ഭോപ്പാല്‍: അപകടത്തില്‍ മരിച്ച നാല് വയസ്സുകാരി മരുമകളുടെ മൃതദേഹവുമായി ഗ്രാമത്തിലേക്ക് പോവാന്‍ ബസ് സ്റ്റോപ്പിലെത്തി അമ്മാവന്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. തിരക്കുള്ള റോഡിലൂടെ പെണ്‍കുട്ടിയുടെ മൃതദേഹവും തോളില്‍ചുമന്ന് നടന്നുപോവുകയും ബസ്സില്‍ കയറുകയും ചെയ്യുന്ന ഇയാളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗ്രാമത്തില്‍ നടന്ന ഒരു അപകടത്തിലാണ് നാലുവയസ്സുകാരി പെണ്‍കുട്ടി മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ഛത്തപുരിലെ ജില്ല ആശുപത്രയിലേക്ക് അയച്ചു. മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോവാനായി ആശുപത്രി വാഹനത്തിന് വേണ്ടി അലഞ്ഞിട്ടും കിട്ടിയില്ല. സ്വകാര്യ വാഹനത്തിന് കൊടുക്കാനുള്ള പണവും കയ്യിലില്ലാത്തതിനെ തുടര്‍ന്നാണ് ബസ് കയറി പോകാാനായി തീരുമാനിച്ചത്. ബസ് ടിക്കറ്റിനുള്ള പണം പോലും തികയാതെ വിഷമിച്ച ഇയാളെ സഹയാത്രികനാണ് സഹായിച്ചത്. വാഹനസൗകര്യമില്ലാത്തതിനെ തുടര്‍ന്ന് മകളുടെ മൃതദേഹം തോളിലേറ്റി കൊണ്ടുപോവുന്ന മാതാപിതാക്കളുടെ വീഡിയോ ഏതാനും വീഡിയോ നാല് മാസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നിരുന്നു. ഇതും ഛതര്‍പുര്‍ ജില്ലയിലെ സംഭവമാണ്. തുടര്‍ച്ചയായ ഇത്തരം സംഭവങ്ങള്‍ ജില്ലയിലെ…
Read MoreCategory: Top News
ഇതൊക്കെയാണോ അച്ഛേദിന്‍ !! ഫീസ് അടയ്ക്കാത്തതിനാല്‍ പരീക്ഷ എഴുതിച്ചില്ല, ഒരു സ്കൂൾ കുട്ടിയുടെ സങ്കടം നിറയും വിഡിയോ വൈറലാകുന്നു
ഫീസ് നൽകാത്തതിന്റെ പേരിൽ പരീക്ഷ എഴുതാൻ അനുവാദം ലഭിക്കാതിരുന്ന ഒരു സ്കൂൾ കുട്ടിയുടെ സങ്കടം നിറയും വിഡിയോ വൈറലാകുന്നു. ഫീസ് അടക്കാത്തതിന്റെ പേരിൽ പരീക്ഷ എഴുതാൻ അനുവദിക്കാതെ പുറത്തു നിർത്തിയ ഈ പെൺകുട്ടിടെ വിഡിയോ ബിജെപി എംപി വരുൺ ഗാന്ധിയും പങ്കുവച്ചിട്ടുണ്ട്. വിഡിയോ പങ്കുവച്ച് ശക്തമായ ഭാഷയിൽ സ്കൂൾ അധികൃതരുടെ നടപടിയെ അദ്ദേഹം വിമർശിക്കുന്നുമുണ്ട്. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ ഒരു സ്കൂളിലാണ് ആരുടേയും കണ്ണു നിറയ്ക്കും സംഭവം നടന്നത്. എന്തിനാണ് പുറത്തു നിൽക്കുന്നതെന്ന് ചോദിയ്ക്കുമ്പോള്‍ ഫീസ് അടയ്ക്കാതിനാലാണെന്ന് കരച്ചിലോടെ മറുപടി പറയുകയാണ് പെൺകുട്ടി. ഈ ഹൃദയഭേദകവുമായ വിഡിയോ പങ്കുവച്ച് വരുൺ ഗാന്ധി കുറിച്ചത് ഇങ്ങനെയാണ്.‘ഫീസ് നൽകാത്തതിന്റെ പേരിൽ അപമാനം ഏൽക്കേണ്ടി വരുന്ന ലക്ഷക്കണക്കിന് കുട്ടികളുടെ വേദനയാണ് ഈ മകളുടെ കണ്ണീർ കാണിക്കുന്നത്. സാമ്പത്തിക പരാധീനതകൾ കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സമാകാതിരിക്കാൻ എല്ലാ ജില്ലയിലെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ധാർമിക ഉത്തരവാദിത്തമാണ്.…
Read Moreഇതിനുവേണ്ടി ആരെങ്കിലും ഇങ്ങനെ ചെയ്യുമോ ? 16 കാരി രക്തം വിറ്റത് തന്റെ ആഗ്രഹം നടപ്പിലാക്കാന്‍; അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം
കൊല്‍ക്കൊത്ത: പൊതുയിടങ്ങളിൽ ശ്രദ്ധ നേടാൻ വിലകൂടിയ സ്മാർട്ട്ഫോൺ സ്വപ്നം കണ്ടവരാണ് നമ്മളിൽ പലരും. എന്നാൽ നിങ്ങളുടെ ലക്ഷ്യം നേടാൻ നിങ്ങൾക്ക് എത്ര ദൂരം പോകാനാകും? എങ്കിലിതാ ബംഗാളിലെ ദിനാജ്പൂരിലുള്ള 16 വയസുകാരി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ രക്തം വിറ്റുവെന്ന വാർത്ത നിങ്ങളെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്. ദക്ഷിണ ദിനാജ്പൂരിലെ തപൻ പോലീസ് സ്റ്റേഷൻ പരിധിയിലെ കർദയിലെ താമസക്കാരിയാണ് 12ആം ക്ലാസ് വിദ്യാർത്ഥിനി. 9000 രൂപ വിലയുള്ള സ്മാർട്ട്ഫോൺ ഓൺലൈനായി ഓർഡർ ചെയ്തെങ്കിലും ഇത്രയും ഭീമമായ തുക കണ്ടെത്താൻ അവൾ ബുദ്ധിമുട്ടി. അതിനാൽ, പണത്തിന് പകരമായി ബാലൂർഘട്ടിലെ ജില്ലാ ആശുപത്രിയിൽ എത്തി രക്തം വിൽക്കാൻ അവൾ തീരുമാനിക്കുകയായിരുന്നു. രക്തം നൽകുന്നതിന് പകരം പെൺകുട്ടി പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഞെട്ടിക്കുന്ന സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. രക്ത ദാനത്തിന് പകരമായി പെൺകുട്ടി പണം ആവശ്യപ്പെട്ടപ്പോൾ തങ്ങൾക്ക് സംശയം തോന്നിയതായി ബ്ലഡ് ബാങ്ക് ജീവനക്കാരൻ…
Read Moreഇതുപോലത്തെ ഞരമ്പു രോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട് ! കുന്നപ്പള്ളിയ്ക്കെതിരേ മുരളീധരന് രംഗത്ത്; എല്‍ദോസിന് ഉപാദികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി…
ലൈംഗികപീഡനക്കേസില്‍ ഒളിവില്‍പ്പോയ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരന് എംപി. ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്. പാര്‍ട്ടിയുടെ നടപടി വൈകിയെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരന് പറഞ്ഞു. അധ്യാപിക നല്‍കിയിട്ടുള്ള പീഡനക്കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍പ്പോയ എല്‍ദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കും. അനുവദിച്ച സമയത്തിനുള്ളില്‍ എംഎല്‍എ വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെ. സുധാകരന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശദീകരണം നല്കിയാലും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനാണ് ആലോചന. കേസില്‍ ഉള്‍പ്പെട്ടതിന് പുറമേ ഒളിവില്‍ പോയത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് തിരുവനന്തപുരം അഡീ.സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ബലാത്സംഗപരാതി കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക് മെയിലിംഗിന്റെ ഭാഗമായാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും എല്‍ദോസിന്റെ അഭിഭാഷകന് കോടതിയില്‍ വാദമുന്നയിച്ചിരുന്നു. പരാതികള്‍ സ്ഥിരമായി ഉന്നയിക്കുന്ന വ്യക്തിയാണ് പരാതിക്കാരിയെന്നും…
Read Moreമയക്കുമരുന്ന് ലോബിയുടെ മുഖ്യകണ്ണിക്ക് പ്രായം ഇരുപത്തിനാല്; മുന്തിയ ഹോട്ടലുകളിൽ തങ്ങി വിൽപന; വരാപ്പുഴയിൽ പിടിച്ചെടുത്ത 25 ഗ്രാം എംഡിഎംഎയുടെ വിലകേട്ടാൽ കണ്ണ്തള്ളും..
മയക്കുമരുന്ന് വേട്ടവരാപ്പുഴ: വരാപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചേരാനല്ലൂർ സ്വദേശിയും നിലവിൽ വയനാട് കമ്പളക്കാടു താമസക്കാരനുമായ സിബി ജോയ് (24) ആണ് പിടിയിലായത്. ഇയാളിൽനിന്നും 25 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. ആന്റി നർകോട്ടിക് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി വരാപ്പുഴ എക്സൈസ് ഇൻസ്പെക്ടർ അനീഷ് മോഹനും സംഘവും പരിശോധനകൾ നടത്തിവരവേ വരാപ്പുഴ പാലത്തിനു സമീപത്തു നിന്നുമാണ് സിബിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മൊത്തവ്യാപാര വിപണിയിൽ രണ്ടു ലക്ഷത്തിൽപരം വിലമതിക്കുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്. എറണാകുളം ജില്ലയിലെ മയക്കുമരുന്ന് വിപണന ശൃംഖലയിലെ മുഖ്യ കണ്ണിയാണ് സിബി. ഇയാൾ കാസർഗോഡ് നിന്നുമാണ് എംഡിഎംഎ എത്തിച്ചിരുന്നത്. ഓയോ റൂംസ് കേന്ദ്രീകരിച്ചും മുന്തിയ ഹോട്ടൽ മുറികളിലും മറ്റും താമസിച്ചാണ് ഇയാൾ വില്പനക്ക് ചുക്കാൻ പിടിച്ചിരുന്നത്. മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതി എക്സൈസിന്റെ വലയിലായത്. ജില്ലയിലെ മയക്കുമരുന്ന് ലോബികളെ കുറിച്ചുള്ള…
Read Moreതരൂരിനെ പിന്തുണച്ചവര്‍ ‘ഹിറ്റ് ലിസ്റ്റില്‍’; കേരളത്തില്‍നിന്നു തരൂരിന് ലഭിച്ച വോട്ടെത്രയെന്ന് അറിയാന്‍ സംവിധാനമില്ലെങ്കിലും യുവനേതാക്കൾ കണ്ണിലെ കരടാകുന്നതിങ്ങനെ…
സ്വന്തം ലേഖകന്‍ കോഴിക്കോട്: മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിജയത്തില്‍ സന്തോഷിക്കുമ്പോഴും യുവനേതാക്കള്‍ക്ക് തരൂര്‍ അധ്യക്ഷസ്ഥാനത്ത് എത്താത്തതില്‍ നിരാശ. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിനെ നയിക്കാന്‍ ‘എണ്‍പത് വയസുള്ള ഖാര്‍ഗെ’ എന്ന രീതിയിലുള്ള പരിഹാസമാണ് ഉയരുന്നത്. തരൂരിനെ പരസ്യമായി പിന്തുണച്ചതിലൂടെ സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾ നേതൃത്വത്തിന്റെ കണ്ണിലെ കരടായിട്ടുണ്ട്. നിലവില്‍ കേരളത്തില്‍നിന്നു തരൂരിന് ലഭിച്ച വോട്ടെത്ര എന്ന് അറിയാന്‍ സംവിധാനമില്ലെങ്കിലും യുവനേതാക്കളുടെ വോട്ട് മോശമല്ലാത്ത രീതിയില്‍ തരൂരിന്റെ പെട്ടിയില്‍ വീണിട്ടുണ്ട് എന്ന് വ്യക്തമാണ്. ഗ്രൂപ്പുകള്‍ക്കതീതമായി നേതാക്കൾ ഖാര്‍ഗെയെ പിന്തുണച്ചിരുന്നു. ആരെല്ലാം തരൂരിന് …അതേസമയം രമേശ്ചെന്നിത്തല പരസ്യമായിതന്നെ തരൂരിനെതിരേ വോട്ട് പിടിക്കാന്‍ രംഗത്തിറങ്ങി. ഇതോടെ ദേശീയ നേതൃത്വത്തിന്റെ പ്രീതി പിടിച്ചുപറ്റാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിഞ്ഞു. ആരെല്ലാം തരൂരിന് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ട് എന്നതില്‍ ഏകദേശ ധാരണ കേരള നേതൃത്വത്തിനുണ്ട്. ഇവരോടുള്ള പാര്‍ട്ടിയുടെ സമീപനം എന്താകുമെന്ന കാര്യവും…
Read Moreസാമ്പത്തിക തട്ടിപ്പിൽ സംവിധായകൻ മേജർ രവി; മാസം പത്ത് ലക്ഷം രൂപ വരുമാനം ഉണ്ടാക്കാമെന്ന് പറഞ്ഞ് വാങ്ങിയത് രണ്ടുകോടി 10 ലക്ഷം; തണ്ടർ ഫോഴ്സ് കമ്പനിയുടെ പേരിലെ തട്ടിപ്പ് ഇങ്ങനെ…
അമ്പലപ്പുഴ: സാമ്പത്തിക തട്ടിപ്പു കേസിൽ ചലച്ചിത്ര സംവിധായകൻ മേജർ രവി ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ ഉത്തരവ്. അമ്പലപ്പുഴ സ്റ്റേഷനിൽ ഹാജരാകാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. അമ്പലപ്പുഴ സ്വദേശി ഷൈൻ നൽകിയ പരാതിയെത്തുടർന്നാണ് മേജർ രവിയും തണ്ടർ ഫോഴ്സ് എന്ന സെക്യൂരിറ്റി കമ്പനി എംഡി അനിൽ നായരും ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ ഉത്തരവിട്ടിരിക്കുന്നത്. സ്റ്റേഷനിൽ ഹാജരാകുന്ന ഇരുവരെയും അമ്പലപ്പുഴ കോടതിയിലും ഹാജരാക്കും.തണ്ടർ ഫോഴ്സ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞ് തന്നിൽ നിന്ന് പലപ്പോഴായി രണ്ടു കോടി 10 ലക്ഷം രൂപ ഇരുവരും ചേർന്ന് തട്ടിയെടുത്തുവെന്നാണ് ഷൈനിന്റെ പരാതി. മേജർ രവിയുടെ അക്കൗണ്ടിലേക്കാണ് കൂടുതൽ തുകയും നൽകിയിരുന്നത്. മാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് ഈ തുക വാങ്ങിയതെന്നും എന്നാൽ, ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയില്ലെന്നും നൽകിയ പണം തിരികെ ലഭിച്ചില്ലെന്നും കാട്ടി അമ്പലപ്പുഴ സ്റ്റേഷനിൽ ഷൈൻ പരാതി…
Read Moreഭീതിവിതച്ച് ഒമിക്രോണിന്റെ പുതിയ വകഭേദം ! ആന്റിബോഡി തെറാപ്പികളെ മറികടക്കും; പുതിയ വിവരങ്ങള്‍ ഇങ്ങനെ…
ഒമിക്രോണിന്റെ ഉപവകഭേദമായ ബി.എ.2.75.2 കേസുകള്‍ ലോകത്ത് ഉയരുന്നു. ബി.എ.2.75.2 രക്തത്തിലെ ന്യൂട്രലൈസിങ് ആന്റിബോഡികളെ വെട്ടിച്ച് രക്ഷപ്പെടുമെന്നും പല കോവിഡ് 19 ആന്റിബോഡി തെറാപ്പികളും ഇവയ്ക്കെതിരെ ഫലപ്രദമല്ലെന്നുമാണ് പുതിയ പഠനത്തില്‍ പറയുന്നത്. ലാന്‍സറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഒമിക്രോണ്‍ വകഭേദമായ ബി.എ.2.75 പരിണമിച്ചുണ്ടായതാണ് ബി.എ.2.75.2 ഉപവകഭേദം. ഈ വര്‍ഷം ആദ്യം കണ്ടെത്തിയ ഈ ഉപവകഭേദം വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നെങ്കിലും ഇത് മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം കുറവാണ്. ശൈത്യകാലത്ത് കോവിഡ് അണുബാധകളുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നും സ്വീഡനിലെ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം മുന്നറിയിപ്പ് നല്കുന്നു. സ്റ്റോക്ഹോമിലെ 75 രക്തദാതാക്കളില്‍ നിന്നെടുത്ത സെറം സാംപിളുകളിലുള്ള ആന്റിബോഡികള്‍ ബി.എ. 5 വകഭേദത്തോട് കാണിച്ച കാര്യക്ഷമതയുടെ ആറിലൊന്ന് മാത്രമേ ബി.എ.2.75.2 ന് എതിരെ പ്രദര്ശിപ്പിക്കുന്നുള്ളെന്നും ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലും ഈ വര്‍ഷം…
Read Moreഎന്തൊരു വിധിയിത്..! പോലീസുകാരൻ മാങ്ങാ മോഷ്ടിച്ച കേസ് ഒത്തുതീർപ്പിലേക്ക്; പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട് ഞെട്ടിക്കുന്നത്…
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ പോലീസുകാരൻ മാങ്ങാ മോഷ്ടിച്ച സംഭവത്തിൽ ഒത്തുതീർപ്പ് അപേക്ഷ പരിഗണിക്കുന്നതു കോടതി ഇന്നത്തേക്ക് മാറ്റി. വിഷയത്തിൽ കോടതി ആവശ്യപ്പെട്ട പ്രകാരം കാഞ്ഞിരപ്പള്ളി പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കേസ് ഒത്തുതീർക്കാൻ അനുവദിക്കരുതെന്നാണ് പോലീസ് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിലുള്ളത്. കേസ് പിൻവലിച്ചാൽ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസുകാരൻ മാങ്ങാ മോഷ്ടിച്ച സംഭവത്തിൽ കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്നുകാട്ടി പരാതിക്കാരനായ കെ.എം. വെജിറ്റേബിൾസ് ഉടമ നാസർ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ച കോടതി സംഭവത്തിൽ പോലീസിന്റെ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് കേസ് ഒത്തുതീർക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പോലീസുകാരനെതിരേയുള്ള മറ്റു കേസുകൾകൂടി ഉയർത്തിക്കാട്ടിയാണ് പോലീസിന്റെ റിപ്പോർട്ടെന്നാണ് സൂചന.മുണ്ടക്കയം സ്റ്റേഷനിൽ പ്രതിയായ പോലീസുകാരനെതിരേ പീഡനക്കേസടക്കം നിലവിലുണ്ട്. ഇതടക്കം കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട് എന്നാണ് വിവരം.…
Read Moreമൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോൾ…! പത്മത്തിന്റെ കൊലുസുതേടി കുട്ടനാട്ടിലും പരിശോധന; സംഭവത്തെക്കുറിച്ച് ഷാഫിയും നാട്ടുകാരും പറയുന്നത് ഇങ്ങനെ…
മങ്കൊമ്പ്: നരബലിക്കേസുമായി ബന്ധപ്പെട്ടു തെളിവെടുപ്പിനായി അന്വേഷണസംഘം കുട്ടനാട്ടിലുമെത്തി. കേസിലെ മുഖ്യപ്രതി ഷാഫിയെയാണ് അന്വേഷണസംഘം എത്തിച്ചത്. പള്ളിക്കൂട്ടുമ്മ പള്ളിക്കു പടിഞ്ഞാറു ഭാഗത്തു എസി കനാലിലാണ് തെളിവെടുപ്പിന്റെ ഭാഗമായി പരിശോധന നടന്നത്. ഇലന്തൂരിൽ നടന്ന രണ്ടാമത്തെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു തെളിവെടുപ്പ്. കൊല്ലപ്പെട്ട തമിഴ് സ്ത്രീ പത്മത്തിന്റെ ശരീരത്തിലുണ്ടായിരുന്ന കൊലുസ് എസി കനാലിൽ ഉപേക്ഷിച്ചെന്ന മുഖ്യപ്രതിയുടെ മൊഴിയെത്തുടർന്നായിരുന്നു പരിശോധന. ആളും ബഹളവും അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി എസിപി സി.ജയകുമാറിന്റെ നേതൃത്വത്തിൽ 11.50ഓടൊണ് പോലീസും മുങ്ങൽ വിദഗ്ധരുമെത്തിയത്. മുഖ്യപ്രതിയായ ഷാഫിയും പോലീസിനൊപ്പമുണ്ടായിരുന്നു. വിവരമറിഞ്ഞു കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽനിന്നായി നൂറുകണക്കിനാളുകൾ സ്ഥലത്തെത്തി. നവീകരണ ജോലികൾ നടക്കുന്ന എസി റോഡിൽ ഇതോടെ ഗാതഗതക്കുരുക്കും അനുഭവപ്പെട്ടു. ഒന്നര വരെ നീണ്ട തെരച്ചിലിനൊടുവിൽ സംഘം ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. വീണ്ടും രണ്ടരയോടെ തെരച്ചിൽ പുനരാരംഭിച്ചു. ആളുകൾ തിങ്ങിക്കൂടുന്നത് അന്വേഷണ സംഘത്തിനു ബുദ്ധിമുട്ടായതോടെ ഉച്ചകഴിഞ്ഞു ഷാഫിയെ തെരച്ചിൽ നടക്കുന്ന സ്ഥലത്തേക്കു കൊണ്ടുവരാതെ…
Read More