Set us Home Page

പോ​ലീ​സ് ജീ​പ്പും സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​യും ആ​ക്ര​മി​ച്ച ബി​ജെ​പി​ക്കാ​ർ അ​റ​സ്റ്റി​ൽ

പാ​നൂ​ർ: പോ​ലീ​സ് ജീ​പ്പ് ആ​ക്ര​മി​ച്ച കേ​സി​ലും സി ​പി എം ​പ്ര​വ​ർ​ത്ത​ക​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലും പ്ര​തി​ക​ളാ​യ മൂ​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. വ​ട​ക്കെ പൊ​യി​ലൂ​രി​ലെ ആ​ദ​ർ​ശ് (22), ശ്രീ​ജി​ത്ത് (28), ധ​നീ​ഷ് (30) എ​ന്നി​വ​രെ​യാ​ണ് കൊ​ള​വ​ല്ലൂ​ർ സി ​ഐ ബോ​ബി​ൻ മാ​ത്യു അ​റ​സ്റ്റ് ചെ​യ്ത​ത്.​

ക​ഴി​ഞ്ഞ ജ​നു​വ​രി മൂ​ന്നി​ന് പെ​ട്രോ​ളിം​ഗ് ന​ട​ത്തി​യി​രു​ന്ന പോ​ലീ​സ് ജീ​പ്പ് വ​ട​ക്കെ പൊ​യി​ലൂ​രി​ൽ വ​ച്ച് ആ​ക്ര​മി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​തി​നു മു​ന്പ് ഡി​സം​ബ​ർ 30നു ​വ​ട​ക്കെ പൊ​യി​ലൂ​രി​ലെ സി ​പി എം ​പ്ര​വ​ർ​ത്ത​ക​ൻ അ​നി​ൽ കു​മാ​റി​നു നേ​രെ വ​ധ ശ്ര​മ​വും ന​ട​ന്നി​രു​ന്നു. ഈ ​ര​ണ്ടു കേ​സി​ലും പ്ര​തി​ക​ളാ​യ​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS