തലശേരി: പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി വിവിധ ബാങ്കുകളിലും ഓഹരികളുമായി 1,05,94,062 രൂപയുടെ നിക്ഷേപം. ബാങ്കുകൾ, ട്രഷറി എന്നിവിടങ്ങളിലായി പിണറായിക്ക് 45,35,620 രൂപയുടെ നിക്ഷേപവും ഭാര്യ കമലയ്ക്ക് 60,58,442 രൂപയുടെ നിക്ഷേപവുമാണുള്ളത്. ഇരുവർക്കും ബാധ്യതകളില്ല. പണമായി പിണറായിയുടെ കൈയിലുള്ളത് 1,000 രൂപയാണ്. സെക്രട്ടേറിയറ്റ് ട്രഷറി സേംവിഗ്സ് ബാങ്ക്, എസ്ബിഐ തലശേരി ബ്രാഞ്ച്, പിണറായി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളിലാണ് പിണറായിക്ക് നിക്ഷേപമുള്ളത്. കണ്ണൂർ വിമാനത്താവളകന്പനിയായ കിയാലിൽ ഒരു ലക്ഷം രൂപ മൂല്യം വരുന്ന ആയിരം ഓഹരികളും മലയാളം കമ്യൂണിക്കേഷനിൽ 10,000 രൂപ മൂല്യമുള്ള ആയിരം ഓഹരികളും സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൽ 500 രൂപയുടെ ഓഹരികളുമുണ്ട്. പിണറായിക്കെതിരേ നിലവിൽ ഒരു കേസുണ്ട്. എസ്എൻസി ലാവ്ലിനുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാംഗ് മൂലത്തിൽ പറയുന്നു. ഭാര്യ കമലയ്ക്ക് എസ്ബിഐ തലശേരി, കണ്ണൂർ ട്രഷറി…
Read MoreTag: pinaryi vijayan
പിണറായിയെന്നു കേള്‍ക്കുമ്പോള്‍ അഭിമാനിക്കും, ചിലര്‍ ഭയക്കും, ചിലര്‍ കിടന്നു മോങ്ങും, ജിഷ്ണുവിന്റെ പോസ്റ്റ് വൈറലാകുന്നു, മുഖ്യമന്ത്രി പിണറായിക്ക് സോഷ്യല്‍മീഡിയില്‍ പൊങ്കാല, ആഷിഖ് അബുവും സര്‍ക്കാരിനെതിരേ
നെഹ്റു കോളജ് അധികൃതരുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ ജിഷ്ണു പ്രണോയിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ജിഷ്ണു മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം അര്‍പ്പിച്ച് ഫേസ്ബുക്കില്‍ ുപോസ്റ്റിട്ടിരുന്നു. അതാണ് എതിരാളികളും അനുകുലിക്കുന്നവരും ഷെയര്‍ ചെയ്യുന്നത്. കോളജ് പഠനകാലത്ത് സജീവ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു ജിഷ്ണു. അമ്മ മഹിജയും സിപിഎം അനുഭാവിയും സജീവ പ്രവര്‍ത്തകയുമാണ്. കഴിഞ്ഞ വര്‍ഷം പിണറായി വിജയന് ഭരണം ഏറ്റെടുക്കുമ്പോള്‍ ജിഷ്ണു ഫേസ്ബുക്കില്‍ കമന്റ് ചെയ്ത പോസ്റ്റുകളാണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.‘പിണറായിയെന്നു കേള്‍ക്കുമ്പോള്‍ അഭിമാനിക്കും, ചിലര്‍ ഭയക്കും, ചിലര്‍ കിടന്നു മോങ്ങും, അഭിമാനം കൊള്ളുന്നു ഇരട്ടച്ചങ്കുള്ള ഈ ജനനേതാവിനെ ഓര്‍ത്ത്, ലാല്‍സലാം’–ഇതാണു നിയമസഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയത്തിനു ശേഷം ജിഷ്ണു ഫേസ്ബുക്കിലിട്ട പോസ്റ്റ്. ഇതിനിടെ സോഷ്യല്‍മീഡിയയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പോലീസിനുമെതിരേ പ്രതിഷേധം കത്തിപ്പടരുകയാണ്. മുഖ്യമന്ത്രിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ സര്‍ക്കാരിനെതിരേ ചീത്തവിളി ഉയരുകയാണ്.…
Read More