തിരുവനന്തപുരം: തിരുവനന്തപുരം- കാസർഗോഡ് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് നിർണായക പ്രഖ്യാപനം. ഭൂമി ഏറ്റെടുക്കൽ തീരുമാനം റദ്ദാക്കി. മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട പോലീസ് കേസുകൾ പിൻവലിക്കാനുള്ള ശിപാർശയും സമർപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read MoreCategory: Top News
പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് തെറ്റ്; കെ. അനിൽകുമാർ മോശം സ്ഥാനാർഥി; വാസവന് വേണ്ടി നടത്തിയ ഗാനമേള പാളി; കോട്ടയത്തെ സിപിഎം യോഗത്തിൽ പൊട്ടിത്തെറി
കോട്ടയം: കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് തെറ്റാണെന്ന് സിപിഎം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണു പിണറായിക്കും സംസ്ഥാന നേതൃത്വത്തിനുമെതിരേ കമ്മിറ്റിയംഗങ്ങള്‍ പൊട്ടിത്തെറിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എന്‍. വാസവനും സി.എന്‍. മോഹനനും യോഗത്തില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. കോട്ടയത്ത് മത്സരിച്ച കെ. അനില്‍കുമാറിനെതിരേയും നേതാക്കള്‍ പ്രതിഷേധമുയര്‍ത്തി. അഞ്ചുവര്‍ഷമായി സ്ഥാനാര്‍ഥി വേഷം കെട്ടി നടക്കുകയായിരുന്നെന്നും സ്ഥാനാര്‍ഥി മോശമായിരുന്നെന്നും അംഗങ്ങള്‍ പറഞ്ഞു. അതേസമയം കോട്ടയത്ത് സുരേഷ് കുറുപ്പ് മത്സരിച്ചിരുന്നെങ്കില്‍ വിജയിച്ചേനെയെന്നും മണ്ഡലം തിരിച്ചുപിടിക്കാന്‍ സാധിക്കുമായിരുന്നെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ആദ്യം മുതല്‍ തന്നെ സുരേഷ് കുറുപ്പിനെ പരിഗണിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വം അനിലിനെ പരിഗണിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധം സുരേഷ് കുറുപ്പ് പ്രകടിപ്പിച്ചിരുന്നതിന് പിന്നാലെയാണ് അംഗങ്ങളുടെ വിമര്‍ശനം. ഏറ്റുമാനൂരില്‍…
Read Moreകടക്ക് പുറത്ത്… ലൈംഗിക ഉദ്ദേശത്തോടെ കടന്നു പിടിച്ചു; അങ്കണവാടി ജീവനക്കാരിക്ക് നേരെ അതിക്രമം കാട്ടിയത് സിപിഎം പ്രാദേശിക നേതാവ്
കോഴിക്കോട്: അങ്കണവാടി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഎം. കോഴിക്കോട് പെരുവയൽ പഞ്ചായത്ത് അംഗം എം.എം. പ്രസാദിനെയാണ് പുറത്താക്കിയത്. കഴിഞ്ഞ ഏഴിനാണ് സംഭവം നടന്നത്. അങ്കണവാടിയിലെത്തിയ പ്രസാദ് ലൈംഗിക ഉദ്ദേശത്തോടെ തന്റെ കൈയിൽ കയറി പിടിച്ചെന്നാണ് ജീവനക്കാരി കുന്ദമംഗലം പോലീസിൽ പരാതി നൽകിയത്. പെരുവയൽ പഞ്ചായത്തിലെ മൂന്നാം വാർഡിലെ അംഗമാണ് പ്രസാദ്. പരാതി നൽകിയതിന് പിന്നാലെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസേടുക്കാനൊരുങ്ങുകയാണ്. കുന്നമംഗലം ഏരിയ കമ്മിറ്റി അംഗം, പൂവാട്ടുപറമ്പ് ലോക്കൽ കമ്മിറ്റി അംഗം എന്നീ ചുമതല വഹിച്ചിരുന്നയാളാണ് പ്രസാദ്. പരാതിക്ക് പിന്നാലെ പ്രസാദിനോട് പഞ്ചായത്ത് അംഗത്വം രാജിവയ്ക്കാൻ പാർട്ടി നിർദേശം നൽകുകയായിരുന്നു. അങ്കണവാടി വർക്കേഴ്സ് ജാഗ്രത സമിതിയുടെ ചെയർമാൻ കൂടിയാണ് പ്രതിയായ പ്രസാദ്.
Read Moreവിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; 9 ലക്ഷം രൂപയും 7 പവനും കൈക്കലാക്കി; തന്നെ തേച്ചിട്ട് മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകനെ കുരുക്കി യുവതി
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുര്യാത്തി സ്വദേശി സച്ചിൻകുമാർ(32)ആണ് പിടിയിലായത്. ഇയാൾ യുവതിയുടെ പണവും സ്വർണാഭരണവും തട്ടിയെടുത്തതായും പരാതിയുണ്ട്. 2022ൽ ജോലിസ്ഥലത്തുവച്ച് പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പലപ്പോഴായി പീഡിപ്പിച്ചെന്നും, ഇവരുടെ കൈയിൽ നിന്ന് 9 ലക്ഷം രൂപയും 7 പവൻ സ്വർണാഭരണവും തട്ടിയെടുത്തതായുമാണ് പരാതിയുള്ളത്. അടുത്തിടെ പ്രതി മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നതായി പരാതിക്കാരി അറിഞ്ഞു. ഇതേ തുടർന്നാണ് യുവതി പോലീസിനെ സമീപിച്ചത്. വിവരം അറിഞ്ഞ പ്രതി ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് നിന്നാണ് പിടിയിലായത്.
Read Moreകണ്ടമാത്രയിൽ തന്നെ ഇഷ്ടം തോന്നി; തോമസ് ലീലാമ്മയെ ജീവതത്തിലേക്ക് ക്ഷണിച്ചു; മക്കളുടെ ആശിർവാദത്തോടെ പുതുജീവിതത്തിലേക്ക്
കടുത്തുരുത്തി: ജീവിത സായാഹ്നത്തില്‍ പരസ്പരം താങ്ങാകാന്‍ അവര്‍ ഒന്നിച്ചു. പങ്കാളികള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ ഇരുവരും മുന്നോട്ടുള്ള ജീവിതത്തില്‍ താങ്ങും തണലുമാകാന്‍ മക്കളുടെ സമ്മതത്തോടെ ഒരുമിക്കുകയായിരുന്നു. കല്ലറ കണ്ണാരത്തില്‍ കെ.സി. തോമസ് (76), കടുത്തുരുത്തി വംമ്യാലില് ലീലാമ്മ (72) എന്നിവരാണ് തിങ്കളാഴ്ച വൈകുന്നേരം കല്ലറ സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍ വിവാഹിതരായത്. ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തോമസിന്റെ ബന്ധുവായ ഫാ. ഏബ്രഹാം തറതട്ടേല്‍ ഒഎസ്എച്ച് വിവാഹം ആശീര്‍വദിച്ചു. വികാരി ഫാ.തോമസ് കരുമ്പുംകാലായും വിവാഹകര്‍മങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്ന് തോമസിന്റെ വീട്ടില്‍ സ്നേഹവിരുന്നും നടന്നു. രോഗബാധിതയായതിനെ തുടര്‍ന്ന് 2020-ലാണ് തോമസിന്റെ ഭാര്യ മരിച്ചത്. തോമസിന് രണ്ട് മക്കളാണ്. മകന് അലക്സ് കെ. തോമസ് കുടുംബസമ്മേതം ഓസ്ട്രേലിയയിലാണ്. വിവാഹിതയായ മകള്‍ മേഴ്സി ടോജന്‍ നാട്ടിലാണ്. മകളായിരുന്നു തോമസിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. രോഗബാധിതനായ ഭര്‍ത്താവ് 16…
Read Moreമുട്ട വെള്ളത്തിൽ ചരിഞ്ഞു കിടന്നാൽ? ഓൺലൈൻ വഴിയുള്ള മുട്ട വിൽപനയ്ക്കെതിരെ വ്യാപക പരാതി; ഗുണനിലവാരം വീട്ടിൽ തന്നെ പരിശോധിക്കാം
പരവൂർ: ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഗുണനിലവാരമില്ലാത്തതും പഴകിയതുമായ മുട്ടകൾ വിൽക്കുന്നുവെന്ന ഉപഭോക്തൃ പരാതികളിൽ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ. പ്രമുഖ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ‘ബ്ലിങ്കിറ്റി’നോട് വിഷയത്തിൽ അടിയന്തിരമായി വിശദീകരണം തേടി അഥോരിറ്റി കത്തയച്ചു. സോഷ്യൽ മീഡിയയിലൂടെ ഉയർന്നുവന്ന പരാതികളുടെ അടിസ്ഥാനത്തിൽ സ്വമേധയാ ആണ് എഫ്എസ്എസ്എഐയുടെ ഇടപെടൽ.
Read Moreഈ സതീശൻമാർക്ക് രാഷ്ട്രീയമില്ല… സൗജന്യ ബിരിയാണി ആസ്വദിച്ച് സതീശന്മാർ; ഹോട്ടൽ ഉടമ പ്രഖ്യാപിച്ച സതീശൻമാർക്കുള്ള ബിരിയാണ് കഴിച്ചത് മുപ്പതോളംപേർ
ആലുവ: പുതിയ മുഖ്യമന്ത്രി ചുമതലയേറ്റെടുക്കുന്നതിന്റെ ബഹുമാനാർഥം റോയൽ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് പ്രഖ്യാപിച്ച സൗജന്യ ബിരിയാണി ആസ്വദിച്ച് മുപ്പതോളം സതീശന്മാർ. റോയലിന്റെ ജില്ലയിലെ 14 ശാഖകളിലും സതീശ്, സതീശൻ എന്നീ പേരുകളിലുള്ളവർക്കു സൗജന്യമായി ബിരിയാണി സത്കാരം ഒരുക്കിയിരുന്നു. ആലുവ കേന്ദ്രമായ റോയൽ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ആലുവ ദേശത്തു താമസിക്കുന്ന ആലുവക്കാരൻ മുഖ്യമന്ത്രിയായതിൽ സന്തോഷം പങ്കിടാനാണ് ബിരിയാണി വാഗ്ദാനം ചെയ്തത്. സത്യപ്രതിജ്ഞാദിനമായിരുന്ന ഇന്നലെ തിരിച്ചറിയൽ കാർഡുമായി വന്നവർക്കാണ് ബിരിയാണി നൽകിയത്.ആലുവയിൽ ഉടമ റഫീഖ് ചൊക്ലിതന്നെയാണ് സതീശൻമാരെ സ്വീകരിച്ചത്. ആകെ 30ഓളം പേർ വന്നതായാണു കണക്ക്. തന്റെപേരിൽ ഒരു മുഖ്യമന്ത്രി ഉണ്ടായതിൽ അഭിമാനിക്കുന്നുവെന്ന് ഫെഡറൽ ബാങ്ക് മുൻ മാനേജരായ സതീശ് ഭക്ഷണശേഷം പറഞ്ഞു. സൗജന്യമറിഞ്ഞ് എത്തിയവരെല്ലാം യുഡിഎഫ് അനുഭാവികളല്ലെങ്കിലും നല്ലൊരു ഭരണം കാഴ്ചവയ്ക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകളർപ്പിച്ചു.
Read Moreഅലീനയുടെ വാക്കിൽ വീണു; മോഡലിംഗിനായി വിദേശത്തെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി; എതിർത്തവരുടെ നഗ്നചിത്രങ്ങൾ പകർത്തി ബന്ധുക്കൾക്കയച്ചു
കൊച്ചി: മോഡലിംഗിന്റെ പേരിൽ യുവതികളെ ദുബായിലെത്തിച്ച് ക്രൂരപീഡനത്തിനിരയാക്കിയെന്ന് പരാതി. പീഡനത്തിന് ഒത്താശ ചെയ്ത രണ്ട് യുവതികളെ മരട് പോലീസ് അറസ്റ്റ് ചെയ്തു. സിന്ധു, അലീന എന്നിവരാണ് അറസ്റ്റിലായത്. നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അലീന. കൊച്ചിയിൽ നിന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും യുവതികളെ മോഡലിംഗിന്റെ പേരിൽ ദുബായിലേക്കും മറ്റ് ജിസിസി രാജ്യങ്ങളിലേക്കും എത്തിക്കുന്നതിന്റെ പ്രധാന ബുദ്ധികേന്ദ്രം അലീനയും സിന്ധുവുമാണ്. വിദേശത്ത് ഹോട്ടലിൽ എത്തിച്ച് ലഹരി മരുന്ന് നൽകി യുവതികളെ അബോധാവസ്ഥയിലാക്കി ഒന്നിലധികം ആളുകൾ പീഡനത്തിനിരയാക്കും. ഈ ദൃശ്യങ്ങൾ പകർത്തും. തുടർന്ന് പീഡന ദൃശ്യങ്ങൾ കാണിച്ച് വീണ്ടും ഇവരെ പീഡിപ്പിക്കും. ഭീഷണിക്ക് വഴങ്ങാത്ത യുവതികളുടെ ബന്ധുക്കൾക്ക് പീഡനദൃശ്യങ്ങൾ അയച്ചു നൽകും. അഞ്ച്പേർ പീഡനത്തിനിരയായെന്നും ഇതിൽ മൂന്നുപേർ പരാതി നൽകിയെന്നും പോലീസ് പറയുന്നു. മൂന്നുപേരുടെ രഹസ്യമൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് അലീന, സിന്ധു എന്നിവരിലേക്ക് അന്വേഷണം എത്തിയത്. സിന്ധുവിനെ മുംബൈയിലെത്തിയാണ് മരട്…
Read Moreപൂന്തുറയിൽ 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അതിക്രമത്തിന് ഇരയാക്കിയത് ലഹരി നൽകിയ ശേഷം; കുട്ടി പോലീസിനോട് പറഞ്ഞതിങ്ങനെ…
തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കുട്ടിയെ തട്ടിക്കൊണ്ടുപോയി ലഹരി നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേയ് 14ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നടന്നു വരികയായിരുന്ന കുട്ടിയെ ഒരു സംഘം ആളുകൾ പിടിച്ചുകൊണ്ടുപോയി ലഹരി നൽകിയശേഷം ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Read Moreപെട്രോൾ വാങ്ങിപ്പോകുന്ന സ്ത്രീ; കാറിൽ തീ പിടിക്കാൻ കാരണം പെട്രോൾ; കാറിൽ ഗർഭിണി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കോഴിക്കോട്: പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണ്ടെത്തൽ. തീപിടിക്കാൻ കാരണം പെട്രോളാണെന്നും തീപിടിത്തം ആസൂത്രിതമാണെന്നും പോലീസ്. കക്കറമുക്ക് പൂവത്തുംചാലിൽ സോനയാണ് (27) മരിച്ചത്. ഭർത്താവ് രജിൻലാൽ ഗുരുതരമായി പോള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പെട്രോൾ വാങ്ങി പോകുമ്പോഴാണ് തീപിടിത്തമുണ്ടായതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഒരു സ്ത്രീ പെട്രോൾ വാങ്ങി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. രജിൻലാലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കാറിൽ പെട്രോളിന്റെ മണം തനിക്ക് കിട്ടി. എന്താണ് പെട്രോൾ മണക്കുന്നതെന്ന് ചോദിപ്പോഴേയ്ക്കും തീ പടർന്നു എന്നാണ് ഇയാളുടെ മൊഴി. സോനയും ഭർത്താവും പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ സോനയുടെ പങ്ക് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടക്കുന്നുണ്ട്.
Read More