അങ്ങനെയങ്ങ് പോയാലോ..! നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് പുറത്ത് ക​സ്റ്റം​സ് പരിശോധ; ഒ​രു കി​ലോ​ സ്വർണവും മയക്കുമരുന്നും പിടികൂടി


നെ​ടു​മ്പാ​ശേ​രി: വി​ദേ​ശ​ത്തു നി​ന്നും രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു കി​ലോ​ഗ്രാം സ്വ​ർ​ണ​വും മ​യ​ക്കു​മ​രു​ന്നും പി​ടി​ച്ചെ​ടു​ത്തു.

മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും കാ​റി​ൽ പു​റ​പ്പെ​ടു​മ്പോ​ൾ വി​മാ​ന​ത്താ​വ​ള ക​വാ​ട​ത്തി​ന് മു​ൻ​പി​ലാ​യി​രു​ന്നു പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന.

ഇ​യാ​ളോ​ടൊ​പ്പം കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ട് പേ​രേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ഇ​യാ​ൾ സ്വ​ർ​ണം ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്.

പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​ത്തി​ന് 50 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രും. ഇ​വ​രി​ൽ​നി​ന്നും മ​യ​ക്കു​മ​രു​ന്നും പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

എ​ന്നാ​ൽ ഇ​ത് എ​ത്ര അ​ള​വി​ൽ ഉ​ണ്ടെ​ന്ന വി​വ​രം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന് പി​ന്നീ​ട് എ​ക്സൈ​സി​ന് കൈ​മാ​റി.

Related posts

Leave a Comment