തിരുവനന്തപുരം: ഉത്രാടദിനമായ ബുധനാഴ്ച സംസ്ഥാനത്ത് നടന്നത് റിക്കാര്‍ഡ് മദ്യവില്‍പ്പന. 117 കോടി രൂപയുടെ മദ്യമാണ് ഉത്രാടദിനത്തില്‍ മാത്രം ബെവ്കോ ഔട്ട്ലെറ്റുകള് വഴി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 85 കോടിയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. കഴിഞ്ഞ ഒരാഴ്ചയില്‍ 264 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 529 കോടി രൂപയായിരുന്നു. കൊല്ലം ആശ്രമം ഔട്ട്ലെറ്റുവഴിയാണ് ഈ വര്‍ഷം ഓണക്കാലത്ത് ഏറ്റവുമധികം മദ്യം വിറ്റത്. ഒരു കോടി ആറു ലക്ഷം രൂപയുടെ കച്ചവടമാണ് ഇവിടെ നടന്നത്.
Read MoreCategory: Top News
പൂച്ചക്കുട്ടികളെ വില്‍പ്പന നടത്തുന്നതിനായി പരസ്യത്തില്‍ അല്‍പ്പം ചന്തം ചാർത്തി! ചിത്രം സഹിതം പരസ്യം നൽകി; പുലിവാല് പിടിച്ച് യുവാവ്
മറയൂര്‍: പൂച്ചക്കുട്ടികളെ വില്‍പ്പന നടത്തുന്നതിനായി പരസ്യത്തില്‍ അല്‍പ്പം ചന്തം ചാർത്തിയ യുവാവ് പുലിവാല് പിടിച്ചു. തമിഴ്നാട്ടിലെ തിരുവണ്ണാമല ആരണി സ്വദേശി പാര്ഥിപന് (24) ആണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് പാര്ഥിപന് സാമൂഹ്യമാധ്യമങ്ങളില്‍ പുലിക്കുട്ടികളെ വില്‍പ്പനയ്ക്ക് എന്ന് കാണിച്ച് പരസ്യം നല്‍കിയത്. മൂന്ന് കടുവാക്കുഞ്ഞുങ്ങള്ക്ക് സ്റ്റീല്‍ പാത്രത്തില്‍ ആഹാരം നല്കാന് തയാറാക്കുന്ന ചിതം സഹിതമാണ് പരസ്യം നല്‍കിയത്. മൂന്ന് മാസം പ്രായമായ കടുവാ ക്കുഞ്ഞിന് 25 ലക്ഷം രൂപ വീതമാണ് വിലയെന്നും പത്ത് ദിവസത്തിനകം ഡെലിവറിയുണ്ടെന്നും വാട്സാപ്പ് സ്റ്റാറ്റസില്‍ കാണിച്ചിരുന്നു. വിവരം അറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചപ്പോള്‍ പാര്ഥിപന് ഒളിവില്‍ പോയി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഇയാളുടെ വീടും പരിസര പ്രദേശങ്ങളും പരിശോധിച്ചെങ്കിലും വന്യമൃഗങ്ങളുടെ കുഞ്ഞുങ്ങളെ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വെല്ലൂര്‍ ചര്‍പ്പണമേടില്‍ നിന്നു പാര്ഥിപന് അറസ്റ്റിലായത്. കടുവാക്കുഞ്ഞുങ്ങളുടെ ചിത്രം എവിടെ നിന്നും…
Read Moreപിതാവിനെ ഉപേക്ഷിച്ചാല്‍ സംരക്ഷിക്കാമെന്ന് ഭാര്യയുടെ വ്യവസ്ഥ! വൃദ്ധനായ പിതാവുമായി അജിത് നായര്‍ വീട് വിട്ടിറങ്ങി സ്നേഹമന്ദിരത്തിലെത്തി
ചെറുതോണി: തൊണ്ണൂറ് കഴിഞ്ഞ മണിയൻനായരും മകൻ അജിത് നായരും ( 56) പടമുഖം സ്നേഹമന്ദിരത്തിൽ അഭയം തേടിയെത്തി. ജീവിതം വഴിമുട്ടിയതോടെ ഇവർ തിരുവനന്തപുരം മുതൽ പലയിടങ്ങളിലും അഭയം തേടിയെങ്കിലും ഇടം കിട്ടാതെ വന്നപ്പോൾ ഇടുക്കിയിലെ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ സഹായത്തോടെ പടമുഖം സ്നേഹമന്ദിരത്തിലെത്തുകയായിരുന്നു. ഇടത് കണ്ണിനു കാഴ്ചയും ഇടത് ചെവിക്ക് കേൾവിയും പൂർണമായും നഷ്ടപ്പെട്ട് ഇടതു കാലിനു നീരു വന്നു നടക്കാൻ ഏറെ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണ് മണിയൻ നായർ. ഇദ്ദേഹത്തിന്റ ഭാര്യ വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. മകൻ അജിത്തിന് നല്ലൊരു ജോലി ഉണ്ടായിരുന്നു. വാഹനാപകടത്തിൽ നട്ടെല്ലിനു ക്ഷതം സംഭവിച്ചതിനെത്തുടർന്ന് ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. അജിത്ത് സ്വന്തമായി സമ്പാദിച്ച വീടും സ്വത്തുക്കളും ഭാര്യയുടെ പേരിൽ ആയിരുന്നു. പ്രായം ചെന്ന ഭർത്തൃപിതാവിനെയും രോഗിയായ ഭർത്താവിനെയും സംരക്ഷിക്കാനുള്ള ബുദ്ധിമുട്ട് ഭാര്യ പ്രകടിപ്പിച്ചു. പിതാവിനെ ഉപേക്ഷിച്ചാൽ ഭർത്താവായ അജിത്തിനെ സംരക്ഷിക്കാമെന്ന ഭാര്യയുടെ വ്യവസ്ഥ…
Read Moreചതിച്ചൂ ഗൈസ്! സോഷ്യൽ മീഡിയ താരങ്ങൾക്കു നിയന്ത്രണം വരുന്നു; വ്ലോഗർമാർ പ്രതിഫലം വാങ്ങിയാണു വീഡിയോ ചെയ്യുന്നതെങ്കിൽ ഇനി ഇങ്ങനെ ചെയ്യണം…
മുംബൈ: സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സ് എറെയുള്ള വ്ലോഗർമാർക്കും സെലിബ്രിറ്റികൾക്കും നിയന്ത്രണങ്ങളേർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. തങ്ങൾക്കുള്ള ജനപ്രീതി മുതലെടുത്തു പല സോഷ്യൽമീഡിയാ താരങ്ങളും വ്യാജ പ്രചാരണങ്ങളും റിവ്യൂകളും നടത്തുന്നതു വ്യാപകമായ സാഹചര്യത്തിലാണു നടപടി. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ആണ് ഇതു സംബന്ധിച്ച മാർഗരേഖ പുറത്തിറക്കുന്നത്. പല സോഷ്യൽമീഡിയ താരങ്ങളും സംരംഭങ്ങളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പ്രതിഫലം വാങ്ങിയശേഷമാണ് അവയെക്കുറിച്ചുള്ള റിവ്യൂ ചെയ്യുന്നതെന്നും സത്യസന്ധമായ അഭിപ്രായമാണെന്ന പേരിൽ പറയുന്നത് പരസ്യങ്ങളാണെന്നും ഉപഭോക്തൃകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പുതിയ മാർഗരേഖ പ്രകാരം, പ്രതിഫലം വാങ്ങിയാണു വീഡിയോ ചെയ്യുന്നതെങ്കിൽ വ്ലോഗർമാർ അക്കാര്യം വീഡിയോകളിൽ നിർബന്ധമായും വെളിപ്പെടുത്തണം. വ്യാജപ്രചാരണങ്ങളും അപകീർത്തികരമായ ഉള്ളടക്കങ്ങളും തടയുന്നതിനുള്ള നിയന്ത്രണങ്ങളും പുതിയ മാർഗരേഖയിലുണ്ടാകും. അടുത്ത 15 ദിവസങ്ങൾക്കുള്ളിൽ സോഷ്യൽമീഡിയാ താരങ്ങൾക്കുള്ള മാർഗരേഖ പുറത്തിറങ്ങുമെന്നാണ് വിവരം. അതേസമയം ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലുളള വ്യാജ റിവ്യൂകൾക്കു തടയിടാനുള്ള സംവിധാനവും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം തയാറാക്കിക്കഴിഞ്ഞു. വൈകാതെ പുതിയ ക്രമീകരണം…
Read Moreഅഭിരാമിയുടെ ശരീരത്തിൽ ആന്റിബോഡി രൂപപ്പെട്ടിരുന്നു! വാക്സീൻ ഫലപ്രദമെന്ന് നിഗമനം; പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ലം ഇങ്ങനെ…
കോട്ടയം: തെരുവുനായയുടെ കടിയേറ്റ് റാന്നി സ്വദേശിനിയായ അഭിരാമി മരിച്ച സംഭവത്തില്‍ പെൺകുട്ടിക്ക് നൽകിയ വാക്സിൻ ഫലപ്രദമായിരുന്നുവെന്ന് നിഗമനം. കുട്ടിയുടെ ശരീരത്തിൽ മികച്ച രീതിയിൽ ആന്റിബോഡി സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പരിശോധനാഫലം പുറത്തുവന്നു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലമാണ് ലഭിച്ചത്. ഓഗസ്റ്റ് 13നായിരുന്നു അഭിരാമിയെ വീടിന് സമീപത്തുവച്ച് നായ കടിച്ചത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേര്‍ന്നഭാഗത്തും കടിക്കുകയായിരുന്നു. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്സീന്റെ മൂന്ന് കുത്തിവയ്പ്പ് എടുത്തെങ്കിലും കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. കുട്ടിയുടെ സ്രവങ്ങള്‍ പുണെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു.
Read Moreസ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടറാക്കാം..! ചലച്ചിത്ര സംവിധായകൻ മേജർ രവിയടക്കം രണ്ടുപേർ രണ്ടുകോടി തട്ടിച്ചെന്നു പരാതി
അമ്പലപ്പുഴ: സ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞു യുവാവിൽനിന്ന് രണ്ടു കോടി ഏഴു ലക്ഷം രൂപ പലതവണയായി ഈടാക്കി വഞ്ചിച്ചെന്നു ചലച്ചിത്ര സംവിധായകൻ മേജർ രവിയടക്കം രണ്ടു പേർക്കെതിരേ പരാതി. അമ്പലപ്പുഴ പന്ത്രണ്ടിൽച്ചിറ എം.ഷൈനാണ് വാർത്താസമ്മേളനത്തിലൂടെ പരാതി നൽകിയ കാര്യം അറിയിച്ചത്. കാക്കാഴത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ആയുർവേദ സ്ഥാപന ഡയറക്ടറാണ് ഷൈൻ. ഇവിടെ ചികിത്സയ്ക്കെത്തിയ, തണ്ടർ ഫോഴ്സ് എന്ന സെക്യൂരിറ്റി കമ്പനിയുടെ എംഡി അനിൽകുമാറും കമ്പനി ഡയറക്ടറായ മേജർ രവിയും ചേർന്നാണ് തുക തട്ടിയെടുത്തതെന്നു ഷൈൻ ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയിൽ പറയുന്നു. ഗുരുവായൂർ സത്യസായി ആശ്രമത്തിലെ സ്വാമി ഹരിനാരായണനാണ് അനിൽ കുമാറിനെ പരിചയപ്പെടുത്തിയത്. ചികിത്സയ്ക്കായി എത്തിയ ശേഷം അനിൽ കുമാറുമായി കൂടുതൽ ബന്ധം പുലർത്തി. ഇതിനിടെ തണ്ടർ ഫോഴ്സ് കമ്പനിയിൽ ഒഴിവ് വരുന്ന ഡയറക്ടർ പദവിയിലേക്കു നിയമിക്കാമെന്നു പറഞ്ഞു പലതവണയായി രണ്ടു കോടി ഏഴു ലക്ഷം…
Read Moreകിറ്റുകിട്ടാത്തവർ ധാരാളം! കൊട്ടിഘോഷിച്ച് ആരംഭിച്ച സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം പാളി
ജോൺസൺ വേങ്ങത്തടം കോട്ടയം: കൊട്ടിഘോഷിച്ച് ആരംഭിച്ച സർക്കാരിന്റെ സൗജന്യഓണക്കിറ്റുവിതരണം പാളി. കാർഡുടമകളുടെ എണ്ണത്തിനാനുപാതികമായി ഒരു റേഷൻ കടയിലും സിവിൽ സപ്ലൈസ് അധികൃതർ കിറ്റെത്തിച്ചില്ല. മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, ഏലയ്ക്ക, തുണിസഞ്ചി തുടങ്ങിയവയ്ക്കു ക്ഷാമമുള്ളതിനാൽ കിറ്റു തയാറാക്കി റേഷൻ കടകളിലെത്തിക്കാനാകാത്തതും പ്രശ്നമായി. ഓണക്കിറ്റുവിതരണം അവസാനിക്കുന്ന ഇന്നലെയും റേഷൻകടകളിലെത്തിയവർ വെറുംകൈയോടെ മടങ്ങി. ഞായറാഴ്ചയും ഉത്രാടദിനമായ ഇന്നലെയും കടകൾ തുറന്നു വച്ചിട്ടും സാധനം കൊടുക്കാൻ സാധിച്ചിട്ടില്ല. ഓണക്കിറ്റുകിട്ടിയാലും ഇല്ലെങ്കിലും ഓണം കഴിഞ്ഞു വിതരണമില്ലെന്നു സർക്കാർ നിലപാട് സ്വീകരിച്ചതും കിറ്റുലഭിക്കാത്ത റേഷൻകാർഡുടമകൾക്കു തിരിച്ചടിയായി. സംസ്ഥാനത്ത് 92 ലക്ഷത്തിലധികം കാർഡുടമകളുണ്ട്. ഇതിൽ 88 ശതമാനത്തിനു സൗജന്യഓണക്കിറ്റ് ലഭിച്ചുവെന്നാണ് സർക്കാരിന്റെ ഔദ്യോഗികവിശദീകരണം. എന്നാൽ ഇത് ശരിയായ കണക്കല്ലെന്നാണ് റേഷൻകടക്കാരുടെ സംഘടനകൾ ആരോപിക്കുന്നത്. സര്‍ക്കാരിന്റെ കണക്കുപ്രകാരം 81,675,337 കിറ്റുകൾ മാത്രമാണ് നല്‍കിയിരിക്കുന്നതെന്നും ഇപ്പോഴും സർക്കാരിന്റെ കണക്കുപ്രകാരം 10 ലക്ഷം കാർഡുടമകൾക്കു കിറ്റ് ലഭിക്കാനുണ്ടെന്നും ഓൾ കേരള റിട്ടെയിൽസ്…
Read Moreഅഭിരാമി യാത്രയായി! ആക്ഷേപങ്ങളിൽ നടപടി ഉണ്ടാകുമോ..? പെരുനാട് സിഎച്ച്സിയുടെ മുഖം മാറ്റുമോ ? മറുപടി കാത്ത് പൊതുസമൂഹം
പത്തനംതിട്ട: അകാലത്തിൽ പൊലിഞ്ഞ പുഷ്പം പോലെ അഭിരാമി. നായയുടെ കടിയേറ്റ് മരണത്തിനു കീഴടങ്ങേണ്ടിവന്ന അഭിരാമി എന്ന പന്ത്രണ്ടുകാരി അവശേഷിപ്പിച്ച ചോദ്യങ്ങൾക്കും ഉയർന്നുവന്ന ആക്ഷേപങ്ങൾക്കും മറുപടി കാക്കുകയാണ് പൊതുസമൂഹം. അഭിരാമിയെപ്പോലെ നിരവധി കുഞ്ഞുങ്ങൾ ഇനിയും ഇവിടെ ഉണ്ട്. ഇവർക്കെല്ലാം സ്വൈരമായി കഴിയണം. തെരുവുനായ്ക്കൾ ഇവർക്കു മുന്പിൽ ഉയർത്തുന്ന വെല്ലുവിളികൾ ഇല്ലാതാകണം. ഇത്തരത്തിൽ എന്തെങ്കിലും അപകടത്തിൽപെടുന്നവർക്കു മുന്പിൽ ആശുപത്രി വാതിലുകൾ കൊട്ടി അടയ്ക്കപ്പെടരുത്. മലയോര വാസികളുടെ ആശ്രയമായ സർക്കാർ ചികിത്സ സംവിധാനങ്ങളിലെ പാളിച്ചകളെ സംബന്ധിച്ചുയർന്ന ആക്ഷേപങ്ങൾ ഇപ്പോഴും അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു. തെരുവൂനായക്കൂട്ടം ഉയർത്തുന്ന വെല്ലുവിളി വലുതാണ്. ഒരുദിവസം കൊണ്ട് ഇതു പരിഹരിക്കപ്പെടാനാകില്ല. കുട്ടികളടക്കമുള്ളവർക്ക് ഇവയിൽനിന്നു സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാനമായും വേണ്ടത്. നായയുടെ കടിയേൽക്കുകയോ മറ്റോ ഉണ്ടായാൽ ആവശ്യമായ ചികിത്സ അടിയന്തരമായി ഉറപ്പാക്കുകയും വേണം. അഭിരാമിയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുദിവസം പെരുനാട്ടിലെ വീട്ടിലെത്തിയവർക്കു മുന്പിൽ കുടുംബം പറഞ്ഞത് ഗുരുതരമായ…
Read Moreപതിനാലുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷൻ നൽകിയത് ബി.ഫാം വിദ്യാർഥി! സംഭവത്തിനുപിന്നിൽ ബന്ധുക്കൾ തമ്മിലുള്ള സാന്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കം
കൊല്ലം : കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിനുപിന്നിൽ ബന്ധുക്കൾ തമ്മിലുള്ള സാന്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കം. കുട്ടിയുടെ കുടുംബം ബന്ധുവിൽനിന്ന് പത്തുലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് തിരിച്ചുവാങ്ങാനായി ബന്ധുവിന്റെ മകനായ ബി.ഫാം വിദ്യാർഥി മാർത്താണ്ഡം സ്വദേശിയായ ബിജു ഉൾപ്പടെയുള്ളവർക്ക് കൊട്ടേഷൻ നൽകുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. അതിക്രമിച്ചു കയറി സംഘം രണ്ട് ദിവസം കൊട്ടിയത്ത് കുട്ടിയുടെ വീടിന് പരിസരം നിരീക്ഷണം നടത്തിയശേഷം വീട്ടിൽ ആണുങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് വീട്ടിൽ അതിക്രമിച്ചുകയറി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മാർത്താണ്ഡം പോലീസ് അവസരോചിതമായി ഇടപെട്ടതിനാൽ കുട്ടിയെ കൊണ്ടുപോയ ഓട്ടോറിക്ഷ അതിർത്തി ചെക്കുപോസ്റ്റായ കോഴിവിളയിൽ പരിശോധന നടത്തവേയാണ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ എങ്ങനെയെങ്കിലും മാർത്താണ്ഡത്ത് എത്തിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇതിനായി ഒരു ലക്ഷം രൂപയാണ് ബന്ധു ക്വട്ടേഷൻ സംഘത്തിന് വാഗ്ദാനം ചെയ്തത്. കാർ കസ്റ്റഡിയിൽ കൊട്ടിയത്തുനിന്നു തട്ടിക്കൊണ്ടുപോകാനായി ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിൽ ഒന്‍പതുപേരാണ്…
Read Moreപത്ത് ലക്ഷം തിരികെ വാങ്ങാൻ ഒരു ലക്ഷത്തിന്റെ ക്വട്ടേഷൻ; കൊല്ലത്തെ തട്ടിക്കൊണ്ടുപോകൽ ബന്ധുക്കൾ തമ്മിലുള്ള സാമ്പത്തിക തർക്കം; ക്വട്ടേഷൻ നൽകിയത് കോളജ് വിദ്യാർഥി
കൊല്ലം : കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിനുപിന്നിൽ ബന്ധുക്കൾ തമ്മിലുള്ള സാന്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കം. കുട്ടിയുടെ കുടുംബം ബന്ധുവിൽനിന്ന് പത്തുലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് തിരിച്ചുവാങ്ങാനായി ബന്ധുവിന്റെ മകനായ ബി.ഫാം വിദ്യാർഥി മാർത്താണ്ഡം സ്വദേശിയായ ബിജു ഉൾപ്പടെയുള്ളവർക്ക് കൊട്ടേഷൻ നൽകുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. അതിക്രമിച്ചു കയറിസംഘം രണ്ട് ദിവസം കൊട്ടിയത്ത് കുട്ടിയുടെ വീടിന് പരിസരം നിരീക്ഷണം നടത്തിയശേഷം വീട്ടിൽ ആണുങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് വീട്ടിൽ അതിക്രമിച്ചുകയറി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മാർത്താണ്ഡം പോലീസ് അവസരോചിതമായി ഇടപെട്ടതിനാൽ കുട്ടിയെ കൊണ്ടുപോയ ഓട്ടോറിക്ഷ അതിർത്തി ചെക്കുപോസ്റ്റായ കോഴിവിളയിൽ പരിശോധന നടത്തവേയാണ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ എങ്ങനെയെങ്കിലും മാർത്താണ്ഡത്ത് എത്തിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇതിനായി ഒരു ലക്ഷം രൂപയാണ് ബന്ധു ക്വട്ടേഷൻ സംഘത്തിന് വാഗ്ദാനം ചെയ്തത്. കാർ കസ്റ്റഡിയിൽകൊട്ടിയത്തുനിന്നു തട്ടിക്കൊണ്ടുപോകാനായി ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിൽ ഒന്‍പതുപേരാണ് ഉണ്ടായിരുന്നത്. ഇവരിൽ…
Read More