ഇരുന്നൂറ് പേരിൽ നിന്ന് പിരിച്ച ഒരുകോടിയുമായി മുങ്ങിയ ക​രു​വേ​ലി​മ​റ്റം ചി​ട്ടി ത​ട്ടി​പ്പു കേസിലെ പ്ര​തി മൂ​ന്ന് വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ൽ

ആ​ലു​വ: കോ​ടി​യു​ടെ ചി​ട്ടി ത​ട്ടി​പ്പ് ന​ട​ത്തി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മു​ഖ്യ പ്ര​തി ഒ​ടു​വി​ൽ റൂ​റ​ൽ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ലാ​യ​ത് മൂ​ന്ന് വ​ർ​ഷ​ത്തി​നു​ശേ​ഷം. ക​രി​വേ​ലി​മ​റ്റം ചി​ട്ടി ത​ട്ടി​പ്പ് കേ​സി​ലെ ര​ണ്ടാം പ്ര​തി ത​മ്മ​നം മ​ട്ടു​മ്മ​ൽ ജോ​ർ​ജാ​ണ് (61) ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

ക​രു​വേ​ലി​മ​റ്റം ചി​ട്ടി​ക​ന്പ​നി​യു​ടെ കു​ന്നു​ക​ര ബ്രാ​ഞ്ചി​ന്‍റെ മാ​നേ​ജ​രാ​യി​രി​ക്കേ ഡ​യ​റ​ക്ട​ർ​മാ​രോ​ടൊ​പ്പം ചേ​ർ​ന്ന് 200 പേ​രി​ൽ​നി​ന്നു ഒ​രു കോ​ടി രൂ​പ പി​രി​ച്ചെ​ടു​ത്തു മു​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്. ഡ​യ​റ​ക്ട​ർ​മാ​ർ കേ​സി​ൽ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു.

ഇ​ട​പ്പ​ള്ളി ഐ​ശ്വ​ര്യ​ന​ഗ​റി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ജ​വ​ഹ​ർ ജ​നാ​ർ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​സ്ഐ​മാ​രാ​യ ദീ​പ​ക്, കു​ര്യാ​ക്കോ​സ്, എ​എ​സ്ഐ ജാ​ഫ​ർ, സി​പി​ഒ​മാ​രാ​യ പ്ര​സാ​ദ്, സാ​ബു, ശ്രീ​രാ​ജ്, സു​നി​ൽ, മ​നോ​ജ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts