424 പ​വ​നും 2.97 കോ​ടി രൂ​പ​യും ഭാ​ര്യ​യ്ക്കു തി​രി​കെ ന​ൽ​കാ​ൻ കു​ടും​ബ കോ​ട​തി! വ്യാ​ജ​രേ​ഖ ഹാ​ജ​രാ​ക്കി​യ ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്

ഇ​രി​ങ്ങാ​ല​ക്കു​ട: 424 പ​വ​നും 2.97 കോ​ടി രൂ​പ​യും ഭാ​ര്യ​യ്ക്കു തി​രി​കെ ന​ൽ​കാ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട കു​ടും​ബ കോ​ട​തി ഉ​ത്ത​ര​വി​ട്ട കേ​സി​ൽ വ്യാ​ജ​രേ​ഖ ഹാ​ജ​രാ​ക്കി​യ ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്ത​ന്വേ​ഷി​ക്കാ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വ്.

കോ​ഴി​ക്കോ​ട് കോ​ട്ടോ​ളി സ്വ​ദേ​ശി മേ​പ്പ​റ​ന്പ​ത്ത് ഡോ. ​ശ്രീ​തു ഗോ​പി​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും എ​തി​രെ ഭാ​ര്യ​യും ഇ​രി​ങ്ങാ​ല​ക്കു​ട ക​ണ്ഠേ​ശ്വ​രം സ്വ​ദേ​ശി​നി​യു​മാ​യ ശ്രു​തി ജ​നാ​ർ​ദ​ന​ൻ ഇ​രി​ങ്ങാ​ല​ക്കു​ട കു​ടും​ബ കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത കേ​സി​ൽ ശ്രു​തി​ക്ക് അ​നു​കൂ​ല​മാ​യി വി​ധി.

​വി​ധി​പ്ര​കാ​രം ഭ​ർ​ത്താ​വി​നോ​ടും വീ​ട്ടു​കാ​രോ​ടും ശ്രു​തി​ക്ക് 424 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 2.97 കോടി രൂ​പ​യും പ്ര​തി​മാ​സം 70,000 രൂ​പ ചെ​ല​വും ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

കു​ടും​ബ കോ​ട​തി​യി​ലെ കേ​സി​ൽ ഭ​ർ​ത്താ​വി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ശ്രു​തി​യു​ടെ പി​താ​വ് ജ​നാ​ർ​ദ​ന​ൻ നാ​യ​രു​ടെ വ്യാ​ജ ഒ​പ്പി​ട്ട് പാ​ർ​ട്ട്ണ​ർ​ഷി​പ്പ് ഡീ​ഡ് തെ​ളി​വി​ലേ​ക്ക് ഹാ​ജ​രാ​ക്കി​യി​രു​ന്നു.

വി​ചാ​ര​ണ സ​മ​യ​ത്തുത​ന്നെ രേ​ഖ വ്യാ​ജ മാണെ​ന്നു ശ്രു​തി​യും പി​താ​വാ​യ ജ​നാ​ർ​ദ​ന​നും വാ​ദിച്ചി​രു​ന്നു. തു​ട​ർ​ന്ന് ജ​നാ​ർ​ദ​ന​ൻ നാ​യ​ർ ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സി​ലും തൃ​ശൂ​ർ പോ​ലീ​സ് സൂ​പ്ര​ണ്ടി​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പിന്നീട് ജ​നാ​ർ​ദ​ന​ൻ നാ​യ​ർ ഇ​രി​ങ്ങാ​ല​ക്കു​ട മ​ജി​സ്ട്രേ​റ്റ് കോ​ട​തി യിൽ സ്വ​കാ​ര്യ അ​ന്യാ​യം ബോ​ധി​പ്പി​ക്കു​ക​യും പ്രാ​രം​ഭ വാ​ദം കേ​ട്ട് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട മ​ജി​സ്ട്രേ​റ്റ് അ​ലീ​ഷ മാ​ത്യു ഡോ. ​ശ്രീ​തു ഗോ​പി​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​വാ​ൻ ഉ​ത്ത​ര​വാ​യി.

പ​രാ​തി​ക്കാ​ര​നുവേ​ണ്ടി അ​ഡ്വ. ഗോ​പ​കു​മാ​ർ മാ​ന്പു​ഴ, അ​ഡ്വ. കെ.​എം. അ​ബ്ദു​ൾ​ഷു​ക്കൂ​ർ, അ​ഡ്വ. ജി. ​നി​ധി​ൻ, അ​ഡ്വ. അ​ക്ഷ​യ് പ​വ​ൻ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Related posts

Leave a Comment