കൊച്ചി: വധഗൂഢാലോചന കേസില്‍ സൈബര്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ച നടന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ പരിശോധനാ ഫലം ഇന്നു ലഭിക്കും. ഇതോടെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് ചോദ്യം ചെയ്യലടക്കമുള്ള നടപടികളിലേക്ക് കടക്കുന്നതിനായി ഒരുങ്ങുകയാണ് അന്വേഷണസംഘം. ദിലീപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചതിനു ശേഷം എന്ന് വേണമെന്ന് തീരുമാനിക്കും. ദിലീപിന്റെ സഹോദരന് അനൂപിനോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബന്ധു മരിച്ചതിനാല്‍ എത്താനാകില്ലെന്ന് അറിയിക്കുകയായിരുന്നു. സിനിമ മേഖലയിലെ കൂടുതല്‍ പേരെ ചോദ്യം ചെയ്തേക്കുമെന്നു സൂചനവധഗൂഢാലോചന കേസില്‍ വരും ദിവസങ്ങളില്‍ സിനിമാ മേഖലയിലെ കൂടുതല്‍ പേരെ ചോദ്യം ചെയ്തേക്കുമെന്ന് സൂചന. ദിലീപുമായി കൂടുതല്‍ അടുപ്പമുള്ളവരെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം സംവിധായകന് നാദിര്‍ഷയെ ക്രൈംബ്രാഞ്ച് മൂന്നു മണിക്കൂറോളം…
Read MoreCategory: Top News
ഫയലുകൾക്കിടയിൽ ഒളിച്ചിരുന്നത് ..! ചാല സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധയിൽ ഞെട്ടിക്കുന്ന കാഴ്ച
തിരുവനന്തപുരം: ആധാരമെഴുത്തുകാരിൽ നിന്നും ആധാരം രജിസ്റ്റർ ചെയ്യാൻ എത്തുന്നവരിൽ നിന്നും ചാല സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്ദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്ഒന്നിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത 6660 രൂപയും രണ്ട് കുപ്പി വിദേശ മദ്യവും കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരം 4.50 ന് ആരംഭിച്ച പരിശോധന രാത്രി 11 മണി വരെ നീണ്ടു. പരിശോധനയിൽ റിക്കാർഡ് റൂമിൽ റിക്കാർഡുകൾക്കിടയിൽ സൂക്ഷിച്ചിരുന്ന പണവും രണ്ട് കുപ്പി വിദേശമദ്യവുമാണ് വിജിലൻസ് പിടിച്ചെടുത്തത്. ചട്ടങ്ങൾ ലംഘിച്ച് ഏജന്റുമാർ ഓഫീസിൽ കയറിയിറങ്ങുന്നതായും സർക്കാർ ഉത്തരവ് പ്രകാരം വിവിധ സേവനങ്ങൾക്കുള്ള ഫീസിന്റെ വിശദവിവരങ്ങൾ ഓഫീസിൽ പ്രദർശിപ്പിക്കാതെ ഏജന്റുമാർ മുഖേന കൂടുതൽ തുക ഉപഭോക്താക്കളിൽ നിന്നും പിരിച്ചെടുത്ത് ഉദ്യോഗസ്ഥരും ഏജന്റുമാരും ചേർന്ന് വീതിച്ചെടുക്കുന്നതായും വിജിലൻസ് കണ്ടെത്തി. മിന്നൽ…
Read Moreപഞ്ചാബ് തെരഞ്ഞടുപ്പ് ആസന്നമായപ്പോൾ… അടിയന്തരാവസ്ഥയിൽ ഒളിവിൽ കഴിഞ്ഞത് സിക്ക് വേഷത്തിലെന്ന് മോദി;സിക്ക് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ മോദി പറഞ്ഞതിങ്ങനെ…
ന്യൂഡൽഹി: ഇന്ത്യ ജനിച്ചത് 1947 ൽ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ വസതിയിൽ മുതിർന്ന സിക്ക് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്. പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി സിക്ക് മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. നമ്മുടെ ഗുരുക്കന്മാര് ഒരുപാട് ത്യാഗങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ കാലത്ത് നാം വലിയ പീഡനങ്ങളാണ് ഏറ്റുവാങ്ങിയത്. അക്കാലത്ത് താന്‍ ഒളിവിലായിരുന്നെന്നും മോദി പറഞ്ഞു. സിക്കുകാരുടെ വേഷം ധരിച്ചായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്. തലപ്പാവും ധരിച്ചിരുന്നു- പ്രധാനമന്ത്രി സിക്ക് നേതാക്കളോട് പറഞ്ഞു. 1947-ലെ വിഭജന സമയത്ത് സിക്ക് ദേവാലയമായ കർതാർപൂർ സാഹിബിനെ ഇന്ത്യയുടെ ഭാഗമാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്നും മോദി പറഞ്ഞു. കർതാർപൂർ സാഹിബ് പാക്കിസ്ഥാനിലായിപ്പോയി. പഞ്ചാബ് അതിർത്തിയിൽ നിന്നും വെറും ആറ് കിലോ മീറ്റർ അകലെ. വിഭജനകാലത്ത് ആറ് കിലോമീറ്റർ അകലെയുള്ള കർത്താപ്പൂർ ഇന്ത്യയിലെത്തിക്കാൻ അവർക്ക് സാധിച്ചില്ല. തങ്ങൾ അധികാരത്തിൽ…
Read Moreദീപുവിനെ ആസൂത്രിതമായി അടിച്ചു കൊലപ്പെടുത്തി; പിന്നിൽ സിപിഎമ്മും പി.വി. ശ്രീനിജൻ എംഎൽഎയും; അടിച്ചു കൊന്നവർക്കെതിരേ ആഞ്ഞടിച്ചു സാബു എം. ജേക്കബ്
കിഴക്കന്പലം: ട്വന്റി ട്വന്റി പ്രവർത്തകൻ സി.കെ.ദീപു (38) സിപിഎം പ്രവർത്തകരുടെ മർദനമേറ്റു മരിച്ച സംഭവത്തിൽ സിപിഎമ്മിനും ശ്രീനിജൻ എംഎൽഎയ്ക്കുമെതിരേ ആഞ്ഞടിച്ചു ട്വന്റി ട്വന്റി ചെയർമാനും കിറ്റക്സിന്റെ അമരക്കാരനുമായ സാബു എം. ജേക്കബ്. എംഎൽഎയുടെ നേതൃത്വത്തിൽ കിഴക്കന്പലം ഉൾപ്പെടെ നാലു പഞ്ചായത്തുകളിൽ പത്തു മാസമായി ഭീകരാന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ദീപുവിന്റേത് ആസൂത്രിത കൊലപാതകമാണെന്നും പിന്നിൽ സിപിഎമ്മും പി.വി. ശ്രീനിജൻ എംഎൽഎയുമാണെന്നും സാബു ആരോപിച്ചു. എംഎൽഎയുടെയും പ്രതികളുടെയും ഫോൺ കസ്റ്റഡിയിൽ എടുത്തു പരിശോധിച്ചാൽ ഗൂഢാലോചന വെളിച്ചത്തു വരും. ദീപുവിനെ ആസൂത്രിതമായി അടിച്ചു കൊലപ്പെടുത്തിയതാണ്. വിളക്കണയ്ക്കൽ സമരത്തിൽ പങ്കെടുത്ത ട്വന്റി ട്വന്റി ഏരിയ സെക്രട്ടറി കൂടിയായ ദീപുവിനെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. പതിനഞ്ചു മിനിറ്റോളം ക്രൂരമായി മർദിച്ചു. തലയ്ക്കു രക്തസ്രാവമുണ്ടായാണ് മരിച്ചത്. സിപിഎമ്മുകാരുടെ മർദനത്തിൽ പരിക്കേറ്റു പോലീസ് സ്റ്റേഷനിൽ പരാതി പറയാൻ ചെന്നാൽ പരാതിക്കാരൻ പ്രതിയാകുന്ന അവസ്ഥയാണ്. എംഎൽഎ പറയുന്നതുപോലെയാണ് പോലീസ്…
Read Moreദീപുവിന്റെ ജീവൻ അണഞ്ഞു…! സിപിഎമ്മുകാരുടെ മർദനമേറ്റ ട്വന്റി20 പ്രവർത്തകൻ മരിച്ചു; എംഎൽഎ പി.വി.ശ്രീനിജനെതിരെ ഗുരുതര ആരോപണം
കൊച്ചി: വിളക്കണക്കല്‍ സമരത്തിനിടെ സിപിഎം പ്രവർത്തകരുടെ മര്‍ദനമേറ്റ ട്വന്റി20 പ്രവര്ത്തകന് കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സി.കെ. ദീപു(37) മരിച്ചു. ശനിയാഴ്ചയാണ് ദീപുവിന് മര്‍ദനമേറ്റത്. വൈകുന്നേരം ഏഴു മുതൽ ഏഴേകാൽ വരെ ട്വന്റി 20 ഭരിക്കുന്ന വാർഡുകളിലെ എല്ലാ വീടുകളിലെയും ലൈറ്റുകൾ അണച്ചായിരുന്നു സമരം സംഘടിപ്പിച്ചത്. രാത്രി എട്ടോടെയാണ് സിപിഎം പ്രവർത്തകരിൽ നിന്നും ദീപുവിനു മർദനമേറ്റതെന്നാണ് ട്വന്റി 20 നേതൃത്വം പറയുന്നത്. ട്വന്റി 20 ഭരിക്കുന്ന ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചാത്തുകളിൽ ആധുനിക എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്നത് കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജന്റെ നേതൃത്വത്തിൽ തടഞ്ഞുവെന്നായിരുന്നു ട്വന്റി 20 ആരോപിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്തുകളിലെ എല്ലാ വീടുകളിലെയും ലൈറ്റുകൾ അണച്ച് സമരം സംഘടിപ്പിക്കാൻ ട്വന്റി 20 നേതൃത്വം തീരുമാനിച്ചത്. അതേസമയം, കേസിൽ നാല് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബഷീര്‍, സൈനുദ്ദീന്‍, അബ്ദുറഹ്മാന്,അബ്ദുല്‍ അസീസ്…
Read Moreകാർ തിരിക്കാൻ പിതാവിന് സൈഡ് പറഞ്ഞ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ മുഹമ്മദിനെ ഇടിച്ചു ഞെരുക്കി; പത്ത് വയസുകാരന് ദാരുണാന്ത്യം
തൊടുപുഴ: പിതാവ് ഓടിച്ച കാറിടിച്ച് പത്തു വയസുകാരന് ദാരുണാന്ത്യം. തൊടുപുഴ ഉടുന്പന്നൂർ കുളപ്പാറ കാരക്കുന്നേൽ റെജിൽ-ഹസീന ദന്പതികളുടെ ഏക മകൻ കെ.ആർ. മുഹമ്മദ് സാജിദ് (10) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തിട്ട് റെജിൽ കാർ തിരിക്കാൻ ശ്രമിക്കുന്പോഴാണ് അപകടം സംഭവിച്ചത്. സ്ഥലപരിമിതിയുള്ള മുറ്റത്ത് വാഹനത്തിന് സൈഡ് പറഞ്ഞ് കൊടുക്കുകയായിരുന്നു മുഹമ്മദ് സാജിദ്. ഇതിനിടെ നിയന്ത്രണം വിട്ടു മുന്നോട്ടു കുതിച്ച കാറിനും മുറ്റത്തുള്ള മരത്തിനും ഇടയിൽപ്പെടുകയായിരുന്നു. റെജിലിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ ഉടൻതന്നെ കുട്ടിയെ കരിമണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും തൊടുപുഴയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പലഹാരമുണ്ടാക്കി വിറ്റും പെയിന്റിംഗ്, ടൈൽ ജോലികൾക്കും പോയാണ് റെജിൽ കുടുംബം പുലർത്തിയിരുന്നത്. പലഹാരക്കച്ചവടത്തിനായി ഉണ്ടായിരുന്ന ഓട്ടോ മാറ്റി അടുത്തിടെ വാങ്ങിയ കാറാണ് അപകടത്തിൽപ്പെട്ടത്. അപകടസമയം മാതാവ് ഹസീന തൊഴിലുറപ്പ് ജോലിക്കായി പോയിരിക്കുകയായിരുന്നു. കരിമണ്ണൂർ പോലീസ്…
Read Moreജർമൻ പന്തലിൽ കമ്യൂണിസ്റ്റ് സമ്മേളനം..! മറൈന്‍ ഡ്രൈവില്‍ ഉയരുന്നത് എയര്‍ കണ്ടീഷന്‍ സജ്ജീകരണങ്ങളോടെയുള്ള ഹൈടെക് പന്തലുകള്‍
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിനായി മറൈന്‍ ഡ്രൈവില്‍ ഉയരുന്നത് എയര്‍ കണ്ടീഷന്‍ ഉള്‍പ്പെടെ സര്‍വ സജ്ജീകരണങ്ങളോടെയുള്ള ഹൈടെക് പന്തലുകള്‍. 500 പേര്‍ക്കു വീതം ഇരിക്കാവുന്ന മൂന്നു പന്തലുകളുടെ നിർമാണമാണ് സമ്മേളന നഗരിയില്‍ പുരോഗമിക്കുന്നത്. പണി പൂർത്തിയായാൽ ഒറ്റനോട്ടത്തില്‍ കെട്ടിടമാണെന്നേ തോന്നൂ. ജര്‍മന്‍ നിര്‍മിത പ്രത്യേകതരം ടാര്പോളിനുകള്കൊണ്ടാണ് മേല്‍ക്കൂര മേയുക. കത്തിക്കു കുത്തിയാൽ കീറില്ലെന്നതും തീ പിടിക്കില്ലെന്നതും ഇത്തരം ടാര്പൊളിനുകളുടെ പ്രത്യേകതയാണെന്ന് പന്തല്‍ നിര്‍മാണ കമ്പനി അധികൃതര്‍ പറഞ്ഞു. ചൂടിനും ശമനമുണ്ടാകും. മൂന്നു ദിവസം മുമ്പാണ് പന്തൽ പണി തുടങ്ങിയത്. മുന്തിയ ഇനം അലുമിനിയം കമ്പികളും തൂണുകളും ഉപയോഗിച്ചാണ് പന്തലിന്റെ സ്ട്രക്ചര്‍ തീര്‍ത്തിരിക്കുന്നത്. രണ്ടു പന്തലുകളുടെ മേല്‍ക്കൂരയും മൂന്നാമത്തേതിന്റെ സ്ട്രക്ചറല്‍ ജോലികളും ഏറെക്കുറെ പൂര്‍ത്തിയായി. രാപ്പകല്‍ വ്യത്യാസമില്ലാതെ ദിവസവും മലയാളികളും ഇതരസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടെ അമ്പതോളം പേര് നിര്‍മാണ ജോലികളില്‍ പങ്കാളികളാണ്. മാര്‍ച്ച് ഒന്നിനാണ് സമ്മേളനം തുടങ്ങുകയെങ്കിലും ഈ…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ക്രൂരമായ പീഡനം; വീട് വിട്ടിറങ്ങിയ പെൺകുട്ടിയെ കണ്ടെത്തിയപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന പീഡന വിവരം
ഇടുക്കി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി കൊക്കയാര്‍ കൂട്ടിക്കല്‍ സ്വദേശി കെ.ജെ. നിസാമുദ്ദീന്‍ ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച മാതാവിനും സഹോദരനുമൊപ്പം ബസില്‍ എരുമേലി സ്റ്റാന്‍ഡില്‍ ഇറങ്ങിയ പെണ്‍കുട്ടി മാതാവിനോട് വഴക്കിട്ട് മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്നു. മാതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പെരുവന്താനം കൊടികുത്തി ചെറുപാറയിലെ വീട്ടില്‍ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. യുവാവിന്റെ സുഹൃത്തിന്റെ വീടാണിത്. പെണ്‍കുട്ടിയെ ഇയാള്‍ പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.
Read Moreസ്വപ്ന സുരേഷിനു ‘പണി’കൊടുത്ത് ബിജെപി നേതാവ്! ശമ്പളം 43,000 രൂപ; ഓഫര്‍ സ്വീകരിച്ച് സ്വപ്ന
പാലക്കാട്: സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി. ബിജെപി നേതാവ് ഡോ.എസ്. കൃഷ്ണകുമാർ ഐഎഎസ് പ്രസിഡന്റായ എൻജിഒയിലാണ് ജോലി ലഭിച്ചത്. പാലക്കാട് ചന്ദ്രനഗറിൽ പ്രവർത്തിക്കുന്ന ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി എന്ന എൻജിഒയിൽ 43,000 രൂപ ശന്പളത്തിലാണ് സ്വപ്ന സുരേഷിന്റെ നിയമനം. ഈ മാസം 12നാണ് സ്വപ്നയ്ക്ക് നിയമനം നല്‍കിക്കൊണ്ടുള്ള ഓഫർ ലെറ്റർ അയച്ചത്. ഓഫർ സ്വപ്ന സ്വീകരിച്ചിട്ടുമുണ്ട്. കേരളം, തമിഴ്നാട്, കർണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, ആസാം, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന എൻജിഒ ആണ് ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി. ആദിവാസിക്ഷേമം, ചെറുകിട വായ്പാ നിക്ഷേപ പദ്ധതികൾ, ഭവനപദ്ധതികൾ തുടങ്ങിയവയാണ് പ്രവർത്തന മേഖല. പാലക്കാട് ചന്ദ്രനഗറിലാണ് ഇതിന്റെ ആസ്ഥാനം. നിലവിലെ പ്രസിഡന്റായ കൃഷ്ണകുമാർ മുൻ കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്നു. 2019ൽ ബിജെപിയിൽ ചേർന്നു. സ്വപ്ന എന്നു ജോലിയിൽ…
Read Moreഇന്ത്യയിലെ പ്രായം കുറഞ്ഞ തേപ്പുകാരി, തേപ്പ് എന്ന വാക്ക് മാറ്റി ഇനി മേയറടി എന്നാക്കിയാലോ? ആര്യ രാജേന്ദ്രനെതിരേ സൈബർ ആക്രമണം
തിരുവനന്തപുരം: വിവാഹ വാർത്തയ്ക്ക് പിന്നാലെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരേ സൈബർ ആക്രമണം. ആര്യയുടെ കോളജ് ജീവിതവും സൗഹൃദങ്ങളുമടക്കമുള്ള ചിത്രങ്ങൾ വലിച്ചിഴച്ചാണ് ആര്യയെ തേപ്പുകാരിയെന്നും മറ്റും പറഞ്ഞുള്ള അധിക്ഷേപ കമന്റുകൾ ഉയരുന്നത്. എല്ലാം പെർഫക്ട് ഓക്കെ. ബട്ട്, ആ അനുപമയ്ക്കെതിരെ അസഭ്യവർഷം നടത്തിയ സഖാക്കന്മാർ ഇവിടെ കമോൺ. “തൊട്രാ പാക്കലാം’ എന്ന കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ പോസ്റ്റിന് പിന്നാലെയാണ് മേയർക്കെതിരേ സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത്. ‘ഇന്ത്യയിലെ പ്രായം കുറഞ്ഞ തേപ്പുകാരി’, ‘എന്തിന് തേച്ചൂ മേയറൂട്ടി, ‘തേപ്പ് എന്ന വാക്ക് മാറ്റി ഇനി മേയറടി എന്നാക്കിയാലോ’ തുടങ്ങിയ കമന്റുകളാണ് എത്തുന്നത്. കഴിഞ്ഞ ദിവസമാണ് സച്ചിൻദേവ് എംഎൽഎയുമായുള്ള വിവാഹക്കാര്യം ശരിവച്ചു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രംഗത്തെത്തിയത്. ഏറെക്കാലമായി സുഹൃത്തുക്കൾ ആയതിനു ശേഷമാണു വിവാഹമെന്ന ആലോചനയിലെത്തിയത്.
Read More