തെ​ര​ഞ്ഞെ​ടു​പ്പ്: മാ​ക്കു​നി​യി​ലും കോ​പ്പാ​ല​ത്തും ചെ​ക്ക് പോ​സ്റ്റു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

പ​ന്ത​ക്ക​ൽ: ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി മാ​ഹി​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ മാ​ക്കു​നി​യി​ലും കോ​പ്പാ​ല​ത്തും താ​ത്ക്കാ​ലി​ക ചെ​ക്ക് പോ​സ്റ്റു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.ഇ​തോ​ടെ ഇ​വി​ട​ങ്ങ​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും റ​വ​ന്യു എ​ക്സൈ​സ് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ണ്ടാ​യി​രി​ക്കും.

പ​ള്ളൂ​രി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ പാ​റാ​ലി​ലും ചൊ​ക്ലി​യി​ലും മാ​ഹി ദേ​ശീ​യ പാ​ത​യി​ലും സ​മാ​ന രീ​തി​യി​ൽ ചെ​ക്ക് പോ​സ്റ്റു​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. മാ​ഹി ഉ​ൾ​പ്പെ​ടെ പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്ത് ഏ​പ്രി​ൽ 18 ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വ​രെ 35 ദി​വ​സ​ത്തോ​ള​മാ​ണ് ചെ​ക്ക് പോ​സ്റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക.

Related posts