മിസ് കേരളാ വിജയികളുടെ മരണവുമായി ബന്ധപ്പെട്ട അറസ്റ്റിലായ സൈജു തങ്കച്ചന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. സൈജുവിന്റെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് സൈജുവിന്റെ സുഹൃത്തും സൈജു മോഡലുകളെ പിന്തുടരാന് ഉപയോഗിച്ച ഔഡി കാറിന്റെ ഉടമയുമായ ഫെബി ജോണിനെ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഫെബിയുടെ സുഹൃത്തുക്കള്‍ക്കായിട്ടാണ് സൈജു പാര്‍ട്ടികള്‍ ഒരുക്കിയിരുന്നതെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം സൈജുവിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍നിന്ന് ക്രൂര കുറ്റകൃത്യങ്ങളുടെ വീഡിയോകള്‍ പൊലീസിനു ലഭിച്ചിരുന്നു. രാസലഹരി ഉപയോഗത്തിന്റെയും പ്രകൃതിവിരുദ്ധമടക്കമുള്ള ലൈംഗിക പീഡനത്തിന്റെയും അന്‍പതിലധികം വീഡിയോകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഫോണിലെ ഫോള്‍ഡറില്‍ 2020 മേയ് 26 എന്ന തീയതിയിലുള്ള രണ്ടു വിഡിയോകള്‍ നീലച്ചിത്രങ്ങളാണ്. മറ്റു വിഡിയോകളില്‍ ഒന്നില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന ജെഫിന് സിഗരറ്റ് മുറിച്ചു മാറ്റിയ ശേഷം ടേബിളിന്റെ അടുത്തുള്ള പച്ച അടപ്പുള്ള ഹഷീഷ് ഓയില്‍ ഉപയോഗിക്കുന്ന വിഡിയോയാണ്. മറ്റു രണ്ടു വീഡിയോകള്‍…
Read MoreCategory: Top News
സല്യൂട്ടില്‍ കൊല്ലാക്കൊല!; രണ്ടാഴ്ചയ്ക്കിടെ ഇരകളായത് “മൂന്നു പോലീസുകാർ’; അച്ചടക്കം ഭയന്ന് ‘മൗനത്തില്‍’ !; മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവുന്നത് മനോവീര്യം തകർക്കുന്ന നടപടികൾ
സ്വന്തം ലേഖകന്‍ കോഴിക്കോട് : പോലീസില്‍ സല്യൂട്ടിന്റെ പേരില്‍ മേലുദ്യോഗസ്ഥരുടെ പീഡനം. കോഴിക്കോട് സിറ്റിയില്‍ രണ്ടാഴ്ചക്കുള്ളില്‍ മൂന്നുപേര്‍ക്കെതിരേയാണ് സല്യൂട്ടിന്റെ പേരിലും മറ്റും നടപടി സ്വീകരിച്ചത്. ഒന്നിന് പുറമേ ഒന്നായി സേനാംഗങ്ങളുടെ മനോവീര്യം തകര്‍ക്കുന്ന നടപടികളാണ് ഇപ്പോള്‍ മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നാണ് ആരോപണം. രാവിലെ വരുന്നതിനിടെയും ഉച്ചഭക്ഷണത്തിനായി വീട്ടിലേക്കു പോകുമ്പോഴും പൊരിവെയിലത്തും തിരക്കിലും ഡ്യൂട്ടി ചെയ്യുന്നവരാണ് സല്യൂട്ട് അടിച്ചതിലെ പിഴവിനും മറ്റും ‘പ്രതിസ്ഥാനത്തായത്’ . ഇവര്‍ക്ക് ഒരു ദിവസം മുഴുവന്‍ നീളുന്ന സല്യൂട്ട് ക്ലാസും സ്ഥലം മാറ്റവും ഓര്ഡേളി മാര്‍ച്ചും ശിക്ഷയായി ലഭിക്കുകയും ചെയ്തു. സംഭവം പോലീസിനുള്ളില്‍ വിവാദമായി മാറിയിട്ടുണ്ട്. അതേസമയം മനുഷ്യാവകാശലംഘനമായിട്ടും സ്വതന്ത്രാഭിപ്രായം തുറന്നുപറയുന്നതില്‍ അച്ചടക്കനടപടി ഭയന്ന് പോലീസുകാര്‍ തയാറാവുന്നില്ല. മേലുദ്യോഗസ്ഥന്റെ നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ഭരണാനുകൂല സംഘടനകള്‍ പോലും തയാറാവുന്നില്ലെന്നാണ് പോലീസുകാര്‍ പറയുന്നത്. ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസുകാര്‍ മേലുദ്യോഗസ്ഥര്‍ക്ക് സല്യൂട്ട് നല്‍കണമെന്നത് നിര്ബന്ധമില്ലെന്ന ഡിജിപിയുടെ ഉത്തരവ്…
Read Moreഅവനെ തീര്‍ത്തേക്ക് ! ബിജെപി എംഎല്‍എയെ കൊല്ലാന്‍ പദ്ധതിയിട്ട് കോണ്‍ഗ്രസ് നേതാവ്;വീഡിയോ പുറത്ത്…
ബിജെപി എംഎല്‍എയെ കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് പദ്ധതിയിടുന്ന വീഡിയോ പുറത്ത്. കര്‍ണാടകയിലാണ് സംഭവം. യെലഹങ്ക എംഎല്‍എ എസ്ആര്‍ വിശ്വനാഥനെ വകവരുത്താന്‍ കോണ്‍ഗ്രസ് നേതാവായ ഗോപാല്‍കൃഷ്ണ ആസൂത്രണം ചെയ്യുന്ന വീഡിയോയാണ് പുറത്തായത്. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും ക്ഷണ നേരത്തിനുള്ളില്‍ വൈറലായി.ഗോപാല്‍കൃഷ്ണ മറ്റൊരാളുമായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ‘അവനെ കൊല്ലണം, എംഎല്‍എയെ തീര്‍ത്തേക്ക്. അതിനായി ഒരു കോടിയോ മറ്റോ ചെലവാകും. അത് ഓക്കെയാണ്. തീര്‍ത്തേക്ക്. ഇക്കാര്യം നമുക്കിടയില്‍ മാത്രമായി ഒതുങ്ങണം, മറ്റാരും ഇതേക്കുറിച്ച് അറിയരുത്’ എന്നും ഗോപാല്‍കൃഷ്ണ വീഡിയോയില്‍ പറയുന്നു. കന്നടയിലാണ് കൊലപാതകം സംബന്ധിച്ച ഇരുവരുടെയും ചര്‍ച്ച. അതേസമയം വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
Read Moreകൊട്ടാരക്കരയില്‍ പുതപ്പു കച്ചവടത്തിനെത്തി ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ! ഉത്തര്‍പ്രദേശ് സ്വദേശിയ്ക്ക് കഠിന ശിക്ഷ വിധിച്ച് കോടതി
കൊട്ടാരക്കരയില്‍ ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷയായി വിധിച്ച് കോടതി. ഉത്തര്‍പ്രദേശ് സ്വദേശി നൂര്‍ മുഹമ്മദി(28)നെയാണ് കൊട്ടാരക്കര അസി. സെഷന്‍സ് ജഡ്ജ് വി സന്ദീപ്കൃഷ്ണ കഠിനമായ ശിക്ഷയ്ക്ക് വിധിച്ചത്. പുതപ്പു കച്ചവടത്തിനെത്തിയ പ്രതി യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. 2019 ഏപ്രില്‍ 13ന് രാവിലെ പത്തോടെയായിരുന്നു സംഭവം. ഉത്തരേന്ത്യക്കാരായ രണ്ടുപേരാണ് പുതപ്പുമായെത്തിയത്. യുവതി മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു ചോദിച്ചശേഷം ഇവര്‍ പുതപ്പ് വേണ്ടെന്ന് കച്ചവടക്കാരോട് പറഞ്ഞു. വാതില്‍ ചാരി യുവതി അകത്തേക്കു പോകുന്നതിനിടെ, വീട്ടിനുള്ളില്‍ കയറിയ നൂര്‍ മുഹമ്മദ് ഇവരുടെ വായ പൊത്തുകയും ബലാത്സംഗത്തിനു ശ്രമിക്കുകയും ചെയ്തെന്നായിരുന്നു കേസ്. കുതറി പുറത്തേക്കോടി യുവതി രക്ഷപ്പെട്ടു. ബഹളവും നിലവിളിയും കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴേക്കും നൂര്‍ മുഹമ്മദ് കടന്നുകളഞ്ഞു. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലില്‍ രണ്ടുമണിക്കൂറിനുശേഷം വെട്ടിക്കവല…
Read Moreആരാധകര്‍ക്കൊപ്പം ചിത്രം കണ്ട് മോഹന്‍ലാല്‍; കുടുംബത്തോടൊപ്പം വന്നതിനെക്കുറിച്ച് ലാൽ പറഞ്ഞതിങ്ങനെ
കൊച്ചി: സിനിമാസ്വാദകര്‍ക്ക് കാഴ്ച വിരുന്നൊരുക്കി “മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീയറ്ററുകളില്‍ എത്തി. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ മോഹന്‍ലാലും എത്തിയിരുന്നു. കൊച്ചിയിലെ സരിത തീയേറ്ററിലാണ് മോഹന്‍ലാലും കുടുംബവും ചിത്രം കാണാന്‍ എത്തിയത്. ഒപ്പം ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു. ഏറെ പ്രത്യേകതയുള്ള സിനിമയായതുകൊണ്ടാണ് ചിത്രം കാണാന്‍ നേരിട്ട് തിയറ്ററിലെത്തിയതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സിദ്ദിഖ്, ഉണ്ണി മുകുന്ദന്, ഹണിറോസ്, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി നിരവധി താരങ്ങളും സിനിമ കാണാന്‍ സരിത തിയറ്ററില്‍ എത്തി. റിക്കാര്‍ഡ് സൃഷ്ടിച്ചാണ് ചിത്രം ഇന്ന് ലോകവ്യാപകമായി റിലീസിനെത്തിയത്. റിലീസിനു മുമ്പേ 100 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. റിസര്‍വേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി ക്ലബില്‍ എത്തിയത്. മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച അന്ന് മുതല്‍ തന്നെ പ്രീ ബുക്കിംഗ് തുടങ്ങിയിരുന്നു. കേരളത്തിലെ 631 സ്ക്രീനുകളില്‍ 626ലും മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകമാകമാനം 4100 സ്ക്രീനുകളിലാണ്…
Read Moreഇതാണ്ടാ പോലീസ്…പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതിക്കൊപ്പംവിട്ട് മലയിൻകീഴ് പോലീസ്; ഇരയായ കുഞ്ഞിന്റെ അമ്മയോട് പോലീസ് ചെയ്തത് കോണ്ട..!
കാട്ടാക്കട: പീഡനക്കേസ് നേരിടുന്ന രണ്ടാനച്ഛനൊപ്പം ആറു വയസുകാരിയായ മകളെ വിട്ടുകൊടുത്ത പോലീസ് നടപടിക്കെതിരെ അമ്മ. പോക്സോ കേസിലെ പ്രതിക്കെതിരായ നടപടികൾ വൈകിപ്പിച്ച പോലീസ് ഇതേ പ്രതിയുടെ പരാതിയിൽ ഇരയായ കുഞ്ഞിന്റെ അമ്മയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തു. 45 ദിവസം ജയിലിൽ കിടന്നശേഷം പുറത്തിറങ്ങിയ അമ്മ നീതി തേടുകയാണ്.മലയിൻകീഴ് പോലീസിനെതിരെയാണു പരാതി. ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച വ്യോമസേന ഉദ്യോഗസ്ഥനായ രണ്ടാനച്ഛനെ ഭാര്യ വെട്ടിപ്പരിക്കേൽപിച്ചത് മൂന്നു മാസം മുന്‍പാണ്. മുംബൈ മലയാളിയായ യുവതി നാൽപത്തിയഞ്ചു ദിവസം ജയിൽവാസം അനുഭവിച്ചു പുറത്തിറങ്ങുന്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.മാട്രിമോണിയൽ പരസ്യത്തിലൂടെ എയർഫോഴ്സ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടാണ് ആറു വയസുകാരി മകൾക്കൊപ്പം മുംബൈ മലയാളിയായ യുവതി തിരുവനന്തപുരത്ത് എത്തുന്നത്. ജൂലൈ 15ന് അന്പലത്തിൽ വച്ചായിരുന്നു വിവാഹം. ജൂലൈ 17 ന് രാത്രി വീട്ടിൽ തന്റെ മകളെ ഭർത്താവ് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം നടന്നശേഷം മൊബൈൽ അടക്കം…
Read Moreഉറങ്ങിക്കിടക്കുമ്പോൾ മുറികളിലേക്ക് വെള്ളം ഇരച്ചെത്തി; പെരിയാറിൽ പെട്ടെന്ന് പൊങ്ങിയത് ഏഴടിയോളം വെള്ളം; പ്രതിഷേധവുമായി നാട്ടുകാർ
കട്ടപ്പന: മുല്ലപ്പെരിയാർ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. പുലർച്ചെ പത്ത് സ്പില്‍വേ ഷട്ടറുകള്‍ അറുപത് സെ.മീ വീതം ഉയര്‍ത്തിയതിനു പിന്നാലെ പെരിയാറിൽ വലിയ ജലപ്രവാഹം ഉണ്ടായി. പെരിയാറിന്റെ തീരത്തെ നിരവധി വീടുകളിൽ വെള്ളം കയറി. വള്ളക്കടവ് ഭാഗത്തെ പത്ത് വീടുകളിലാണ് വെള്ളം കയറിയത്. രാത്രിയിൽ ഉറങ്ങുന്ന സമയമായിരുന്നതിനാൽ വെള്ളം ഇരച്ചെത്തിയത് പലരും അറിഞ്ഞില്ല. ഇത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. രാത്രിയിൽ പെരിയാറിൽ കുളിക്കാനിറങ്ങിയ ആളാണ് ജലനിരപ്പ് ഉയരുന്നതുകണ്ട് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയത്. ഏഴടിയോളം വെള്ളം പെട്ടെന്ന് ഉയർന്നു. ഇതോടെ ജനം പരിഭ്രാന്തരായി തടിച്ചുകൂടി. പുലർച്ചെ മുന്നറിയിപ്പുമായെത്തിയ അനൗണ്‍സ്മെന്റ് വാഹനം നാട്ടുകാര്‍ തടഞ്ഞു. രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ വെള്ളം തുറന്നു വിട്ടിട്ട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞാല്‍ കുട്ടികളും പ്രായമായവരെയും കൊണ്ട് എവിടെപ്പോകുമെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. കഴിഞ്ഞ ദിവസവും പുലർച്ചെ തമിഴ്നാട് മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടിരുന്നു. ഇന്നലെ പുലർച്ചെ…
Read Moreനടുറോഡിൽ അമ്മയ്ക്കും മകൾക്കും നേരെ ക്രൂര മർദനം; അക്രമത്തിന് നേതൃത്വം നൽകിയത് രണ്ട് സ്ത്രീകൾ; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: ഡൽഹിയിൽ അമ്മയെയും മകളെയും നാലംഗ സംഘം ക്രൂരമായി മർദിച്ചു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗ് പ്രദേശത്താണ് സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മാസം 19നാണ് സംഭവമുണ്ടായത്. രണ്ടു സ്ത്രീകളടക്കം നാലു പേരടങ്ങുന്ന സംഘമാണ് ഇവരെ ആക്രമിച്ചത്. അമ്മ കാർ പാർക്ക് ചെയ്യുന്നതും മകൾ അതിൽനിന്ന് ഇറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ സമയം ഇവിടെയെത്തിയ രണ്ടു സ്ത്രീകൾ മകളെ മർദിക്കാൻ ശ്രമിക്കുന്നു. ഇതു കണ്ട് അമ്മ കാറിൽനിന്ന് പുറത്തിറങ്ങുമ്പോൾ രണ്ടു പുരുഷൻമാർ കൂടി സ്ഥലത്തെത്തി വടികൊണ്ടും കൈകൊണ്ടും മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റ അമ്മയും മകളും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. യുവതിയുടെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. https://twitter.com/i/status/1465834833175711746
Read Moreഅമ്പിളിയുടെ സ്കൂട്ടറല്ലേ അത്..! സഹപ്രവർത്തകയുടെ ജീവനാണ് നഷ്ടപ്പെട്ടതെന്ന് അവര്‍ ആദ്യം മനസിലാക്കിയില്ല; സംശയം പ്രകടിപ്പിച്ചത് നഴ്സിംഗ് സൂപ്രണ്ട്
പൊൻകുന്നം: കഴിഞ്ഞ ഒക്ടോബർ 24 ന് ഒരു ജീവൻ ഇവിടെ പൊലിഞ്ഞതാണ്. അതിന് കേവലം മീറ്ററുകൾക്കപ്പുറമാണ് ഇന്നലെ ഒരു ജീവൻ കൂടി നഷ്ടപ്പെട്ടത്. ഇന്നലെ അപകടവാർത്ത അരവിന്ദ ആശുപത്രിയിലെ ജീവനക്കാർ അറിഞ്ഞപ്പോഴും തങ്ങളുടെ സഹപ്രവർത്തകയുടെ ജീവനാണ് നഷ്ടപ്പെട്ടതെന്ന് ആദ്യം മനസിലാക്കിയില്ല. കറുത്ത തുണികൊണ്ട് മൃതശരീരം മൂടിയതിനാൽ ശബരിമല തീർഥാടകരാണോ അപകടത്തിൽപ്പെട്ടത് എന്ന സംശയമായിരുന്നു അതുവഴി കടന്നുപോയ ആശുപത്രി ജീവനക്കാർക്കും. അമ്പിളിയുടെ സ്കൂട്ടറല്ലേ അപകടത്തിൽപ്പെട്ടതെന്ന് നമ്പർ കണ്ട് സംശയം പ്രകടിപ്പിച്ചത് നഴ്സിംഗ് സൂപ്രണ്ടാണ്. അങ്ങനെ നമ്പർ ഗതാഗത വകുപ്പിന്റെ വെബ്സൈറ്റിൽ തെരഞ്ഞ് അമ്പിളിയുടേതെന്നു തിരിച്ചറിയുകയായിരുന്നു. ഇവിടെ ഒക്ടോബർ 24 ന് സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് പൊൻകുന്നം പാട്ടുപാറ തോണിക്കുഴിയിൽ തോമസ് (ബേബി-64) ആണ്. സഹോദരപുത്രന്റെ സ്കൂട്ടറിൽ അരവിന്ദ ആശുപത്രിയിലെത്തി മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സ്കൂട്ടറിൽ കാറിടിച്ചത്. ദേശീയപാതയിൽ നിന്ന് കെവിഎംഎസ് റോഡിലേക്ക് തിരിയുന്നിടം ഇന്റർ ലോക്ക് പാകിയ…
Read Moreഅന്ന് സാക്ഷികൾ, ഇന്ന് പ്രതികൾ! പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അറസ്റ്റ്; പിടിയിലായത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ച് പ്രവർത്തകർ
കാസര്‍ഗോഡ്: പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ച് സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തു. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി കല്യോട്ടെ രാജേഷ് എന്ന രാജു (38), ഏച്ചിലടുക്കത്തെ റെജി വര്‍ഗീസ് (44), കല്യോട്ടെ സുരേന്ദ്രന് എന്ന വിഷ്ണു സുര (47), കല്യോട്ടെ ശാസ്ത മധു (40), ഏച്ചിലടുക്കത്തെ ഹരിപ്രസാദ് (31) എന്നിവരാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലെ ഒന്നാംപ്രതിയും സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗവുമായ പീതാംബരന്റെ സുഹൃത്താണ് സുരേന്ദ്രന്. അഞ്ചാം പ്രതി ഗിജിന്റെ ഇളയച്ഛനാണ് ശാസ്ത മധു. ഹരിപ്രസാദ് പെരിയ ബസാറിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്കിലെ ജീവനക്കാരനാണ്. ഇവരെ ഇന്ന് എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ടി.പി. അനന്തകൃഷ്ണന് പറഞ്ഞു. കൊലപാതകത്തില്‍…
Read More