ക​ണ്ട​ക്ട​ർ മോ​ശമായി പെ​രു​മാറിയതു കാട്ടി പ​രാ​തി ന​ൽ​കി​യിട്ടും കേസെടുക്കാതെ പോലീസ്; സ്റ്റേഷനിൽ മണിക്കൂറുകളോളം തന്നെ നിർത്തിയത് ചോദ്യം ചെയ്തിന് പോലീസും മോശമായി പെരുമാറിയെന്ന് കാട്ടി പെൺകുട്ടി മുഖ്യമന്ത്രി പരാതി നൽകി

ഇ​രി​ങ്ങാ​ല​ക്കു​ട: യാ​ത്ര​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ബ​സ് ക​ണ്ട​ക്ട​ർ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന എം.​എ​സ് മേ​നോ​ൻ ബ​സി​ലെ ക​ണ്ട​ക്ട​ർ​ക്ക് നേ​രെ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​നി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കാ​ൻ വൈ​കി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക്കാ​ണ് സം​ഭ​വം. കോ​ന്പാ​റ​യി​ൽ നി​ന്നും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലേ​ക്ക് ബ​സി​ൽ ക​യ​റി​യ യു​വ​തി പ​ത്ത് രൂ​പ ന​ൽ​കി​യ​പ്പോ​ൾ ക​ണ്ട​ക്ട​ർ ബാ​ക്കി ത​രി​ല്ലെ​ന്ന് പ​റ​യു​ക​യും ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും അ​സ​ഭ്യം പ​റ​യു​ക​യു​മാ​യി​രു​ന്നെ​ന്ന് യു​വ​തി പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി.

പ​രാ​തി എ​ഴു​തി വാ​ങ്ങി​യ ജി.​ഡി ചാ​ർ​ജ്ജു​ണ്ടാ​യി​രു​ന്ന ആ​ൾ പോ​യി ഒ​രു മ​ണി​കൂ​ർ ക​ഴി​ഞ്ഞ് വ​രാ​ൻ പ​റ​യു​യും പി​ന്നീ​ട് നാ​ളെ വ​രാ​ൻ പ​റ​യു​ക​യാ​യി​രു​ന്നു. ത​ന്നെ ഇ​ത്ര​യും നേ​രം പി​ടി​ച്ചു​നി​റു​ത്തി​യ​തെ​ന്ന ചോ​ദ്യ​ത്തി​ന് പോ​ലീ​സ് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും പി​ന്നി​ട് വ​നി​ത സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ യു​വ​തി വ്യ​ക്ത​മാ​ക്കി.​കൂ​ടാ​തെ ബ​സു​ട​മ​ക​ൾ വി​ളി​ച്ച് വി​ളി​ച്ച് ഒ​ത്തു​തീ​ർ​പ്പി​ന്‍റെ പേ​രി​ൽ ബു​ദ്ധി​മു​ട്ടി​ച്ച​താ​യും യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ബ​സു​ട​മ​ക​ളും ത​മ്മി​ൽ ന​ട​ക്കു​ന്ന അ​വി​ഹി​ത കൂ​ട്ടു​കെ​ട്ടാ​ണ് ഇ​തി​നു പി​ന്നി​ലു​ള്ള​താ​യി യു​വ​തി ആ​രോ​പി​ച്ചു. എ​ന്നാ​ൽ ക​ണ്ട​ക്ട​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി എ​സ്ഐ കെ.​എ​സ് സു​ശാ​ന്ത് പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച് യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

 

Related posts