ര​ണ്ടു ഭാ​ര്യ​മാ​രി​ലാ​യി ആ​റ് മ​ക്കള്‍! വയോധികനെ സംരക്ഷിക്കാത്ത മ​ക്ക​ൾ​ക്കും ചെ​റു​മ​ക്ക​ൾ​ക്കു​മെ​തി​രെ കേ​സ്; സംഭവം പാലോട്‌

പാ​ലോ​ട് : രോ​ഗി​യാ​യ 85കാ​ര​നെ സം​ര​ക്ഷ​ണം ന​ൽ​കാ​തെ ഉ​പേ​ക്ഷി​ച്ച മ​ക്ക​ൾ​ക്കും ചെ​റു​മ​ക്ക​ൾ​ക്കു​മെ​തി​രെ കേ​സ്. പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ ഇ​ടി​ഞ്ഞാ​റി​ലാ​ണ് സം​ഭ​വം.

വ​യോ​ദി​ക​നെ സം​ര​ക്ഷി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യാ​ണ് മ​ക്ക​ളും ചെ​റു​മ​ക്ക​ളും ഭാ​ര്യ​മാ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​ത്.​

സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ലോ​ട് പോ​ലീ​സ് നാ​ട്ടി​ലു​ള്ള മ​ക്ക​ളെ നേ​രി​ട്ട് വി​ളി​ച്ചു വ​രു​ത്തി​യും വി​ദേ​ശ​ത്തു​ള്ള​വ​രെ ഫോ​ൺ മു​ഖേ​ന​യും ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി.

ര​ണ്ടു ഭാ​ര്യ​മാ​രി​ലാ​യി ആ​റ് മ​ക്ക​ളു​ള്ള വ​യോ​ധി​ക​ന് മ​തി​യാ​യ സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന നാ​ല് സെ​ന്‍റ് ഭൂ​മി​യും വീ​ടും മ​ക​ൾ എ​ഴു​തി​വാ​ങ്ങി​യ ശേ​ഷം സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് ഒ​രോ മ​ക്ക​ളും കൂ​ട്ട് ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ നോ​ക്കാ​നും ചെ​ല​വി​ന് ന​ൽ​കാ​നും പൊ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി.

എ​ന്നാ​ൽ അ​ത് പാ​ലി​ക്കാ​തെ വി​തു​ര​യി​ലു​ള്ള മ​ക​ൻ ഇ​ട​വ​ത്തു​ള്ള ചെ​റു​മ​ക​ളു​ടെ വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ചു പോ​യി.

ഒ​രു ദി​വ​സം ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് പാ​ലോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

നി​ല​വി​ൽ ഇ​ദ്ദേ​ഹ​ത്തെ പാ​ലോ​ട് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. മ​നോ​ജി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ വ​ർ​ക്ക​ല ബീ​ച്ച് റോ​ഡി​ൽ വാ​ത്സ​ല്യം ഓ​ൾ​ഡേ​ജ് ഹോ​മി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment