പത്തനംതിട്ട: ഗുണ്ടാ പിരിവ് നൽകാതിരുന്ന യുവതിയെ ഗുണ്ടാസംഘം കൂട്ടബലാത്സംഗം ചെയ്തതായി പരാതി. തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളായ ആറു പേരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായാണ് പരാതി. കാപ്പാ കേസ് പ്രതിയും കൂട്ടാളികളും സ്പായിലെത്തി 50,000 രൂപ ആവശ്യപ്പെട്ടാണ് യുവതിയെ ഭീഷണിപ്പെടുത്തിയത്. തൃശൂർ സ്വദേശിയായ ഉടമ 10,000 രൂപ നൽകാമെന്ന് ഇവരോട് പറഞ്ഞു. ആ പണം പോരെന്ന് പറഞ്ഞാണ് റിസപ്ഷനിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളിൽ ഒരാളെ മുറിയിലേക്ക് വലിച്ചുക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തിയെന്ന് സംശയമുണ്ട്. പീഡനത്തിനു ശേഷവും പ്രതികൾ ഭീഷണി തുടർന്നു. സംഭവത്തിൽ മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടറും മൂന്നു പേരും അറസ്റ്റിലായിട്ടുണ്ട്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. കേസിലെ മൂന്ന് പ്രതികൾ ഒളിവിലാണ്. ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് സംഭവം നടന്നത്.
Read MoreCategory: Top News
ഒൻപതാം ക്ലാസുകാരിയെ പലതവണ പീഡിപ്പിച്ച് ആർഎസ്എസ് പ്രവർത്തകൻ; താൻതേരിട്ട ദുരിതം തുറന്ന് പറഞ്ഞത് സ്കൂൾ കൗൺസിലിംഗിൽ; മധ്യവയസ്കനെ അകത്താക്കി പോലീസ്
കോഴിക്കോട്: ഒൻപതു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. മുക്കം തേച്ച്യാട് മുറിയൻ കണ്ടത്തിൽ ബാബുരാജ് (50) ആണ് അറസ്റ്റിലായത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർഥിനി പീഡന വിവരം തുറന്നുപറഞ്ഞത്. മുൻപും പല തവണ കുട്ടി ഇയാളിൽ നിന്ന് പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreവല്ലാത്ത പഠനഭാരം, താങ്ങാൻ പറ്റാതെയായി; വൈപ്പിനിൽ നിന്ന് കാണാതായ പെൺകുട്ടി പോലീസിനോട് സത്യം പറഞ്ഞു; യാത്രയ്ക്കുള്ള പണം കണ്ടെത്തിയത് കമ്മൽ വിറ്റ്
കൊച്ചി: വൈപ്പിനിൽ നിന്ന് കാണാതായ പെൺകുട്ടിയെ പോലീസ് കണ്ടെത്തി. ജനുവരി മൂന്നിന് കാണാതായ പെൺകുട്ടിക്കായി വ്യാപക അന്വേഷണം നടക്കുന്നതിനിടെയാണ് എറണാകുളത്തു നിന്ന് കണ്ടെത്തിയത്. മേനക ഭാഗത്തെ ഹോട്ടലിലെത്തിയ പെൺകുട്ടിയെ ഒരു പരിചയക്കാരി കാണുകയായിരുന്നു. ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പം പറഞ്ഞയച്ചു. പഠനഭാരമാണ് വീട് വിട്ടു പോകാൻ പ്രേരിപ്പിച്ചതെന്ന് പെൺകുട്ടി മൊഴിനൽകി. തിരുവനന്തപുരത്തും കോഴിക്കോടും ചുറ്റിക്കറങ്ങിയ ശേഷമാണ് കുട്ടി എറണാകുളത്തെത്തിയത്. പെൺകുട്ടി തന്റെ കമ്മൽ പണയം വച്ചാണ് യാത്രക്കുള്ള പണം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
Read Moreഒന്ന് അമറാൻ പോലുമാകാതെ… അമ്മയുടെ കൊമ്പിനിടയിൽ കുടുങ്ങി കിടാവ്; ഒടുവിൽ നിലവിളി ശബ്ദമിട്ട് ഫയർഫോഴ്സ് എത്തി; കൊമ്പ് മുറിച്ച് കുഞ്ഞിക്കിടാവിന് രക്ഷകരായി
കണ്ണൂർ: എരുമയുടെ വളഞ്ഞ കൊമ്പിനുള്ളിൽ കുടുങ്ങിയ കിടാവ് കണ്ണീർക്കാഴ്ചയായി. എരുമയും കിടാവും പലരീതിയിൽ ശ്രമിച്ചിട്ടും കൊമ്പിനുള്ളിൽനിന്നു രക്ഷപ്പെട്ടു പോകാനാവാത്ത രീതിയിൽ കുടങ്ങിക്കിടക്കുകയായിരുന്നു. ഒടുവിൽ അഗ്നിരക്ഷാ സേനയെത്തി കൊമ്പു മുറിച്ചു കിടാവിനെ രക്ഷിച്ചു. ഇന്നു രാവിലെ കണ്ണൂർ ഗവ. ആശുപത്രിക്കു സമീപമായിരുന്നു സംഭവം. നാട്ടുകാരാണ് എരുമയുടെ കൊമ്പിനുള്ളിൽ കുടുങ്ങിയ നിലയിലുള്ള കിടാവിനെ കണ്ടത്. ഉടൻ അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർസ് കെ.നസീർ, പി.വൈശാഖ്, വിജോയ് പത്രോസ്, വിഷ്ണു, ഹോം ഗാർഡ് സുകേഷ് എന്നിവരെത്തി ഏറെ പരിശ്രമത്തിന് ശേഷം എരുമയുടെ കൊമ്പിന്റെ വളഞ്ഞു കിടന്ന ഭാഗം യന്ത്രമുപയോഗിച്ച് മുറിച്ചാണ് കിടാവിനെ രക്ഷപ്പെടുത്തിയത്.
Read Moreമണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്; അപകടമുണ്ടാക്കിയ ശേഷം കാർ നിർത്താതെ പോയി; മണിയൻപിള്ള സ്റ്റേഷനിൽ ഹാജരായി;കേസെടുത്ത് പോലീസ്
തിരുവനന്തപുരം: നടന് മണിയന്‍പിള്ള രാജുവിന്റെ വാഹനമിടിച്ച് രണ്ടു പരിക്കേറ്റ സംഭവത്തില്‍ കേസെടുത്ത് മ്യൂസിയം പോലീസ്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ സഹായിച്ചില്ലെന്നും വാഹനം നിർത്താതെ ഓടിച്ചുപോയി എന്നും യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ലെന്നും എഫ്ഐആറിൽ പറയുന്നു. അതേസമയം, കേസിൽ മണിയന്‍പിള്ള രാജു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഹാജരായി. നിലവിൽ അദ്ദേഹത്തിന്റെ മെഡിക്കൽ പരിശോധന ജനറൽ ആശുപത്രിയിൽ നടക്കുകയാണ്. വൈദ്യപരിശോധനക്ക് ശേഷമായിരിക്കും വകുപ്പുകളിൽ അന്തിമ തീരുമാനം. വാഹനം ഓടിച്ചത് താൻ തന്നെയാണെന്നും ഭയം കൊണ്ടാണ് നിർത്താതെ പോയതെന്നും താരം നേരത്തെ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 10ഓടെ വഴുതക്കാട് ശ്രീമൂലം ക്ലബിന് മുൻപിലായിരുന്നു അപകടം. മണിയൻ പിള്ള രാജു ഓടിച്ച ആഢംബര കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം മണിയൻ പിള്ള രാജു…
Read Moreകാമുകനെ സ്വന്തമാക്കാനായില്ല; വിവാഹശേഷവും യുവാവുമായി ബന്ധം തുടർന്നു; ഭർത്താവിനെ മദ്യത്തിന് അടിമയാക്കിയശേഷം ക്രൂരമായി കൊന്നുതള്ളി ഭാര്യയും കാമുകനും
ജയ്പുർ: കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാർ അപകടമെന്ന് വരുത്തിത്തീർത്ത യുവതി പിടിയിൽ. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിൽ ഭാര്യ അഞ്ജുവും കാമുകൻ സഞ്ജു, സുഹൃത്തുക്കളായ രോഹിത്, സിദ്ധാർഥ് എന്നിവരെയും പോലീസ് പിടികൂടി. ജനുവരി 30നാണ് സംഭവം. വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ അജ്ഞാത വാഹനം തങ്ങളെ ഇടിച്ച് വീഴ്ത്തിയെന്നും ആശിഷ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചുവെന്നുമായിരുന്നു അഞ്ജുവിന്റെ മൊഴി. എന്നാൽ ആശിഷിന്റെ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയ അസ്വാഭാവികതയും അഞ്ജുവിനെ ചോദ്യം ചെയ്തപ്പോഴുള്ള മൊഴിയിലെ വൈരുധ്യങ്ങളുമാണ് സംഭവം കൊലപാതകമാണെന്ന് തെളിയാൻ കാരണം. മാത്രമല്ല അഞ്ജുവിന് പരിക്കുകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഇതുംപോലീസിൽ സംശയം ജനിപ്പിച്ചു. സംഭവ ദിവസം മദ്യപിച്ചിരുന്ന ആശിഷിനെ വൈകുന്നേരം ഒന്ന് നടന്നുവരാമെന്ന് പറഞ്ഞ് അഞ്ജു പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ റോഡിലൂടെ നടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ തങ്ങളെ ഇടിക്കുകയും കാറിലുള്ളവർ തന്റെ സ്വർണാഭാരണങ്ങളും മറ്റും കവർന്നുവെന്നും…
Read Moreലോഡ്ജിൽ വീട്ടമ്മ മരിച്ച നിലയിൽ; കൂടെയുണ്ടായിരുന്ന അയൽവാസി ലോഡ്ജിന് പുറത്ത് തൂങ്ങിമരിച്ചു; ഇരുവരും മുൻപും മുറിയെടുത്തിരുന്നെന്ന് ജീവനക്കാർ; മരിച്ച സീമ രണ്ട് കുട്ടികളുടെ അമ്മ
തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ വീട്ടമ്മയെ മരിച്ച നിലയിലും കൂടെയുണ്ടായിരുന്ന അയൽവാസിയെ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. കണ്ണപുരം അയ്യോത്ത് സ്വദേശി കെ.വി. സീമയെയാണ് (50) ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന സീമയുടെ അയൽവാസിയായ അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ.പി. വിജയനെയാണ് മാട്ടൂൽ ജസീന്തയ്ക്ക് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സീമയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. കണ്ണപുരം മുട്ടില്‍ സ്വദേശിനിയായ സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. രണ്ട് മക്കളുണ്ട്. ഇന്നലെ ഉച്ചക്ക് 12.50 നാണ് ഇരുവരും ചേര്‍ന്ന് പറശിനിക്കടവിലെ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയെടുത്തത്. വൈകുന്നേരം ആറോടെ വിജയന് മുറിപൂട്ടി പുറത്തേക്ക് പോയി. ഇയാള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് ലോഡ്ജ് അധികൃതര്‍ പോലീസിനെ വിളിച്ചത്. തുടർന്ന്, രാത്രിയിൽ പോലീസെത്തിയപ്പോഴാണ് വീട്ടമ്മയെ റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന്, പോലീസ് വിജയന്റെ…
Read Moreകനത്ത വേനലിൽ തണുപ്പുതേടി പാമ്പുകൾ നാട്ടിലേക്ക്; സത്യന്റെ വീട്ടിലെത്തി അലമാരയ്ക്കുള്ളിൽ കയറിയത് രാജവെമ്പാല; ഒന്നും സംഭവിക്കാതിരുന്നത് ഭാഗ്യംകൊണ്ടെന്ന് വീട്ടുകാർ
കോരുത്തോട്: കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തിയിൽ ജനവാസമേഖലയെ ഭീതിയിലാഴ്ത്തി വീടിനുള്ളിൽ രാജവെമ്പാലയെ കണ്ടെത്തി. മൂത്തേരിയിൽ സത്യന്റെ വീടിനുള്ളിലാണ് എട്ടടിയോളം നീളമുള്ള പാമ്പ് കയറിയത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടുകൂടിയായിരുന്നു സംഭവം. സത്യന്റെ അമ്മ തങ്കമ്മ വൈകുന്നേരം വീട്ടിലേക്ക് കയറി വരുമ്പോഴാണ് വീടിനകത്ത് രാജവെമ്പാലയെ കണ്ടത്. തങ്കമ്മയെ കണ്ടതോടെ പാമ്പ് അലമാരയുടെ അടിയിലേക്ക് ഇഴഞ്ഞുകയറി. ഉടൻതന്നെ ഇവർ അയൽവാസികളെയും വനംവകുപ്പിനെയും വിവരമറിയിച്ചു. വനംവകുപ്പിന്റെ സർപ്പ ടീം സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് പാമ്പിനെ പിടികൂടിയത്. പാമ്പ് ഒളിച്ചിരുന്ന അലമാര വീടിന് പുറത്തെത്തിച്ച് പരിശോധിച്ചപ്പോഴാണ് അതിന്റെ ചുവട്ടിലെ അറയിൽ രാജവെമ്പാലയെ കണ്ടെത്തിയത്. കുട്ടികളടക്കമുള്ളവർ ഉച്ചകഴിഞ്ഞ് മൂന്നുവരെ വീടിനുള്ളിൽ ഉണ്ടായിരുന്നു. ഇവർ കുരുമുളക് ശേഖരിക്കാൻ പറമ്പിലേക്ക് പോയ സമയത്താണ് രാജവെമ്പാല അകത്തു കയറിയത്. കുട്ടികൾ വീട്ടിലില്ലാതിരുന്ന സമയമായതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. വേനൽ ശക്തമായതോടെ വനത്തിൽ നിന്നു പാമ്പുകൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവാവുകയാണ്.
Read Moreഅഭിജിത്ത് നായർക്ക് പ്രായം ഇരുപത്തിരണ്ട്; വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമം; അതിക്രമം നേരിട്ടത് ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന വീട്ടമ്മ
പത്തനംതിട്ട: ഓപ്പറേഷന് കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. ചിറ്റാര്‍ മണക്കയം നിവരത്ത് കിഴക്കതില്‍ അഭിജിത്ത് നായര്‍ (കിച്ചു,22)നെയാണ് ചിറ്റാര്‍ എസ്എച്ച്ഒ ജി. സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ നിലവിളിച്ചതോടെ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി അഭിജിത്തിനെ റിമാന്‍ഡ് ചെയ്തു.
Read Moreഫോറസ്റ്റ് ഓഫീസറുടെ കരങ്ങൾക്ക് ഇരയായി സഹപ്രവർത്തക; ഭക്ഷണം കഴിക്കാനെത്തിയ സമയത്ത് ഒളിഞ്ഞുനിന്ന് യുവതിയെ കയറിപ്പിടിച്ചു;ചിറ്റാറിലെ സംഭവമിങ്ങനെ
ചിറ്റാർ: സഹപ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചുകോയിക്കൽ സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അശോകൻ (53) നെയാണ് ചിറ്റാർ പോലീസ് ഇൻസ്പെക്ടർ സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഉച്ചയ്ക്ക് സ്റ്റേഷൻ ഭക്ഷണശാലയിൽ വച്ചാണ് അശോകൻ സഹപ്രവർത്തകയെ കടന്നുപിടിച്ചതെന്ന് പോലീസ് പറഞ്ഞു. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയേ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം അശോകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേര്യമംഗലം സ്വദേശിയാണ് അശോകൻ. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
Read More