പ്ര​ള​യ ദു​ര​ന്തം ഇ​ട​ത് സ​ർ​ക്കാ​ർ സ്പോ​ൺ​സ​ർ ചെ​യ്ത​ത്;  ദു​രി​താ​ശ്വാ​സ​ത്തി​ലും സ​ർ​ക്കാ​രിന് ​ വിവേചനമെന്ന് ബിജെപി

ത​ല​ശേ​രി: കേ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​ള​യ ദു​ര​ന്തം സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്പോ​ൺ​സ​ർ ചെ​യ്ത ദു​ര​ന്ത​മാ​ണെ​ന്ന് ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. വി​നോ​ദ് കു​മാ​ർ പ​റ​ഞ്ഞു. ദു​ര​ന്തം വി​ത​ച്ച സ​ർ​ക്കാ​ർ ദു​രി​താ​ശ്വാ​സ​ത്തി​ൽ കാ​ട്ടു​ന്ന വി​വേ​ച​ന​ത്തി​നെ​തി​രെ കോ​ടി​യേ​രി​യി​ൽ ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന​ധ​ർ​ണ​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ർ​ധ​രാ​ത്രി 36 ഡാ​മു​ക​ൾ യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ ഒ​ന്നി​ച്ചു തു​റ​ന്നു വി​ട്ട​തു​കൊ​ണ്ടാ​ണ് നാ​നൂ​റ് ആ​ളു​ക​ൾ മ​രി​ച്ച​ത്. അ​ർ​ഹ​ത​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും സ​ഹാ​യ ധ​നം ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും കെ.​കെ. വി​നോ​ദ് കു​മാ​ർ പ​റ​ഞ്ഞു. പി. ​രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. ഹ​രി​ദാ​സ്, എം.​പി. സു​മേ​ഷ് , എ. ​ലി​ജേ​ഷ്, കെ. ​അ​ജേ​ഷ്‌, സ്മി​ത ജ​യ​മോ​ഹ​ൻ, കെ. ​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

Related posts