ചെന്നിത്തല ഒഴിയും, പകരം ആര് ? പ്രതിപക്ഷ സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്ന രണ്ടുപേരുകൾ ഇങ്ങനെ


എം.​സു​രേ​ഷ്ബാ​ബു
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ദ​യ​നീ​യ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​നം ഒ​ഴി​ഞ്ഞേ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യ​മാ​യാ​ലും പ​രാ​ജ​യ​മാ​യാ​ലും അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തെ തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സി​ലെ ത​ന്നെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ നേ​തൃ​ത്വ​ത്തി​നെ​തി​രെ പ​ര​സ്യ​മാ​യും ര​ഹ​സ്യ​മാ​യും ഒ​ളി​യ​ന്പു​ക​ൾ എ​യ്ത് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ദ്ദേ​ഹം പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​നം ഒ​ഴി​യാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്.

കോ​ണ്‍​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളോ​ട് അ​ദ്ദേ​ഹം ഇ​തി​നോ​ട​കം ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ഒ​ഴി​ഞ്ഞാ​ൽ പ​ക​രം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നോ വി.​ഡി.​സ​തീ​ശ​നൊ ആ​യി​രി​ക്കും പ​ക​രം ആ ​സ്ഥാ​ന​ത്തേ​ക്ക് വ​രാ​ൻ സാ​ധ്യ​ത.

Related posts

Leave a Comment