ഒ​രു​ബൈ​ക്ക് അ​തേ​ ദി​ശ​യി​ൽ​ പോ​യ ലോ​റി​യെ മ​റി​ ക​ട​ക്കുമ്പോള്‍..! ചങ്ങനാശേരിയിൽ മൂന്നു യുവാക്കൾ മരിച്ച സംഭവം; ദൃ​ക്സാ​ക്ഷി​ക​ൾ പ​റയുന്നത് ഇങ്ങനെ…

ച​ങ്ങ​നാ​ശേ​രി: എം​സി റോ​ഡി​ൽ എ​സ്ബി കോ​ള​ജി​നു സ​മീ​പം ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു യു​വാ​ക്ക​ളു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞു.

ച​ങ്ങ​നാ​ശേ​രി ഹി​ദാ​യ​ത്തു​ന​ഗ​റി​ൽ വാ​ട​കയ്ക്ക് താ​മ​സ​ിക്കു ന്ന പ​ള്ളി​വീ​ട്ടി​ൽ ഷാ​ന​വാ​സി​ന്‍റെ മ​ക​ൻ അ​ജി​മ​ൽ റോ​ഷ​ൻ (27), ച​ങ്ങ​നാ​ശേ​രി മ​ൽ​സ്യ​മാ​ർ​ക്ക​റ്റ് ഉ​ള്ളാ​ഹ​യി​ൽ രാ​ജു​വി​ന്‍റെ മകൻ അ​ല​ക്സ് വി​ൽ​സ​ണ്‍(26), വാ​ഴ​പ്പ​ള്ളി ക​ണി​യാം​പ​റ​ന്പി​ൽ ര​മേ​ശി​ന്‍റെ മ​ക​ൻ രു​ദ്രാ​ഷ്(20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി പ​ത്തി​നാ​ണ് മൂ​ന്നു യു​വാ​ക്ക​ളു​ടെ ദാ​രു​ണ അ​ന്ത്യ​ത്തി​നു കാ​ര​ണ​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്.​ച​ങ്ങ​നാ​ശേ​രി കാ​രാ​പ്പു​ഴ​ശേ​രി ഷി​ന്‍റോ(23)​യ്ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

ഒ​രു​ബൈ​ക്ക് അ​തേ​ ദി​ശ​യി​ൽ​ പോ​യ ലോ​റി​യെ മ​റി​ ക​ട​ക്കു​ന്പോ​ൾ എ​തി​രെ​ വ​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

സം​ഭ​വ​ സ്ഥ​ല​ത്ത് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ നാ​ലു​പേ​രെ​യും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ജി​മ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തും​മു​ന്പ് മ​രി​ച്ചു.

പി​ന്നീ​ട് അ​ല​ക്സി​നേ​യും രു​ദ്രാ​ഷി​നേ​യും ഷിന്‍റോയേ​യും ചെ​ത്തി​പ്പു​ഴ സെ​ന്‍റ്. തോ​മ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ അ​ല​ക്സും 12.30ന് ​രു​ദ്രാ​ഷും മ​ര​ണ​പ്പെ​ട്ടു. മൂ​ന്നു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

അ​ജ്മ​ൽ റോ​ഷ​ന്‍റെ മാ​താ​വ്-​ജെ​ബി. അ​ല​ക്സി​ന്‍റെ അ​മ്മ- ബി​ന്ദു, സ​ഹോ​ദരങ്ങൾ- ചി​ന്നു, പ​രേ​ത​നാ​യ ഫി​ലി​പ്പ്. രു​ദ്രാ​ഷി​ന്‍റെ മാ​താ​വ്-ശ്യാ​മ​ള, സ​ഹോ​ദ​ര​ങ്ങ​ൾ: ഗം​ഗ, യ​മു​ന.

മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കു​മെ​ന്ന് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് പ​റ​ഞ്ഞു.

പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും അ​പ​ക​ട​സ്ഥ​ല​ത്ത് ഇ​ന്ന് രാ​വി​ലെ പ​രി​ശോ​ധ​ന ന​ട​ത്തും.

Related posts

Leave a Comment