റഷ്യ-യുക്രൈന് യുദ്ധത്തെ തുടര്‍ന്ന് പഠനം ഉപേക്ഷിച്ച് യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല മാറാന്‍ അനുമതി നല്കി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്. പഠനം മറ്റു സര്‍വകലാശാലകളില്‍ നിന്നു പൂര്‍ത്തിയാക്കാനുള്ള അനുമതിയാണ് നല്‍കിയത്. ഒരേ സര്‍വകലാശാലയില്‍ നിന്നു തന്നെ പഠനം പൂര്‍ത്തിയാക്കണമെന്നുളള നിബന്ധനയാണ് ഒഴിവാക്കിയത്. വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച്, മറ്റു രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അനുവാദം നല്‍കിയതായി ഉത്തരവില്‍ പറയുന്നു. ബിരുദം നല്‍കുന്നത് യുക്രൈന് സര്‍വകലാശാലയാണ്. മടങ്ങിയെത്തിയ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കു താല്‍ക്കാലിക പരിഹാരമായി ഇന്ത്യന്‍ സ്വകാര്യ മെഡിക്കല്‍കോളജുകളില്‍ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ദേശീയ മെഡിക്കല്‍ കമ്മിഷനും ആരോഗ്യ മന്ത്രാലയവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read MoreCategory: Top News
മുപ്പതാം വയസിൽ ഫാക്ടറി ഉടമ; മുതലാളിയായുള്ള സരുണിന്റെ വളർച്ച അതിവേഗം; യുവാവിന്റെ രഹസ്യം എക്സൈസിലും രഹസ്യമായി എത്തി; റെയ്ഡിൽ പിടിച്ചെടുത്ത സാധനം കണ്ട് അമ്പരന്ന് നാട്ടുകാർ…
കോട്ടയം: കോട്ടയം വടവാതൂരില്നിന്നു നിരോധിത പുകയില ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന യന്ത്രവും നിരോധിത പുകയില ഉത്പന്നങ്ങളും വിദേശ മദ്യവും എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വിജയപുരം തടത്തിപ്പറമ്പില്‍ സരുണ്‍ (30) എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. യന്ത്രത്തിനു മൂന്നു ലക്ഷം രൂപ വിലവരും. 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. 12 കുപ്പികളിലായി സൂക്ഷിച്ചിരുന്ന എട്ടു ലിറ്റര്‍ വിദേശ മദ്യവും പിടിച്ചെടുത്തു. ഇയാള്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വിതരണത്തിന് ഉപയോഗിച്ചിരുന്ന കാറും പിടിച്ചെടുത്തു.രണ്ടാഴ്ചയോളമായി കോട്ടയം വടവാതൂര്‍ എംആര്‍എഫ് ഫാക്ടറി റോഡില്‍ വടവാതൂര്‍ അയ്യപ്പ ക്ഷേത്രത്തിനു സമീപം വാടക വീട്ടിലാണ് സരുണ്‍ താമസിച്ചിരുന്നത്. ഈ വീട്ടില്‍ യന്ത്രം സ്ഥാപിച്ച ശേഷം നിരോധിത പുകയില ഉത്പന്നങ്ങള്‍ നിര്‍മിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് എക്സൈസ് സംഘത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ എക്സൈസ് ഇന്റലിജന്‍സും എക്സൈസ് കമ്മീഷണര്‍ സ്ക്വാഡും…
Read Moreഇനി കോവിഡ് വാക്സിന് മൂക്കിലൂടെ നല്‍കാം ! രാജ്യത്തെ ആദ്യത്തെ കോവിഡ് നേസല്‍ വാക്സിന് അനുമതി നേടി ഭാരത് ബയോടെക്…
രാജ്യത്ത് ആദ്യമായി നേസല്‍ കോവിഡ് വാക്സിന് അനുമതി. ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് നേസല്‍ വാക്സിന് ഡ്രഗ് കണ്ട്രോളര് അംഗീകാരം നല്കി. ‘അടിയന്തര സാഹചര്യങ്ങളില്‍’ മുതിര്‍ന്നവര്‍ക്കിടയില്‍ ‘നിയന്ത്രിത ഉപയോഗ’ത്തിനായാണ് അനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാ നേസല്‍ (മൂക്കിലൂടെ നല്‍കുന്നത്) വാക്സീനായ ‘ബിബിവി154’ ന് ഡ്രഗ്സ് അതോറിറ്റിയുടെ വിദഗ്ധ സമിതി കഴിഞ്ഞ ജനുവരിയില്‍ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയിരുന്നു. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് നേസല്‍ വാക്സിന് വികസിപ്പിച്ചത്. വാക്സിന് സുരക്ഷിതവും മികച്ച പ്രതിരോധ ശേഷി നല്കുന്നതുമാണെന്നു കമ്പനി അവകാശപ്പെടുന്നു. മൂക്കിലൂടെ 2 ഡോസ് വാക്സിനായി നല്കുമ്പോഴും മറ്റൊരു വാക്സിന്റെ ആദ്യ 2 ഡോസിനു ശേഷം ബൂസ്റ്റര്‍ ഡോസായി നല്കുമ്പോഴും ഇതു സുരക്ഷിതമാണെന്ന് കമ്പനി പറയുന്നു. Dr Mansukh Mandaviya on Twitter: “Big…
Read Moreഅഭിരാമിയെ കടിച്ചത് ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തു നായ ! നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നുവെന്ന് അമ്മ…
പേവിഷ ബാധയെത്തുടര്‍ന്ന് 12കാരി മരിച്ച സംഭവത്തില്‍ വില്ലനായത് വളര്‍ത്തു നായ. അഭിരാമിയെ കടിച്ചത് ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെന്ന് അമ്മ രജനി പറഞ്ഞു. നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. കടിയേറ്റ കുട്ടിയെയും കൊണ്ട് ചെല്ലുമ്പോള്‍ പെരുനാട് ആശുപത്രി പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് കുട്ടിയുടെ മുറിവ് കഴുകാന്‍ നഴ്സ് ആവശ്യപ്പെട്ടു. സോപ്പു വാങ്ങിക്കൊണ്ടുവന്ന് മുറിവ് കഴുകിയത് അച്ഛനാണ്. മുറിവിന്റെ ഗൗരവം ഡോക്ടര്‍ തിരിച്ചറിഞ്ഞില്ലെന്നും അമ്മ കുറ്റപ്പെടുത്തി. നാലു മണിക്കൂറിനകം തങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്തു എന്നാണ് ഡോക്ടര്‍ പറയുന്നത്. കണ്ണിന് സമീപം ഇത്രയും വലിയ മുറിവുണ്ടായപ്പോള്‍ ഇന്‍ഫെക്ഷനുണ്ടാകുമെന്ന് കണക്കുകൂട്ടി വേറെ ആശുപത്രിയിലേക്ക് വിടുകയെങ്കിലും ചെയ്യേണ്ടതല്ലേയെന്ന് രജനി ചോദിക്കുന്നു. ആരുടെയോ വീട്ടില്‍ വളര്‍ത്തിയ നായയെ പേ വിഷബാധ സംശയിച്ച് ഇറക്കി വിട്ടതായിരിക്കാമെന്ന് രജനി പറഞ്ഞു. അല്ലാതെ ജെര്‍മന്‍ ഷെപ്പേഡ് നായ…
Read Moreഒരു ജ്യൂസ് കുടിച്ചാൽ ഒന്നരകിക്ക്..! കടയിൽ യുവതീ യുവാക്കളുടെ തിരക്കോട് തിരക്ക്; ഷെയ്ക്ക് കുടിച്ചാൽ കിക്കോട് കിക്ക്; കോഴിക്കോട്ടെ കിക്കിന്റെ രഹസ്യം ഞെട്ടിക്കുന്നത്…
സ്വന്തം ലേഖകന്‍ കോഴിക്കോട്: ജ്യൂസില്‍നിന്ന് ‘കിക്ക്’ അടിക്കാന്‍ എത്തുന്നത് നിരവധി പേര്…ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ജ്യൂസ് കടയെ കുറിച്ചുള്ള പരാതി വ്യാപകമായതോടെ എക്സൈസ് നടപടിയെ ടുത്തു. കോഴിക്കോട് ബീച്ചിലുള്ള ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളില്‍ എന്‍ഫോഴ്സ്മെന്റ് നാര്‍ക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഈ കടകളില്‍ മാത്രമല്ല മറ്റിടങ്ങളിലും സമാനമായി ജ്യൂസ് വഴി ‘കിക്ക്’ നല്‍കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം കടകള്‍ കര്‍ശന നിരീക്ഷണത്തിലാണെന്ന് കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. ഈ കടയില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടാറുള്ളതെന്നാണ് പ്രദേശത്തുള്ളവരും മറ്റ് വ്യാപാരികളും പറയുന്നത്. കൂടുതലായി എത്തുന്നതും യുവതീ-യുവാക്കള്‍ തന്നെ. ഇന്നലെ നടത്തിയ പരിശോധനയില്‍ ജ്യൂസ് സ്റ്റാളില്‍ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകം പിടികൂടി. സ്ഥാപനത്തിനെതിരേ…
Read Moreപലതവണ വിളിച്ചിട്ടും..! ഗർഭിണിയായ യുവതി തൂങ്ങിമരിച്ച സംഭവം; ഭർതൃവീട്ടുകാരുടെ മാനസിക പീഡനമാണു മരണത്തിനു കാരണമെന്നു യുവതിയുടെ ബന്ധുക്കൾ
പറവൂർ: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പറവൂർ പോലീസ് കേസെടുത്തു. ഓട്ടോ ഡ്രൈവറായ പറവൂത്തറ ഐക്കത്തറ രഞ്ജിത്തിന്റെ ഭാര്യ അമല (24) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ രഞ്ജിത്തിന്റെ പിതാവ് അശോകൻ ഉളി ഉപയോഗിച്ചു വാതിൽ കുത്തിത്തുറന്നപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ അമലയെ കണ്ടെത്തുകയായിരുന്നു. ഉടൻ രഞ്ജിത്തിനെ വിളിച്ചുവരുത്തി ഓട്ടോറിക്ഷയിൽ താലൂക്ക് ആശുപ്രതിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർതൃവീട്ടുകാരുടെ മാനസിക പീഡനമാണു മരണത്തിനു കാരണമെന്നു യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. തിരുവനന്തപുരം വള്ളക്കടവ് കാരാളി അനന്തപുരി ആശുപത്രിക്കു സമീപം സരസ്വതി വിലാസത്തിൽ വിജയകുമാർ- രാജേശ്വരി ദന്പതികളുടെ മകളാണ് അമല. 2020 ഓഗസ്റ്റ് 24നായിരുന്നു ഇവരുടെ വിവാഹം. അമലയുടെ അമ്മയുടെ സഹോദരിയുടെ മകൾ പറവൂത്തറയിൽ താമസിക്കുന്നുണ്ട്. ഇവർ വഴിയാണു വിവാഹാലോചന വന്നത്. ഇരുവീട്ടുകാരും കണ്ട് ഉറപ്പിച്ചശേഷം…
Read More13 വര്‍ഷം മുന്‍പ് നടന്ന പ്രണയ വിവാഹം! മലയാളിയായ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഒഡീഷ സ്വദേശി തൂങ്ങിമരിച്ചു
എറണാകുളം: മലയാളിയായ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഇതര സംസ്ഥാനക്കാരനായ ഭര്‍ത്താവ് തൂങ്ങി മരിച്ചു. എറണാകുളം പള്ളിക്കരയില്‍ ഊത്തിക്കയില്‍ ഭാസ്കരന്റെ മകള്‍ ലിജിയാണ്(41) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഒഡീഷ സ്വദേശി ഡിക്രുവാണ്(40)ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. കേരളത്തില്‍ സാജന് എന്നായിരുന്നു ഡിക്രുവിന്റെ പേര്. 13 വര്‍ഷം മുന്‍പ് കേരളത്തിലെത്തിയ ഡിക്രു ലിജിയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഇയാൾ കത്തിയുപയോഗിച്ച് ലിജിയുടെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. സംഭവം അറിഞ്ഞ അയല്‍വാസികള്‍ ലിജിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിയില്‍ വച്ചുതന്നെ മരിച്ചു. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ഡിക്രുവിനെ 100 മീറ്റര്‍ മാറി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
Read Moreസംശയം കലശലായപ്പോൾ നിലവിളക്കിന് ഭാര്യയെ അടിച്ചു കൊന്നു; വിവാഹം കഴിഞ്ഞിട്ട് മൂന്നു മാസം, ഇരുവർക്കും വിദേശത്ത് ജോലി; ഇവർക്കിടയിൽ ഉണ്ടായ തർക്കമറിയാതെ ബന്ധുക്കൾ
തിരുവനന്തപുരം : വർക്കലയിൽ നവ വധുവിനെ ഭർത്താവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. വെട്ടൂർ അയണിവിള വീട്ടിൽ അനീഷിന്റെ ഭാര്യ ആലപ്പുഴ തത്തപ്പള്ളി സ്വദേശി നിഖിത(26) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അനീഷിനെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു. സംശയമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. പോലീസ് പറയുന്നത് ഇങ്ങനെ- ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വാക്കേറ്റത്തെ തുടർന്ന് നിലവിളക്ക് കൊണ്ട് അനീഷ് നിഖിതയെ തലക്ക് അടിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നു. നിലവിളി കേട്ട് ഇവർ ബന്ധുക്കളെ കൂട്ടി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന് പരിക്കേറ്റ നിഖിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. വിദേശത്തായിരുന്ന ഇരുവരും ഈ മാസം ഒന്നാം തീയതിയാണ് അനീഷിന്റെ വീട്ടിൽ എത്തിയത്. അനീഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തും. നിഖിതയുടെ മൃതദേഹം…
Read Moreഅമിതവേഗത്തില്‍ പോയ ബസ് തടഞ്ഞ് യുവതി! ബസ് തടഞ്ഞ് നിര്‍ത്തിയത് ഒന്നരകിലോമീറ്ററോളം ബസിനെ പിന്തുടര്‍ന്ന ശേഷം
പാലക്കാട്: അമിത വേഗത്തില്‍ പോയ ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ ശകാരിച്ച് യുവതി. സ്കൂട്ടര്‍ യാത്രക്കാരിയായ സാന്ദ്രയാണ് ബസ് തടഞ്ഞത്. പാലക്കാട് കുറ്റനാടിന് സമീപം പെരുമണ്ണൂരിലാണ് സംഭവം. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോയ രാജപ്രഭ ബസാണ് തടഞ്ഞത്. ഒന്നരകിലോമീറ്ററോളം ബസിനെ പിന്തുടര്‍ന്ന ശേഷമാണ് ബസ് തടഞ്ഞ് നിര്‍ത്തിയത്. താന്‍ സംസാരിച്ച സമയത്ത് ഡ്രൈവര്‍ ചെവിയില്‍ ഹെഡ്ഫോണ് തിരുകി ഇരിക്കുകയായിരുന്നെന്നും സാന്ദ്ര പറഞ്ഞു. അമിത വേഗതത്തില്‍ പോയ ബസ് തന്നെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ചതോടെയാണ് പിന്നാലെ പോയി ബസ് തടഞ്ഞതെന്നും യുവതി പറഞ്ഞു.
Read Moreതെരുവുനായ്ക്കളെ ഷെല്‍ട്ടറിലടയ്ക്കൂ… ജനങ്ങളെ രക്ഷിക്കൂ… അഭിരാമിയുടെ മരണത്തിൽ ഒറ്റയാന് പ്രതിഷേവുമായി ജോസ് മാവേലി
ആലുവ: പത്തനംതിട്ടയിൽ അഭിരാമി എന്ന പന്ത്രണ്ടുകാരി തെരുവുനായയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ ഒറ്റയാന് പ്രതിഷേധവുമായി തെരുവുനായ സമരസമിതി ഭാരവാഹിയും സാമൂഹ്യപ്രവർത്തകനുമായ ജോസ് മാവേലി. തെരുവുനായ്ക്കളെ ഷെല്‍ട്ടറിലടയ്ക്കൂ… ജനങ്ങളെ രക്ഷിക്കൂ… എന്ന മുദ്രാവാക്യവുമായി മാവേലിത്തമ്പുരാന്റെ വേഷപ്പകര്‍ച്ചയിലാണ് ജനസേവാ ചെയർമാൻ കൂടിയായ ഇദ്ദേഹം തന്റെ ഓഫീസിനു മുന്നിൽ വേറിട്ട പ്രതിഷേധം നടത്തിയത്. നായശല്യത്തിനെതിരേ സര്‍ക്കാര്‍ ചെറുവിരല്‍പ്പോലും അനക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങൾ ഡോഗ് ഷെല്‍ട്ടറുകള്‍ നിര്‍മിച്ച് തെരുവുനായകളെ പരിപാലിക്കണമെന്നും ജോസ് മാവേലി ആവശ്യപ്പെടുന്നു. 2016ൽ വർക്കലയിൽ തെരുവുനായകളെ കൊന്ന കേസിൽ ഒന്നാം പ്രതിയായിരുന്ന ജോസ് മാവേലിയെ രണ്ടുമാസം മുന്‍പ് കോടതി ശിക്ഷിച്ചിരുന്നു. കോടതി പിരിയുംവരെ തടവും 4,550 രൂപ പിഴയുമാണ് വർക്കല ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. വീടിന്റെ വരാന്തയിൽ കിടന്നുറങ്ങിയിരുന്ന 90 കാരനെ വർക്കലയിൽ തെരുവുനായകൾ കടിച്ചുകീറി കൊന്നതിനെത്തുടർന്ന് ജോസ് മാവേലി അവിടെ എത്തുകയും നാട്ടുകാരെ സംഘടിപ്പിച്ച് തെരുവുനായകളെ കൊന്നൊടുക്കുകയും ചെയ്തെന്നായിരുന്നു…
Read More