ോഴിക്കോട്∙ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനായി രൂപീകരിച്ച എബിസി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി പരാജയമെന്നതിനു ഉദാഹരണം കോഴിക്കോടും. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലും പരിസരത്തുമായി തമ്പടിച്ചിട്ടുള്ള തെരുവ് നായയാണ് പ്രസവിച്ചത്. വന്ധ്യംകരണത്തിനു വിധേയമാക്കിയതിന്റെ അടയാളമായി നായയുടെ ചെവിയിൽ ‘വി’ ആകൃതിയിൽ മുറിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആളുകള്‍ വിവരം കോര്‍പറേഷനെ അറിയിച്ചത്. എബിസി പദ്ധതിയുടെ ഉത്തരവാദിത്തം തദേശഭരണ സ്ഥാപനങ്ങള്‍ക്കാണ്. നടത്തിപ്പ് മൃഗസംരക്ഷണ വകുപ്പിനുമാണ്. കോടികള്‍ മുടക്കി നടപ്പിലാക്കിയ അനിമൽ ബർത്ത് കൺട്രോൾ പദ്ധതി പാളി എന്ന് വ്യക്തമായിട്ടും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇടപെടല്‍ ഉണ്ടായിട്ടില്ല.
Read MoreCategory: Top News
6,000 രൂപ വിലയുള്ള ചുരിദാർ വാങ്ങുമ്പോള്‍ ലഭിക്കുന്നത് 5,000 രൂപ വിലയുള്ള മറ്റു സമ്മാനങ്ങൾ! ചുരിദാർ വിൽപ്പനയുടെ മറവിൽ വൻതട്ടിപ്പുമായി ഇതരസംസ്ഥാന സംഘം
മുട്ടം: ചുരിദാർ വില്പനയുടെ മറവിൽ വ്യാജ വാഗ്ദാനം നൽകി സാന്പത്തിക തട്ടിപ്പ് നടത്തുന്നതായി പരാതി. മുട്ടം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള വീടുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് അരങ്ങേറുന്നത്. ഇതരസംസ്ഥാനത്തുനിന്നുള്ളവരാണ് ചുരിദാർ വില്പനയുടെ പേരിൽ വീടുകൾ കയറിയിറങ്ങി വൻ ഓഫറുകൾ നൽകി തട്ടിപ്പ് നടത്തുന്നത്. 6,000 രൂപ വിലയുള്ള ചുരിദാർ വാങ്ങുന്പോൾ 5,000 രൂപ വിലയുള്ള മറ്റു സമ്മാനങ്ങൾ ലഭിക്കുമെന്നാണ് ഇവർ പറഞ്ഞു വിശ്വസിപ്പിക്കുന്നത്. ഇതിനോടകം നിരവധി വീട്ടമ്മമാരുടെ പണം നഷ്ടമായതായാണ് സൂചന. വീട്ടമ്മമാർ വീടുകളിൽ ഒറ്റയ്ക്കുള്ള സമയം കൃത്യമായി അറിഞ്ഞും സ്ത്രീകൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുമാണ് ഇവർ എത്തുന്നത്. കഴിഞ്ഞ ദിവസം മലങ്കര എസ്റ്റേറ്റ് കേന്ദ്രീകരിച്ചുള്ള നിരവധി വീടുകളിലും സംഘം തട്ടിപ്പ് നടത്തിയതായി പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ മുട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. ഇതേസമയം, ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും ആളുകൾ ജാഗ്രത പാലിക്കാൻ തയാറാകാത്തതാണ് തട്ടിപ്പ് സംഘത്തിന്…
Read Moreഇൻസ്റ്റഗ്രാമിലെ കമന്റിനെച്ചൊല്ലി തർക്കം! കൊച്ചി നഗരത്തിൽ യുവാവ് കുത്തേറ്റു മരിച്ചു; പ്രതി പിടിയിൽ; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
കൊച്ചി: എറണാകുളം കലൂരിൽ യുവാവ് കുത്തേറ്റു മരിച്ചു. വെണ്ണല ശാന്തിനഗർ റോഡ് കരിപ്പാലവേലിയിൽ വീട്ടിൽ സക്കീർ ഹൂസൈന്റെ മകൻ സജുൽ (28) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 1.30-ന് ചമ്മിണി റോഡിൽ വച്ചുണ്ടായ സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കലൂർ ചമ്മിണി റോഡ് പുളിക്കൽ കിരണി (24)നെ എറണാകുളം നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ മുഖത്തും ഇടതുകൈയിലും മുറിവേറ്റ ഇയാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി വിട്ടാലുടൻ പോലീസ് അറസ്റ്റ് രേഖപ്പെടുത്തും. കിരണിന്റെ സഹോദരൻ കെവിൻ, ഇയാളുടെ പെണ് സുഹൃത്ത് ആദിത്യ സോണി, ജനീഷ്, ജോബി എന്നിവരും പോലീസ് കസ്റ്റഡിയിലുണ്ട്. കിരണിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തി പരിക്കേറ്റ ചക്കരപ്പറന്പ് സ്വദേശി അശ്വിൻ ആയൂബും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സജുൽ ആമസോണ്‍ കന്പനിയുടെ ഡെലിവറി ജോലിയാണ് ചെയ്തിരുന്നത്. അടിപിടി കഞ്ചാവ് കേസുകളിലായി സജിലിന് പാരിവട്ടം, എറണാകുളം…
Read Moreതട്ടിപ്പുകൾ വർധിക്കുന്നു! അനധികൃത ലോൺ ആപ്പുകൾക്ക് പൂട്ടിടാൻ ആർബിഐ; അംഗീകൃത ആപ്പുകളുടെ പട്ടിക തയാറാക്കും
മുംബൈ: രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഓൺലൈൻ ലോൺ ആപ്പുകൾ നിയന്ത്രിക്കാൻ നടപടിയുമായി ആർബിഐ. ഇതിനായി നിയമവിധേയമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയാറാക്കും. കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് പുതിയ നീക്കം. ആപ്പ് സ്റ്റോറുകളിൽ നിന്ന് മറ്റെല്ലാ നിയമവിരുദ്ധ ആപ്പുകളും നീക്കും. ഇക്കാര്യം ഉറപ്പു വരുത്താൻ ഐടി മന്ത്രാലയത്തിനും നിർദേശം നൽകിയിട്ടുണ്ട്. അനധികൃത വായ്പാ ആപ്പുകൾ വഴിയുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. റേസർപേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓൺലൈൻ പേയ്മെന്റ് ആപ്പുകളുടെ ബംഗളൂരു ഓഫീസിൽ ഇഡി കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. നിയമവിരുദ്ധമായി നടത്തുന്ന ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്.
Read Moreചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു! കരിവെള്ളൂരിലെ ഭര്‍തൃമതിയായ യുവതിയുടെ ആത്മഹത്യ ! ഭര്‍ത്താവും ഭര്‍തൃമാതാവും പ്രതികളാവും
പയ്യന്നൂര്‍: കരിവെള്ളൂര്‍ കൂക്കാനത്ത് ഭര്‍തൃമതിയായ യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും പ്രതികളാവും. സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ ഫോണ്‍പരിശോധന നടത്തിയതോടെയാണ് ഇവരെ പ്രതിചേര്‍ക്കാനുള്ള നടപടികള്‍ പോലീസാരംഭിച്ചത്. ഓലയമ്പാടി പെരുവാമ്പയിലെ വ്യാപാരി യു.രാമചന്ദ്രന്റേയും സുഗതയുടേയും മകള്‍ കെ.പി.സൂര്യ(24)യെയാണ് ഈ മാസം മൂന്നിന് ഉച്ചയോടെ ഭര്‍തൃഗൃഹത്തിലെ ഏണിപ്പടിക്ക് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂര്യയുടെ ആത്മഹത്യക്ക് പിന്നില്‍ മാനസികവും ശാരീരികവുമായ പീഡനമാണെന്ന് കാണിച്ച് സൂര്യയുടെ ഇളയച്ഛന് ബാലകൃഷ്ണന് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കെ.നായരുടെ നേതൃത്വത്തില്‍ നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ് ഭര്‍ത്താവിനേയും ഭര്‍ത്താവിന്റെ മാതാവിനേയും കേസില്‍ പ്രതിചേര്‍ക്കുന്നത്. മെഡിക്കല്‍ റെപ്പായ കരിവെള്ളൂര്‍ കൂക്കാനത്തെ തൈവളപ്പില്‍ രാകേഷും സൂര്യയും തമ്മിലുള്ള വിവാഹം 2021 ജനുവരി ഒന്‍പതിനാണ് നടന്നത്. ഇതില്‍ ഒന്‍പതുമാസം പ്രായമുള്ള കുട്ടിയുണ്ട്. ഭര്‍തൃവീട്ടില്‍ ഭര്‍ത്താവും അമ്മയും മാത്രമാണുള്ളത്. ഇവരോടൊപ്പം…
Read Moreപ്രസവിച്ചിട്ട് മണിക്കൂറുകള്‍ മാത്രം! നവജാതശിശുവിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച സംഭവം; അമ്മയെ കണ്ടെത്തി
ആലപ്പുഴ: നവജാതശിശുവിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിക്കപെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് തിരിച്ചറിഞ്ഞു. സമീപത്തെ ആശുപത്രികളില്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. പ്രസവിച്ചിട്ട് മണിക്കൂറുകള്‍ മാത്രമായ കുഞ്ഞിനെയാണ് കണ്ടെത്തിയതെന്ന് വ്യക്തമായതോടെയാണ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് പോലീസ് തിരച്ചില്‍ നടത്തിയത്. പ്രസവത്തെതുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായതോടെയാണ് യുവതി ഭര്‍ത്താവിനും അമ്മയ്ക്കുമൊപ്പം ആശുപത്രിയില്‍ ചികിത്സ തേടിയത്. യുവതി ഗര്‍ഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നെന്ന് ഭര്‍ത്താവും അമ്മയും പോലീസില്‍ മൊഴി നല്കി. ആശുപത്രിയിലെത്തി ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ മാത്രമാണ് പ്രസവത്തെ തുടര്‍ന്നാണ് രക്തസ്രാവമുണ്ടായതെന്ന് മനസിലായതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. തുമ്പോളി വികസന ജംഗ്ഷനില്‍ ഇന്നു ഉച്ചയോടെയാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആക്രി സാധനങ്ങള്‍ ശേഖരിക്കാനെത്തിയ അതിഥി തൊഴിലാളിയാണ് കുഞ്ഞിന്റെ കരച്ചില് കേട്ട് നാട്ടുകാരെ വിവരമറിയച്ചത്. കുഞ്ഞിനെ ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Read Moreആക്രി സാധനങ്ങള്‍ ശേഖരിക്കാനെത്തിയ അതിഥി തൊഴിലാളി കണ്ടത് കാട് പിടിച്ച പറമ്പില്‍ കിടന്ന് കരയുന്ന പിഞ്ചുകുഞ്ഞിനെ! സംഭവം ആലപ്പുഴ തുമ്പോളിയില്‍
ആലപ്പുഴ: തുമ്പോളി വികസന ജംഗ്ഷനില്‍ പിഞ്ചു കുത്തിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സ്ഥലത്തെ കാട് പിടിച്ച പറമ്പിലാണ് പെണ്‍കുഞ്ഞിനെ ഉപേഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആക്രി സാധനങ്ങള്‍ ശേഖരിക്കാനെത്തിയ അതിഥി തൊഴിലാളിയാണ് കുഞ്ഞിന്റെ കരച്ചില് കേട്ട് നാട്ടുകാരെ വിവരമറിയച്ചത്. ജനിച്ചിട്ടധികമായിട്ടില്ലെന്നാണ് നിഗമനം. കുഞ്ഞിനെ ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreചാള്‍സ് ബ്രിട്ടന്റെ പുതിയ രാജാവാകും; കാമില രാജ്ഞിയും! എലിസബത്ത് രാജ്ഞിയുടെ വിടവാങ്ങല്‍ ചാള്‍സിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് രാജപത്നി എന്ന പദവി സമ്മാനിച്ച്
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തിനു പിന്നാലെ മൂത്ത മകന് ചാള്‍സ്(73) ബ്രിട്ടന്റെ പുതിയ രാജാവാകും. കിംഗ് ചാള്‍സ് III എന്ന പേരിലാണ് ഇനി അദ്ദേഹം അറിയപ്പെടുക. ബ്രിട്ടന്റെ രാജപദവിയിലേയ്ക്ക് അവരോധിക്കപ്പെടുന്ന ഏറ്റവും പ്രായകൂടിയ വ്യക്തിയെന്ന നേട്ടം ഇനി ചാൾസിനു സ്വന്തമാകും. സ്ഥാനാരോഹണ തീയതി നിശ്ചയിച്ചിട്ടില്ല. ചാള്‍സ് രാജകുമാരന് ബ്രിട്ടനിലെ രാജാവാകുന്നതിനൊപ്പം തന്നെ അദേഹത്തിന്റെ രണ്ടാം ഭാര്യ കാമിലയെ രാജ്ഞിയെന്ന് വിളിക്കാമെന്ന് എലിസബത്ത് രാജ്ഞി നേരത്തെ തന്നെ പറഞ്ഞിരുന്നു. രാജ്ഞിയുടെ എഴുപതാം ഭരണവാര്‍ഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലായിരുന്നു കാമിലയുടെ പദവിയെക്കുറിച്ച് അറിയിച്ചത്. ചാള്‍സിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് ക്വീന്‍ കൊന്‍സൊറ്റ്(രാജപത്നി) എന്ന പദവി സമ്മാനിച്ചാണ് എലിസബത്ത് രാജ്ഞിയുടെ വിടവാങ്ങല്‍. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് സ്കോട്ട്ലന്‍ഡിലെ ബാല്‍മോറലിലുള്ള അവധിക്കാല വസതിയില്‍വച്ചായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യം. അടുത്തിടെയായി കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടതോടെ രാജ്ഞി കൂടുതല്‍ ചുമതലകള്‍ മകന് ചാള്‍സ് രാജകുമാരനും രാജകുടുംബത്തിലെ…
Read Moreകഴിഞ്ഞ വര്‍ഷം 85 കോടി! ഉത്രാടദിനത്തില്‍ റിക്കാര്‍ഡ് മദ്യവില്‍പ്പന; വിറ്റഴിച്ചത് 117 കോടിയുടെ മദ്യം
തിരുവനന്തപുരം: ഉത്രാടദിനമായ ബുധനാഴ്ച സംസ്ഥാനത്ത് നടന്നത് റിക്കാര്‍ഡ് മദ്യവില്‍പ്പന. 117 കോടി രൂപയുടെ മദ്യമാണ് ഉത്രാടദിനത്തില്‍ മാത്രം ബെവ്കോ ഔട്ട്ലെറ്റുകള് വഴി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 85 കോടിയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. കഴിഞ്ഞ ഒരാഴ്ചയില്‍ 264 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 529 കോടി രൂപയായിരുന്നു. കൊല്ലം ആശ്രമം ഔട്ട്ലെറ്റുവഴിയാണ് ഈ വര്‍ഷം ഓണക്കാലത്ത് ഏറ്റവുമധികം മദ്യം വിറ്റത്. ഒരു കോടി ആറു ലക്ഷം രൂപയുടെ കച്ചവടമാണ് ഇവിടെ നടന്നത്.
Read Moreപൂച്ചക്കുട്ടികളെ വില്‍പ്പന നടത്തുന്നതിനായി പരസ്യത്തില്‍ അല്‍പ്പം ചന്തം ചാർത്തി! ചിത്രം സഹിതം പരസ്യം നൽകി; പുലിവാല് പിടിച്ച് യുവാവ്
മറയൂര്‍: പൂച്ചക്കുട്ടികളെ വില്‍പ്പന നടത്തുന്നതിനായി പരസ്യത്തില്‍ അല്‍പ്പം ചന്തം ചാർത്തിയ യുവാവ് പുലിവാല് പിടിച്ചു. തമിഴ്നാട്ടിലെ തിരുവണ്ണാമല ആരണി സ്വദേശി പാര്ഥിപന് (24) ആണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് പാര്ഥിപന് സാമൂഹ്യമാധ്യമങ്ങളില്‍ പുലിക്കുട്ടികളെ വില്‍പ്പനയ്ക്ക് എന്ന് കാണിച്ച് പരസ്യം നല്‍കിയത്. മൂന്ന് കടുവാക്കുഞ്ഞുങ്ങള്ക്ക് സ്റ്റീല്‍ പാത്രത്തില്‍ ആഹാരം നല്കാന് തയാറാക്കുന്ന ചിതം സഹിതമാണ് പരസ്യം നല്‍കിയത്. മൂന്ന് മാസം പ്രായമായ കടുവാ ക്കുഞ്ഞിന് 25 ലക്ഷം രൂപ വീതമാണ് വിലയെന്നും പത്ത് ദിവസത്തിനകം ഡെലിവറിയുണ്ടെന്നും വാട്സാപ്പ് സ്റ്റാറ്റസില്‍ കാണിച്ചിരുന്നു. വിവരം അറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചപ്പോള്‍ പാര്ഥിപന് ഒളിവില്‍ പോയി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഇയാളുടെ വീടും പരിസര പ്രദേശങ്ങളും പരിശോധിച്ചെങ്കിലും വന്യമൃഗങ്ങളുടെ കുഞ്ഞുങ്ങളെ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വെല്ലൂര്‍ ചര്‍പ്പണമേടില്‍ നിന്നു പാര്ഥിപന് അറസ്റ്റിലായത്. കടുവാക്കുഞ്ഞുങ്ങളുടെ ചിത്രം എവിടെ നിന്നും…
Read More