കൂ​ട്ടി​യും കി​ഴി​ച്ചും മു​ന്ന​ണി​ക​ൾ… ഏ​റ്റു​മാ​നൂ​രി​ൽ വാ​സ​വ​നെ നാ​ട്ട​കം സു​രേ​ഷ് അ​ട്ടി​മ​റി​ക്കു​മെ​ന്ന് യു​ഡി​എ​ഫ്; പാ​ലാ ജോ​സ് കെ.​മാ​ണിക്കെ​ന്ന് എ​ൽ​ഡി​എ​ഫ്; അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്ന് ബി​ജെ​പി

കോ​​ട്ട​​യം: തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​ഴി​​ഞ്ഞ​​തോ​​ടെ കൂ​​ട്ടി​​യും കി​​ഴി​​ച്ചും ജി​​ല്ല​​യി​​ലെ മു​​ന്ന​​ണി​​ക​​ളും സ്ഥാ​​നാ​​ര്‍​ഥി​​ക​​ളും. മൂ​​ന്നു മു​​ന്ന​​ണി​​ക​​ളും വി​​ജ​​യ​​ത്തി​​ല്‍ കു​​റ​​ഞ്ഞൊ​​ന്നും ക​​ണ​​ക്കു​​കൂ​​ട്ടു​​ന്നി​​ല്ല.ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തേ​​ക്കാ​​ള്‍ കൂ​​ടു​​ത​​ല്‍ സീ​​റ്റു​​ക​​ൾ എ​​ല്‍​ഡി​​എ​​ഫ് പ്ര​​തീ​​ക്ഷി​​ക്കു​​മ്പോ​​ള്‍ വ​​ലി​​യ തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തു​​മെ​​ന്ന് യു​​ഡി​​എ​​ഫ് ക്യാ​​മ്പ് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു. ജി​​ല്ല​​യി​​ല്‍ ഇ​​ത്ത​​വ​​ണ അ​​ക്കൗ​​ണ്ട് തു​​റ​​ക്കു​​മെ​​ന്നാ​​ണ് എ​​ൻ​​ഡി​​എ​​യു​​ടെ അ​​വ​​കാ​​ശ​​വാ​​ദം. ഏ​​ഴി​​ട​​ത്ത് ജ​​യം ഉ​​റ​​പ്പി​​ക്കു​​ന്ന യു​​ഡി​​എ​​ഫ് ഏ​​റ്റു​​മാ​​നൂ​​രി​​ൽ അ​​ട്ടി​​മ​​റി ജ​​യം നേ​​ടു​​മെ​​ന്നും അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു​​ണ്ട്.ചാ​​ണ്ടി ഉ​​മ്മ​​നും തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​നും റി​​ക്കാ​​ർ​​ഡ് ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ ജ​​യി​​ക്കു​​മെ​​ന്നും യു​​ഡി​​എ​​ഫ് ക്യാ​​മ്പ് പ്ര​​തീ​​ക്ഷ പ്ര​​ക​​ടി​​പ്പി​​ച്ചു. പൂ​​ഞ്ഞാ​​റി​​ൽ വ്യ​​ക്ത​​മാ​​യ മേ​​ല്‍​കൈ ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് ക​​ണ​​ക്കു​​ക​​ള്‍ നി​​ര​​ത്തി യു​​ഡി​​എ​​ഫ് പ​​റ​​യു​​ന്ന​​ത്. ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലും പാ​​ലാ​​യി​​ലും ക​​ടു​​ത്തു​​രു​​ത്തി​​യി​​ലും മി​​ക​​ച്ച വി​​ജ​​യ​​മു​​ണ്ടാ​​കു​​മെ​​ന്നും യു​​ഡി​​എ​​ഫ് ക്യാ​​മ്പ് പ്ര​​തീ​​ക്ഷ വ​​യ്ക്കു​​ന്നു​​ണ്ട്. ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തെ അ​​ഞ്ച് സീ​​റ്റ് ഇ​​ക്കു​​റി ആ​​റാ​​യി വ​​ർ​​ധി​​പ്പി​​ക്കു​​മെ​​ന്നാ​​ണ് എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ അ​​വ​​കാ​​ശ​​വാ​​ദം. സി​​റ്റിം​​ഗ് സീ​​റ്റു​​ക​​ൾ​​ക്ക് പു​​റ​​മേ പാ​​ലാ​​യി​​ൽ കൂ​​ടി വി​​ജ​​യി​​ക്കു​​മെ​​ന്നാ​​ണ് എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ ക​​ണ​​ക്ക്. വൈ​​ക്കം ഇ​​ത്ത​​വ​​ണ​​യും തു​​ണ​​യ്ക്കു​​മെ​​ന്ന് സി​​പി​​ഐ​​യും ക​​ണ​​ക്കു​​കൂ​​ട്ടു​​ന്നു. മൂ​​ന്നു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ…

Read More

അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് നാ​ലു​വ​യ​സു​കാ​രി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു; എ​ല്ലാ​വ​രെ​യും നൊ​മ്പ​ര​പ്പെ​ടു​ത്തി സ​ന വി​ട​വാ​ങ്ങി; അ​പ​ക​ടം അ​മ്മ​യോ​ടൊ​പ്പം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ

പാ​ങ്ങോ​ട്: അ​മ്മ​യോ​ടൊ​പ്പം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ ബൈ​ക്കി​ടി​ച്ച് ഗുരുതരമായി പരിക്കേറ്റ നാ​ലു​വ​യ​സു​കാ​രി മ​രി​ച്ചു. അ​മ്മ​യോ​ടൊ​പ്പം വി​വാ​ഹ​ത്തിൽ പങ്കെടുത്ത ശേഷം വീ​ടി​നു​മു​ന്നി​ൽ മ​ട​ങ്ങി​യെ​ത്തി​യ നാ​ലു വ​യ​സു​കാ​രി റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ചു തെറിപ്പിക്കുകയായിരുന്നു. പാ​ങ്ങോ​ട് കൊ​ച്ചാ​ലും​മൂ​ട് ഷെ​ഫീ​ക്ക് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഷെ​ഹീ​റി​ന്‍റെ​യും അ​മാ​ന​യു​ടെ​യും മ​ക​ൾ സ​നാ മെ​ഹ്‌​റി​ൻ(4) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്‌​ക്ക് ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സ​ന​യെ ഉ​ട​ൻ​ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച​യോ​ടെ മ​രി​ച്ചു. പാ​ങ്ങോ​ട് ഗ​വ. എ​ൽ​പി​എ​സി​ലെ എ​ൽ​കെ​ജി. വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു സ​ന. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ശ​നി​യാ​ഴ്ച കൊ​ച്ചാ​ലും​മൂ​ട് ക​ബ​റി​സ്‌​താ​നി​ൽ ക​ബ​റ​ട​ക്കും.

Read More

പ​രി​ശ്ര​മം വി​ഫ​ലം, 45 അ​ടി താ​ഴ്ച​യി​ൽ കു​രു​ന്ന് ജീ​വ​ൻ: 23 മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വെ​റു​തെ​യാ​യി; കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​നി​ൽ കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ ര​ണ്ട​ര വ​യ​സു​കാ​ര​ൻ 23 മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഝ​ലാ​രി​യ ഗ്രാ​മ​ത്തി​ലെ കു​ഴ​ൽ​ക്കി​ണ​റി​ൽ ര​ണ്ട​ര വ​യ​സു​കാ​ര​ൻ ഭ​ഗീ​ര​ഥ് അ​ക​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. രാ​ജ​സ്ഥാ​നി​ലെ പാ​ലി ജി​ല്ല​യി​ൽ നി​ന്നു​ള്ള ആ​ട്ടി​ട​യ​ൻ പ്ര​വീ​ൺ ദേ​വാ​സി​യു​ടെ മ​ക​നാ​ണ് ഭ​ഗീ​ര​ഥ്. കു​ടും​ബം ആ​ടു​ക​ളെ മേ​യി​ക്കു​ന്ന​തി​നി​ടെ കു​ട്ടി കു​ഴ​ൽ​ക്കി​ണ​റി​ന്‍റെ മൂ​ടി മാ​റ്റി​യ​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ ഭൂ​പ്ര​കൃ​തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വ​ലി​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു

Read More

ക​റു​ത്തി​രി​ക്കു​ന്ന നീ ​എ​ന്നെ അ​ർ​ഹി​ക്കു​ന്നി​ല്ല; ഭ​ർ​ത്താ​വി​നെ ഒ​ഴി​വാ​ക്കാ​ൻ കാ​മു​ക​ന് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി; അ​ല​മു​റ​യി​ടു​ന്ന ഭാ​ര്യ​യു​ടെ തി​ര​ക്ക​ഥ പൊ​ളി​ച്ച് പോ​ലീ​സ്

ഭോ​പ്പാ​ല്‍: ഭ​ർ​ത്താ​വി​ന്‍റെ ക​റു​ത്ത നി​റ​ത്തി​ൽ അ​പ​മാ​നം. ഭ​ര്‍​ത്താ​വി​നെ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി കൊ​ല​പ്പെ​ടു​ത്തി യു​വ​തി. ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത് യു​വ​തി​യു​ടെ കാ​മു​ക​ന്. മ​ധ്യ​പ്ര​ദേ​ശി​ലെ ധാ​റി​ലാ​ണ് ന​ട​ക്കു​ന്ന സം​ഭ​വം. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​കം എ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നു​ള്ള നീ​ക്കം പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലി​ലാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. 28കാ​ര​നാ​യ പു​രോ​ഹി​ത് ദേ​വ്കൃ​ഷ്ണ ഏ​പ്രി​ല്‍ ഏ​ഴി​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൂ​ര്‍​ച്ച​യു​ള്ള ആ​യു​ധ​ത്തി​ല്‍ നി​ന്നും മു​റി​വേ​റ്റാ​ണ് ദേ​വ​കൃ​ഷ്ണ​യു​ടെ മ​ര​ണം. ദേ​വ്കൃ​ഷ്ണ​യു​ടെ ഭാ​ര്യ പ്രി​യ​ങ്ക​യു​ടെ മൊ​ഴി​യി​ലെ വൈ​രു​ധ്യ​മാ​ണ് പോ​ലീ​സി​നെ സം​ശ​യ​ത്തി​ലാ​ക്കി​യ​ത്. പി​ന്നീ​ട് ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ച​രു​ൾ അ​ഴി​ഞ്ഞ​ത്. മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യും മ​റ്റ് വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും വീ​ട്ടി​ല്‍ നി​ന്നും മോ​ഷ​ണം പോ​യെ​ന്നും മോ​ഷ്ടാ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ദേ​വ്കൃ​ഷ്ണ കൊ​ല​പ്പെ​ട്ട​തെ​ന്നു​മാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ ആ​ദ്യ​മൊ​ഴി. പ്രി​യ​ങ്ക​യു​ടെ​യും ദേ​വ്കൃ​ഷ്ണ​യു​ടെ ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ല്‍ ഏ​റെ​ക്കാ​ല​മാ​യി പ്ര​ശ്‌​ന​ങ്ങ​ള്‍ നി​ല​നി​ന്നി​രു​ന്നു. 25കാ​രി​യാ​യ പ്രി​യ​ങ്ക എ​പ്പോ​ഴും ക​റു​ത്തി​രി​ക്കു​ന്നു​വെ​ന്ന പേ​രി​ല്‍ ദേ​വ്കൃ​ഷ്ണ​യെ പ​രി​ഹ​സി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ക​റു​ത്തി​രി​ക്കു​ന്ന​തി​നാ​ല്‍ നീ ​എ​ന്നെ അ​ര്‍​ഹി​ക്കു​ന്നി​ല്ല, നി​ന്നെ​ക്കാ​ള്‍ മി​ക​ച്ച​താ​ണ് താ​ന്‍ അ​ര്‍​ഹി​ക്കു​ന്ന​തെ​ന്ന്…

Read More

കൊ​ട്ടി​ഘോ​ഷി​ച്ച വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹം വി​വാ​ദ​ത്തി​ലേ​ക്ക്; പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ൽ, ഭ​ർ​ത്താ​വി​നെ​തി​രെ പോ​ക്സോ കേ​സ്

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മേ​ള​യി​ൽ വൈ​റ​ൽ താ​ര​മാ​യ പെ​ൺ​കു​ട്ടി​ക്ക് വി​വാ​ഹ​സ​മ​യം പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ൽ. നാ​ഷ​ണ​ൽ ക​മ്മീ​ഷ​ൻ ഫോ​ർ ഷെ​ഡ്യൂ​ൾ​ഡ് ട്രൈ​ബ്‌​സ് (എ​ൻ​സി​എ​സ്ടി) കേ​ര​ള​ത്തി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ട്ട​ത്. ഇ​തോ​ടെ ഭ​ർ​ത്താ​വ് നി​യ​മ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും. മ​ധ്യ​പ്ര​ദേ​ശി​ലെ ഖാ​ർ​ഗോ​ൺ ജി​ല്ല​യി​ലെ മ​ഹേ​ശ്വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ട​ക്ക​മു​ള്ള​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് എ​ൻ​സി​എ​സ്ടി കേ​ര​ള​ത്തി​ലും മ​ധ്യ​പ്ര​ദേ​ശി​ലും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ന്ത​ർ സിം​ഗ് ആ​ര്യ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ൺ​കു​ട്ടി ഗോ​ത്ര​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണെ​ന്നും അ​വ​ർ​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും ക​ണ്ടെ​ത്തി. വി​വാ​ഹം ന​ട​ത്തി​യ​ത് കേ​ര​ള​ത്തി​ൽ വ​ച്ചാ​ണെ​ന്നും വ്യാ​ജ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​യ​താ​യി കാ​ണി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. വ്യാ​ജ​മാ​യി നി​ർ​മി​ച്ച രേ​ഖ​ക​ൾ റ​ദ്ദാ​ക്കാ​ൻ അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Read More

പാ​ർ​ട്ടി​യെ ഇ​നി ആ​ക്ര​മി​ച്ചാ​ൽ ജി. ​സു​ധാ​ക​ര​ന്‍റെ പ​ല ര​ഹ​സ്യ​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്തും; തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് പാ​ർ​ട്ടി​യെ ച​തി​ച്ച​യാ​ളെ​ന്ന് സ​ജി ചെ​റി​യാ​ൻ

തി​രു​വ​ന​ന്ത​പു​രം: ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യെ ഇ​നി​യും ആ​ക്ര​മി​ച്ചാ​ൽ സു​ധാ​ക​ര​ന്‍റെ കാ​ര്യ​ങ്ങ​ൾ ഓ​രോ​ന്നാ​യി വെ​ളി​പ്പെ​ടു​ത്തും. ജി.​സു​ധാ​ക​ര​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ഇ​നി ന​ഷ്ട​പ്പെ​ടാ​ൻ ഒ​ന്നു​മി​ല്ല. കൃ​ഷ്ണ​പി​ള്ള സ്മാ​ര​കം ത​ക​ർ​ത്ത​താ​ണെ​ന്ന ജി. ​സു​ധാ​ക​ര​ന്‍റെ ആ​രോ​പ​ണ​ത്തി​നും അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. ത​ക​ർ​ക്കാ​ൻ പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ ഞ​ങ്ങ​ൾ ഒ​രു​മി​ച്ചേ പോ​കൂ. ഞാ​ൻ സു​ധാ​ക​ര​ന്‍റെ​യും സു​ധാ​ക​ര​ന് എ​ന്‍റെ​യും നി​ഴ​ലാ​യി നി​ന്ന കാ​ല​മാ​ണ​ത്. ഞാ​ൻ പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ സു​ധാ​ക​ര​നും കാ​ണും. ജി. ​സു​ധാ​ക​ര​നെ ചു​മ​ക്കു​ന്ന കെ.​സി. വേ​ണു​ഗോ​പാ​ൽ ആ​ല​പ്പു​ഴ ക​ട​ലി​ൽ ചാ​ടി ചാ​കു​മെ​ന്ന് സ​ജി ചെ​റി​യാ​ൻ. ആ​റു മാ​സം കൊ​ണ്ട് കെ.​സി. വേ​ണു​ഗോ​പാ​ൽ ഇ​ത് മ​ന​സി​ലാ​ക്കും. ഇ​ല്ലെ​ങ്കി​ൽ എ​ന്‍റെ പേ​ര് മാ​റ്റി​ക്കോ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സ്ഥാ​നം വി​ട്ടു പോ​യ പ്ര​മു​ഖ​രു​ടെ​യൊ​ക്കെ ഉ​ള്ളി​ൽ ക​മ്മ്യൂ​ണി​സം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ജി. ​സു​ധാ​ക​ര​ൻ അ​ങ്ങ​നെ​യ​ല്ല. ക​മ്മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​നാ​ണ് പാ​ർ​ട്ടി​യെ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ച​തി​ച്ചു. ഒ​ന്ന​ര വ​ർ​ഷം മു​മ്പ് കെ.​സി. വേ​ണു​ഗോ​പാ​ലു​മാ​യി ക​രാ​ർ…

Read More

ഒ​ടു​വി​ൽ വേ​ദ​ന​യാ​യി ശ്രീ​ന​ന്ദ; ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ കാ​ണാ​താ​യ ശ്രീ​ന​ന്ദ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; മ​ര​ണം1500 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ്

മം​ഗ​ളൂ​രു: ചി​ക്ക​മ​ഗ​ളൂ​രു ബു​ധ​ൻ​ഗി​രി മ​ല​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നി​ടെ കാ​ണാ​താ​യ മ​ല​യാ​ളി പെ​ൺ​കു​ട്ടി ശ്രീ​ന​ന്ദ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 1500 അ​ടി താ​ഴ്ച​യി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. മാ​ണി​ക്ക​ധാ​ര വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ വ്യൂ ​പോ​യി​ന്‍റി​നോ​ട് ചേ​ർ​ന്നു​ള്ള ചെ​ങ്കു​ത്താ​യ മേ​ഖ​ല​യി​ൽ​വ​ച്ചാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റ​ത്തെ ര​മേ​ശ്-​രോ​ഹി​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ശ്രീ​ന​ന്ദ​യെ (15) ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണു സം​ഭ​വം. സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ള​ട​ങ്ങു​ന്ന നാ​ല്പ​തം​ഗ സം​ഘ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു പെ​ൺ​കു​ട്ടി ബു​ധ​ൻ​ഗി​രി മ​ല​യി​ലെ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യെ ആ​രെ​ങ്കി​ലും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കു​ടും​ബം ചി​ക്ക​മ​ഗ​ളൂ​രു നോ​ർ​ത്ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം പ​ല​വ​ഴി​ക്കു​നി​ന്ന് ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ശ്രീ​ന​ന്ദ​യെ കാ​ണാ​താ​യ​ത്. മ​ല​യു​ടെ അ​ല്പം താ​ഴെ​യു​ള്ള ഭാ​ഗ​ത്താ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. മു​ക​ളി​ൽ ഇ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട ഭാ​ഗ​ത്തേ​ക്ക് ശ്രീ​ന​ന്ദ ക​യ​റി​പ്പോ​കു​ന്ന​ത് ക​ണ്ട​വ​രു​ണ്ട്. എ​ന്നാ​ൽ ക​ഷ്ടി​ച്ച് നാ​ലു​മി​നി​റ്റ് ക​ഴി​ഞ്ഞ് മ​റ്റു​ള്ള​വ​ർ അ​വി​ടെ​യെ​ത്തു​മ്പോ​ഴേ​ക്ക് ശ്രീ​ന​ന്ദ…

Read More

ശ്രീ​ന​ന്ദ എ​വി​ടെ? ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി​ട്ട് നാ​ലു ദി​വ​സം; ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​കാ​മെ​ന്ന സം​ശ​യ​വു​മാ​യി കു​ടും​ബം

മം​ഗ​ളൂ​രു: ചി​ക്ക​മ​ഗ​ളൂ​രു ബു​ധ​ൻ​ഗി​രി മ​ല​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നി​ടെ കാ​ണാ​താ​യ മ​ല​യാ​ളി പെ​ൺ​കു​ട്ടി ശ്രീ​ന​ന്ദ​യ്ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ നാ​ലാം​ദി​വ​സ​വും വി​ഫ​ലം. പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റ​ത്തെ ര​മേ​ശ്-​രോ​ഹി​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ശ്രീ​ന​ന്ദ​യെ (15) ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണു കാ​ണാ​താ​യ​ത്. സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ള​ട​ങ്ങു​ന്ന നാ​ല്പ​തം​ഗ സം​ഘ​ത്തിനൊ​പ്പ​മാ​യി​രു​ന്നു പെ​ൺ​കു​ട്ടി ബു​ധ​ൻ​ഗി​രി മ​ല​യി​ലെ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യെ ആ​രെ​ങ്കി​ലും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കു​ടും​ബം ചി​ക്ക​മ​ഗ​ളൂ​രു നോ​ർ​ത്ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്നു പോലീസും സംശയിക്കുന്നു. പ​ത്തം​ഗ​ങ്ങ​ളു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ മ​റ്റൊ​രു സം​ഘം ത​ങ്ങ​ളു​ടെ തൊ​ട്ട​ടു​ത്തു ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. ചെ​റു​സം​ഘ​ങ്ങ​ളാ​യി മ​റ്റു ചി​ല​രും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രെ​ല്ലാം എ​വി​ടെ നിന്നു വന്നവരാ​ണെ​ന്നു പോ​ലും അ​റി​യി​ല്ല. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​വ​രെ​ല്ലാം എ​ങ്ങോ​ട്ടാ​ണു പോ​യ​തെ​ന്നും അ​റി​യി​ല്ലെ​ന്ന് ശ്രീ​ന​ന്ദ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​യു​ന്നു. സം​ഭ​വം ന​ട​ന്ന ദി​വ​സം ബു​ധ​ൻ​ഗി​രി മ​ല​യി​ലെ​ത്തി​യ സ​ഞ്ചാ​രി​ക​ളു​ടെ​യെ​ല്ലാം രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​തി​നു പു​റ​മേ ഭി​ക്ഷ​ക്കാ​രും തെ​രു​വി​ൽ ഉ​റ​ങ്ങു​ന്ന​വ​രു​മെ​ല്ലാം…

Read More

പ്ര​സാ​ദ സ​ദ്യ ക​ഴി​ച്ച് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു; സ​ദ്യ​യി​ലെ ക​റി​യി​ൽ നി​ന്ന് വി​ഷ​ബാ​ധ​യേ​റ്റെ​ന്ന് സം​ശ​യം

ക​ണ്ണൂ​ര്‍: പ്ര​സാ​ദ സ​ദ്യ ക​ഴി​ച്ചു​ണ്ടാ​യ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. കാ​ര പേ​രാ​വൂ​രി​ലെ പൂ​വ​ത്തും​ക​ണ്ടി വി​ജ​യ​നാ(70)​ണ് മ​രി​ച്ച​ത്. കാ​ര പു​തി​യേ​ട​ത്ത് മ​ട​പ്പു​ര മു​ത്ത​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് പ്ര​സാ​ദ​സ​ദ്യ ക​ഴി​ച്ച​വ​ര്‍​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. ക​ണ്ണൂ​രി​ലെ എ​കെ​ജി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ലാ​യി ന​ട​ന്ന ഉ​ത്സ​വ​ത്തി​ല്‍ ആ​റി​ന് സ​ദ്യ ക​ഴി​ച്ച​വ​ര്‍​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. 300ല​ധി​കം പേ​രാ​ണ് ക​ണ്ണൂ​ര്‍, ത​ല​ശേ​രി, മ​ട്ട​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്. സ​ദ്യ​യി​ലെ പ​ച്ച​ടി​യി​ല്‍ നി​ന്നാ​ണ് വി​ഷ​ബാ​ധ​യേ​റ്റ​തെ​ന്നാ​ണ് വി​വ​രം. ഇ​തി​ന്‍റെ സാ​മ്പി​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ര്‍​ക്ക് വ​യ​റി​ള​ക്കം, പ​നി, ത​ല​വേ​ദ​ന എ​ന്നീ ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ള്‍ ഉ​ണ്ടാ​യി. ശാ​ന്ത​യാ​ണ് മ​രി​ച്ച വി​ജ​യ​ന്‍റെ ഭാ​ര്യ, സ​ഹോ​ദ​ര​ങ്ങ​ള്‍ : പൂ​വ​ത്തും​ക​ണ്ടി കൗ​സു, കൃ​ഷ്ണ​ന്‍, സ​ഹ​ജ​ന്‍. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം രാ​ത്രി ഏ​ഴോ​ടെ പൊ​റോ​റ ന​ഗ​ര​സ​ഭാ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു.

Read More

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ക്കു​റി​ച്ച് ഒ​രു ത​ർ​ക്ക​മി​ല്ല; ന​ഷ്ട​ങ്ങ​ൾ ത​നി​ക്ക് മു​ൻ​പേ പ​രി​ച​യ​മു​ള്ള​ത്; ഭ​ര​ണം കി​ട്ടി​യാ​ൽ അ​ത് ടീം ​വി​ജ​യ​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: യു​ഡി​എ​ഫ് 100 സീ​റ്റ് നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. 100 സീ​റ്റ് ഭം​ഗി​വാ​ക്ക​ല്ല. സ്ഥാ​ന​മാ​ന​ങ്ങ​ളെ കു​റി​ച്ച് ചി​ന്തി​ക്കു​ന്നി​ല്ല, ന​ഷ്ട​ങ്ങ​ൾ നേ​രി​ട്ട് ത​നി​ക്ക് പ​രി​ച​യ​മു​ണ്ട് അ​തി​ൽ ആ​ശ​ങ്ക​യി​ല്ല. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ കു​റി​ച്ച് ഒ​രു ത​ർ​ക്ക​വും കോ​ൺ​ഗ്ര​സി​ൽ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം വി​മ​ത​രു​മാ​യി ഒ​രു വ​ർ​ഷം മു​മ്പേ ച​ർ​ച്ച തു​ട​ങ്ങി​യി​രു​ന്നു. കെ.​ക​രു​ണാ​ക​ര​നും എ.​കെ.​ആ​ന്‍റ​ണി​ക്കും കി​ട്ടാ​ത്ത പി​ന്തു​ണ ഘ​ട​ക ക​ക്ഷി​ക​ളി​ൽ നി​ന്ന് ത​നി​ക്ക് കി​ട്ടി. ഏ​ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ലും എ​ന്ന​പോ​ലെ സ്ഥാ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കോ​ൺ​ഗ്ര​സി​ലും ഉ​ണ്ടാ​കാം. എ​ന്നാ​ൽ അ​തൊ​രു ത​ർ​ക്ക​ത്തി​ലേ​ക്ക് പോ​കി​ല്ലെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ലെ മാ​റ്റം തി​രി​ച്ച​റി​ഞ്ഞാ​വാം വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന. താ​ൻ ഒ​രി​ക്ക​ലും വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. വ​ർ​ഗീ​യ നി​ല​പാ​ടി​നെ​യാ​ണ് എ​തി​ർ​ത്തി​ട്ടു​ള്ള​ത്. വ​ർ​ഗീ​യ​ത പ​റ​ഞ്ഞാ​ൽ ഇ​നി​യും എ​തി​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ദേ​ശീ​യ ത​ല​ത്തി​ലെ ബി​ജെ​പി…

Read More