പു​തി​യ​ങ്ങാ​ടി​യി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് വ്യ​വ​സാ​യി​യു​ടെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി; നാ​ല് പേ​ജു​ള്ള ആ​ത്മ​ഹ​ത്യ കു​റി​പ്പി​ൽ ദു​രൂ​ഹ​ത​ക​ൾ

പ​ഴ​യ​ങ്ങാ​ടി: പ്ര​വാ​സി​യും റി​യ​ൽ എ​സ്റ്റേ​റ്റ് വ്യ​വ​സാ​യി​യു​മാ​യ പു​തി​യ​ങ്ങാ​ടി​യി​ലെ ലാ​യി​ൻ മു​ഹ​മ്മ​ദ് കു​ഞ്ഞി​നെ (57) ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​യ​താ​യി പ​രാ​തി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള സ്വ​ന്തം ബ്യൂ​ട്ടി പാ​ർ​ല​റി​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.​

സം​ഭ​വ​ത്തി​ൽ ദു​രു​ഹ​ത ഉ​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഫോ​റ​ൻ​സി​ക്ക് വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് മു​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മു​ട്ടം ക​ക്കാ​ട്ട​പ്പു​റം പ​ള്ളി​ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​മു​ള്ള നാ​ല് പേ​ജു​ള്ള ആ​ത്മ​ഹ​ത്യ കു​റി​പ്പും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ കു​റി​ച്ചു​ള്ള നോ​ട്ട് ബു​ക്ക്, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. ദു​രൂ​ഹ​ത ഉ​ള​വാ​ക്കു​ന്ന ആ​ത്മ​ഹ​ത്യ കു​റി​പ്പി​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ അ​ന്വേ​ഷ​ണ സം​ഘം ബ​ന്ധു​ക്ക​ൾ​ക്കോ മ​റ്റ് ഉ​ത്ത​ര​വാ​ദി​ത്വ പെ​ട്ട​വ​ർ​ക്കോ വി​വ​രം ന​ൽ​കാ​ത്ത​താ​ണ് മ​ര​ണ​ത്തി​ൽ ദു​രു​ഹ​ത​യേ​റു​ന്ന​ത്.

Related posts