കോട്ടയം: ചിങ്ങവനത്തെ പോക്സോ കേസ് പ്രതിയായ യുവാവിനെ മണർകാട് മാലത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് മാലം ചെറുകരയിൽ അനന്ദു സി. മധുവിനെ(23)യാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 4.30നു വീടിനുള്ളിൽ തൂങ്ങിനിന്ന യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു. പോക്സോ കേസിൽ റിമാൻഡിലായിരുന്ന യുവാവ് ദിവസങ്ങൾക്കു മുൻപാണ് ജാമ്യത്തിലിറങ്ങിയത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളും വീഡിയോയും പകർത്തുകയും ചെയ്ത കേസിൽ ഡിസംബറിലാണ് അനന്ദുവിനെ ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പോലീസ് അറസ്റ്റ് ചെയ്തപ്പോൾ തന്നെ ബ്ലേഡ് വിഴുങ്ങി ആത്മഹത്യാശ്രമം നടത്തിയ പ്രതി പോലീസിനെ പരിഭ്രാന്തിയിലാക്കിയിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു. ചിങ്ങവനം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി അനന്തു സോഷ്യൽ…
Read MoreCategory: Top News
ഉത്സവത്തിന് രണ്ടെണ്ണം അടിക്കാൻ സാധനം ഉണ്ടോ! കളിവാതിലിലൂടെ ചാരയം നീട്ടിയ കൈയിലേക്ക് എക്സൈസ് നൽകിയത് വിലങ്ങ്; വെഞ്ഞാറമൂട്ടിലെ സംഭവം ഇങ്ങനെ…
വെഞ്ഞാറമൂട്: നിരവധി അബ്കാരി കേസിലെ പ്രതി ചന്ദ്രകുറുപ്പിനെ എക്സൈസ് സംഘം അറസ്റ്റ്റ്റ് ചെയ്തു.കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിൽ വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം തന്ത്രപരമായി ഇയാളെ കുടുക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ വെള്ളാണിക്കൽ വനദുർഗ ദേവി ക്ഷേത്രത്തിനു സമീപമുള്ള വെള്ളാണിക്കൽ വട്ടവിളയുള്ള ഇയാളുടെ വീട്ടിൽ എത്തി ആവശ്യക്കാരനെന്ന വ്യാജേന ചാരായം ആവശ്യപ്പെട്ടു. രാത്രിയിൽ വാറ്റിയ ചാരായം ഇയാൾ വിൽപ്പനയ്ക്കായി എടുത്തു കൊണ്ടുവരികയായിരുന്നു. തുടർന്ന് പ്രതിയെ പിടികൂടി വീട് പരിശോധിച്ചപ്പോൾ വാറ്റുപകരണങ്ങളും കോടയും കണ്ടെടുക്കുകയായിരുന്നു. പ്രതിയിൽ നിന്നും രണ്ടു ലിറ്റർ ചാരായവും 105 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. വാമനപുരം കഴക്കൂട്ടം എക്സൈസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനിലും ചന്ദ്ര കുറുപ്പിന്റെ പേരിൽ നിരവധി അബ്കാരി കേസുകൾ നിലവിലുണ്ട്. ഈ കേസുകളിലൊന്നും കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.ക്ഷേത്ര ഉത്സവം പ്രമാണിച്ച് ചാരായവാറ്റിൽ ഏർപ്പെട്ടിരിക്കവയാണ് ചന്ദ്രകുറുപ്പ് എക്സൈസ് കസ്റ്റഡിയിൽ ആവുന്നത്. എക്സൈസ്…
Read Moreതട്ടിപ്പുകാരൻ “പാസ്റ്റര്‍ ഷിബു എസ്. നായര്‍” അറസ്റ്റിൽ; വിടുവയ്ക്കാൻ 15 ലക്ഷം നൽകാം; വീടെന്ന മോഹംനൽകി യുവതികളെ കബളിപ്പിക്കുന്നതിങ്ങനെ…
വെള്ളറട: പാസ്റ്റര്‍ ചമഞ്ഞ് വീട്ടമ്മമാരില്‍ നിന്ന് പണംതട്ടിപ്പ് നടത്തിയ പ്രതി പിടിയിലായി. ദിവസങ്ങള്‍ക്കു മുന്‍പ് കുന്നത്തുകാല്‍ ആലുവിളയില്‍ വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ കേസില്‍ വെള്ളറട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മൃദുല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. കാഞ്ഞിരംകുളത്തെ വീട്ടില്‍ നിന്നും ബുധനാഴ്ച പുലര്‍ച്ചയോടെയാണ് കാഞ്ഞിരംകുളം ചാണി പണ്ടാരവിള കാനാന്‍ ഹൗസില്‍ ഷിബു എസ്. നായര്‍ (42) പിടിയിലായത്. അതിര്‍ത്തി പ്രദേശത്ത് സ്ഥിരം തട്ടിപ്പുകാരനായ ഇയാളുടെ പേരില്‍ പൊഴിയൂര്‍, കാഞ്ഞിരംകുളം, വെള്ളറട, ആര്യന്‍കോട്, മാരായമുട്ടം, നെയ്യാര്‍ഡാം, പാറശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ കേസുകളുണ്ട്. കുന്നത്തുകാലിലും പരിസര പ്രദേശത്തും വൈദികവേഷത്തില്‍ ഇയാള്‍ മുന്‍പും തട്ടിപ്പ് നടത്തിയിരുന്നു. ജനുവരി 29 നാണ് കുന്നത്തുകാല്‍ ആലുവിളയില്‍ നിര്‍ധനയായ വീട്ടമ്മ തട്ടിപ്പിനിരയായത്. സമീപത്തെ ഇടവകയിലെ വൈദികൻ എന്ന് പറഞ്ഞാണ് ഷിബു എത്തിയത്. ഇടവകയില്‍…
Read Moreകെഎസ്ആര്‍ടിസി ഡ്രൈവർ യുവാക്കളെ മനപൂർവം അപകടത്തിൽപ്പെടുത്തിയതോ? അപകടത്തിന് മുൻപ് ഡ്രൈവറുമായി വാക്ക് തർക്കം; പാലക്കാട്ടെ യുവാക്കളുടെ മരണത്തിൽ ദുരൂഹത
പാലക്കാട്: പാലക്കാട്ട് കെഎസ്ആര്‍ടിസി ബസിനും ലോറിക്കും ഇടയില്‍ വീണ് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ അറസ്റ്റില്‍. തൃശൂര്‍ പട്ടിക്കാട് സ്വദേശി സി.എല്‍. ഔസേപ്പ് ആണ് അറസ്റ്റിലായത്. കുഴല്‍മന്ദം പോലീസ് ആണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, യുവാക്കളെ കെഎസ്ആര്‍ടിസി ഡ്രൈവർ മനപൂർവം അപകടത്തിൽപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിക്കുന്നു. അപകടത്തിന് മുന്‍പ് യുവാക്കളും ഔസേപ്പും തമ്മില്‍ വാക്കതര്ക്കമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ബസ് തട്ടി യുവാക്കള്‍ ലോറിക്ക് അടിയിലേക്ക് വീണത്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബങ്ങള്‍. അപകടം മനപൂര്‍വമാണെന്ന് പോലീസും സംശയിക്കുന്നുണ്ട്. കാര്യങ്ങളിൽ വ്യക്തത ലഭിക്കാൻ ഡ്രൈവറെ പോലീസ് ഉടൻ തന്നെ ചോദ്യം ചെയ്യും.
Read Moreഏറെ ദുരൂഹത അവശേഷിപ്പിച്ച കൊലപാതകം! യുവതി കുത്തേറ്റു മരിച്ച സംഭവം; പ്രതി ഹോട്ടൽ ജീവനക്കാരൻ; ഇയാളെ തമിഴ്നാട്ടിൽനിന്നു പോലീസ് പൊക്കി
തിരുവനന്തപുരം: അന്പലമുക്കിലെ അലങ്കാര ചെടി വിൽക്കുന്ന കടയിലെ ജീവനക്കാരി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു കസ്റ്റഡിയിൽ എടുത്തു. പേരൂർക്കടയിലെ ഒരു ഹോട്ടൽ ജീവനക്കാരനാണ് പ്രതി. തമിഴ്നാട് സ്വദേശിയായ ഇയാളെ തമിഴ്നാട്ടിൽനിന്നു പോലീസ് കസ്റ്റഡിയിൽ എടുത്തു. രാജേഷ് എന്നാണ് ഇയാളുടെ പേരെന്നാണ് അറിയുന്നത്. ഏറെ ദുരൂഹത അവശേഷിപ്പിച്ച കൊലപാതകമായിരുന്നു അന്പലമുക്കിൽ അരങ്ങേറിയിരുന്നത്. പേരൂർക്കട അമ്പലമുക്കിൽ അലങ്കാരച്ചെടി വിൽപനശാലയ്ക്കുള്ളിൽ നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീത (38) കുത്തേറ്റ് മരിച്ച സംഭവത്തിലാണ് പ്രതി കസ്റ്റഡിയിൽ ആയിരിക്കുന്നത്. യുവാവ് ഊളമ്പാറ ഭാഗത്തുനിന്ന് പേരൂർക്കടയിൽ എത്തി അവിടെനിന്ന് അമ്പലമുക്ക് ഭാഗത്തേക്കു വരികയായിരുന്നുവെന്നായിരുന്നു സിസിടിവി സൂചന. ഇത്രയും ദൂരം ഇയാൾ കാൽനടയായി എത്തിയെന്നാണ് പോലീസ് പറയുന്നത്. ഫുൾസ്ലീവ് ഷർട്ട് ധരിച്ചിട്ടുള്ള ഇയാൾ ഒരു കൈ പലപ്പോഴും മറച്ചുപിടിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇയാളുടെ കൈയിലേറ്റ മുറിവാണ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നതെന്നു പോലീസിനു ബോധ്യമായിരുന്നു. സംഭവം…
Read Moreറെന്‍സിം കണ്ടത് സുകുമാരക്കുറുപ്പിനെയോ? പത്തനംതിട്ടയിലെ ബിവറേജസ് ഷോപ്പ് മാനേജര്‍ ഉറച്ചു വിശ്വസിക്കുന്നു; രാജസ്ഥാനില്‍ താന്‍ കണ്ടത് സാക്ഷാല്‍ സുകുമാരക്കുറുപ്പിനെ തന്നെ
പത്തനംതിട്ട: പിടികിട്ടാപ്പുള്ള സുകുമാരക്കുറുപ്പിന്റെ രൂപസാമ്യമുള്ളയാളുകളെ പലയിടങ്ങളിലായി കണ്ട് ആളുകള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പക്ഷേ പത്തനംതിട്ടയിലെ ബിവറേജസ് ഷോപ്പ് മാനേജര്‍ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു: രാജസ്ഥാനില്‍ താന്‍ കണ്ടത് സാക്ഷാല്‍ സുകുമാരക്കുറുപ്പിനെ തന്നെയെന്ന്. അദ്ദേഹം ഇക്കാര്യം മുഖ്യമന്ത്രിക്ക് കഴിഞ്ഞ ജനുവരി അഞ്ചിന് കത്തെഴുതി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞദിവസം പത്തനംതിട്ടയിലെത്തി റെന്‍സിമിന്റെ മൊഴി ശേഖരിച്ചു. റെന്‍സിം ഇസ്മായില്‍ 2007ല്‍ സ്കൂള്‍ അധ്യാപകനായി രാജസ്ഥാനിലെ ഈഡന് സദാപുരയില്‍ ജോലി നോക്കുമ്പോഴാണ് സുകുമാരക്കുറിപ്പിന്റെ രൂപ സാമ്യമുള്ളയാളെ കണ്ടെത്തുന്നത്. സന്യാസി വേഷത്തിലായിരുന്നയാളെയാണ് സംശയിച്ചത്. ഇദ്ദേഹം സദാപുരം ആശ്രമത്തിലായിരുന്നു താമസം. ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം, തമിഴ്, അറബി, മലയാളം ഭാഷകള്‍ അറിയാമായിരുന്നു. കാവി മുണ്ടും ജുബയുമായിരുന്നു വേഷം. നീട്ടി വളര്‍ത്തിയ വെളുത്ത താടിയുണ്ട്. സുകുമാരക്കുറുപ്പിന്റെ ഫോട്ടോ മഠാധിപതിയെ കാട്ടിയപ്പോള്‍ അദ്ദേഹവും ഈ സ്വാമിയുടെ രൂപസാദൃശ്യവുമായി ഒത്തുചേരുന്നുവെന്ന് സംശയം പറഞ്ഞതായി റെന്‍സിം ക്രൈംബ്രാഞ്ച്…
Read Moreഇയാളുടെ ശരീരത്തിൽ പരിക്കുകൾ ഉള്ളതായി വ്യക്തം! യുവതി കുത്തേറ്റു മരിച്ച സംഭവം; ലോഡ്ജുകളും ഇതരസംസ്ഥാന ക്യാമ്പുകളും കേന്ദ്രീകരിച്ച് അന്വേഷണം
പേരൂർക്കട: അമ്പലമുക്കിൽ അലങ്കാരച്ചെടി വിൽപനശാലയ്ക്കുള്ളിൽ യുവതി കുത്തേറ്റു മരിച്ച സംഭവത്തിൽ തുമ്പ് കണ്ടെത്തുന്നതിനായി പോലീസ് ഊർജിതമായ അന്വേഷണം തുടരുന്നു. സിസിടിവി ദൃശ്യങ്ങളിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറുകയും ഉള്ളൂർ ഭാഗത്ത് ഇറങ്ങുകയും ചെയ്ത ശേഷം പൊടുന്നനെ അപ്രത്യക്ഷമാകുകയാണ് ചെയ്തത്. മെഡിക്കൽ കോളജിലെയും പരിസരത്തെയും പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെങ്കിലും പിന്നീട് ഇയാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഉള്ളൂരിൽ നിന്ന് ഏതെങ്കിലും വാഹനത്തിൽ കയറി ഇടറോഡിലൂടെ പോയിക്കാണുമോയെന്ന സംശയത്തിലാണ് പോലീസ്. ഇയാളുടെ ശരീരത്തിൽ പരിക്കുകൾ ഉള്ളതായി വ്യക്തമായ സ്ഥിതിക്ക് മെഡിക്കൽകോളജ് ആശുപത്രി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇവിടെ ഇയാൾ എത്തിയിട്ടില്ല എന്നാണ് വിവരം. മെഡിക്കൽ കോളജ് ഭാഗത്തെ ലോഡ്ജുകളിലും ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലും പോലീസ് അന്വേഷണം നടത്തിവരികയാണ്. പ്രതിയെ തിരിച്ചറിയാൻ സാധിച്ചേക്കുമെന്ന പ്രതീക്ഷയിൽ ഈ ഭാഗത്തെ പൊതുജനങ്ങളിൽ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. എന്നാൽ ആരും…
Read Moreഎച്ച് ആർ മാനേജറായിരുന്ന കാലത്ത്..! ശിവശങ്കർ – സ്വപ്ന പോര് പുതിയ തലത്തിലേക്ക്; എയർ ഇന്ത്യ ജീവനക്കാരനെതിരെ വ്യാജ പരാതിയില്‍ സ്വപ്നയ്ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം
തിരുവനന്തപുരം: മുൻപ് അടുത്ത സുഹൃത്തുക്കളും സ്വർണക്കടത്തു കേസിലെ പ്രതികളുമായ എം.ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൊന്പുകോർക്കൽ പുതിയ തലത്തിലേക്ക്. ശിവശങ്കറിന്റെ അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പുസ്തകം പുറത്തുവന്നതോടെയാണ് നേരത്തെ അടുത്ത സുഹൃത്തുക്കളായിരുന്ന ശിവശങ്കറും സ്വപ്നയും തമ്മിൽ ഇടയാൻ ഇടയായത്. പുസ്തകത്തിൽ സ്വപ്നയെക്കുറിച്ചുള്ള ചില വിവാദ പരാമർശങ്ങൾ ഉണ്ടായിരുന്നു. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്നയുമായി മൂന്നു വർഷത്തെ സൗഹൃദമുണ്ടായിരുന്നെങ്കിലും കുഴപ്പക്കാരിയാണെന്നും കള്ളക്കടത്തുകാരിയാണെന്നും കരുതിയിരുന്നില്ല. അവർ സ്വർണക്കള്ളക്കടത്ത് നടത്തിയെന്നറിഞ്ഞപ്പോൾ അസ്ത്രപ്രജ്ഞനായിപ്പോയെന്നും പുസ്തകത്തിൽ പറയുന്നു. സ്വപ്നയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള പരാമർശങ്ങൾ പുസ്തകത്തിൽ ഉണ്ടെന്ന വാർത്ത മാധ്യമങ്ങൾ ആഘോഷമാക്കിയതോടെ നേരിട്ടു മറുപടിയുമായി സ്വപ്ന രംഗത്തിറങ്ങി. സ്വർണക്കടത്തു കേസിൽ റിമാൻഡിലായി ജാമ്യം ലഭിച്ചതിനു ശേഷം മാധ്യമങ്ങളിൽനിന്ന് അകന്നു നിന്നിരുന്ന സ്വപ്ന ആദ്യമായി മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകി. ഈ അഭിമുഖങ്ങളിൽ തന്നെ തള്ളിപ്പറഞ്ഞ ശിവശങ്കറിനെതിരേ രൂക്ഷമായ വിമർശനങ്ങളാണ് സ്വപ്ന നടത്തിയത്. അദ്ദേഹവുമായി അടുത്ത ബന്ധം…
Read Moreമൊബൈൽ ഓഫാക്കിയുള്ള മുങ്ങൽ! മറ്റൊരാളുടെ ഫോണിൽ നിന്ന് ഭാര്യയെ വിളിച്ചത് വിനയായി; വിശേഷം പറഞ്ഞുതീരും മുമ്പേ പോലീസ് പൊക്കി
വിഴിഞ്ഞം: സജികുമാറിന്റെ മരണശേഷമുള്ള ഒളിവ് ജീവിതത്തിനിടയിൽ സജീവൻ മറ്റൊരാളുടെ ഫോണിൽ നിന്ന് ഭാര്യയെ വിളിച്ചത് വിനയായി. വീട്ടുകാരുടെയും ബന്ധുക്കളുടെയും ഫോണുകൾ നിരന്തരം നിരീക്ഷിച്ചിരുന്ന പോലീസ് കിട്ടിയ അവസരം മുതലാക്കി. സജീവൻ ഭാര്യയെ വിളിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ സങ്കേതം മനസിലാക്കിയ പോലീസ് സജീവനെയും, റെജിയേയും പൊക്കി. സ്വന്തം ഫോണുകൾ സ്വിച്ച് ഓഫാക്കിയ ശേഷം മാറി മാറിയുള്ള ഒളിവ് ജീവിതം നയിച്ച പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരെ ദിവസങ്ങളായി വെള്ളം കുടിപ്പിച്ചിരുന്നു. വിഴിഞ്ഞം ഉച്ചക്കടയിൽ കുത്തേറ്റ് വീണ സജികുമാറിനെ റെജിയുടെ സങ്കേതത്തിൽ എത്തിച്ചശേഷം അവിടെ നിന്ന് റെജിയുടെ തന്നെ കാറിലായിരുന്നു മൂവർസംഘം ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണം ഉറപ്പായതോടെ സംഘം മെഡിക്കൽ കോളജിൽ നിന്ന് മുങ്ങി. പ്രധാന പ്രതികളായ ബിജുവിനെയും രാജേഷിനെയും അറസ്റ്റ് ചെയ്തെങ്കിലും റെജിയേയും രാജീവനെയും സുധീറിനെയും പിടികൂടാനുള്ള ശ്രമം വിഫലമായി. മൊബൈൽ ഓഫാക്കിയുള്ള മുങ്ങൽ അന്വേഷണത്തെ ബാധിച്ചു. ഇവർ…
Read Moreമദ്യലഹരിയിൽ നാലുവയസുകാരിയയെ റോഡിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ; കുട്ടിയെ ഏറ്റെടുത്തു സിഡബ്ള്യുസി ; മകളെ തിരിച്ചുകിട്ടാൻ പോലീസ് സ്റ്റേഷന് മുന്നിൽ അച്ഛനും അമ്മയും ചെയ്തത് കണ്ടോ?
വെഞ്ഞാറമൂട്: പോലീസ് സ്റ്റേഷനു മുന്നിൽ കൈക്കുഞ്ഞുമായി ദേഹത്ത് പെട്രോൾ ഒഴിച്ച് എത്തി ആത്മഹത്യാ ഭീഷണി മുഴക്കിയ ദമ്പതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വെഞ്ഞാറമൂട്ടിൽ ആക്രിക്കട നടത്തുന്ന തമിഴ്നാട് സ്വദേശികളായ മുരുകൻ (38), ഭാര്യ രാജേശ്വരി (30) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഒരു വയസുള്ള പെൺകുഞ്ഞും ഇവർക്കൊപ്പമുണ്ട്. കുഞ്ഞിന്റെ ദേഹത്തും പെട്രോൾ പുരണ്ടിരുന്നു.മദ്യപാനിയായ മുരുകൻ നാലുമാസം മുമ്പ് മദ്യലഹരിയിൽ വീട്ടിലെത്തി ഭാര്യയുമായി വഴക്കിട്ട ശേഷം നാല് വയസുള്ള മൂത്ത മകനെ റോഡിലേക്ക് വലിച്ചെറിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുരുകനെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്യുകയും കുട്ടിയെ ചൈൽഡ് ലൈൻ അധികൃതർ ഏറ്റെടുക്കുകയും സിഡബ്ള്യുസിയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. ജയിൽ മോചിതനായ മുരുകൻ കുട്ടിയെവിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭാര്യയുമായി ചൈൽഡ് വെൽഫയർ അധികൃതരെ സമീച്ചിരുന്നു. എന്നാൽ പോലീസ് ക്ലിയറൻസ് ഇല്ലാതെ കുട്ടിയെ വിട്ടുനൽകാൻ കഴിയില്ലെന്ന് അറിയിച്ചപ്പോൾ അവിടെ നിന്നും മടങ്ങിയ ഇരുവരും ഇന്നലെ…
Read More