ആറന്മുള: പാലത്തില്‍ ഒരുമിച്ചിരുന്ന വിദ്യാർഥികള്‍ക്ക് നേരെ സദാചാര ആക്രമണം നടത്തിയെന്ന പരാതിയില്‍ മഹിളാ മോര്‍ച്ച നേതാവിന് എതിരെ കേസ്. മഹിളാ മോര്‍ച്ച ആറന്മുള മണ്ഡലം സെക്രട്ടറി അനുപമ, ഭര്‍ത്താവ് സുജിത്, സഹോദരന് അനു എന്നിവർക്കെതിരെയാണ് കേസെടുത്തത്. വിദ്യാർഥികള്‍ ആക്രമിച്ചെന്ന പരാതിയിലും കേസെടുത്തിട്ടുണ്ട്. റാന്നി വാഴക്കുന്നത്തായിരുന്നു സംഭവം. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ വിദ്യാർഥികള്‍ക്ക് നേരെയാണ് സദാചാര ആക്രമണമുണ്ടായത്. കാറിന് വഴികൊടുക്കാഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമെന്നാണ് പോലീസ് പറയുന്നത്. മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും പാലത്തില്‍ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്ത് മൂന്നംഗ സംഘം മര്‍ദിക്കുകയായിരുന്നെന്ന് വിദ്യാർഥികൾ പരാതിയിൽ പറയുന്നു. വിദ്യാർഥികളായ വിഷ്ണു, സല്മാന്, ആദര്‍ശ് എന്നിവരാണ് പരാതി നല്‍കിയത്. കാറിലെത്തിയ സ്ത്രീയും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘം തങ്ങളെ മര്‍ദിക്കുകയും അസഭ്യം പറയുകയുകയുമായിരുന്നു. തങ്ങളെ മര്‍ദിച്ചതിന് പുറമെ പാലത്തില്‍ നിന്ന് തള്ളിതാഴെയിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥികള്‍ പറയുന്നു.
Read MoreCategory: Top News
സ്ത്രീയും പുരുഷനും തുല്യര്‍ ! ഇന്ത്യയുടെ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇനി ഒരേ വേതനം; ചരിത്ര തീരുമാനവുമായി ബിസിസിഐ…
അങ്ങനെ ബിസിസിഐയും ചരിത്രം കുറിച്ചു. ഏറെ നാളായി കൊണ്ടു പിടിച്ചു നടക്കുന്ന ചര്‍ച്ചകള്‍ക്ക് വിരാമമായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുരുഷ താരങ്ങള്‍ക്ക് തുല്യമായ വേതനം വനിതാ താരങ്ങള്‍ക്കും നല്‍കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. അറിയിച്ചതോടെ പിറന്നത് പുതിയ ചരിത്രം. ട്വിറ്ററിലൂടെയാണ് ജയ് ഷാ ഈ ചരിത്ര തീരുമാനം അറിയിച്ചത്. മാച്ച് ഫീയിലാണ് തുല്യ വേതനം നല്‍കുന്നത്. പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം നല്‍കുന്നതിലൂടെ ലിംഗസമത്വം ഇന്ത്യന്‍ ക്രിക്കറ്റിന് കൈവന്നുവെന്ന് ജയ് ഷാ വ്യക്തമാക്കി. ബി.സി.സി.ഐയുടെ സെക്രട്ടറിയായി രണ്ടാം ഊഴം ലഭിച്ചതിനുപിന്നാലെയാണ് ജയ് ഷാ ഇക്കാര്യമറിയിച്ചത്. നിലവില്‍ പുരുഷതാരങ്ങള്‍ക്ക് ലഭിക്കുന്ന അതേ മാച്ച് ഫീ വനിതകള്‍ക്കും ലഭ്യമാകും. ടെസ്റ്റില്‍ 15 ലക്ഷവും ഏകദിനത്തില്‍ ആറുലക്ഷവും ട്വന്റി 20യില്‍ മൂന്ന് ലക്ഷവും ഓരോ വനിതാ താരത്തിനും ലഭിക്കും. മുമ്പ് മറ്റു പല ക്രിക്കറ്റ് ബോര്‍ഡുകളും വേതനകാര്യത്തില്‍ തുല്യനീതി നടപ്പാക്കിയപ്പോഴും ലോകത്തെ…
Read Moreഎല്‍ദോസ് കുന്നപ്പിള്ളിയ്ക്ക്ക്കെതിരേ പരാതി നല്കിയ യുവതിയ്ക്കെതിരേ പരാതി കൊടുത്ത് എംഎല്‍എയുടെ ഭാര്യ ! ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപണം…
എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്കെതിരേ ലൈംഗികപീഡന പരാതി നല്കിയ യുവതിയ്ക്കെതിരേ മറുപരാതിയുമായി എംഎല്‍എയുടെ ഭാര്യ. യുവതി എംഎല്‍എ യുടെ ഫോണ്‍ മോഷ്ടിച്ചു എന്നാണ് പരാതി. എംഎല്‍എയുടെ ഭാര്യ നല്കിയ പരാതിയില്‍ എറണാകുളം കുറുപ്പുംപടി പോലീസ് കേസെടുത്തു. പരാതിയില്‍ എംഎല്‍എയുടെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. എല്‍ദോസിന്റെ മൊബൈല്‍ ഫോണ്‍ യുവതി മോഷ്ടിച്ചെന്നും അത് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ എംഎല്‍എയെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുവെന്നുമാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്. എല്‍ദോസ് കുന്നപ്പിള്ളിലിനെതിരേ യുവതി നല്കിയ പരാതിയില്‍ കേസെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു എംഎല്‍എയുടെ ഭാര്യയുടെ പരാതി. അതേസമയം, എംഎല്‍എയ്ക്കെതിരെ കഴിഞ്ഞ ദിവസം മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. വക്കീല്‍ ഓഫീസില്‍ വെച്ച് പരാതിക്കാരിയെ മര്‍ദിച്ചെന്ന മൊഴിയില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസാണ് കേസെടുത്തത്.സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പരാതിക്കാരിയ്ക്കെതിേെര അപകീര്‍ത്തിപരമായ…
Read Moreസ്വപ്ന വെളിപ്പെടുത്താത്ത പേരുകള്‍ ഇനിയും; സിനിമയിൽ സജീവമായ ഒരാളുമായി ഒളിച്ചോടേണ്ടി വന്നു; ആഴമേറിയ ആ ബന്ധത്തിനിടെ എനിക്ക് വഴങ്ങേണ്ടി വന്നു; ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ..
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ പുറത്തുവന്നതിനു പിന്നാലെ വിവാദങ്ങളും ഉരുത്തിരിഞ്ഞുവരുന്നു. ആത്മകഥയില്‍ പലരുടെയും പേരുകള്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ മന്ത്രിമാരായ തോമസ് ഐസക്കിന്റെയും കടകംപള്ളി സുരേന്ദ്രന്റെയും മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെയും നേരെ സ്വപ്ന തൊടുത്തുവിട്ട അസ്ത്രങ്ങള്‍ അവരുടെ മര്മത്തു തന്നെ കൊണ്ടു. അവരില്‍ ശ്രീരാമകൃഷ്ണന് മാത്രമാണു കാര്യമായി പ്രതികരിച്ചത്. അതിനു മറുപടിയായി ശ്രീരാമകൃഷ്ണന്റെ ചില സ്വകാര്യചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സ്വപ്ന പോസ്റ്റ് ചെയ്തിരുന്നു. അവരെല്ലാം തന്നോടു വഴിവിട്ടു പെരുമാറിയതിന്റെ തെളിവുകള്‍ ഇനിയും തന്റെ കൈയിലുണ്ടെന്ന് സ്വപ്ന അവകാശപ്പെടുകയും ചെയ്യുന്നു. അവര്‍ തനിക്കെതിരേ കേസ് കൊടുത്താല്‍ താന്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാമെന്നും സ്വപ്ന പറഞ്ഞു.രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ മാത്രമല്ല, സിനിമാക്കാര്‍ക്കെതിരേയും സ്വപ്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട് ആത്മകഥയില്‍. ഒരു യുട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് സ്വപ്ന അക്കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞത്. ചതിയുടെ…
Read Moreഡോക്ടറാണെന്ന് പറഞ്ഞ് പരിചയപ്പെട്ട് യുവതികളെ വലയിലാക്കും; വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിക്കും; കബളിപ്പിക്കപ്പെട്ട യുവതി കാമുകന് നൽകിയത് എട്ടിന്റെ പണി
ആലപ്പുഴ: ഫോണിലൂടെ വിവാഹവാഗ്ദാനം നൽകി അവിവാഹിതയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് പത്തുവർഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു. പ്രതിയായ വയനാട് കല്പറ്റ മേൽല്പാടി ചോമ്പാലൻ വീട്ടിൽ യൂനസ് (മുന്ന-31) കുറ്റക്കാരനെന്ന് കണ്ടത്തുയതിനെതുടർന്ന് ആലപ്പുഴ അഡീഷണൽ സെക്ഷൻസ് കോടതി ജഡ്ജ് ആഷ് കെ. ബാൽ ആണ് ശിക്ഷ വിധിച്ചത്. 2019 സെപ്റ്റംബറിൽ ഹരിപ്പാട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു കുട്ടിയുടെ പിതാവാണെന്ന വിവരം മറച്ചുവച്ച മുന്ന ഡോക്ടർ ആണെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. തുടർന്ന് യുവതിയെ തട്ടികൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയ ഇയാളെ ഹരിപ്പാട് പോലീസ് പിടികൂടി. ഇന്ത്യൻ ശിക്ഷാനിയമം 376 (2) (എൻ) അനുസരിച്ച് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ സി.വിധു കോടതിയിൽ ഹാജരായി.
Read Moreമാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു; മകൾക്കൊപ്പം താമസിക്കാൻ താൽപര്യമില്ല; രഹ്ന ഫാത്തിമയ്ക്ക് എതിരെ പരാതിയുമായി അമ്മ
ആലപ്പുഴ: ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് എതിരെ പരാതിയുമായി അമ്മ. മകളും മരുമകനും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായാണ് പരാതി. രഹ്ന ഫാത്തിമയുടെ അമ്മ പ്യാരി ഇക്കാര്യം ചൂണ്ടിക്കാട്ടി ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പീഡനത്തേത്തുടര്‍ന്ന് ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയെന്നും അവിടേയും ഭീഷണി തുടരുകയാണെന്നും പരാതിയില്‍ പറയുന്നു. രഹ്ന ഫാത്തിമക്കൊപ്പം എറണാകുളത്തെ അവരുടെ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. മുന്‍ പങ്കാളി മനോജ് കെ. ശ്രീധറുമായി ചേർന്ന് രഹ്ന തന്നെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പ്യാരിയുടെ ആരോപണം. ബന്ധുവീടുകളില്‍ മാറി മാറി താമസിച്ചുവരികയായിരുന്നു. രണ്ടുമാസമായി ആലപ്പുഴയില്‍ ബന്ധുവിന് ഒപ്പമാണ് താമസം. എന്നാല്‍ രഹ്ന ഫാത്തിമ, ബന്ധുക്കളേയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇനി മകള്‍ക്കൊപ്പം താമസിക്കാന്‍ താല്പര്യമില്ലെന്നും ഇപ്പോള്‍ താമസിക്കുന്ന വീട്ടുകാരെ ഒരു കാരണവശാലും ശല്യപ്പെടുത്തരുതെന്ന് രഹ്ന ഫാത്തിമയെ താക്കീത് ചെയ്യണമെന്നുമാണ് പ്യാരിയുടെ ആവശ്യം.
Read Moreനാലുവര്‍ഷം കൊണ്ട് അര്‍ച്ചന നാഗ് സമ്പാദിച്ചത് 30 കോടി രൂപ ! ഹണിട്രാപ്പ് കേസില്‍ ഇഡി അന്വേഷണവും
ഒഡീഷയിലെ ഉന്നത രാഷ്ട്രീയ നേതാക്കളടക്കമുള്ളവരെ ഹണിട്രാപ്പില്‍ കുടുക്കി അര്‍ച്ചന നാഗ് എന്ന യുവതി പണം തട്ടിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഇടപെടുന്നതായി വിവരം. കേസിലെ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി. അന്വേഷിക്കുക. അര്‍ച്ചനയുടെ അറസ്റ്റിലേയ്ക്ക് നയിച്ച കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇ.ഡി. ആവശ്യപ്പെട്ടതായി ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിപക്ഷപാര്‍ട്ടികള്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സിയുടെ നടപടി. കേസിലെ സാമ്പത്തിക ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും പോലീസിന് അന്വേഷിക്കാനാകില്ലെന്ന് കമ്മിഷണര്‍ പറഞ്ഞു. സ്വകാര്യ വ്യക്തികള്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ തന്നെ ഇ.ഡിയോ ആദായനികുതി വകുപ്പോ കേസില്‍ ഇടപെടേണ്ടിവരും. അര്‍ച്ചനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തേടി റിസര്‍വ് ബാങ്കിന് നേരത്തെ കത്തെഴുതിയിരുന്നതായും കമ്മിഷണര്‍ സൗമേന്ദ്ര പ്രിയദര്‍ശനി കൂട്ടിച്ചേര്‍ത്തു. 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ അര്‍ച്ചനയും ഭര്‍ത്താവും 30 കോടി രൂപയുടെ…
Read Moreവിവാഹവാഗ്ദാനം നൽകി പീഡനം: ഭർത്താവുമായി പിരിഞ്ഞുകഴിയുന്ന യുവതിക്ക് മാനനഷ്ടത്തിനൊപ്പം സാമ്പത്തിക നഷ്ടവും; വൈക്കത്തെ സംഭവം ഇങ്ങനെ..
വൈക്കം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും നഗ്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ പോലീസ് പിടിയിലായ പാലാ സ്വദേശിയായ യുവാവിനെ യുവതി പരിചയപ്പെട്ടത് ഫേസ് ബുക്കു വഴി. വിദേശത്ത് ജോലി ചെയ്തിരുന്ന യുവതി ഭർത്താവുമായി പിരിഞ്ഞു കഴിയുന്നതിനിടയിലാണ് ഫെയ്സ്ബുക്കിലൂടെ പാലാ ളാലം ചാത്തക്കുടത്ത് ദീപക് വേലായുധനെ (35) പരിചയപ്പെടുന്നത്. നിരന്തരമായ സന്പർക്കത്തിലൂടെ യുവതിയുമായി ഏറെ അടുത്ത ദീപക് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും നഗ്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. യുവതിയെ കബളിപ്പിച്ച് ശാരീരികമായി ദുരുപയോഗം ചെയ്തതിന് പുറമെ ഇയാൾ യുവതിയെ സാന്പത്തികമായും ചൂഷണം ചെയ്തെന്ന് യുവതി ആരോപിക്കുന്നു. വൈക്കം സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്ന് കേസെടുത്ത വൈക്കം പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഫിസിയോതെറാപ്പിക്കിടെ വീട്ടമ്മയ്ക്കുനേരേ ലൈംഗികാതിക്രമം; ആയുർവേദ ആശുപത്രിയിലെ ജീവനക്കാരന്റെ കൈക്രിയ ഗൈനക്കോളജി ഡോക്ടർ പരിശോധിക്കുന്ന രീതിയിൽ; സംഭവം കണ്ണൂരിൽ
പി. ജയകൃഷ്ണൻ കണ്ണൂർ: ജില്ലയിലെ പ്രധാന ഗവ. ആയുർവേദ ആശുപത്രിയിൽ വനിതകളുടെ വാർഡിൽ അഡ്മിറ്റായ വീട്ടമ്മയ്ക്കുനേരെ ഫിസിയോതെറാപ്പിക്കിടെ ലൈംഗികാതിക്രമം. പ്രതിയായ ജീവനക്കാരനെതിരേ പരാതി നല്കിയ നഴ്സിന് നേരെ ഉദ്യോഗസ്ഥ പീഡനം. കഴിഞ്ഞമാസം ആദ്യവാരം അഡ്മിറ്റായ കണ്ണൂർ ടൗണിന് സമീപം താമസിക്കുന്ന വീട്ടമ്മയെ ഫിസിയോതെറാപ്പിക്കിടെ കരാർ ജീവനക്കാരനായ പുരുഷ തെറാപ്പിസ്റ്റ് ഗൈനക്കോളജി ഡോക്ടർ പരിശോധിക്കുന്ന രീതിയിൽ പരിശോധിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇക്കാര്യം വീട്ടമ്മ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അവർ ഇക്കാര്യം രേഖാമൂലം മേൽ ഉദ്യോഗസ്ഥനെ അറിയിക്കുകയും ചെയ്തു. മേൽപ്പറഞ്ഞ കാര്യം സൂപ്രണ്ടിന്റെയടക്കം ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ തയാറായില്ല. പകരം മോശമായ അനുഭവം നേരിട്ട സ്ത്രീയുടെ പരാതി മേലുദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെടുത്തിയ നഴ്സിനോട് വിശദീകരണം ചോദിക്കാനാണ് ഉദ്യോഗസ്ഥ പ്രമുഖർ ശ്രമിച്ചതെന്നതാണ് ആക്ഷേപം. ജോലിയിൽ തുടരാൻ അനുവദിച്ചത്….സെപ്റ്റംബർ ആറിന് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ആരോപണ വിധേയനായ കരാർ ജീവനക്കാരനെ…
Read Moreഉറക്കം വരാതെ പഠിക്കാൻ, കൂടുതൽ ഉന്മേഷം ലഭിക്കാൻ ഇതൊരു ഒരുതരി കഴിക്കൂ; പ്രഫഷണൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിച്ച് ലഹരി വിൽപന; അനീഷിനെ വലയിലാക്കി പോലീസ്
ചാരുംമൂട്: സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. താമരക്കുളം വേടരപ്ലാവ് ഇമ്മാനുവൽ ഹൗസിൽ അനീഷ് (20) ആണ് നൂറനാട് പോലീസിന്റെ പിടിയിലായത്. ഇയാളുടെ കൈയിൽനിന്നു 3.2 ഗ്രാം എംഡി എംഎ കണ്ടെടുത്തു. ലഹരി കടത്താനായി ഇയാൾ ഉപയോഗിക്കുന്ന കർണാടക രജിസ്ട്രേഷനിലുള്ള ബൈക്കും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. സ്കൂൾ കുട്ടികൾക്കും എൻജിനിയറിംഗ് വിദ്യാർഥികൾക്കും വിതരണം ചെയ്യുന്നതിനു വേണ്ടിയാണ് ഇയാൾ ഇതു കടത്തിക്കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു. ബംഗളൂരുവിൽ നിന്നു റോഡ് മാർഗമാണ് എം ഡിഎംഎ ഇയാൾ നാട്ടിലെത്തിക്കുന്നത്.ആലപ്പുഴ ജില്ലയിലെ എംഡി എംഎ വിതരണശൃംഖലയിലെ പ്രധാന കണ്ണികളിൽ ഒരാളാണ് പിടിയിലായ അനീഷെന്നും പോലീസ് വ്യക്തമാക്കി. പഠിക്കാൻ കൂടുതൽ ഉന്മേഷമുണ്ടാകും, ഉറക്കമില്ലാതെ പഠിക്കാൻ സാധിക്കും എന്നൊക്കെ തെറ്റിദ്ധരിപ്പിച്ചാണ് ലഹരി മരുന്ന് കുട്ടികൾക്ക് വിതരണം ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി…
Read More