കോ​വി​ഡ് ക​ണ്ടെ​ത്താ​ൻ മൊ​ബൈ​ലി​ന്‍റെ വ​ലു​പ്പ​ത്തി​ലു​ള്ള പു​തി​യ സ്കാ​ന​റു​ക​ളെ​ത്തി

അ​ബു​ദാ​ബി: കോ​വി​ഡ് ക​ണ്ടെ​ത്താ​ൻ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പി​ച്ച ഇ​ഡി​ഇ സ്കാ​ന​റു​ക​ൾ വി​ജ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ച്ച​തോ​ടെ എ​മി​റേ​റ്റി​ലു​ട​നീ​ളം ഉ​ട​ൻ സ്ഥാ​പി​ക്കു​മെ​ന്ന് അ​ബു​ദാ​ബി എ​മ​ർ​ജ​ൻ​സി, ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ ക​മ്മി​റ്റി അ​റി​യി​ച്ചു.

കോ​വി​ഡ് രോ​ഗ​നി​ർ​ണ​യം ഉ​ട​ന​ടി ല​ഭി​ക്കു​ന്ന ആ​ധു​നി​ക സം​വി​ധാ​ന​മാ​ണ് ഇ​ഡി​ഇ സ്കാ​ന​റു​ക​ൾ.

നി​ല​വി​ലു​ള്ള കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ നി​ബ​ന്ധ​ന​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​തെ രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നാ​ണ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​ബു​ദാ​ബി​യി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ സ്കാ​ന​റു​ക​ൾ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​ന്ന​ത്.

ദു​ബാ​യ് – അ​ബു​ദാ​ബി അ​തി​ർ​ത്തി​ക​ളി​ൽ പ​രീ​ക്ഷ​ണാ​ർ​ഥം സ്ഥാ​പി​ച്ച സ്കാ​ന​ർ വി​ജ​യ​ക​ര​മാ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്.

ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ പ​രി​ര​ക്ഷി​ക്കു​ന്ന കോ​വി​ഡ്-19 മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ തു​ട​ർ​ച്ച​യാ​യി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള എ​മി​റേ​റ്റി​ന്‍റെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.

കോ​വി​ഡ് -19 വ്യാ​പ​നം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​ൽ ഇ​ഡി​ഇ സ്കാ​നിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ ഒ​രു പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കും. പു​തി​യ സ്കാ​ന​റു​ക​ൾ അ​ബു​ദാ​ബി​യി​ലെ മാ​ളു​ക​ളി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി .

വി​വി​ധ ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലും ചി​ല റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലും രാ​ജ്യ​ത്തേ​ക്കു​ള്ള എ​ല്ലാ പ്ര​വേ​ശ​ന മേ​ഖ​ല​ക​ളി​ലും ഇ​ഡി​ഇ സ്കാ​ന​റു​ക​ൾ ഉ​പ​യോ​ഗി​ക്കും.

സ്കാ​ന​റി​ലൂ​ടെ ക​ട​ക്കു​ന്പോ​ൾ ചു​വ​ന്ന അ​ട​യാ​ളം പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ അ​ത്ത​രം ആ​ൾ​ക്കാ​ർ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​സി​ആ​ർ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക​ണ​മെ​ന്നാ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

Related posts

Leave a Comment