നിരീക്ഷണത്തിലിരിക്കെ മുങ്ങി ! ബൈക്കിലും കെഎസ്ആര്‍ടിസിയിലും കറങ്ങി; തമിഴ്‌നാട്ടില്‍ നിന്നെത്തിയ കോവിഡ് രോഗി ആരോഗ്യ വകുപ്പിനെ വലച്ചതിങ്ങനെ…

തമിഴ്‌നാട്ടില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ ആരോഗ്യവകുപ്പിനെ വലച്ചത് ചില്ലറയല്ല. ഇയാള്‍ ക്വാറന്റൈന്‍ ലംഘിച്ച് ബൈക്കിലും കെഎസ്ആര്‍ടിസിയിലും യാത്ര ചെയ്താണ് ഇയാള്‍ ആശങ്ക സൃഷ്ടിച്ചത്.

തൃത്താലയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് ആരോഗ്യ വകുപ്പിനെ വെട്ടിച്ച് വീട്ടിലേക്ക് മുങ്ങിയത്. കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ 23നാണ് മധുരയില്‍ നിന്ന് എത്തിയത്.

30ന് പട്ടാമ്പിയിലെത്തി സ്രവം പരിശോധനയ്ക്ക് നല്‍കി. ഇന്നലെയാണ് ഇരുവര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളെ കൊയിലാണ്ടിയില്‍ നിന്ന് കണ്ടെത്തി കണ്ണൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.
കോഴിക്കോട്ട് നിന്ന് കണ്ണൂരിലേയക്ക് കെഎസ്ആര്‍ടിസി ബസിലാണ് ഇദ്ദേഹം യാത്ര തിരിച്ചത്.

പരിശോധനാ ഫലം അറിയിക്കാനായി ആരോഗ്യ വകുപ്പ് വിളിച്ചപ്പോഴാണ് സ്ഥലത്തില്ലെന്ന വിവരം അറിയുന്നത്. കോഴിക്കോട് ജില്ലാ നിരീക്ഷണ സംഘം എത്തിയാണ് ആംബുലന്‍സില്‍ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

Related posts

Leave a Comment