പൊൻകുന്നം: ചെറുവള്ളി കുന്നത്തുപുഴയിൽ പുലർച്ചെ അപ്രതീക്ഷിതമായി ബസ് കത്തിയമർന്ന അപകടത്തിന്റെ നടുക്കം മാറാതെ ഡ്രൈവർ ജിഷാദ് റഹ്മാനും കണ്ടക്ടർ ബിജുമോനും. സംഭവസ്ഥലത്ത് പിന്നീട് വന്ന ഉദ്യോഗസ്ഥരുടെയും വിജിലൻസ് വിഭാഗത്തിന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും അടുത്തും കാര്യങ്ങൾ വിശദീകരിക്കുമ്പോഴും കൺമുന്നിൽ ബസ് ഒരു തീക്കൂടായി മാറുന്നത് കണ്ടതിന്റെ വേവലാതി ജിഷാദിന്റെ മുഖത്തുണ്ടായിരുന്നു. എങ്കിലും 28 യാത്രക്കാരെയും സുരക്ഷിതമായി ബസിൽനിന്ന് പുറത്തെത്തിക്കാനായല്ലോ എന്നതിന്റെ സന്തോഷവും മറച്ചുവച്ചില്ല. ബസിൽനിന്ന് പുക ഉയരുന്നതായി പിന്നാലെയെത്തിയ മീൻവണ്ടിക്കാർ വിളിച്ചുപറഞ്ഞ ഉടൻതന്നെ ബസ് നിർത്തി കണ്ടക്ടർ ബിജുമോനുമായി ചേർന്ന് യാത്രക്കാരെ വിളിച്ചുണർത്തി. ചൊവ്വാഴ്ച രാത്രി ഒന്‍പതിന് മലപ്പുറത്തുനിന്ന് പുറപ്പെട്ട സംഘത്തിലെ എല്ലാവരും ബുധനാഴ്ച പുലർച്ചെ 3.45ന് സംഭവം നടക്കുമ്പോൾ നല്ല ഉറക്കത്തിലായിരുന്നു. എല്ലാവരെയും അപകടസാധ്യത അറിയിച്ച് ബാഗുൾപ്പെടെ എല്ലാ ലഗേജുകളുമെടുത്ത് പുറത്തിറക്കി. ബസിൽ നിന്ന് എല്ലാവരെയും അകറ്റി നിർത്തി. ബസിലെ അഗ്നിരക്ഷാ ഉപകരണം പ്രവർത്തിപ്പിച്ച് തീയണയ്ക്കാൻ ഇരുവരും…
Read MoreCategory: Top News
ഞാനൊരു കാര്യം പറയട്ടെ… യുവാക്കൾക്കൊപ്പം സീനിയർ നേതാക്കളും മത്സരിക്കട്ടെ; കഴിഞ്ഞതവണ മത്സരിക്കാതിരുന്നതിന്റെ കാരണം പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രൻ
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്കി കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. താന്‍ മത്സരിക്കുമോ എന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നാണ് മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി പ്രസിഡന്റ് ആയിരുന്നതിനാലാണ് കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിക്കാതിരുന്നത്. നിലവില്‍ അത്തരം സാഹചര്യങ്ങളില്ലെന്നും മുല്ലപ്പള്ളി കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് മതിയായ പരിഗണന നല്‍കണം. താന്‍ കെപിസിസി അധ്യക്ഷനായിരുന്ന സമയത്ത് 46 സീറ്റുകള്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും നല്‍കിയിരുന്നു. യുവാക്കള്‍ക്ക് ഒപ്പം തെരഞ്ഞെടുപ്പില്‍ സീനിയര്‍ നേതാക്കളും മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായം. ലോക്സഭയിലേക്ക് മത്സരിക്കാന്‍ ഇല്ലെന്ന് നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. തന്റെ സ്ഥാനാര്‍ഥിത്വത്തിന് പാര്‍ട്ടി ഒരിക്കലും തടസം നിന്നിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Read Moreഖജനാവ് നിറയാൻ മലയാളികൾ കുടിക്കട്ടെ… മദ്യവില്പന കുറഞ്ഞതിന് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി; കണ്ണൂര്‍ കോർപറേഷന്റെ കണ്ടെത്തലിങ്ങനെ
കണ്ണൂര്‍: മദ്യവില്പന ഗണ്യമായി കുറഞ്ഞതിന്റെയും സുരക്ഷാവ്യവസ്ഥകള്‍ പാലിക്കാത്തതിന്റെയും പേരില്‍ ബിവറേജസ് കോര്പറേഷന് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി. കണ്ണൂര്‍ പാറക്കണ്ടിയിലെ ബിവറേജസ് ചില്ലറ വില്പനശാലയിലെ ഷോപ്പ് ഇന്‍ചാര്‍ജ് വി.സുബീഷിനാണ് കോര്പറേഷന് നോട്ടീസ് നല്‍കിയത്. ഇന്‍ ചാര്‍ജായ ഉദ്യോഗസ്ഥന് ഓര്‍ഡിനറി കൗണ്ടറിലും ഗോഡൗണ്‍ ഏരിയയിലും സിസിടിവി സ്ഥാപിച്ചില്ലെന്നാണ് പ്രധാന ആരോപണം. ഇത് കോര്പറേഷന് ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, 2023 ഫെബ്രുവരി മുതല്‍ 2024 ജനുവരി വരെയുള്ള വില്പന കണക്കുകളും 2024 ഫെബ്രുവരി മുതല്‍ 2025 ജനുവരി വരെയുള്ള വില്പനയും താരതമ്യപ്പെടുത്തിയപ്പോള്‍ 10.16 ശതമാനം വില്പന കുറഞ്ഞതായി കണ്ടെത്തി. കോര്പറേഷന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വെളിച്ചത്തുവന്നത്.
Read Moreഹിന്ദുക്കളായ ദമ്പതികൾ ഒന്നിലേറെ കുട്ടികൾക്ക് ജന്മം നൽകണം; മുസ്ലിം ജനത ഏഴോ എട്ടോ കുട്ടികൾക്ക് ജന്മം നൽകരുത്; വിവാദ പ്രസ്താവനയുമായി ആസാം മുഖ്യമന്ത്രി ഹിമന്ത
ഗുവാഹത്തി: . ഹിന്ദു ജനവിഭാഗത്തിലെ ജനന നിരക്ക് കുറയുന്നതിനാൽ ഹിന്ദു ദമ്പതികൾ ഒന്നിലേറെ കുട്ടികൾക്ക് ജന്മം നൽകണമെന്ന വിവാദ പ്രസ്താവനയുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മുസ്ലിം ജനത ഏഴോ എട്ടോ കുട്ടികൾക്ക് ജന്മം നൽകരുതെന്നും ആസാം മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലെ ജനനനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുവിഭാഗങ്ങൾക്കിടയിലെ ജനനനിരക്ക് കുറവാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിവാദ പ്രസ്താവന. ചൊവ്വാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്പോഴായിരുന്നു ആസാം മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രസവ അനുപാതം കുറഞ്ഞുവരികയാണ്. അതിനാലാണ് ഹിന്ദുക്കളോട് കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ആവശ്യപ്പെടുന്നതെന്നും ആസാം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreമൂന്നാമതും പിണറായി തന്നെ അധികാരത്തിൽ വരും; സിപിഐ ചതിയൻ ചന്തു; മറ്റൊരു ചോദ്യത്തിന് ഉത്തരം പറയാതെ മൈക്ക് തട്ടിമാറ്റി വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: മൂന്നാമതും പിണറായി തന്നെ അധികാരത്തിൽ വരുമെന്നും, ഇനിയും അത് പറയാൻ തയാറാണെന്നും വെള്ളാപ്പള്ളി നടേശൻ. ചതിയൻ ചന്തുമാരാണ് സിപിഐയെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ സര്‍ക്കാരിനെ തള്ളിപ്പറയുകയാണ്. സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വെള്ളാപ്പള്ളി നടത്തിയത്. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണെന്നും പുറത്തല്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ക്കല ശിവഗിരി മഠത്തിന്റെ വാര്‍ഷിക പരിപാടിക്കുശേഷം മടങ്ങുന്നതിനിടെയായിരുന്നു പ്രതികരണം. അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രിക്കൊപ്പം കാറിൽ കയറിയതിൽ എന്താണ് തെറ്റെന്നും വെള്ളാപ്പള്ളി ചോദിച്ചു. താൻ അയിത്ത ജാതിക്കാരനാണോയെന്നും ഉയര്‍ന്ന ജാതിക്കാരൻ കയറിയെങ്കിൽ നിങ്ങള്‍ പ്രശ്നമാക്കുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, മലപ്പുറം പരാമര്‍ശത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളോട് വെള്ളാപ്പള്ളി ക്ഷുഭിതനായി. മൈക്ക് തട്ടി മാറ്റിയശേഷം അവിടെ നിന്ന് വെള്ളാപ്പള്ളി കാറിൽ കയറിപോവുകയായിരുന്നു.
Read Moreവന്ദേ സ്ലീപ്പറിന് വീണ്ടും വേഗക്കുതിപ്പ്: ജലപരിശോധനയും വിജയകരം; കൈവരിച്ചത് 182 കിലോമീറ്റർ സ്പീഡ്; ന്യൂയർ സമ്മാനമായി നിരവധി പുതിയ പരിഷ്കാരങ്ങളും
പരവൂർ: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് വേഗകുതിപ്പിൽ വീണ്ടും വിജയം. കഴിഞ്ഞ ദിവസം നടന്ന രണ്ടാംഘട്ട പരീക്ഷണ ഓട്ടത്തിൽ 180 കിലോമീറ്റർ വേഗത്തിലാണ് കുതിച്ചത്. യാത്രയ്ക്കിടയിൽ 182 കിലോമീറ്റർ വേഗത വരെ ട്രെയിൻ കൈവരിച്ചു. കുപ്പികളിൽ വെള്ളം നിറച്ച് വച്ചുള്ള യാത്രാ പരിശോധനയിലും റൈഡ് സ്ഥിരതയും സ്ഥിരീകരിച്ചു. ഇവ രണ്ടും വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിൽ മെച്ചപ്പെട്ട സുഖസൗകര്യങ്ങൾക്കായി പാഡഡ് ബർത്തുകൾ ഉൾപ്പെടെ നിരവധി നൂതന സവിശേഷതകൾ ഉള്ള വന്ദേ ഭാരത് സ്ലീപ്പർ 2026-ന്റെ ആദ്യ മാസങ്ങളിൽ തന്നെ ട്രാക്കിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ത്യൻ റെയിൽവേയുടെ കോട്ട -നാഗ്ദ സെക്ഷനിൽ നടത്തിയ പരീക്ഷണ ഓട്ടത്തിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്ററിലധികം കൈവരിച്ചത്. രാജ്യത്തെ വേഗത്തിലുള്ള യാത്രയുടെ ഒരു സുപ്രധാന നിമിഷമായാണ് ഇതിനെ റെയിൽവേ മന്ത്രാലയം വിശേഷിപ്പിച്ചിട്ടുള്ളത്. ട്രെയിനിന്റെ സ്ഥിരതയും സാങ്കേതിക സവിശേഷതകളും പ്രദർശിപ്പിക്കുന്നതിനായി ജല പരിശോധനയുടേത്…
Read Moreരാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും ജനങ്ങളുടെ ദാസന്മാർ; നേതാക്കളുടെ സ്ഥാനം ജനങ്ങളുടെ മുകളിലല്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ
വൈക്കം: രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും ജനങ്ങളുടെ ദാസന്മാരാണെന്നും ജനങ്ങളുടെ മുകളിലല്ല താഴെയാണ് അവരുടെ സ്ഥാനമെന്നും മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. സിപിഐ നേതാവായിരുന്ന ആര്. ബിജുവിന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ സിപിഐ വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ്കുമാര്‍, ജോണ്‍ വി. ജോസഫ്, ബിനു ബോസ്, ടി.എന്‍. രമേശന് എന്നിവര്‍ പ്രസംഗിച്ചു.
Read Moreസര്‍ക്കാരിന് പണമില്ല; ശബരി റെയില്‍ പദ്ധതി അവതാളത്തിൽ; മഞ്ഞകുറ്റിയിട്ടതിന്റെ പേരിൽ ഫയലിൽ കുടങ്ങിക്കിടക്കുന്നത് നൂറുകണക്കിന് നാട്ടുകാർ
കോട്ടയം: സംസ്ഥാന സര്‍ക്കാരിന് വികസനം ഫയലിലും പ്രഖ്യാപനങ്ങളിലും മാത്രമേയുള്ളൂ എന്നതിനു തെളിവായി ശബരി റെയില്‍വേ നിര്‍മാണ പദ്ധതിയും അവതാവളത്തില്. പൊന്നുംവില കൊടുത്ത് സ്ഥലം ഏറ്റെടുക്കാന്‍ പണമില്ലാത്തതിനാല്‍ സ്പെഷല്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസുകള്‍ തുറക്കുന്നതുള്‍പ്പെടെ അന്തിമഘട്ടം നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞു. ആവശ്യമുള്ള സ്ഥലം ഏറ്റെടുത്തുകൊടുക്കാതെ നിര്‍മാണത്തിന് തയാറല്ലെന്ന് കേന്ദ്ര റെയില്‍ മന്ത്രാലയം അടുത്തയിടെയും ആവര്‍ത്തിച്ചിരുന്നു. വിശദമായ പഠനത്തിനുശേഷം സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച അനുകൂല റിപ്പോര്‍ട്ട് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലാ കളക്ടര്‍മാര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ട് മൂന്നു മാസമായി. കാലടിമുതല്‍ രാമപുരംവരെ കല്ലിട്ട് വേര്‍തിരിച്ച സ്ഥലം വിലയ്ക്കു വാങ്ങാനുള്ള സാമ്പത്തിക ഭദ്രതയില്ലാത്തതിനാല്‍ ശബരി റെയില്‍വേ ഫയല്‍ മടക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായതോടെ സ്ഥലം വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതരായ പ്രദേശവാസികളാണ് കാല്‍നൂറ്റാണ്ടായി ആശങ്കയില്‍ കഴിയുന്നത്. കല്ലിട്ടു തിരിച്ച സ്ഥലം വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ നിര്‍മാണം നടത്താനോ സാധിക്കാതെ നൂറുകണക്കിന്…
Read Moreപതിനാലുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വൃദ്ധന് 20 വർഷം തടവും പിഴയും; അതിവേഗ പോക്സോ കോടതി വിധി മൂന്ന് വർഷത്തിന് ശേഷം
കോഴിക്കോട്: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പോക്സോ കേസ് പ്രതിക്ക് 20 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. തൃശൂർ വടക്കേകാട് സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ ബഷീർ അഹമ്മദിനെയാണ് (66) കോഴിക്കോട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2022 ഓഗസ്റ്റിലാണ് സംഭവം. 14 കാരിയായ വിദ്യാർഥിനിയോടു പ്രതി ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽവച്ചും തൃശൂരിലെ പ്രതിയുടെ വീട്ടിൽവച്ചും ലൈംഗീകാതിക്രമം നടത്തിയെന്നാണ് കേസ്. വിദ്യാർഥിനിയുടെ പരാതിയിൽ ചേവായൂർ പോലീസാണ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
Read Moreമച്ചാനെ ഇത് പോരല്ലോ..! സാന്ഡ്വിച്ചില് ചിക്കന്‍ കുറവ് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍; കത്തികാട്ടി ഭീഷണിപ്പെടുത്തി ചിക്കിംഗ് ഔട്ട്ലെറ്റിലെ മാനേജർ; പിന്നീട് സംഭവിച്ചത്…
കൊച്ചി: സാന്ഡ്വിച്ചില് ചിക്കന്‍ കുറഞ്ഞു പോയതു ചോദ്യം ചെയ്ത വിദ്യാര്‍ഥികള്‍ക്കു നേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാനേജര്‍. ഇടപ്പള്ളിയിലെ ചിക്കിംഗ് ഔട്ട്ലെറ്റില് ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. സിബിഎസ്ഇ മീറ്റില്‍ പങ്കെടുക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥികളെയാണ് മാനേജര്‍ ഭീഷണിപ്പെടുത്തിയത്. ചോദ്യം ചെയ്തത് ഇഷ്ടപ്പെടാഞ്ഞ മാനേജര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചെന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം. മാനേജരുടെ രൂക്ഷമായ പെരുമാറ്റത്തെത്തുടർന്നു വിദ്യാര്‍ഥികള്‍ സഹോദരങ്ങളെ വിളിച്ചു വരുത്തി. ഇതോടെ വാക്കേറ്റം ഉണ്ടാവുകയും മാനേജര്‍ കത്തി എടുത്ത് കൈയേറ്റം ചെയ്യാനായി ശ്രമിക്കുകയുമായിരുന്നുവെന്നുമാണ് പരാതി. സംഭവത്തിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെയും മാനേജരുടെയും പരാതിയില്‍ സെന്‍ട്രല്‍ പോലീസ് കേസെടുത്തു. മാനേജരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതില്‍ വിദ്യാര്‍ഥികളുടെ സഹോദരങ്ങള്‍ക്കെതിരെയും കത്തി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതില്‍ മാനേജര്‍ക്കെതിരെയുമാണ് പരാതി.
Read More