ്യത ഏറ്റെടുക്കേണ്ടി വന്നു. പണം തിരിച്ചുനൽകാമെന്ന് പറഞ്ഞ പല കാലാവധി കഴിഞ്ഞിട്ടും നൽകാൻ സാധിക്കാതെ വന്നതോടെ ആളുകൾ ശല്യം ചെയ്യാനും വീട്ടിൽ കുത്തിയിരിക്കാനും തുടങ്ങി. അതോടെയാണ് കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നൽകുന്ന സൂചന. ചെത്ത് തൊഴിലാളിയായിരുന്ന ഗോപി ഇപ്പോൾ ഓട്ടോ ഡ്രൈവറാണ്. ചെങ്ങമനാട് പോലീസ്…
Read Moreആലുവയില്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ പീഡിപ്പിച്ചത് മലയാളി; കുട്ടിയെ കണ്ടെത്തിയത് നഗ്നയായി; പുലർച്ച സുകുമാരൻ കേട്ട അലർച്ച കുട്ടിയുടെ ജീവന് തുണയായി…
സ്വന്തം ലേഖിക കൊച്ചി: അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നതിന്റെ നടുക്കം മാറും മുമ്പേ ആലുവയിൽ വീണ്ടും പെൺകുഞ്ഞിനു പീഡനം. ആലുവ ചാത്തന്‍പുറത്ത് മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ എട്ടുവയസുകാരിയായ മകളെയാണ് ഇന്നു പുലര്‍ച്ചെ രണ്ടിന് തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചത്. പ്രതി തിരുവനന്തപുരം സ്വദേശിയാണെന്നും ആളെ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുകയാണെന്ന് റൂറല്‍ എസ്പി വിവേക് കുമാര്‍ അറിയിച്ചു. വീട്ടില്‍നിന്ന് ഏറെ അകലെയായി നാട്ടുകാര്‍ കണ്ടെത്തിയ കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടിന് വീടിന് അരകിലോമീറ്റർ അകലെയുള്ള പാടത്തിനു സമീപത്തുകൂടി ശരീരത്തില്‍ ചോരപ്പാടുകളുമായി പെണ്‍കുട്ടി നഗ്നയായി ഭയന്നു വിറച്ച് കരഞ്ഞുവരുന്നത് സമീപവാസിയാണ് ആദ്യം കണ്ടത്. ഇദ്ദേഹം നാട്ടുകാരെ കൂട്ടിചെന്ന് കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ കുട്ടി ഹിന്ദിയിലാണ് സംസാരിച്ചത്.…
Read Moreബൂട്ട് നക്കുന്നതും തോക്ക് കാട്ടുന്നതുമായ ചിത്രങ്ങള്‍ ! സംഘപരിവാറിനെതിരേ പുതിയ പുസ്തകം
സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ അതേ ചടങ്ങില്‍ പുറത്തിറക്കിയ ഒരു പുസ്തകത്തിനെതിരെ സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആര്‍ട്ടിസ്റ്റ് അസോസിയേഷന് സമ്മേളനത്തില്‍ ഈ മാസം രണ്ടിനാണ് ഉദയനിധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതേ ചടങ്ങില്‍ ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസിന്റെ സംഭാവന’ എന്ന പുസ്തകം ഉദയനിധി പ്രകാശനം ചെയ്തിരുന്നു. വലിയ പുസ്തകമാണെങ്കിലും രണ്ടു പേജ് ഒഴികെയെല്ലാം ശൂന്യമാണിതില്‍. ബൂട്ട് നക്കുന്നതും തോക്ക് കാട്ടുന്നതുമായ 2 ചിത്രങ്ങള്‍ മാത്രമാണു പുസ്തകത്തിലുള്ളത്. മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയെയാണു തോക്ക് സൂചിപ്പിക്കുന്നതെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് ആര്‍എസ്എസ് ഒന്നും സംഭാവന ചെയ്തിട്ടില്ലെന്നു സൂചിപ്പിക്കുന്നതാണ് ശൂന്യമായ പേജുകളെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു. കോണ്‍ക്ലേവ് നടത്തിയ തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറമാണ് പുസ്തകം പുറത്തിറക്കാനുള്ള ആശയം രൂപീകരിച്ചത്. പുസ്തകത്തെ…
Read Moreവ്യാജസിദ്ധൻ എലിപ്പറ്റച്ചിറ ജയേഷിന്റെ വലയിൽ കുടുങ്ങിയ പെൺകുട്ടിക്ക് പീഡനം; കൗൺസിലിംഗിനിടെ പെൺകുട്ടി എല്ലാം തുറന്നു പറഞ്ഞു
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന് പിടിയില്‍. കൂത്തുപറമ്പിലാണ് സംഭവം. എലിപ്പറ്റച്ചിറ ജയേഷിനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ കുട്ടിയെ കൗണ്‍സി ലിംഗിന് വിധേയയാ ക്കിയിരുന്നു. ഇതില്‍ കുട്ടി പീഡനത്തിനിരയായ കാര്യം തുറന്ന് പറയുകയും സംഭവത്തില്‍ ബന്ധുക്കള്‍ പരാതി നല്‍കുകയുമായിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളുമായി ബന്ധപ്പെട്ട് സമാനമായ സംഭവങ്ങള്‍ വേറെ നടന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷി ക്കുന്നുണ്ട്. ആലുവ യില്‍ അതിഥി തൊഴിലാളിയുടെ എട്ട് വയസുകാരിയായ മകളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകമാണ് മറ്റൊരു പീഡന വാര്‍ത്ത കൂടി പുറത്ത് വന്നത്.
Read Moreആലുവയില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി പ്രദേശവാസി; എട്ടുവയസുകാരി അപകടനില തരണം ചെയ്തു
കൊച്ചി: ആലുവയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി പ്രദേശവാസിയെന്ന് റൂറല്‍ എസ്പി വിവേക് കുമാര്‍ പറഞ്ഞു. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രതി ഉടന്‍ പിടിയിലാകുമെന്നും അദ്ദഹം പറഞ്ഞു. കുട്ടിയും ഈ പ്രതിയെ തിരിച്ചറിഞ്ഞതായി എസ്പി വ്യക്തമാക്കി. ഇയാളുടെ സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. എട്ടുവയസുകാരി അപകടനില തരണം ചെയ്തു. എന്നാല്‍ സ്വകാര്യഭാഗങ്ങളില്‍ മുറിവുണ്ട്. ഇതിനാല്‍ കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയെന്നും എസ്പി വിവേക് കുമാര്‍ കൂട്ടിച്ചേര്‍ത്തു. പുലര്‍ച്ചെ രണ്ടോടെ ചാത്തന്‍പുറത്താണ് സംഭവം. അതിഥിതൊഴിലാളികളുടെ മകളെയാണ് പ്രതി തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. നാട്ടുകാര്‍ സമയോചിതമായി നടത്തിയ തിരച്ചിലിനൊടുവില്‍ പരിക്കേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreപ്രതിപക്ഷ സഖ്യത്തിന്റെ പേര് BHARAT എന്നാക്കാം ! അതോടെ ബിജെപി ഈ കളി അവസാനിപ്പിച്ചേക്കുമെന്ന് തരൂര്‍
രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ശശി തരൂര്‍ എംപി. പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യത്തിന്റെ പേര് BHARAT (അലൈന്‍സ് ഓഫ് ബെറ്റര്‍മെന്റ് ഹാര്‍മണി ആന്‍ഡ് റെസ്പോണ്സിബിള് അഡ്വാന്‍സ്മെന്റ് ഫോര്‍ ടുമാറോ) എന്നാക്കി മാറ്റിയാല്‍ ഈ പേരുമാറ്റല്‍ ഗെയിം ബിജെപി അവസാനിപ്പിച്ചേക്കുമെന്ന് തരൂര്‍ പരിഹസിച്ചു. സാമൂഹിക മാധ്യമമായ എക്സില്‍ (ട്വിറ്റര്‍) പങ്കുവെച്ച കുറിപ്പിലാണ് പരിഹാസം. ഇന്ത്യയെ ഭാരത് എന്ന് വിളിക്കുന്നതില്‍ ഭരണഘടനാപരമായി എതിര്‍പ്പില്ലെങ്കിലും ‘ഇന്ത്യ’യെ പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ അത്ര വിഡ്ഢികളല്ലെന്നാണ് താന്‍ കരുതുന്നതെന്ന് വിവാദത്തില്‍ തരൂര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ലോകമെമ്പാടും അംഗീകരിക്കപ്പെട്ട പേരിനെ വിട്ടുകളയാതെ ഇന്ത്യയെന്നും ഭാരതമെന്നുമുള്ള പേരുകള്‍ തുടര്‍ന്നും ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് തരൂരിന്റെ പരിഹാസം. ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് അത്താഴവിരുന്നിനായുള്ള രാഷ്ട്രപതിയുടെ ക്ഷണക്കത്തില്‍ ഇന്ത്യക്കു പകരം ഭാരതം എന്ന് ഉപയോഗിച്ചതിന് പിന്നാലെയാണ് രാജ്യത്തിന്റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍…
Read More