ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,129 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 578 പേര് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 78,64,811 ആയി. മരണസംഖ്യ 1,18,534 ആയി ഉയര്ന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 6,68,154 രോഗികള് ചികിത്സയില് കഴിയുന്നുണ്ട്. 70,78,123 പേര് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,077 പേര് രോഗമുക്തരായി.
മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്ണാടക, ഡല്ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്ധിക്കുന്നത്.
മുംബൈയിൽ കോവിഡ് മരണം 10,000 കവിഞ്ഞു
മുംബൈ: കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കവിയുന്ന ആദ്യ നഗരമായി രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ. ശനിയാഴ്ച അമ്പതിലേറെ രോഗികൾ മരിച്ചതോടെയാണ് മരണ സംഖ്യ ആയിരം കവിഞ്ഞത്.
ശനിയാഴ്ച വരെ മുംബൈയിൽ 10,016 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. ശനിയാഴ്ച പുതുതായി 1,257 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെ നഗരത്തിൽ 2,50,061 പേർക്കാണ് കോവിഡ് ബാധിച്ചത്.
മുംബൈയിൽ കോവിഡ് കേസുകൾ വർധിക്കുമ്പോഴും രോഗമുക്തി നിരക്ക് കൂടുതലാണ്. 88 ശതമാനമാണ് രോഗമുക്തി നിരക്ക്.