ജീ​വ​നാ​യി​ക്ക​ണ്ട നാ​യ​യെ അ​യ​ൽ​വാ​സി വി​ഷം വ​ച്ചു​കൊ​ന്നു: ജോ​ലി പോ​ലും രാ​ജി​വ​ച്ച് നി​യ​മ​പ​ഠ​നം, 3 വ​ർ​ഷം യു​വ​തി​യു​ടെ പോ​രാ​ട്ടം അ​വ​സാ​നം വി​ജ​യം ക​ണ്ടു; കൊ​ല​പാ​ത​കി​ക്ക് നാ​ല് വ​ർ​ഷം ത​ട​വ്

വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ സ്വ​ന്തം മ​ക്ക​ളെ​പ്പോ​ലെ പ​രി​പാ​ലി​ക്കു​ന്ന ആ​ളു​ക​ളും ഈ ​ലോ​ക​ത്ത് കു​റ​വ​ല്ല. അ​ത്ര​യും കാ​ര്യ​മാ​യി നോ​ക്കു​ന്ന അ​വ​രെ ആ​രെ​ങ്കി​ലും വി​ഷം ന​ൽ​കി കൊ​ന്നാ​ലോ? എ​ന്താ​കും അ​വ​സ്ഥ‍? ആ​ലോ​ചി​ച്ച് നോ​ക്കി​യി​ട്ടു​ണ്ടോ? അ​ത്ത​ര​മൊ​രു സം​ഭ​വ​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന പ്ര​തി​കാ​ര​വു​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. കേ​ൾ​ക്കു​ന്പോ​ൾ ഇ​തൊ​രു സി​നി​മ ക​ഥ പോ​ലെ തോ​ന്നി​ക്കു​മെ​ങ്കി​ലും ന​ട​ന്ന സം​ഭ​വ​മാ​ണ്.

ചൈ​ന​യി​ലെ ബെ​യ്ജിം​ഗ് സ്വ​ദേ​ശി​യാ​യ ലി ​യി​ഹാ​ൻ അ​വ​രു​ടെ നാ​യ​ക്കു​ട്ടി​യെ കൂ​ട​പ്പി​റ​പ്പി​നെ​പ്പോ​ലെ സ്നേ​ഹി​ച്ച് ലാ​ളി​ച്ച് പ​രി​പാ​ലി​ക്കു​ക​യാ​യി​രു​ന്നു. പാ​പ്പി എ​ന്നാ​യി​രു​ന്നു നാ​യ​ക്കു​ട്ടി​യു​ടെ പേ​ര്. എ​ന്നാ​ൽ 2022- പാ​പ്പി​ക്ക് 13 വ​യ​സു​ള്ള​പ്പോ​ൾ അ​വ​ന്‍റെ അ​വ​രു​ടെ അ​യ​ൽ​വാ​സി വി​ഷം​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.

ബെ​യ്ജിം​ഗി​ലെ ഒ​രു പാ​ർ​ക്കി​ൽ​വ​ച്ച് ചി​ക്ക​ൻ ക​ഷ്ണ​ങ്ങ​ളി​ൽ സോ​ഡി​യം ഫ്ലൂ​റോ​അ​സ​റ്റേ​റ്റ് എ​ന്ന വി​ഷം ക​ല​ർ​ത്തി ന​ൽ​കി​യാ​ണ് പാ​പ്പി​യെ കൊ​ന്ന​ത്. അ​ന്ന് പാ​പ്പി​യെ കൂ​ടാ​തെ മ​റ്റ് പ​ത്ത് നാ​യ്ക്ക​ൾ കൂ​ടി വി​ഷ​ബാ​ധ​യേ​ൽ​ക്കു​ക​യും അ​തി​ൽ ഒ​ൻ​പ​തെ​ണ്ണ​ത്തി​നും ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​യ​ൽ​വാ​സി​യാ​യ സാം​ഗ് എ​ന്ന 65 -കാ​ര​നാ​ണ് ഈ ​ക്രൂ​ര​ത​യ്ക്ക് പി​ന്നി​ലെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​നാ​യി ചൈ​ന​യി​ലെ നി​യ​മ​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നി​ല്ല അ​തു​കൊ​ണ്ട്ത​ന്നെ ലി​യു​ടെ പോ​രാ​ട്ടം അ​ത്യ​ധി​കം വെ​ല്ലു​വി​ളി നി​റ‍​ഞ്ഞ​താ​യി​രു​ന്നു. പാ​പ്പി​യെ ജീ​വ​നാ​യി സ്നേ​ഹി​ച്ച ലി ​നീ​തി​ക്കാ​യി പോ​രാ​ടാ​ൻ ത​യാ​റാ​യി. ത​ന്‍റെ പോ​രാ​ട്ട​ത്തി​ൽ നി​ന്നും അ​ണു​വി​ട പി​ൻ​മാ​റാ​തെ ലീ ​നി​ശ്ച​യ ദാ​ർ​ഡ്യ​ത്തോ​ടെ നി​ന്നു. അ​തി​നാ​യി അ​വ​ൾ ത​ന്‍റെ ജോ​ലി പോ​ലും രാ​ജി​വ​ച്ചു. മൂ​ന്ന് വ​ർ​ഷ​ത്തോ​ളം എ​ല്ലാ​ത്തി​ൽ നി​ന്നും വി​ട്ടു​നി​ന്നു. സി​വി​ൽ കോ​ഡ്, ക്രി​മി​ന​ൽ നി​യ​മം എ​ന്നി​വ സ്വ​യം പ​ഠി​ക്കു​ക​യും കേ​സി​നാ​യി ത​യാ​റെ​ടു​ക്കു​ക​യും ചെ​യ്തു. സ്വ​ന്തം കേ​സി​ന് പു​റ​മെ, മ​റ്റ് 10 നാ​യ​ക​ൾ​ക്ക് വേ​ണ്ടി​യും കോ​ട​തി​യി​ൽ വാ​ദി​ച്ച​ത് ലി ​ത​ന്നെ​യാ​ണ്.

അ​വ​സാ​നം ലി ​വി​ജ​യം ക​ണ്ടെ​ത്തു​ക​ത​ന്നെ ചെ​യ്തു.​അ​ങ്ങ​നെ, 2025 ഡി​സം​ബ​റി​ൽ കോ​ട​തി​വി​ധി വ​ന്നു. അ​പ​ക​ട​ക​ര​മാ​യ വ​സ്തു കൈ​വ​ശം​വ​ച്ച കു​റ്റ​ത്തി​ന് പ്ര​തി​യാ​യ സാം​ഗി​ന് നാ​ല് വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ ല​ഭി​ച്ചു. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ ല​ഭി​ക്കാ​വു​ന്ന പ​ര​മാ​വ​ധി ശി​ക്ഷ​യാ​ണി​തെ​ന്ന് ലി ​പ​റ​യു​ന്നു.

Related posts

Leave a Comment