ഭീഷണിപ്പെടുത്തി അശ്ലീലച്ചിത്രത്തില് അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയ്ക്കു പിന്നാലെ ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ട് നിര്‍മാതാക്കള്‍. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ 26 വയസ്സുകാരനാണ് ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരെ പോലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി ചതിച്ചെന്നായിരുന്നു പരാതി.മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ദീപാവലി ദിവസം റിലീസ് ചെയ്യുന്ന ചിത്രം തടഞ്ഞില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റു വഴിയില്ലെന്നും തന്നെ രക്ഷിക്കണമെന്നുമായിരുന്നു യുവാവിന്റെ അഭ്യര്‍ഥന. പ്ലേസ്റ്റോറില്‍ ലഭ്യമാകുന്ന, പ്രായപൂര്‍ത്തിയായവര്‍ക്കുവേണ്ടിയുള്ള ഒരു സിനിമാ പ്ലാറ്റ്ഫോമിലേക്കുവേണ്ടിയാണ് യുവാവിനെ അഭിനയിപ്പിച്ചത്. ഒരു സീരിസില്‍ അഭിനയിപ്പിക്കാനെന്നു പറഞ്ഞ് സുഹൃത്തുമായി ബന്ധപ്പെട്ട ശേഷം അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാര്‍ട്ട്മെന്റില്‍ വച്ചായിരുന്നു ചിത്രീകരണം. അശ്ലീല ചിത്രമാണെന്ന് യുവാവിനോട് പറഞ്ഞിരുന്നില്ല. ആദ്യ കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷം യുവാവിനെകൊണ്ട് കരാറില്‍ ഒപ്പുവയ്പ്പിച്ചു. ആദ്യമായി നായകനാകുന്നതിന്റെ ടെന്ഷനില്…
Read MoreCategory: Top News
റമ്മികളിയുടെ ലഹരിയിൽ പോലീസുകാരൻ വീണു; കളിച്ച് നഷ്ടപ്പെടുത്തിയത് ലക്ഷങ്ങൾ; കടം വീട്ടാൻ സുഹൃത്തിന്റെ ഭാര്യയുടെ സ്വർണം മോഷ്ടിച്ചു; അമൽദേവിനെ കുരുക്കിയത് നാട്ടുകാർ…
വൈപ്പിന്‍: സുഹൃത്തിന്റെ വീട്ടില്‍നിന്ന് എട്ട് പവന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച പോലീസുകാരന് അറസ്റ്റില്‍. ഞാറക്കല്‍ പെരുമ്പിള്ളി അസീസി സ്കൂളിന്റെ ഭാഗത്ത് താമസിക്കുന്ന കൊച്ചി സിറ്റി എ ആര് ക്യാമ്പിലെ പോലീസുകാരൻ അമല്‍ ദേവ് (35) ആണ് അറസ്റ്റിലായത്. അമൽദേവിന്റെ സുഹൃത്തായ നിബിന്റെ ഭാര്യയുടേതാണ് നഷ്ടപ്പെട്ട ആഭരണങ്ങള്‍. 13നാണ് മോഷണം നടക്കുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. ഈ സമയം സുഹൃത്തിന്റെ ഭാര്യ സ്ഥലത്തുണ്ടായില്ല. 16ന് ഇവര്‍ തിരികെ എത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി അറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അമല്‍ ദേവ് വീട്ടില്‍ കയറുന്നതും മറ്റും കണ്ടതായി ചില പരിസരവാസികള്‍ വീട്ടുകാരെ അറിയിച്ചു. ഈ തുടര്‍ന്ന് നിബിന്റെ പിതാവ് നടേശന് നല്കിയ പരാതിയില്‍ ഞാറക്കല്‍ സിഐ രാജന് കെ അരമന അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച മുതല്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിനയായത്…
Read Moreഈ വാര്‍ത്തയുമായി എനിക്ക് യാതൊരു ബന്ധവുമില്ല ! ദയവ് ചെയ്ത് തന്റെ ചിത്രം വച്ചുള്ള വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് ദിവ്യ എം നായര്‍…
പ്രമുഖ രാഷ്ട്രീയ നേതാവ് പ്രതിസ്ഥാനത്തുള്ള പീഡനക്കേസില്‍ തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജവാര്‍ത്ത പ്രചരിക്കുന്നവര്‍ക്കെതിരേ നടി ദിവ്യ എം നായര്‍ രംഗത്ത്. ആ കേസിലെ പരാതിക്കാരി ദിവ്യയാണെന്ന് പറഞ്ഞാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് വ്യാജ പ്രചരണം. വിഷയത്തില്‍ താന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ദിവ്യ വ്യക്തമാക്കി. ചിത്രങ്ങള്‍ പ്രചരിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദിവ്യ പറഞ്ഞു. ദിവ്യയുടെ വാക്കുകള്‍ ഇങ്ങനെ… ഞാന്‍ ദിവ്യ എം. നായര്‍. ഇങ്ങനെയൊരു വിഡിയോ ഇടാന്‍ പ്രത്യേക കാരണമുണ്ട്. കഴിഞ്ഞ ദിവസം എന്റെ വാട്ട്സാപ്പില്‍ എന്റെ തന്നെ ചിത്രം ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് കാണുവാനിടയായി. അതുകണ്ട ഉടന്‍ തന്നെ സൈബര്‍ സെല്ലിലും കമ്മിഷണര്‍ക്കും എസ്എച്ചഒയ്ക്കും നേരിട്ടു ചെന്ന് പരാതി നല്കുകയുണ്ടായി. ഇതൊരു വ്യാജ വാര്‍ത്തയാണെന്ന് കണ്ടപ്പോള്‍ തന്നെ പൊലീസിനു മനസ്സിലായി. ഇനിയും ഈ ചിത്രങ്ങള്‍ പ്രചരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്കെതിരെ…
Read Moreആരെയും ഉപദ്രവിക്കാന്‍ ശക്തിയുള്ള ആളല്ല താന്‍; പൊതുപരിപാടിയില്‍ നൃത്തം ചെയ്തത് നിഷ്കളങ്കത കൊണ്ട്; താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് എൽദോസ് കുന്നപ്പള്ളി
മൂവാറ്റുപുഴ: ആരെയും ഉപദ്രവിക്കാന്‍ ശക്തിയുള്ള ആളല്ല താന്‍. പൊതുപരിപാടിയില്‍ നൃത്തം ചെയ്തത് നിഷ്കളങ്കത കൊണ്ടാണ്. ഏതെങ്കിലും മൂടുപടത്തിനുള്ളില്‍ ജീവിക്കുന്ന ആളല്ല താനെന്ന് എൽദോസ് കുന്നപ്പിള്ളി താൻ ഒളിവിലായിരുന്നില്ലെന്നും എല്ലാം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും കെപിസിസിക്ക് വിശദീകരണം നൽകിയെന്നും എംഎൽഎ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. ജാമ്യം കിട്ടുന്നതിന് മുന്‍പ് സുധാകരന്റെ സെക്രട്ടറിയോട് സംസാരിച്ചു. കെ. സുധാകരനുമായി വ്യാഴാഴ്ച ഫോണില്‍ സംസാരിച്ചു. ആരോപണം ആര്‍ക്കും ഉന്നയിക്കാം. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. പീഡന പരാതിക്ക് പിന്നാലെ ഒളിവിൽപോയ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ഇന്നു രാവിലെയാണ് മടങ്ങിയെത്തിത്. 10 ദിവസത്തെ ഒളിവിന് ശേഷമാണ് മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിൽ അദ്ദേഹമെത്തിയത്. പീഡനക്കേസിൽ കോടതി മുൻകൂർ ജാമ്യം നൽകിയതിനെ തുടർന്നാണ് അദ്ദേഹം വീട്ടിലെത്തിയത്. എല്‍ദോസ് കുന്നപ്പിള്ളിക്ക് കോടതി ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അഡി.സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സംസ്ഥാനം…
Read Moreഈ കൈയബദ്ധം അത്ര ചെറുതല്ല; പ്ലേറ്റ് ലെറ്റിന് പകരം ശരീരത്തിൽ ജ്യൂസ് കുത്തിവച്ചു; മുപ്പത്തിരണ്ടുകാരനായ യുവാവിന് ദാരുണാന്ത്യം
ലക്നോ: ഉത്തർപ്രദേശിൽ രക്തത്തിലെ പ്ലേറ്റ്ലെറ്റിന് പകരം ജ്യൂസ് ശരീരത്തിൽ കുത്തിവച്ചതിനെ തുടർന്ന് ഡെങ്കിപ്പനി രോഗി മരിച്ചു. പ്രയാഗ്രാജിലെ സ്വകാര്യ ആശുപത്രിയിലാണ് ഏറെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 32കാരനായ യുവാവാണ് ആശുപത്രി അധികൃതരുടെ അശ്രദ്ധയെ തുടർന്ന് മരിച്ചത്. സംഭവത്തിന് പിന്നാലെ അധികൃതർ ആശുപത്രി അടപ്പിച്ചു. പ്രയാഗ്രാജിലെ ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്ററിലാണ് ഡെങ്കിപ്പനി ബാധിച്ച യുവാവ് ചികിത്സതേടിയെത്തിയത്. പ്ലാസ്മ എന്ന പേരെഴുതിയ ബാഗിൽ കൂടി പ്ലേറ്റ്ലറ്റിന് പകരം നാരങ്ങാ നീരാണ് ആശുപത്രി അധികൃതർ രോഗിയുടെ ശരീരത്തിൽ കുത്തിവച്ചത്. തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് രോഗിയെ ബന്ധുക്കൾ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രോഗിയുടെ ശരീരത്തിൽ പ്ലേറ്റ്ലറ്റ് കയറ്റിയിട്ടില്ലെന്നും മധുരമുള്ള രാസവസ്തുവോ മോസമ്പി ജ്യൂസോ ആണ് രോഗിയുടെ ശരീരത്തിൽ കയറ്റിയതെന്ന് ഈ ആശുപത്രിയിലെ ഡോക്ടർമാരാണ് ബന്ധുക്കളോട് പറഞ്ഞത്. സംഭവത്തിന് പിന്നിലെ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മരിച്ച യുവാവിന്റെ…
Read Moreഅയലയ്ക്കും മത്തിക്കും മെഗാ ഓഫര്‍! മത്സ്യഭക്ഷണപ്രിയർക്ക് ആഘോഷനാളുകള്‍; ഇത്രയും വിലക്കുറവ് അപൂർവം; പക്ഷേ…
തൃശൂർ: മലയാളികളുടെ ഇഷ്ടമത്സ്യങ്ങളായ അയലയ്ക്കും മത്തിക്കും വിലകുറഞ്ഞു. 300 രൂപവരെ ഉയർന്ന അയലയ്ക്ക് 80 രൂപയും മത്തിക്ക് 50, 60 രൂപയുമാണ് ഇപ്പോഴത്തെ വില. ഇതിൽ വലിയ അയലയ്ക്ക് നൂറും നാടൻ നെയ്ചാളയ്ക്ക് 150 രൂപവരെ മാത്രമാണു വില. വിലത്തകർച്ച കച്ചവടക്കാർക്കും മത്സ്യത്തൊഴിലാളികൾക്കും ഗുണകരമല്ലെങ്കിലും മത്സ്യഭക്ഷണപ്രിയർക്ക് ആഘോഷനാളുകളാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് മത്സ്യങ്ങൾക്കു വിലകുറവ് അനുഭവപ്പെട്ടു തുടങ്ങിയത്. രണ്ടുമാസം മുമ്പുവരെ ചാളയ്ക്ക് കിലോയ്ക്ക് 300 രൂപ ഉണ്ടായിരുന്നു. മത്സ്യലഭ്യത കൂടിയതാണ് വിലക്കുറവിന് കാരണം. ട്രോളിംഗ് നിരോധനവും മഴക്കാലത്ത് കടലിൽ പോകാനുള്ള വിലക്കും കടലിൽ മത്സ്യക്കൂട്ടങ്ങൾ പെരുകാനിടയാക്കി. മഴക്കാലമായതോടെ ചൂടകന്ന് തണുപ്പു കൂടിയപ്പോൾ മത്സ്യങ്ങൾ തീരങ്ങളോട് അടുത്ത് കൂടുതലായി വന്നുതുടങ്ങി. ഇപ്പോൾ മത്സ്യബന്ധനത്തിനു പോകുന്നവർക്കു ചാകരയ്ക്കു സമാനമായി ധാരാളം മത്സ്യങ്ങളെ കിട്ടുന്നുണ്ട്. മംഗലാപുരം വേളാങ്കണ്ണി തുടങ്ങിയ ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന മത്സ്യങ്ങൾക്കാണ് ഏറ്റവും കൂടുതൽ വിലക്കുറവുള്ളത്. ഇത്തരം മീനുകൾ 40…
Read Moreഒമിക്രോൺ വകഭേദം മനുഷ്യരിലേക്കു പ്രവേശിക്കുന്നത് മൃഗങ്ങളിൽനിന്ന് ! പുതിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…
വാഷിംഗ്ടൺ: കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം മൃഗങ്ങളിൽനിന്നാകാം മനുഷ്യരിലേക്കു പ്രവേശിക്കുന്നതെന്നു പഠനറിപ്പോർട്ട്. വാഷിംഗ്ടണിലെ നാഷണൽ അക്കാഡമി ഓഫ് സയൻസസ് അടുത്തിടെ പ്രസിദ്ധീകരിച്ച ഗവേഷണ ലേഖനത്തിലാണ് ഒമിക്രോൺ വകഭേദത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ച. നിരവധി ജീവിവർഗങ്ങളിൽ പ്രവേശിക്കാൻ ശേഷിയുള്ളതാണ് കോവിഡ് -19 വൈറസ്. ഇതാണ് വകഭേദങ്ങൾ കൂടതലാകാനുള്ള കാരണമെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ മിനസോട്ട സർവകലാശാലയിലെ ഗവേഷകനായ ഫാംഗ് ലി പറഞ്ഞു. ജീവകോശങ്ങളിൽ പ്രവേശിക്കാൻ വൈറസിനെ സഹായിക്കുന്ന സ്പൈക്ക് പ്രോട്ടീനുകളിലെ മാറ്റങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്. മൂഷികവർഗത്തിൽപ്പെടുന്ന ജീവികളിലെ പകർച്ചവ്യാധി നിയന്ത്രണം പുതിയ വകഭേദങ്ങളെ തടയുന്നതിൽ നിർണായകമാണ്. മൃഗങ്ങളിൽനിന്നു പുതിയ വകഭേദങ്ങൾ പടരുന്നത് ആഗോള ആരോഗ്യമേഖലയ്ക്ക് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreസ്പെഷല്‍ സ്ക്വാഡ് ഉദ്യോഗസ്ഥന്റെ സംശയം ശരിയായിരുന്നു..! അത് കൊട്ടരപ്പാട്ട് സജീഷ് തന്നെ; ചുരുളഴിഞ്ഞത് നൂറുകണക്കിന് സംഭവങ്ങള്‍
കട്ടപ്പന: അഞ്ഞൂറിലധികം ക്ഷേത്രങ്ങളില്‍ മോഷണം നടത്തി ഒളിവിലായിരുന്ന പ്രതി കട്ടപ്പനയില്‍ പിടിയില്‍. മലപ്പുറം കാലടി കണ്ടരനകം കൊട്ടരപ്പാട്ട് സജീഷ്(43) ആണ് പിടിയിലായത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളിലായി അഞ്ഞൂറിലധികം ക്ഷേത്രങ്ങളിലാണ് ഇയാള്‍ മോഷണം നടത്തിയത്. ഇതോടൊപ്പം നിരവധി വാഹനമോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണ്. മോഷണ ശേഷം ഇടുക്കി ജില്ലയിലെ കുമളിയില്‍ സ്വകാര്യ ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു. ഇന്നലെ കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ ചില്ലറ മാറാനെത്തിയ പ്രതിയെ സ്പെഷൽ സ്ക്വാഡ് ഉദ്യോഗസ്ഥന് സംശയം തോന്നി നിരീക്ഷിക്കുകയും പിന്നീട് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുകയുമായിരുന്നു. ഇതോടെ നൂറുകണക്കിനു മോഷണങ്ങളുടെ ചുരുളഴിഞ്ഞു. ഇയാളുടെ പക്കല്‍നിന്ന് മോഷണം നടത്തിയെടുത്ത ചില്ലറ ത്തുട്ടുകളും മോഷ്ടിച്ച വാഹനങ്ങളുടേതെന്നു കരുതുന്ന താക്കോലുകളും കണ്ടെടുത്തു. മോഷണത്തിലൂടെ ലഭിക്കുന്ന ചില്ലറ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ കൊടുത്തു നോട്ടാക്കി മാറ്റുന്നതാണു പതിവ്. 20 വര്‍ഷത്തോളമായി അമ്പലങ്ങളില്‍ മോഷണം നടത്തിവരുകയായിരുന്നു. മോഷണത്തിനു പോകാൻ…
Read Moreനിയമനത്തിന് കൈക്കൂലിയും അശ്ലീല സംഭാഷണവും! പിന്നാലെ യുവതിയുടെ ആത്മഹത്യാ ശ്രമവും; ഉദ്യോഗസ്ഥന് കിട്ടിയത് മുട്ടന്‍പണി
വയനാട്: കരാര്‍ നിയമനത്തിന് കൈക്കൂലി ആവശ്യപ്പെടുകയും യുവതിയോട് അപമര്യാദയായി സംസാരിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടി. കാരാപ്പുഴ ഫിഷറീസ് ഓഫിസറായിരുന്ന സുജിത്ത് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മന്ത്രി വി.അബ്ദുറഹിമാന്റെ നിര്‍ദേശപ്രകാരമാണ് സസ്പെന്ഷന്. നിയമനത്തിനു പണവും പാരിതോഷികവും ആവശ്യപ്പെടുന്ന സുജിത്തിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ജോലി നിഷേധിക്കപ്പെട്ടതിനെതുടര്‍ന്നാണ് ആത്മഹത്യാശ്രമമെന്നാണ് വിവരം. നേരത്തെ അക്വാകള്‍ച്ചര്‍ കോര്‍ഡിനേറ്ററായി കാരാപ്പുഴ മത്സ്യഭവനില്‍ യുവതി ജോലി ചെയ്തിരുന്നു. ഈ തസ്തികയില്‍ വീണ്ടും നിയമനം നല്‍കാനാണ് കൈക്കൂലി ആവശ്യപ്പെടുകയും അശ്ലീലചുവയോടെ സംസാരിക്കുകയും ചെയ്തത്. ഇവര്‍ പോലീസില്‍ പരാതി നല്‍കിയതോടെ യുവതിയുടെ പേരുണ്ടായിരുന്ന റാങ്ക് പട്ടിക പിന്‍വലിച്ച് മറ്റൊന്ന് പ്രസിദ്ധീകരിച്ചെന്നാണ് പരാതി. യുവതി നല്കിയ പരാതിയില്‍ മാനന്തവാടി പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Read Moreആശുപത്രി വാഹനം കിട്ടിയില്ല, സ്വകാര്യ വാഹനത്തിന് കൊടുക്കാനുള്ള പണവും കയ്യിലില്ല! നാല് വയസ്സുകാരിയുടെ മൃതദേഹവുമായി ബന്ധു ഒടുവില്‍ ചെയ്തത്…
ഭോപ്പാല്‍: അപകടത്തില്‍ മരിച്ച നാല് വയസ്സുകാരി മരുമകളുടെ മൃതദേഹവുമായി ഗ്രാമത്തിലേക്ക് പോവാന്‍ ബസ് സ്റ്റോപ്പിലെത്തി അമ്മാവന്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. തിരക്കുള്ള റോഡിലൂടെ പെണ്‍കുട്ടിയുടെ മൃതദേഹവും തോളില്‍ചുമന്ന് നടന്നുപോവുകയും ബസ്സില്‍ കയറുകയും ചെയ്യുന്ന ഇയാളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗ്രാമത്തില്‍ നടന്ന ഒരു അപകടത്തിലാണ് നാലുവയസ്സുകാരി പെണ്‍കുട്ടി മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ഛത്തപുരിലെ ജില്ല ആശുപത്രയിലേക്ക് അയച്ചു. മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോവാനായി ആശുപത്രി വാഹനത്തിന് വേണ്ടി അലഞ്ഞിട്ടും കിട്ടിയില്ല. സ്വകാര്യ വാഹനത്തിന് കൊടുക്കാനുള്ള പണവും കയ്യിലില്ലാത്തതിനെ തുടര്‍ന്നാണ് ബസ് കയറി പോകാാനായി തീരുമാനിച്ചത്. ബസ് ടിക്കറ്റിനുള്ള പണം പോലും തികയാതെ വിഷമിച്ച ഇയാളെ സഹയാത്രികനാണ് സഹായിച്ചത്. വാഹനസൗകര്യമില്ലാത്തതിനെ തുടര്‍ന്ന് മകളുടെ മൃതദേഹം തോളിലേറ്റി കൊണ്ടുപോവുന്ന മാതാപിതാക്കളുടെ വീഡിയോ ഏതാനും വീഡിയോ നാല് മാസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നിരുന്നു. ഇതും ഛതര്‍പുര്‍ ജില്ലയിലെ സംഭവമാണ്. തുടര്‍ച്ചയായ ഇത്തരം സംഭവങ്ങള്‍ ജില്ലയിലെ…
Read More