ടി.​എ​ൻ. പ്ര​താ​പ​ന് ഒ​ന്നേ​മു​ക്കാ​ൽ പ​വ​ന്‍റെ സ്വ​ർ​ണ​വ​ള ഊ​രി​ന​ൽ​കി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്; ഇ​ത്ത​രം സം​ഭാവ​ന​ക​ൾ ത​ങ്ങ​ൾക്ക് ഊ​ർ​ജ്ജം ന​ൽ​കു​ന്നെന്ന് സ്ഥാനാർഥി

തൃ​ശൂ​ർ: ടി.​എ​ൻ. പ്ര​താ​പ​നു തെ​ര​ഞ്ഞെ​ടു​പ്പു​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​ന്നേ​മു​ക്കാ​ൽ പ​വ​ന്‍റെ സ്വ​ർ​ണ​വ​ള ഊ​രി​ക്കൊ​ടു​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്.

മ​ണ​ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ടി.​എ​ൻ. പ്ര​താ​പ​നു വെ​ങ്കി​ട​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി ജേ​ക്ക​ബാ​ണ് സ്വ​ർ​ണ​വ​ള സ​മ്മാ​നി​ച്ച​ത്.​ഇ​ന്ന​ലെ തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റി​ൽ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​നു​ശേ​ഷം താ​ഴേ​ക്കി​റ​ങ്ങു​ന്പോ​ഴാ​യി​രു​ന്നു ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം. ഗ്രേ​സി വ​ള​യു​മാ​യി എ​ത്തി​യ​പ്പോ​ൾ പ്ര​താ​പ​ൻ കൈ​ക​ൾ വ​ള അ​ണി​യി​ക്കാ​നാ​യി നീ​ട്ടി​ക്കൊ​ടു​ത്തു.

2019ലെ ​തൃ​ശൂ​ർ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​ൻ കെ. ​ക​രു​ണാ​ക​ര​ൻ സ്മാ​ര​ക ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചെ​ന്പൂ​രി ച​ക്കി​പ്പെ​ണ്ണ് കൈ​ക​ളി​ൽ അ​ണി​ഞ്ഞി​രു​ന്ന വ​ള ഊ​രി​ന​ൽ​കി​യ സം​ഭ​വം പ്ര​താ​പ​ൻ മാ​ധ്യ​മ​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചു.

ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളാ​ണ് യു​ഡി​എ​ഫ് ക്യാ​ന്പി​ന്‍റെ ഊ​ർ​ജ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ്രേ​സി ജേ​ക്ക​ബി​ന്‍റെ പ്ര​വൃ​ത്തി ആ​ത്മാ​ർ​പ്പ​ണ​മാ​യി മാ​റു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment