കെ.ഷിന്റുലാല്‍ കോഴിക്കോട് : സംസ്ഥാനത്തു നാലുവര്‍ഷത്തിനിടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചത് 400 കുറ്റവാളികള്‍. 14 ജില്ലകള്‍ കേന്ദ്രീകരിച്ചു മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെ.വി.സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് വിദേശത്തുനിന്ന് അനധികൃതമായി സ്വര്‍ണം കടത്തുന്നവരെയും അവ തട്ടിയെടുക്കുന്നവരേയും കണ്ടെത്തുകയും കുറ്റവാളികളുടെ “ഹിറ്റ് ലിസ്റ്റ് ‘ തയാറാക്കുകയും ചെയ്തത്. കഴിഞ്ഞ നാലു വര്‍ഷമായുള്ള സംഭവങ്ങളിലുള്പ്പെട്ടവരാണ് പട്ടിയിലുള്ളത്. നേരത്തെ കേസുകളിലുള്‍പ്പെട്ടവരും ഇതുവരെയും നിയമത്തിനു മുന്നില്‍ ഉള്പ്പെടാതിരിക്കുന്നവരും പട്ടിയിലുണ്ട്. കരിപ്പൂര്‍ സ്വര്‍ണക്കടത്തും രാമനാട്ടുകര വാഹനാപകടവും ഏറെ ചര്‍ച്ചയായതിനു പിന്നാലെയാണ് സ്വര്‍ണക്കടത്ത് തടയുകയെന്ന ലക്ഷ്യത്തോടെ ഡിജിപിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്. തുടര്‍ന്ന് അന്വേഷണത്തിന് എസ്പിയെ ചുമതലപ്പെടുത്തുകയായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. സ്വര്ണക്കടത്തിനോടനുബന്ധിച്ചുള്ള നിരവധി സംഭവങ്ങള്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനു പുറമേ പോലീസില്‍ രജിസ്റ്റര്‍ ചെയ്യാത്ത സംഭവങ്ങളും നിരവധിയാണ്. ഇത്തരം സംഭവങ്ങളിലുള്പ്പെട്ടവര് ആരാണെന്നും മറ്റുമുള്ള വിവരങ്ങള്‍…
Read MoreCategory: Top News
മോഫിയയുടെ ആത്മഹത്യ! രതിവൈകൃതമടക്കമുള്ള സുഹൈലിന്റെ മാനസിക വിഭ്രാന്തികള്‍ സഹിക്കാവുന്നതിലും അപ്പുറം; ഭർത്താവിനെതിരേ കൂടുതൽ തെളിവുകൾ
ആലുവ: സ്ത്രീധന പീഡനത്തെ തുടർന്ന് ആലുവ എടയപ്പറത്ത് നിയമ വിദ്യാർഥിനിയായ നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരേ കൂടുതൽ തെളിവുകളുമായി പോലീസ്. കോടതി മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വിട്ടുനൽകിയ പ്രതികളെ ഇരുമലപ്പടിയിലുള്ള ഭർതൃവീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തും. മോഫിയ പർവീണിന്റെ ആത്മഹത്യയെ തുടർന്ന് ഭർത്താവ് മുഹമ്മദ് സുഹൈൽ, പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. എട്ടു മാസം മുമ്പ് പ്രണയിച്ചു വിവാഹിതരായ മോഫിയയും സുഹൈലും കഷ്ടിച്ച് ഒരു മാസം പോലും സന്തോഷത്തോടെ കഴിഞ്ഞിരുന്നില്ല. വിവാഹശേഷം മോഫിയക്ക് സൗന്ദര്യം പോരെന്നും തടി കുറവാണന്നും പറഞ്ഞ് സുഹൈൽ കുറ്റപ്പെടുത്തുന്നത് പതിവായിരുന്നു. അശ്ലീല വീഡിയോകൾ കാണിച്ച് രതിവൈകൃതങ്ങൾക്കായി നിർബന്ധിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. രഹസ്യ ഭാഗത്ത് ടാറ്റു കുത്താനുള്ള ഭർത്താവിന്റെ ആവശ്യം നിരസിച്ചതിന് ക്രൂരമായ ശാരീരിക പീഡനമേറ്റിരുന്നതായുള്ള മോഫിയയുടെ കൂട്ടുകാർ നൽകിയ മൊഴികൾ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിൽ സുഹൈലിന് സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. ഇയാളുടെ മൊബൈൽ…
Read Moreദുരൂഹതയുടെ വ്യാജ മദ്യം! നാടൻ വാറ്റ് ചാരായമാണെന്നു പറഞ്ഞു ആരെങ്കിലും ഇവർക്കു നൽകിയതോ ? മരിക്കുന്നതിനു മുന്‍പു ബിജു പറഞ്ഞത്…
ഇരിങ്ങാലക്കുട: ഫോർമാലിൻ ഉള്ളിൽ ചെന്നാണു യുവാക്കൾ മരിച്ചതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടു പുറത്തുവന്നതോടെ ഏറെ സംശയങ്ങളും ദുരൂഹതകളും ബാക്കി. ഫോർമാലിൻ കലർത്തിയ ചാരായമാണ് ഇവർ കഴിച്ചിരിക്കുന്നതെന്നു വ്യക്തമായതോടെ ഇത് ആരാണ് ഇവർക്കു നൽകിയതെന്നാണു പോലീസ് അന്വേഷിക്കുന്നത്. നാടൻ വാറ്റ് ചാരായമാണെന്നു പറഞ്ഞു ആരെങ്കിലും ഇവർക്കു നൽകിയതാകാം എന്നാണു പോലീസ് കരുതുന്നത്. നിശാന്ത് ആശുപത്രിയിൽ എത്തുംമുന്പേ മരിച്ചെങ്കിലും ബിജു തൃശൂർ മെഡിക്കൽ കോളജിൽ വച്ചാണു മരിച്ചത്. ആരോ മദ്യമാണെന്നു പറഞ്ഞു നിശാന്തിനു നൽകിയതാണ് ഞങ്ങൾ ഇരുവരും കഴിച്ചതെന്നു ബിജു പറഞ്ഞതായാണു പുറത്തുവരുന്ന സൂചന. ആരാണ് ഇത് നൽകിയതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതു കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. ഇവർ മരണപ്പെട്ടതിനാൽ ഇവരുടെ മൊബൈൽ ഫോണിലെ സംഭാഷണങ്ങളാണ് ഇക്കാര്യം വ്യക്തമാകുവാൻ പോലീസ് പരിശോധിക്കുന്നത്. പല ദിവസങ്ങളിലും വൈകിട്ട് ഇവർ രണ്ടു പേരും ഒത്തുകൂടാറുണ്ടെങ്കിലും ഇവർ കഴിച്ച മദ്യത്തിന്റെ ബാക്കി കടയിലെ ഇതര സംസ്ഥാന…
Read Moreഅശ്ലീലവുമായ ഫോണ്‍ സംഭാഷണം നടത്തി, എന്നിട്ട്..! മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; ക്രൈം നന്ദകുമാർ അറസ്റ്റിൽ
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിന് എതിരെ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. കാക്കനാട് സൈബര്‍ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നന്ദകുമാറിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. മന്ത്രിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ ഫോണ്‍ സംഭാഷണം നടത്തി ഫേസ്ബുക്കും യുട്യൂബ് ചാനലും വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. സംഭവത്തിൽ ഐടി ആക്ട് പ്രകാരമാണ് നന്ദകുമാറിനെതിരെ നടപടി എടുത്തത്. അഭിഭാഷകന് ബി.എച്ച് മന്‍സൂറിന്റെ പരാതിയിലായിരുന്നു നടപടി. നന്ദകുമാറിനെ കോടതിയില്‍ ഹാജരാക്കും. നന്ദകുമാർ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
Read Moreസ്ത്രീയുടെ ശരീരത്തില്‍ മയക്കുമരുന്ന് വിതറി പുരുഷന്മാര് ഒരേസമയം ഉപയോഗിച്ചു ! സൈജുവിന്റെ ഫോണിലെ വീഡിയോകള്‍ പലതും പ്രകൃതിവിരുദ്ധം…
മിസ് കേരള വിജയികളായ മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു കാരണക്കാരനായ സൈജു എം തങ്കച്ചനെ മൂന്നു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വിട്ടു. അന്വേഷണത്തില്‍ സൈജുവിനെതിരേ ഗുരുതരമായ കുറ്റങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞതായി ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടര്ന്നു, അപമര്യാദയായി പെരുമാറി, മനഃപൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകളാണ് സൈജുവിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്. കസ്റ്റഡി റിപ്പോര്‍ട്ടില്‍ സൈജുവിനെതിരേ ഗുരുതര ആരോപണങ്ങളാണുള്ളത്. ഇയാളുടെ ഫോണില്‍ നിന്നു വീണ്ടെടുത്ത ചാറ്റുകള്‍ അതീവ ഗുരുതര സ്വഭാവമുള്ളതാണ്. ”അതേ പൊളി സാധനം എന്നുപറഞ്ഞ് എന്നെ കൊച്ചാക്കരുത്, ഒരു രക്ഷയുമില്ല അടിച്ചു കെമിക്കലാക്കിയിട്ടു പൊട്ടിത്തെറിച്ചു പണ്ടാരം അടങ്ങിയിട്ടു രാവിലെ അഞ്ചരയ്ക്ക് അവിടെ പോയി നിന്നതാണ്…” എം.ഡി.എം.എ. ഉപയോഗത്തെക്കുറിച്ച് സൈജു തങ്കച്ചനുമായി സുഹൃത്ത് നടത്തിയ ചാറ്റില്‍ പറയുന്നതാണിത്. ‘സാധനങ്ങളോ ഞങ്ങള്‍ ഫുള്‍ നാച്വറല്‍ ആയിരുന്നു മോളെ, നാച്വറല്‍ വനത്തില്‍ വാറ്റിയ വാറ്റ്, വനത്തിലെ കാട്ടുപോത്തിനെ വെടിവെച്ച്…
Read Moreഅപകടാവസ്ഥയിലാണോന്ന് അറിയാന്‍ തുരന്ന് നോക്കുന്നത് വിഡ്ഢിത്തം; മുല്ലപ്പെരിയാര്‍ ഡാം ജലബോംബ് ആണെന്ന് എംഎം മണി
അവര്‍ വെള്ളം കുടിക്കാതെയും നമ്മള് വെള്ളം കുടിച്ചും ചാകും; മുല്ലപ്പെരിയാര്‍ ജലബോംബെന്ന് എം.എം മണി നെടുങ്കണ്ടം: മുല്ലപ്പെരിയാര്‍ ഡാം ജലബോംബ് ആണെന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായ എം.എം മണി.അതിന്റെ മുകളില്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോ. എന്തേലും സംഭവിച്ചാല്‍ അവര്‍ വെള്ളം കുടിക്കാതെയും നമ്മള് വെള്ളം കുടിച്ചും ചാകുമെന്നും മണി പറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോന്ന് അറിയാന്‍ തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നും മണി ചൂണ്ടിക്കാട്ടി. ശര്‍ക്കരയും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച അതിന്റെ അകം കാലിയാണ്. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്നൊന്നും ന്യായം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ മുകളില്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോ. വണ്ടിപ്പെരിയാറില്‍ നിന്ന് ആയിരക്കണക്കിന്…
Read Moreചില പ്രത്യേക രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാന്‍ കൂടുതല്‍ സാധ്യത ! പുതിയ പഠന റിപ്പോര്‍ട്ട് ഇങ്ങനെ…
കോവിഡും രക്തഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുമ്പും പഠനം നടന്നിട്ടുണ്ട്. എന്നിരുന്നാലും ലോകം കോവിഡിന്റെ പുതിയ വകഭേദത്തിന്റെ ഭീതിയില്‍ നില്ക്കുമ്പോള് പുതിയ പഠനത്തിന് പ്രസക്തിയേറുകയാണ്. എ, ബി, ആര് എച്ച് പ്ലസ് എന്നി രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. ഒ, എബി, ആര്‍എച്ച് നെഗറ്റീവ് രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് ഇതിനുള്ള സാധ്യത കുറവാണെന്നും സര് ഗംഗാ റാം ആശുപത്രിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യം ഒമൈക്രോണ്‍ വകഭേദത്തിന്റെ ഭീഷണിയില്‍ നില്ക്കുന്ന പശ്ചാത്തലത്തിലാണ് ഫ്രോണ്ടിയേഴ്സ് ഇന്‍ സെല്ലുല്ലാര്‍ ആന്റ് ഇന്ഫക്ഷന് മൈക്രോബയോളജി എന്ന ജേര്‍ണലില്‍ പഠന റിപ്പോര്‍ട്ട് വന്നത്. ബി രക്തഗ്രൂപ്പുകാരില്‍ പുരുഷന്മാര്ക്കാണ് സ്ത്രീകളെ അപേക്ഷിച്ച് രോഗം വരാന്‍ കൂടുതല്‍ സാധ്യത. 60 വയസിന് താഴെയുള്ളവരില്‍ എബി രക്ത ഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ രോഗം തീവ്രമാകാനോ, മരണകാരണത്തിനോ രക്തഗ്രൂപ്പുകളുമായി യാതൊരു ബന്ധവുമില്ലെന്നും…
Read Moreമെഡിക്കല്‍ കോളജുകളില്‍ ലഹരി പൂക്കുന്നു; എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കിടയില്‍ പലരും ലഹരിക്കടിമകള്‍; ഹൗസ് സര്ജൻമാരും ലഹരി ഉപയോഗിക്കുന്നതായി എക്സൈസ്
സ്വന്തംലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ചു ലഹരി മാഫിയാ സംഘം സജീവമായുണ്ടെന്ന് എക്സൈസിന്റെ കണ്ടെത്തല്‍. ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ ഒഴികെ കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, എര്‍ണാകുളം, കണ്ണൂര്‍, കൊല്ലം തുടങ്ങി സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെല്ലാം സിന്തറ്റിക് ലഹരിയും കഞ്ചാവും പതിവായി ചില വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നതായാണ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയത്. എക്സൈസ് ക്രൈംബ്രാഞ്ചിനും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും ഇതുസംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അറിയാമെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥി നാലു ഗ്രാം ഹാഷിഷുമായി പിടിയിലായിരുന്നു. വിദ്യാസമ്പന്നരായ വിദ്യാര്‍ഥികളെ വരെ വലയിലാക്കാന്‍ തക്ക വിധത്തില്‍ മയക്കുമരുന്നു ലോബിയും മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. സീനിയര്‍ വിദ്യാര്‍ഥികളുടെ സഹായം കൂടി ഇത്തരം ലോബികള്‍ക്കു ലഭിക്കുന്നതോടെ ലഹരിപൂക്കുന്ന കാമ്പസുകളായി സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ മാറുകയാണ്.…
Read Moreസൈജു തങ്കച്ചന് സ്ത്രീകള്‍ ഒരു ലഹരി ! മയക്കുമരുന്നിന് അടിമ; കാറില്‍ നിന്ന് കണ്ടെത്തിയത് ഗര്‍ഭനിരോധന ഉറകളും മരുന്നുകളും…
കൊച്ചിയില്‍ മോഡലുകളുടെ മരണത്തിനിടയാക്കിയ കാറപകടത്തിനു കാരണമായത് സൈജു തങ്കച്ചന്റെ കാറിലുള്ള പിന്തുടരല് എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. സൈജു ലഹരിക്ക് അടിമയാണെന്നും കമ്മീഷണര്‍ പറഞ്ഞു. സൈജു നേരത്തെ പല പെണ്‍കുട്ടികളെയും ചൂഷണത്തിനിരയാക്കിയിട്ടുണ്ട്. ഇവര്‍ പരാതിപ്പെട്ടാല്‍ പോലീസ് കേസെടുക്കും. ദുരുദ്ദേശ്യത്തോടെയാണ് സൈജു മോഡലുകളെ പിന്തുടര്ന്നത്. ഈ ചേസിംഗാണ് അപകടമുണ്ടായതിന്റെ പ്രധാന കാരണമെന്നും കമ്മീഷണര്‍ വിശദീകരിച്ചു. സൈജുവിന്റെ ലഹരി മരുന്ന് ഉപയോഗവും ഇടപാടുകളും സംബന്ധിച്ച് നിരവധി തെളിവുകള്‍ ഇതിനോടകം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇടപാടുകളുമായി ബന്ധപ്പെട്ടവരെ തിരിച്ചറിയുകയും ചെയ്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്. സൈജുവിന്റെ ഫോണില്‍നിന്ന് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി. സ്ഥിരമായി പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന സൈജു, അവിടെയെത്തുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യാറുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടിക്ക് ശേഷം സൈജു…
Read Moreഅങ്ങനെ വരട്ടെ ! അപ്പോള്‍ ചുമ്മാതല്ല ഹര്‍ഷ് ഗോയങ്ക പിണറായിയെ പുകഴ്ത്തിയത്; സര്‍ക്കാര്‍ ഭൂമി ഉത്തരേന്ത്യന്‍ മുതലാളി കൊണ്ടുപോകുന്നതിങ്ങനെ…
കേരള സര്‍ക്കാരിന്റെ ഭൂമി കൈവിട്ടു പോകുന്നതിന് ഒത്താശ ചെയ്ത് ഗവണ്മെന്റ്. ഹാരിസണ്‍ കമ്പനി എട്ടു ജില്ലകളിലായാണ് സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള സിവില്‍ കേസ് നല്‍കിയത് നാല് ജില്ലകളില്‍ മാത്രമാണ്. നാല് ജില്ലകളിലായി മൊത്തം 29,426.50 ഏക്കര്‍ ഭൂമിയുടെ അവകാശമാണ് സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. എട്ട് ജില്ലകളില്‍ മൊത്തം 49 ഇടങ്ങളിലാണ് ഭൂമി കണ്ടെത്തിയിട്ടുള്ളത്. എല്ലാ ജില്ലകളിലും ജില്ലാ കളക്ടര്‍മാരെയാണ് കേസിന് ചുമതലപ്പെടുത്തിയതെങ്കിലും നാലിടത്ത് ഇപ്പോഴും പ്രാഥമിക റിപ്പോര്‍ട്ട് പോലുമായിട്ടില്ല. ഇതിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. സര്‍ക്കാര്‍ അവകാശം ഉന്നയിച്ചതില്‍ നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമിയും ഉള്‍പ്പെടും. 2263.80 ഏക്കര്‍ ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിലുള്ളത്. ഹാരിസണ്‍ കൈവശം വെച്ചിരുന്നതും പിന്നീട് വിറ്റതുമായ ഭൂമികളിലാണ് പാട്ടക്കാലാവധി കഴിഞ്ഞതിന് സര്‍ക്കാര്‍ അവകാശം ഉന്നയിക്കുന്നത്. പല ജില്ലകളിലും അട്ടിമറി…
Read More