കെ.ബി ഗ​ണേ​ഷ് കു​മാ​ര്‍ എംഎ​ല്‍എ യു​ടെ വീട്ടി​ലേ​ക്ക് നടത്തി കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം; എ​സ്ഐക്കും ​മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും പ​രി​ക്ക്

പ​ത്ത​നാ​പു​രം : കെ.ബി ഗ​ണേ​ഷ് കു​മാ​ര്‍ എംഎ​ല്‍എ യു​ടെ വീട്ടി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ പോ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണം. കോ​ണ്‍​ഗ്ര​സ് , യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ത​ട​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് കൊ​ടി​കെ​ട്ടി​യ വ​ടി​യും പൈ​പ്പും ഉ​പ​യോ​ഗി​ച്ച് പോ​ലീ​സി​നെ അ​ടി​ക്കു​ക​യാ​യി​രു​ന്നു.

മാ​ര്‍​ച്ച് സ​മാ​ധാ​ന​പ​ര​മാ​ണെന്ന് നേ​ര​ത്തെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബാ​രി​ക്കേ​ഡു​ക​ള്‍ ഒ​ഴി​വാ​ക്കി ക​യ​ര്‍ കെ​ട്ടി​യാ​ണ് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​ന് സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞ​ത്.​ എ​ന്നാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി പോ​ലീ​സി​ന് നേ​രെ ഒ​രു​വി​ഭാ​ഗം കോ​ണ്‍​ഗ്ര​സു​കാ​ര്‍ അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാ​യി​രു​ന്നു.

തെ​ന്മ​ല എ​സ്.​ഐ പ്ര​വീ​ണ്‍ കു​മാ​റി​നും പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ന​ന്ദു ത​ല​വൂ​രി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. കൊ​ടി കെ​ട്ടി​യി​രു​ന്ന പൈ​പ്പ് കൊ​ണ്ടാ​ണ് പ്ര​വീ​ണി​ന് നെ​റ്റി​യി​ൽ മ​ര്‍​ദന​മേ​റ്റ​ത്. ​ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്ക​ന്ന​തി​നി​ടെ അ​ന​ന്ദു​വി​നും പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.​

എ​ന്നാ​ല്‍ പോ​ലീ​സ് തി​രി​ച്ച് ലാ​ത്തി വീ​ശി​യി​ല്ല.​സം​ഭ​വ​ത്തി​ല്‍ ഡിസിസി ​പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ, കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം സി ​ആ​ര്‍ ന​ജീ​ബ് ഉ​ള്‍​പ്പെ​ടെ നൂ​റ്റി​യ​ന്‍​പ​തോ​ളം പേ​ര്‍​ക്കെ​തി​രെ പ​ത്ത​നാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts