ഈ സുന്ദരിക്കുട്ടി ആരെന്നു പറയുന്നവര്‍ക്ക് സമ്മാനം ! താരത്തിന്റെ ബാല്യകാല ചിത്രങ്ങള്‍ വൈറലാകുന്നു…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ താരങ്ങളെല്ലാം വീട്ടില്‍ അകപ്പെട്ടു. ടിക് ടോക്കും മറ്റുമായി പലരും സോഷ്യല്‍മീഡിയയില്‍ സജീവമായെങ്കിലും ടിക് ടോക്ക് നിരോധിച്ചതോടെ പലരും പിന്നെയും പെട്ടു.

എന്നാല്‍ തോറ്റു പിന്മാറാന്‍ തയ്യാറാകാത്ത ചിലര്‍ പഴയകാല ഫോട്ടോകളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ പുതിയ ചിത്രവും വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര.

കഴിഞ്ഞ ദിവസമാണ് ലക്ഷ്മിയുടെ പഴയകാലചിത്രങ്ങള്‍കൊണ്ടുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അമ്മയുടെ സുന്ദരിക്കുട്ടി ആരാണെന്നറിയാമോ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ വൈറലാകുന്നത്. ഇതിനോടകംതന്നെ വീഡിയോ ലക്ഷ്മിയുടെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Related posts

Leave a Comment