നടപ്പാലം തകർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധ​ന​സ​ഹാ​യം ഉടൻ വി​ത​ര​ണം ചെയ്യാൻ നടപടിയായി

ച​വ​റ: ന​ട​പ്പാ​ലം ത​ക​ർ​ന്നു​വീ​ണു മ​രി​ച്ച മൂ​ന്ന് ക​മ്പ​നി ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം കൈ​മാ​റാ​നു​ള്ള ന​ട​പ​ടി പൂ​ർത്തി​യാ​യി. ആ​ദ്യ​ഘ​ട്ടം 10 ല​ക്ഷം രൂ​പ വീ​തം ന​ൽ​കാ​നു​ള്ള അ​നു​മ​തി​യാ​ണ് സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭ്യ​മാ​യ​തെ​ന്ന് കെ ​എം എം ​എ​ൽ ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പാ​ലം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 35 പേ​ർ തി​രു​വ​ന​ന്ത​പു​രം , കൊ​ല്ലം , ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ൽ 20 പേ​ർ ക​മ്പ​നി ജീ​വ​ന​ക്കാ​രാ​ണെ​ന്നും 15 പേ​ർ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ണെ​ന്നും ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാലു പേ​ർ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ര​ണ്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ് . പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ ചെ​ല​വു​ക​ൾ പൂ​ർ​ണമാ​യും ക​മ്പ​നി​യാ​ണ് വ​ഹി​ക്കു​ന്ന​ത്.

പ​രി​ക്കേ​റ്റ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രെ കെ ​എം എം ​എ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​കെ. റോ​യി കു​ര്യ​ൻ , യൂ​ണി​റ്റ് ഹെ​ഡ് രാ​ഘ​വ​ൻ , ജ​ന​റ​ൽ മാ​നേ​ജ​ർ അ​ജ​യ​കൃ​ഷ്ണ​ൻ , പ​ബ്ലി​ക് റി​ലേ​ഷ​ൻ മാ​നേ​ജ​ർ അ​നി​ൽ മു​ഹ​മ്മ​ദ് , മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ആ​ശു​പ​ത്രി​ക​ളി​ൽ സ​ന്ദ​ർ​ശി​ച്ച് വേ​ണ്ട ചി​കി​ത്സ​ക​ൾ ന​ൽ​കാ​ൻ നി​ർ​ദേശി​ക്കു​ന്നു​ണ്ട്.
ക​മ്പ​നി ഡോ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ച​ര​ണ​വും ന​ൽ​കി വ​രു​ന്നു​ണ്ട്. അ​പ​ക​ട​ത്തെ കു​റി​ച്ച് ക​മ്പ​നി ത​ല അ​ന്വേ​ഷ​ണം ഫ​യ​ർ ആ​ന്‍റ് സേ​ഫ്റ്റി ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts