“ആ​രു പ​റ​ഞ്ഞു മ​രി​ച്ചെ​ന്ന്, ഉ​മ്മ​ൻ ചാ​ണ്ടി മ​രി​ച്ചെ​ന്ന്, ജീ​വി​ക്കു​ന്നു ഞ​ങ്ങ​ളി​ലൂ​ടെ….’വി​ലാ​പ​യാ​ത്ര​യ്ക്കും ചു​റ്റും വി​കാ​ര​നി​ർ​ഭ​ര​മാ​യ രം​ഗ​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ട് ക​ട​ന്നു​പോ​യ വി​ലാ​പ​യാ​ത്ര​യ്ക്കും ചു​റ്റും വി​കാ​ര​നി​ർ​ഭ​ര​മാ​യ രം​ഗ​ങ്ങ​ൾ. താ​ങ്ങാ​നാ​വാ​ത്ത ദുഃ​ഖം തു​ളു​ന്പു​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ൾ പാ​ത​യ്ക്കി​രു​വ​ശ​വും കൂ​ടി​യ ജ​ന​ക്കൂ​ട്ട​ത്തി​ൽ നി​ന്നും ഉ​യ​ർ​ന്നു. “ആ​രു പ​റ​ഞ്ഞു മ​രി​ച്ചെ​ന്ന്ഉ​മ്മ​ൻ ചാ​ണ്ടി മ​രി​ച്ചെ​ന്ന്ജീ​വി​ക്കു​ന്നു ഞ​ങ്ങ​ളി​ലൂ​ടെ….’എ​ന്ന് ഉ​റ​ക്കെ പ​റ​ഞ്ഞു​കൊ​ണ്ട് ജ​നം പ്രി​യ​പ്പെ​ട്ട ജ​ന​നാ​യ​ക​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. വി​ലാ​പ യാ​ത്ര ക​ട​ന്നു പോ​കു​ന്ന വ​ഴി​ക​ളി​ലെ​ല്ലാം “ക​ണ്ണേ ക​ര​ളേ കു​ഞ്ഞൂ​ഞ്ഞേ..’ എ​ന്നാ​ർ​ത്തു വി​ളി​ച്ച് ജ​നം ത​ടി​ച്ചു കൂ​ടി. ജ​ന​നാ​യ​ക​ന് വി​ട എ​ന്നെ​ഴു​തി​യ ഫ്ല​ക്സു​ക​ൾ ത​ല​സ്ഥാ​ന​ത്തെ​ങ്ങും നി​റ​ഞ്ഞി​രു​ന്നു. വി​വി​ധ സം​ഘ​ട​ന​ക​ളും റെസി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളും ത​യാ​റാ​ക്കി​യ ഫ്ലെക്സു​ക​ൾ എ​ങ്ങും കാ​ണാ​മാ​യി​രു​ന്നു. ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ സ​ഹാ​യ​ത്താ​ൽ ജീ​വി​തം ക​രു​പ്പി​ടി​പ്പി​ച്ച​വ​രും ദു​രി​ത​ക്ക​ട​ൽ താ​ണ്ടി​യ​വ​രും അ​ദ്ദേ​ഹ​ത്തെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു കാ​ണു​വാ​ൻ വി​ലാ​പ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന പാ​ത​യ്ക്കി​രു​വ​ശ​വും ത​ടി​ച്ചു കൂ​ടി. പ​ല​രും ഉ​മ്മ​ൻ ചാ​ണ്ടി​യോ​ടൊ​പ്പ​മു​ള്ള ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ ക​ര​ഞ്ഞു​കൊ​ണ്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ പു​തു​പ്പ​ള്ളി ഹൗ​സി​ലേ​ക്ക് ജ​ന​പ്ര​വാ​ഹ​മാ​യി​രു​ന്നു. ഇ​ന്ന്…

Read More

അപ്പായുടെ ആ​ഗ്ര​ഹം പോ​ലെ… സം​സ്കാ​ര​ത്തി​ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​വേണ്ട; ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് കത്തു നൽകി ഉമ്മൻചാണ്ടിയുടെ ഭാര്യ

കോ​ട്ട​യം: ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സം​സ്‌​കാ​ര​ച്ച​ട​ങ്ങി​ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ വേണ്ടെന്ന് കുടുംബം. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം മ​തി സം​സ്കാ​ര​മെ​ന്ന് കു​ടും​ബം നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​യെ​ന്ന ച​ട​ങ്ങ് ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ത​ന്നെ സം​സ്‌​കാ​രം ന​ട​ത്താ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചെ​ങ്കി​ലും ഇ​ത് വേ​ണ്ടെ​ന്ന് കു​ടും​ബം സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഭാ​ര്യ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ക​ത്ത് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ​ത്. പി​താ​വി​ന്‍റെ അ​ന്ത്യാ​ഭി​ലാ​മ​നു​സ​രി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​ന്‍ പ്ര​തി​ക​രി​ച്ചു.സം​സ്കാ​ര ച​ട​ങ്ങി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി വേ​ണ്ടെ​ന്ന് മു​ൻ​പ് ത​ന്നെ ഉ​മ്മ​ൻ ചാ​ണ്ടി കു​ടും​ബ​ത്തെ അ​റി​യി​ച്ചി​രു​ന്നു.

Read More

ബം​ഗ​ളൂ​രു​വി​ല്‍ സ്‌​ഫോ​ട​നം ന​ട​ത്താ​ന്‍ പ​ദ്ധ​തി ! ത​ടി​യ​ന്റ​വി​ട ന​സീ​റി​ന്റെ കൂ​ട്ടാ​ളി​ക​ളാ​യ അ​ഞ്ച് ഭീ​ക​ര​വാ​ദി​ക​ള്‍ പി​ടി​യി​ല്‍; പി​ടി​ച്ചെ​ടു​ത്ത​ത് വ​ന്‍ ആ​യു​ധ​ശേ​ഖ​രം

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ സ്ഫോ​ട​നം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ട അ​ഞ്ച് ഭീ​ക​ര​വാ​ദി​ക​ളെ ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ല്‍ നി​ന്നും തോ​ക്കു​ക​ളും വെ​ടി​ക്കോ​പ്പു​ക​ളും ഉ​ള്‍​പ്പെ​ടെ വ​ന്‍ ആ​യു​ധ​ശേ​ഖ​ര​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​രി​ല്‍ നി​ന്ന് ഏ​ഴു പി​സ്റ്റ​ലു​ക​ള്‍, വെ​ടി​യു​ണ്ട​ക​ള്‍, വോ​ക്കി-​ടോ​ക്കി​ക​ള്‍, ക​ഠാ​ര​ക​ള്‍ തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്ത​താ​യും ബം​ഗ​ളൂ​രു പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ബി ​ദ​യാ​ന​ന്ദ പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ അ​ഞ്ച് പേ​രും 2008ലെ ​ബം​ഗ​ളൂ​രു സ്ഫോ​ട​ന​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ത​ടി​യ​ന്റ​വി​ട ന​സീ​ര്‍ റീ​ക്രൂ​ട്ട് ചെ​യ്ത​വ​രാ​ണെ​ന്ന് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു. ന​സീ​റി​ന് ഭീ​ക​ര​വാ​ദ സം​ഘ​ട​ന​യാ​യ ല​ഷ്‌​ക​ര്‍ ഇ ​തൊ​യി​ബ​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു. സ​യ്യി​ദ് സു​ഹേ​ല്‍, ഉ​മ​ര്‍, ജാ​നി​ദ്, മു​ദാ​സി​ര്‍, സാ​ഹി​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ര്‍ ന​ഗ​ര​ത്തി​ല്‍ സ്ഫോ​ട​നം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യും ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു. കൊ​ല​പാ​ത​കം, പി​ടി​ച്ചു​പ​റി തു​ട​ങ്ങി വി​വി​ധ കേ​സു​ക​ളി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രെ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ലി​ല്‍ വ​ച്ച് ത​ടി​യ​ന്റ​വി​ട ന​സീ​ര്‍ ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ത്തി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ര്‍…

Read More

നാ​ക്കു​പി​ഴ​യി​ൽ ക്രൂ​ശി​ക്ക​രു​ത്; മ​ന​സി​ൽ നേ​താ​വ് മാ​ത്ര​മ​ല്ല, ഉ​മ്മ​ൻ​ചാ​ണ്ടി​ ഗു​രു​വും വ​ഴി​കാ​ട്ടി​യുമെന്ന് കെ.സി. വേണുഗോപാൽ 

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ വേ​ർ​പാ​ടി​നെ പി​ന്നാ​ലെ​യു​ള്ള പ്ര​തി​ക​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ നാ​ക്കു​പി​ഴ​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ഐ​സി​സി സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ര​ണ വാ​ർ​ത്ത അ​റി​ഞ്ഞ​പ്പോ​ൾ വൈ​കാ​രി​ക​മാ​യ നി​മി​ഷ​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ നാ​ക്കു​പി​ഴ​യാ​ണ് സം​ഭ​വി​ച്ച​ത്. അ​തി​ന്‍റെ പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​ല​ർ വി​വാ​ദം ഉ​ണ്ടാ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് വി​ശ​ദീക​ര​ണ​വു​മാ​യി എ​ത്തു​ന്ന​തെ​ന്നു വേ​ണു​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി. വൈ​കാ​രി​ക​മാ​യ നി​മി​ഷ​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ നാ​ക്കു​പി​ഴ​യെ ഇ​ങ്ങ​നെ ക്രൂ​ശി​ക്കേ​ണ്ട​തു​ണ്ടോ​യെ​ന്ന് അ​ത്ത​ര​ക്കാ​ൾ ചി​ന്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഉ​മ്മ​ൻ​ചാ​ണ്ടി സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നേ​താ​വാ​ണെ​ന്നും ഞ​ങ്ങ​ളു​ടെ​യെ​ല്ലാം മ​ന​സി​ൽ നേ​താ​വ് മാ​ത്ര​മ​ല്ല ഉ​മ്മ​ൻ​ചാ​ണ്ടി​യെ​ന്നും ഗു​രു​വും വ​ഴി​കാ​ട്ടി​യും എ​ല്ലാ​മാ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ രാ​ത്രി വൈ​കി പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ലൂ​ടെ പ​റ​ഞ്ഞു. ദുഃഖകരമെന്നതിനു പകരം സന്തോഷകര മെന്നാണ് നാക്കുപിഴയായി വന്നത്.ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ വി​യോ​ഗം ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ഘാ​ത​മേ​ൽ​പ്പി​ക്കു​ന്ന ആ​ളു​ക​ളി​ൽ ഒ​രാ​ളാ​ണ് താ​നെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. അ​ങ്ങ​നെ​യു​ള്ള എ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ ഒ​രു നാ​ക്കു​പി​ഴ​യെ ഈ ​നി​ല​യി​ൽ ആ​ഘോ​ഷി​ക്കേ​ണ്ട​തു​ണ്ടോ എ​ന്ന് അ​ങ്ങ​നെ ചെ​യ്യു​ന്ന​വ​ർ ആ​ലോ​ചി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം…

Read More

പ്രി​യ വ​ര്‍​ഗീ​സി​ന്‍റെ നി​യ​മ​നം; ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ജോ​സ​ഫ് സ്‌​ക​റി​യ സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി:  പ്രി​യ വ​ര്‍​ഗീ​സി​ന്‍റെ യോ​ഗ്യ​ത ശ​രി​വ​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യ ജോ​സ​ഫ് സ്‌​ക​റി​യ സു​പ്രീംകോ​ട​തി​യി​ല്‍. ഹൈ​ക്കോ​ട​തി വി​ധി സ്‌​റ്റേ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര്‍​ജി. പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ധ്യാ​പ​ന പ​രി​ച​യ​മാ​യി ക​ണ​ക്കാ​ക്കി​യാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് പ്രി​യ​യ്ക്ക​നു​കൂ​ല​മാ​യി വി​ധി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തി​നെ​തി​രെ നേ​ര​ത്തെ യു​ജി​സി​യും സു​പ്രീം​കോ​ട​തി​യിൽ അപ്പീൽ നൽകിയിരുന്നു. 2018ലെ ​റ​ഗു​ലേ​ഷ​ന്‍ നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന യോ​ഗ്യ​ത പ്രി​യ​യ്ക്കി​ല്ലെ​ന്നാ​ണ് യു​ജി​സി​യു​ടെ വാ​ദം. പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ധ്യാ​പ​ന പ​രി​ച​യ​മാ​യി ക​ണ​ക്കാ​ക്കാ​ന്‍ ക​ഴി​യി​ല്ല എ​ന്ന് യു​ജി​സി ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഹൈ​ക്കോ​ട​തി വി​ധി കാ​ര​ണം 2018ലെ ​യു​ജി​സി അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ നി​യ​മ​വും വ​കു​പ്പു​ത​ന്നെ അ​പ്ര​സ​ക്ത​മാ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​തെ​ന്നും യു​ജി​സി അ​പ്പീ​ലി​ല്‍ പ​റ​യു​ന്നു. റെ​ഗു​ലേ​ഷ​നെ പൂ​ര്‍​ണ​മാ​യി ഇ​ല്ലാ​താ​ക്കു​ന്ന ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി​യു​ടേ​ത്. പ്രി​യ​യു​ടെ നി​യ​മ​നം ശ​രി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും സ​മാ​ന​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ പ​ല കേ​സു​ക​ളി​ലും ഉ​യ​രാ​മെ​ന്നും യു​ജി​സി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More

പു​തു​പ്പ​ള്ളി​യെ പ്ര​തി​നി​ധീ​ക​രി​ച്ച​ത് 53 വ​ർ​ഷം; 19,077 ദി​വ​സം എം​എ​ൽ​എ​യാ​യു​ള്ള റി​ക്കാ​ർ​ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തു​​​പ്പ​​​ള്ളി മ​​​ണ്ഡ​​​ല​​​ത്തെ ഉ​​​മ്മ​​​ൻ ചാ​​​ണ്ടി നി​​​യ​​​മ​​​സ​​​ഭ​​​യിൽ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച​​​ത് 19,077 ദി​​​വ​​​സം. 53 വ​​​ർ​​​ഷം നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യി​​​രു​​​ന്ന​​​തി​​​ന്‍റെ കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ റി​​​ക്കാ​​​ർ​​​ഡ് ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​ക്കാ​​​ണ്.​​​പു​​​തു​​​പ്പ​​​ള്ളി എ​​​ന്ന ഒ​​​രേ മ​​​ണ്ഡ​​​ല​​​ത്തെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച​​​ത്. 2022 ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​നാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ലം നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യി​​​രു​​​ന്ന കെ.​​​എം. മാ​​​ണി​​​യു​​​ടെ റി​​​ക്കാ​​​ർ​​​ഡ് ഉ​​​മ്മ​​​ൻ ചാ​​​ണ്ടി മ​​​റി​​​ക​​​ട​​​ന്ന​​​ത്. കെ.​​​എം. മാ​​​ണി 18,728 ദി​​​വ​​​സ​​​മാ​​​യി​​​രു​​​ന്നു പാ​​​ലാ മ​​​ണ്ഡ​​​ല​​​ത്തെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച​​​ത്. 52 വ​​​ർ​​​ഷ​​​വും ഒ​​​രു മാ​​​സ​​​വു​​​മാ​​​യി​​​രു​​​ന്നു കെ.​​​എം. മാ​​​ണി പാ​​​ലാ​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​യാ​​​യി​​​രു​​​ന്ന​​​ത്. 1970ൽ ​​​നാ​​​ലാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലാ​​​ണ് ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ആ​​​ദ്യ​​​മാ​​​യി അം​​​ഗ​​​മാ​​​യ​​​ത്. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്ന ഉ​​​മ്മ​​​ൻ ചാ​​​ണ്ടി പു​​​തു​​​പ്പ​​​ള്ളി​​​യി​​​ൽ ഇ​​​ട​​​തു സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ ഇ.​​​എം. ജോ​​​ർ​​​ജി​​​നെ​​​യാ​​​ണു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പി​​​ന്നീ​​​ടി​​​ങ്ങോ​​​ട്ട് ഒ​​​രി​​​ക്ക​​​ലും പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ ക​​​യ്പു നീ​​​ര​​​റി​​​യാ​​​തെ 12 നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു. ഇ​​​തി​​​നി​​​ട​​​യി​​​ൽ മ​​​ന്ത്രി​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി. ര​​​ണ്ടു ത​​​വ​​​ണ​​​യാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ​​​ത്. 2004 മു​​​ത​​​ൽ 2006 വ​​​രെ​​​യും 2011…

Read More

കണ്ണേ കരളേ കുഞ്ഞൂഞ്ഞേ ..! പ്രി​യ നേ​താ​വി​നെ ഒ​രു​നോ​ക്ക് കാ​ണാ​ന്‍  റോഡിന് ഇരുവശവും  നി​റ​ക​ണ്ണു​ക​ളോ​ടെ ജനങ്ങൾ

തി​രു​വ​ന​ന്ത​പു​രം: ജ​ന​നാ​യ​ക​ൻ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക്… ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന ഏ​ക്കാ​ല​ത്തെ​യും പ്രി​യ നേ​താ​വി​ന് കേ​ര​ളം നി​റ​മി​ഴി​ക​ളോ​ടെ വി​ട​യേ​കു​ന്നു.  തന്‍റെ ക​ര്‍​മ മ​ണ്ഡ​ല​മാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ഹൃ​ദ​യം ചേ​ര്‍​ന്നി​രി​ക്കു​ന്ന പു​തു​പ്പ​ള്ളി​യി​ലേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യ​യാ​ത്ര ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. മൃ​ത​ദേ​ഹ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര രാ​വി​ലെ 7.20ന് ​ത​ല​സ്ഥാ​ന​ത്തു നി​ന്നും ആ​രം​ഭി​ച്ചെ​ങ്കി​ലും ര​ണ്ടു മ​ണി​ക്കൂ​റി​നി​പ്പു​റ​വും കേ​ശ​വ​ദാ​സ​പു​രം ക​ട​ന്നി​ട്ടി​ല്ല. വ​ഴിനീ​ളേ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ പൂ​ക്ക​ളും ക​ണ്ണീ​രു​മാ​യി ത​ങ്ങ​ളു​ടെ പ്രി​യ നേ​താ​വി​നെ ഒ​രു​നോ​ക്ക് കാ​ണാ​ന്‍ കാ​ത്തു​നി​ല്‍​ക്കു​ന്ന​തി​നാ​ലാ​ണ​ത്. അ​വ​രു​ടെ സ്‌​നേ​ഹം മ​റി​ക​ട​ന്ന് “അ​തി​വേ​ഗം ബ​ഹു​ദൂ​രം’ സ​ഞ്ച​രി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യി​ല്ല​ല്ലൊ. അ​ന്ത്യ​ജ്ഞ​ലി അ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തി​യ​വ​രി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും ശാ​രീ​രി​ക ക്ഷ​മ​ത​യി​ല്ലാ​ത്ത​വ​രും നി​രാ​ലം​ബ​രു​മൊ​ക്കെ​യു​ണ്ട്. വ​ഴി​യി​ല്‍ കാ​ത്തു​നി​ല്‍​ക്കു​ന്ന മി​ക്ക​വ​ര്‍​ക്കും അ​ദ്ദേ​ഹം ത​ങ്ങ​ള്‍​ക്ക് ചെ​യ്ത ഉ​പ​കാ​ര​ത്തിന്‍റെ നൂ​റു​ക​ഥ​ക​ള്‍ പ​റ​യാ​നു​ണ്ട്. പ​ല​ര്‍​ക്കും അ​തി​ദുഃ​ഖ​ത്താ​ല്‍ അ​ത് പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്നു​മി​ല്ല. ഇ​നി​യും ന​ഗ​രം ക​ട​ക്കാ​ത്ത വി​ലാ​പ യാ​ത്ര എ​പ്പോ​ള്‍ കോ​ട്ട​യം തി​രു​ന​ക്ക​ര​യി​ല്‍ എ​ത്തു​മെ​ന്ന് ആ​ര്‍​ക്കും പി​ടി​ത്ത​മി​ല്ല. കാ​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്തി​നൊ കോ​ട്ട​യ​ത്തി​നൊ മാ​ത്രം പ്രി​യ​പ്പെ​ട്ട​വ​ന​ല്ല ഉ​മ്മ​ന്‍…

Read More

കേ​ര​ള​ത്തി​നു മെ​ട്രോ സ​മ്മാ​നി​ച്ച മു​ഖ്യ​മ​ന്ത്രി; ഉദ്ഘാടനത്തിന് വിളിക്കാതെ എൽഡിഎഫ് സർക്കാർ; മെ​ട്രോ​യി​ൽ ജ​ന​കീ​യ യാ​ത്ര നടത്തി ഉമ്മൻ ചാണ്ടി

സ്വ​ന്തം ലേ​ഖി​കകൊ​ച്ചി: രാ​ജ്യ​ത്തെ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യി കൊ​ച്ചി തി​ള​ങ്ങി നി​ല്‍​ക്കു​മ്പോ​ള്‍ സം​സ്ഥാ​ന​ത്തെ പൊ​തു​ഗ​താ​ഗ​ത​രം​ഗ​ത്ത് മി​ക​ച്ച ചു​വ​ടു​വ​യ്പ്പാ​യ കൊ​ച്ചി മെ​ട്രോ റെ​യി​ൽ പ​ദ്ധ​തി സ​മ്മാ​നി​ച്ച മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു ഉ​മ്മ​ന്‍​ചാ​ണ്ടി. അ​തി​വേ​ഗം ബ​ഹു​ദൂ​രം എ​ന്ന മു​ദ്രാ​വാ​ക്യം എ​ന്നും ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച അ​ദ്ദേ​ഹം കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന സ്തം​ഭ​മാ​യി​മാ​റി​യ ഈ ​പ​ദ്ധ​തി​യാ​ണ് കൊ​ച്ചി​ക്ക് സ​മ്മാ​നി​ച്ച​ത്. ജ​ന​ങ്ങ​ളെ​യും വി​ക​സ​ന​ത്തെ​യും മു​ന്നി​ല്‍​ക്ക​ണ്ടു​കൊ​ണ്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. 1999ല്‍ ​ഇ.​കെ. നാ​യ​നാ​ര്‍ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് കൊ​ച്ചി മെ​ട്രോ എ​ന്ന ആ​ശ​യം അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ 2004 ല്‍ ​ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലി​രു​ന്ന​പ്പോ​ള്‍ പ​ദ്ധ​തി​ക്ക് വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി. 2006ല്‍ ​നി​ര്‍​മാ​ണം തു​ട​ങ്ങി 2010 ല്‍ ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ പ​ദ്ധ​തി സ്വ​കാ​ര്യ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ വേ​ണം എ​ന്ന നി​ര്‍​ദേ​ശ​ത്തോ​ടെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യെ എ​തി​ര്‍​ത്തു. 2007 ഫെ​ബ്രു​വ​രി 28ന് ​കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ പ​ദ്ധ​തി​ക്കു വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി. സ്‌​പെ​ഷ​ല്‍…

Read More

ജനനായകന് കോട്ടയം തി​രു​ന​ക്ക​ര മൈ​താ​നി​യി​ൽ നാ​ളെ പൊ​തു​ദ​ര്‍​ശ​നം; മൂന്നുദിവസം ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം

കോ​ട്ട​യം: അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി  ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം നാ​ളെ വൈ​കി​ട്ട് കോ​ട്ട​യ​ത്ത് എ​ത്തി​ക്കും. തി​രു​വ​ന​ന്ത​പു​രു​ത്തു​നി​ന്നു വി​ലാ​പ​യാ​ത്ര​യാ​യി എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം ആ​ദ്യം എ​ത്തു​ന്ന​ത് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി ഓ​ഫീ​സി​നു മു​മ്പി​ലാ​ണ്. ഇ​വി​ടെ ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ആ​ദ​രാ​ഞ്ജ​ലി​ക്കു​ശേ​ഷം തി​രു​ന​ക്ക​ര മൈ​താ​ന​ത്തു പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. തി​രു​ന​ക്ക​ര​യി​ലെ പൊ​തു​ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​യ​ശേ​ഷം പു​ല​ർ​ച്ചെ​യോ​ടെ മൃ​ത​ദേ​ഹം പു​തു​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും.വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് വ​ലി​യ പ​ള്ളി​യി​ലാ​ണ് സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ. സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍​ക്ക് കാ​തോ​ലി​ക്ക ബാ​വ ഉ​ള്‍​പ്പെ​ടെ ബി​ഷ​പ്പു​മാ​ര്‍ പ​ങ്കെ​ടു​ക്കും. ദേ​ശീ​യ രാ​ഷ് ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ ഉ​ള്‍​പ്പെ​ടെ പ​തി​നാ​യി​ര​ങ്ങ​ൾ സം​സ്‌​കാ​ര ച​ട​ങ്ങി​നെ​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം: ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ ച​ലി​പ്പി​ക്കു​ന്ന​തി​ൽ മു​ന്നി​ൽ​നി​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി (79) വി​ട​വാ​ങ്ങി. ബം​ഗ​ളൂ​രു​വി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ 4.30നാ​യി​രു​ന്നു അ​ന്ത്യം. അ​ർ​ബു​ദ ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.…

Read More

കടൽതീരത്ത് നവജാതശിശുവിന്‍റെ മൃതദേഹം; കൈയും കാലും നഷ്ടപ്പെട്ട ശരീരത്തെ തെരുവുനായ്ക്കൾ കടിച്ചു വലിക്കുന്നു; അഞ്ചുതെങ്ങിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

തിരുവനന്തപുരം: പട്ടികൾ കൂട്ടത്തോടെ കുരയ്ക്കുന്നത് കേട്ട സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച അഞ്ചുതെങ്ങ് മാന്പള്ളി കടൽതീരത്ത് നവജാതശിശുവിന്‍റെ മൃതദേഹം കരയ്ക്കടിഞ്ഞു. ഇന്ന് പുലർച്ചെ നാലോടെയാണ് മാന്പള്ളി പള്ളിക്കുസമീപത്തെ കടൽതീരത്ത് മൃതദേഹം കാണപ്പെട്ടത്. കുഞ്ഞിന്‍റെ മൃതദേഹം തെരുവുനായ്ക്കൾ കടിച്ചു വലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. കൈയും കാലും നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് പറഞ്ഞു. അഞ്ചുതെങ്ങ് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Read More