തിരുവനന്തപുരം: വിവാഹ വാർത്തയ്ക്ക് പിന്നാലെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരേ സൈബർ ആക്രമണം. ആര്യയുടെ കോളജ് ജീവിതവും സൗഹൃദങ്ങളുമടക്കമുള്ള ചിത്രങ്ങൾ വലിച്ചിഴച്ചാണ് ആര്യയെ തേപ്പുകാരിയെന്നും മറ്റും പറഞ്ഞുള്ള അധിക്ഷേപ കമന്റുകൾ ഉയരുന്നത്. എല്ലാം പെർഫക്ട് ഓക്കെ. ബട്ട്, ആ അനുപമയ്ക്കെതിരെ അസഭ്യവർഷം നടത്തിയ സഖാക്കന്മാർ ഇവിടെ കമോൺ. “തൊട്രാ പാക്കലാം’ എന്ന കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ പോസ്റ്റിന് പിന്നാലെയാണ് മേയർക്കെതിരേ സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത്. ‘ഇന്ത്യയിലെ പ്രായം കുറഞ്ഞ തേപ്പുകാരി’, ‘എന്തിന് തേച്ചൂ മേയറൂട്ടി, ‘തേപ്പ് എന്ന വാക്ക് മാറ്റി ഇനി മേയറടി എന്നാക്കിയാലോ’ തുടങ്ങിയ കമന്റുകളാണ് എത്തുന്നത്. കഴിഞ്ഞ ദിവസമാണ് സച്ചിൻദേവ് എംഎൽഎയുമായുള്ള വിവാഹക്കാര്യം ശരിവച്ചു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രംഗത്തെത്തിയത്. ഏറെക്കാലമായി സുഹൃത്തുക്കൾ ആയതിനു ശേഷമാണു വിവാഹമെന്ന ആലോചനയിലെത്തിയത്.
Read MoreCategory: Top News
ഇനി രണ്ട് ദിവസം കൂടി! തൊണ്ടിമുതലുകൾ കണ്ടെത്താനുള്ള അന്വേഷണത്തിൽ ആകെ കിട്ടിയത് ഷര്‍ട്ട് മാത്രം; കത്തി കണ്ടെത്താനുള്ള അവസാന ശ്രമവുമായി പോലീസ്
പേരൂർക്കട: അമ്പലമുക്കിൽ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി രാജേന്ദ്രൻറെ കസ്റ്റഡികാലാവധി നാളെ അവസാനിക്കും. ഒരാഴ്ചത്തെ കസ്റ്റഡി കാലാവധി യാണ് പോലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. തൊണ്ടിമുതലുകൾ കണ്ടെത്താനുള്ള അന്വേഷണത്തിൽ മുട്ടട ആലപ്പുറം കുളത്തിൽനിന്ന് പ്രതിയുടെ ഷർട്ട് മാത്രമാണ് കണ്ടെത്താനായത്. രക്തം പുരണ്ട വസ്ത്രത്തിൽ നിന്ന് തെളിവ് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഫോറൻസിക് വിഭാഗം വിശദമായ പരിശോധന ഫലം ലഭിച്ചാൽ മാത്രമേ ഇതിൽ വ്യക്തത വരൂ. കസ്റ്റഡികാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ കൊലക്കത്തി കണ്ടെടുക്കാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രതി രാജേന്ദ്രൻ അന്വേഷണവുമായി സഹകരിക്കാത് ഇതിന് ഒരു കാരണമാകുന്നുണ്ട്. അമ്പലമുക്കിൽ കൃത്യം നടന്ന കടയ്ക്ക് എതിർവശം വലിച്ചെറിഞ്ഞു, മുട്ടട കുളത്തിനുള്ളിൽ വലിച്ചെറിഞ്ഞു, ഉള്ളൂർ ജംഗ്ഷന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വലിച്ചെറിഞ്ഞു എന്നിങ്ങനെ മൊഴിമാറ്റി പറയുകയാണ് പ്രതി ചെയ്തത്. ഏതായാലും കൊലക്കത്തി കണ്ടെത്താനുള്ള അവസാന ശ്രമമെന്ന നിലയിൽ ഉള്ളൂർ ഭാഗത്ത്…
Read Moreനടി ആക്രമിക്കപ്പെട്ടിട്ട് അഞ്ച് വർഷം ! സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്കിയ സമാനതകളില്ലാത്ത കേസ്; അന്വേഷണം നീളുന്നു അനന്തമായി…
കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവം നടന്നിട്ട് ഇന്ന് അഞ്ച് വർഷം. കേസിന്റെ വിചാരണ നടപടികള്‍ അവാസനഘട്ടത്തില്‍ നില്‍ക്കെ സംവിധായകന് ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളും ആക്രമിക്കപ്പെട്ട നടി നീതിതേടി രാഷ്ട്രപതിക്ക് ഉള്‍പ്പെടെ നല്കിയ കത്തുമാണ് നടന് ദിലീപ് എട്ടാം പ്രതിയായ കേസിലെ നിലവിലെ ചര്‍ച്ചകള്‍. 2017 ഫെബ്രുവരി 17ന് പുലര്‍ച്ചെയാണ് കേസിനാദ്പദമായ സംഭവം അരങ്ങേറിയത്. തൃശൂരില്‍നിന്നു കൊച്ചിയിലേക്ക് വരുന്നതിനിടെ അങ്കമാലി അത്താണിക്ക് സമീപം കാറില്‍ വച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പെരുമ്പാവൂര്‍ കോടനാട് നെടുവേലിക്കുടി സുനില്‍ കുമാർ (പള്‍സര്‍ സുനി ) 50 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ ഏറ്റെടുത്ത് കൃത്യം നിർവഹിക്കുകയായിരുന്നുവെന്നാണ് പോലീസ് കേസ്. ദിലീപ് പറഞ്ഞിട്ടാണ് സുനി നടിയെ ആക്രമിച്ചതെന്ന് സുനിയുടെ അമ്മ ശേഭന പിന്നീട് വെളിപ്പെടുത്തിയിരുന്നു. സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്കിയ സമാനതകളില്ലാത്ത കേസാണിതെന്നാണ് പ്രോസിക്യൂഷന് ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ആദ്യം ഓടയില്‍ കളഞ്ഞുവെന്നാണ്…
Read Moreഉത്സവത്തിനിടെ നടന്ന തര്‍ക്കം! ആലപ്പുഴയിൽ ബിജെപി പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു; നാലുപേര്‍ കസ്റ്റഡിയില്‍
ഹരിപ്പാട് :ഉത്സവത്തിനിടയിൽ ഉണ്ടായ സംഘർഷത്തിൽ ബിജെപി പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ഇടപ്പള്ളി തോപ്പ് ശരത് ഭവനത്തിൽ ചന്ദ്രന്റെ മകൻ ശരത്ചന്ദ്രൻ(26) ആണ് മരിച്ചത്. കാട്ടിൽ മാർക്കറ്റിലെ പുത്തൻ കരി ദേവി ക്ഷേത്രത്തിലെ താലപ്പൊലി എഴുന്നള്ളത്തിനിടയിൽ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നു പോലീസ് പറയുന്നു. സ്വകാര്യ ബാങ്കിലെ കളക്ഷന്‍ ഏജന്റാണ് ശരത് ചന്ദ്രന്. ഇന്നലെ രാത്രി 12 ഓടെയാണ് സംഭവം. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു . രണ്ടു സംഘമായി ചേരിതിരിഞ്ഞുള്ള തര്‍ക്കമാണ് ഒടുവില്‍ അക്രമത്തില്‍ കലാശിച്ചത്. തര്‍ക്കം തീര്‍ന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു സംഘം ശരത് ചന്ദ്രനെയും കൂട്ടുകാരെയും ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുത്തേറ്റു വീണ ശരത് ചന്ദ്രനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ ഹരിപ്പാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി മരുന്ന് സംഘമാണ്…
Read Moreഒടുവില്‍ അവരെ കണ്ടെത്തി… പക്ഷേ…! ലോഡ്ജിൽ യുവാവും ഭർതൃമതിയും ജീവനൊടുക്കിയ നിലയിൽ; സംഗീതയ്ക്ക് മൂന്നു കുട്ടികളുണ്ട്
സ്വന്തം ലേഖകൻ തൃശൂർ: യുവാവിനേയും ഭർതൃമതിയായ യുവതിയേയും തൃശൂർ നഗരത്തിലെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഒളരിക്കര അന്പാടിക്കുളം സ്വദേശി റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത(26) എന്നിവരെയാണ് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഗീതയുടെ ഭർത്താവ് സുനിലിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച റിജോ. സംഗീതയെയും റിജോയേയും കാണാനില്ലെന്ന് വെസ്റ്റ് സ്റ്റേഷനിൽ സുനിൽ പരാതി നൽകിയിരുന്നു. ഇരുവരുടേയും മൊബൈൽ ഫോണ്‍ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തുണ്ടെന്നാണ് മനസിലായത്. തുടർന്ന് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജുകളിലെത്തി പോലീസ് ഇരുവരേയും കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ മുറിയെടുത്ത ലോഡ്ജ് കണ്ടെത്തിയത്. തുടർന്ന് മുറി തുറന്നുനോക്കിയപ്പോൾ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ച ശേഷമാണ് ഇവർ തൂങ്ങിമരിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്നലെ ഉച്ചക്കാണ് ഇരുവരും ലോഡ്ജിൽ റൂമെടുത്തത്. സംഗീതയ്ക്ക് മൂന്നു കുട്ടികളുണ്ട്. ഈസ്റ്റ് പോലീസ്…
Read Moreസ്വവര്‍ഗരതി നുണഞ്ഞ് അഞ്ജലി! അവിടെ ഉണ്ടായിരുന്നത് കുറേ സെലിബ്രിറ്റികള്‍; നമ്പര്‍ 18 ഹോട്ടലില്‍ കണ്ട കാഴ്ചകളെക്കുറിച്ച് യുവതിയുടെ വെളിപ്പെടുത്തല്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികളിലൊരാളായ അഞ്ജലി റീമ ദേവ് ഒളിവിലാണെന്ന് പോലീസ്. അഞ്ജലിയ്ക്കെതിരേ തുറന്നടിച്ച് കോഴിക്കോട് സ്വദേശിനി. നമ്പര്‍ 18 ഹോട്ടല്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി പാര്‍ട്ടികള്‍ക്കിടെ നിരവധി പെണ്‍കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. ബിസിനസ് മീറ്റിംഗ് എന്ന പേരിലാണ് താന്‍ ഉള്‍പ്പെടെയുള്ള യുവതികളെ കെണിയില്‍ പെടുത്താനായിരുന്നു ഹോട്ടലുടമ റോയ് വയലാട്ട്, സുഹൃത്ത് സൈജു തങ്കച്ചന്, റോയിയുടെ കൂട്ടാളി കോഴിക്കോട് സ്വദേശിനി അഞ്ജലി റീമ ദേവ് എന്നിവര്‍ ശ്രമിച്ചെന്നാണ് യുവതി പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് യുവതിയുടെ തുറന്ന് പറച്ചില്. അഞ്ജലി റിമാ ദേവിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യവെ സഹപ്രവര്‍ത്തകരായ പെണ്‍കുട്ടികളെയടക്കം ബിസിനസ് മീറ്റിംഗിനെന്ന പേരില്‍ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് മയക്ക് മരുന്ന് നല്കി കെണിയില്‍പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഹോട്ടലില്‍ എത്തിയപ്പോള്‍…
Read Moreആഘോഷം അതിരുവിടുമ്പോള്‍..! വിവാഹ ആഘോഷത്തിനിടെ സ്ലാബ് തകർന്നു; കിണറ്റിൽ വീണ് പെൺകുട്ടികളും സ്ത്രീകളും ഉൾപ്പെടെ 13 പേർ മരിച്ചു
ലക്നോ: ഉത്തർപ്രദേശ് കുശിനഗറിൽ വിവാഹ ആഘോഷത്തിനിടെ അതിഥികൾ കിണറ്റിൽ വീണു. പെൺകുട്ടികളും സ്ത്രീകളും ഉൾപ്പെടെ 13 പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൽദി ചടങ്ങ് കാണാനായി ഇവർ കിണറിന് മുകളിൽ നിന്ന സ്ലാബ് തകർന്നാണ് അപകടം. ഭാരം താങ്ങാനാവാതെ കിണറിന് മുകളിലുള്ള ഇരുമ്പ് ഗ്രില്‍ പൊട്ടി വീഴുകയായിരുന്നു. 15 പേരെ നാട്ടുകാർ ചേർന്നു രക്ഷിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചതായി കുശിനഗര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.
Read Moreചലച്ചിത്ര നടൻ കോട്ടയം പ്രദീപ് അന്തരിച്ചു! വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
കോട്ടയം: സിനിമ-സീരിയൽ നടൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1999 ൽ ഐ.വി. ശശി സംവിധാനം ചെയ്ത “ഇ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച പ്രദീപ് അഭിനയ രംഗത്തെത്തുന്നത്. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്, തോപ്പില്‍ ജോപ്പന്, കുഞ്ഞിരാമായണം തുടങ്ങി 70-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ് പ്രദീപ്. കാരാപ്പുഴ സര്‍ക്കാര്‍ സ്കൂളിലും ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂര്‍ത്തിയാക്കി. 1989 മുതൽ എൽഐസി ഉദ്യോഗസ്ഥനായി. പത്താം വയസിൽ എൻ.എൻ. പിള്ളയുടെ “ഈശ്വരൻ അറസ്റ്റിൽ” എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് 40 വർഷമായി നാടകരംഗത്തും സജീവമാണ്. അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിനു…
Read Moreഒഎല്‍എക്സില്‍ പരസ്യം നൽകി കാർ വിൽക്കും, പിന്നീട് മോഷ്ടിക്കും; കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം; പരാതിക്കാരന്റെ സംശയം പ്രതികളിലേക്കെത്തിച്ചതിങ്ങനെ…
കൊച്ചി: ഓണ്‍ലൈന്‍ വ്യാപര പ്ലാറ്റ്ഫോമായ ഒഎല്‍എക്സില്‍ പരസ്യം നല്കി വില്‍ക്കുന്ന കാറില്‍ ജിപിഎസ് ഘടിപ്പിച്ച ശേഷം പിന്തുടര്ന്നു മോഷ്ടിക്കുന്ന സംഘത്തെ കുടുക്കിയത് പരാതിക്കാരനായ വിജിന്റെ സംശയം. കാര്‍ വിറ്റവരുടെ രീതികളിലുള്ള സംശയം വാഹനം വാങ്ങിയ വിജിൻ പോലീസിനോടു പറഞ്ഞിരുന്നു. തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണം സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലൂടെ പ്രതികളിലേക്കെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി ചെട്ടിപ്പടി വെള്ളോടത്തില്‍ ഇക്ബാല്‍ (24), വടക്കേ ചോളക്കകത്ത് മുഹമ്മദ് ഫാഹില്‍ (26), മലപ്പുറം അരിയനല്ലൂര്‍ അയ്യനാവില് കോവില്‍ ശ്യാം മോഹന്‍ (23) എന്നിവരെ കഴിഞ്ഞ ദിവസം പാലാരിവട്ടം പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവര്‍ മോഷ്ടിച്ച കാറും പിടിച്ചെടുത്തു. പാലക്കാട് സ്വദേശിയില്‍നിന്നു വാങ്ങിയ വാഹനം പള്ളുരുത്തി സ്വദേശിക്ക് വിറ്റശേഷം മോഷ്ടിച്ച സംഘം, ഒഎല്‍എക്സില്‍ പരസ്യം നല്കി തിരുവനന്തപുരം സ്വദേശിക്കു വിറ്റശേഷം വീണ്ടും മോഷ്ടിക്കുകയായിരുന്നുവന്ന് ഡിസിപി വി.യു. കുര്യാക്കോസ് പറഞ്ഞു. ഒടുവിലായി കാര്‍ വാങ്ങിയ മരുതംകുഴി…
Read Moreഉപ്പിലിട്ടതല്ല; ആസിഡിൽ ഇട്ടത്! വില്ലൻ വീര്യം കൂടിയ ആസിഡ്; പ്രാഥമിക കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍നിന്നു കുട്ടികള്‍ ആസിഡ് കുടിക്കാനിടയായ സാഹചര്യത്തില്‍ സമഗ്ര അന്വേഷണത്തിനു ഭക്ഷ്യസുരക്ഷാ വകുപ്പ്. സംഭവമുണ്ടായ വരക്കല്‍ ബീച്ച് പ്രദേശത്തെ തട്ടുകടകളില്‍ ഉപ്പിലിട്ടതും വിനാഗിരിയില്‍ ഇട്ടതും ഇവ തയാറാക്കാന്‍ ഉപയോഗിച്ചു വരുന്ന ലായിനി, ഉപ്പിലിട്ട പഴങ്ങള്‍ എന്നിവയുടെ അഞ്ച് സാമ്പിളുകള്‍ വിശദമായി പരിശോധനക്കയച്ചു. ഇതിന്റെ ഫലം ഇന്നു വരും. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കും.ഭക്ഷ്യ സുരക്ഷ സുരക്ഷ ഗുണ നിലവാര നിയമ പ്രകാരം 3.75 ശതമാനം അസിറ്റിക് ആസിഡ് പാടുള്ളെന്നിരിക്കെ പഴങ്ങളില്‍ വേഗത്തില്‍ ഉപ്പ് പിടിക്കാനായി ലായിനിയുടെ അമ്ലത്തം കൂട്ടുന്നതിനായി നേര്‍പ്പിക്കാത്ത അസിറ്റിക് ആസിഡ് ഉപയോഗിക്കാറുണ്ടെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സാമ്പിളുകള്‍ ശേഖരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പരിശോധനകൾ കർശനമാക്കുമെന്നും കോഴിക്കോട് ഫുഡ് സേഫ്റ്റി ഓഫീസര്‍ വിമല്‍ “രാഷ്ട്ര ദീപിക’ യോടു പറഞ്ഞു. അതേസമയം, കുട്ടി കുപ്പിവെള്ളമെന്നു കരുതി…
Read More